ജോജി ജോസഫ്
ഫ്ലോറിഡ: കിടങ്ങൂർ മേക്കാട്ടേൽ ജോസഫ് - മേരി ദമ്പതികളുടെ മകൻ ജോജി ജോസഫ് (45) അമേരിക്കയിലെ ഫ്ലോറിഡയിൽ അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 3.30ന് കിടങ്ങൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ.
ഭാര്യ: ശ്രുതി ആൻ ജോസ് കാരിത്താസ് വടശേരിമറ്റം കുടുംബാംഗം. മക്കൾ: ജസ്റ്റിൻ ജോജി, ജെറോൺ ജോജി, ജോഷ്വാ ജോജി. സഹോദരങ്ങൾ: ജെയ്സൺ ജോസഫ്, ജിബി ജോസഫ്.
മൃതദേഹം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഭവനത്തിൽ കൊണ്ടുവരും. തുടർന്ന് 11 മുതൽ കിടങ്ങൂർ സെന്റ് മേരീസ് പള്ളി പാരിഷ് ഹാളിൽ പൊതുദർശനത്തിനു വയ്ക്കും.
Tags : JojiJoseph PassedAway Florida NRINews