കുവൈറ്റ് സിറ്റി: വ്യോമാതിർത്തി അടച്ചിട്ടതിനെത്തുടർന്ന് കുവൈറ്റിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ എംബസി ഉദ്യോഗസ്ഥർ സന്ദർശിച്ചു.
നിരവധി ഇന്ത്യക്കാർ വിമാനത്താവളത്തിനകത്തും പുറത്തുമായി വിവിധ ഹോട്ടലുകളിൽ താമസിക്കുകയാണ്.

കുവൈറ്റിലെ അവരുടെ താമസവും മറ്റുള്ള ക്രമീകരണങ്ങളും എംബസി ഇടപെട്ടു നടത്തുന്നതായി അധികൃതർ അറിയിച്ചു.

അതത് എയർലൈനുകളുമായി എംബസി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.
Tags : Indian Embassy Kuwait Stranded War