ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഡബ്ലിൻ: വിശ്വാസജീവിതത്തിൽ യുവജനങ്ങൾക്കും കുടുംബങ്ങൾക്കും ആത്മീയ കരുത്തേകുന്നതിനായി ലീമെറിക്ക് സെന്റ് മേരീസ് സീറോമലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ യുവജന ധ്യാനവും ദമ്പതി ധ്യാനവും സംഘടിപ്പിക്കുന്നു.
"ENCOUNTER' എന്ന പേരിൽ യുവജനങ്ങൾക്കായുള്ള ധ്യാനം ഈ മാസം 31, നവംബർ ഒന്ന് തീയതികളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെ Kildimoയിലെ സെന്റ് ജോസഫ്സ് ദേവാലയത്തിൽ നടക്കും.
ദമ്പതികൾക്കായുള്ള "COVENANT' ധ്യാനം നവംബർ അഞ്ച്, ആറ്, ഏഴ് തീയതികളിൽ വൈകുന്നേരം നാല് മുതൽ രാത്രി ഒമ്പത് വരെ ഇതേ വേദിയിൽ നടക്കും.
ധ്യാനങ്ങളുടെ സമാപന ദിവസമായ നവംബർ എട്ടിന്, Dooradoyleയിലെ സെന്റ് പോൾസ് പള്ളിയിൽ ഉച്ചകഴിഞ്ഞ് 2.30ന് വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന ശുശ്രൂഷകൾ രാത്രി ഏഴിന് സമാപിക്കും.
വിവിധ രാജ്യങ്ങളിൽ കർത്താവിന്റെ സുവിശേഷം പ്രഘോഷിക്കുന്ന അനുഗ്രഹീത വചനപ്രഘോഷകനായ ബ്രദർ റെജി കൊട്ടാരം ധ്യാനങ്ങൾക്ക് നേതൃത്വം നൽകും. ലീമെറിക്ക് രൂപതാധ്യക്ഷൻ മാർ ബ്രണ്ടൻ ലീഹി ധ്യാനങ്ങൾക്ക് എല്ലാവിധ പ്രാർഥനകളും ആശംസിച്ചു.
അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന യുവജനങ്ങളെയും ദമ്പതികളെയും ധ്യാനത്തിലേക്ക് ക്ഷണിക്കുന്നതായി മാസ് സെന്റർ വികാരി ഫാ. പ്രിൻസ് മാലിയിൽ അറിയിച്ചു.
ധ്യാനങ്ങളുടെ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: മോനച്ചൻ നാരകത്തറ: 087 755 3271, ജോഷൻ കെ. ആന്റണി: 089 975 3535.
Tags : Retreat BrotherRejiKottaram Prayer Faith NRINews