x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടെ​ന്ന​സി​യി​ൽ കൊ​ടും​കു​റ്റ​വാ​ളി ജ​യി​ൽ ചാ​ടി; തെ​ര​ച്ചി​ൽ ഊ​ർ​ജി​തം

പി.​പി. ചെ​റി​യാ​ൻ
Published: October 28, 2026 03:36 PM IST | Updated: October 28, 2026 03:38 PM IST

ജേ​ക്ക​ബ് അ​ല​ൻ മോ​ർ​ലി​

ടെ​ന്ന​സി: അ​മേ​രി​ക്ക​യി​ലെ ടെ​ന്ന​സി സം​സ്ഥാ​ന​ത്ത് കൊ​ല​പാ​ത​ക​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട കുറ്റവാളി ജ​യി​ൽ ചാ​ടി. 28 വയസുകാ​ര​നാ​യ ജേ​ക്ക​ബ് അ​ല​ൻ മോ​ർ​ലി​യാ​ണ് വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ടെ​ന്ന​സി​യി​ലെ നോ​ർ​ത്ത് വെ​സ്റ്റ് ക​റ​ക്ഷ​ന​ൽ കോം​പ്ല​ക്സി​ൽ​നി​ന്ന് ഞാ​യ​റാ​ഴ്ച രാ​ത്രി ര​ക്ഷ​പ്പെ​ട്ട​ത്.

ഇ​യാ​ൾ​ക്കാ​യി അ​ധി​കൃ​ത​ർ വ്യാ​പ​ക തെര​ച്ചി​ൽ ആ​രം​ഭി​ച്ചു. ജ​യി​ൽ സു​ര​ക്ഷാ കാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളി​ൽ, ജ​യി​ൽ യൂ​ണി​ഫോ​മി​ൽ വേ​ലി ത​ക​ർ​ത്ത് പു​റ​ത്തു​ക​ട​ക്കു​ന്ന മോ​ർ​ലി​യെ കാ​ണാം. തു​ട​ർ​ന്ന് സ​മീ​പ​ത്തു​നി​ന്ന് ഒ​രു പി​ക്ക​പ്പ് ട്ര​ക്ക് മോ​ഷ്ടി​ച്ച് ഇ​യാ​ൾ ക​ട​ന്നു​ക​ള​ഞ്ഞ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മോ​ഷ്ടി​ച്ച വാ​ഹ​നം പി​ന്നീ​ട് ഇ​ല്ലി​നോ​യി സം​സ്ഥാ​ന​ത്തെ മ​രി​യോ​ണി​ൽ ക​ണ്ടെ​ത്തി. 2022ൽ ​സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ കോ​ഡി ബി​ർ​ച്ച്ഫീ​ൽ​ഡി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് മോ​ർ​ലി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ ല​ഭി​ച്ച​ത്.

ഇ​യാ​ൾ അ​തീ​വ അ​പ​ക​ട​കാ​രി​യാ​ണെ​ന്ന് കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ സ​ഹോ​ദ​രി കാ​രി നോ​ർ​മാ​ൻ പ​റ​ഞ്ഞു. മോ​ർ​ലി വീ​ണ്ടും മ​റ്റൊ​രാ​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ടെ​ന്ന​സി ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ മോ​ർ​ലി​യെ മോ​സ്റ്റ് വാ​ണ്ട​ഡ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​യാ​ളെ​ക്കു​റി​ച്ച് വി​ശ്വ​സ​നീ​യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​വ​ർ​ക്ക് 2,500 ഡോ​ള​ർ പാ​രി​തോ​ഷി​ക​വും പ്ര​ഖ്യാ​പി​ച്ചു.

ര​ക്ഷ​പ്പെ​ട്ട പ്ര​തി ആ​യു​ധ​ധാ​രി​യും അ​പ​ക​ട​കാ​രി​യു​മാ​കാ​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ർ​ന്ന് ഇ​യാ​ളെ നേ​രി​ൽ ക​ണ്ടാ​ൽ സ​മീ​പി​ക്ക​രു​തെ​ന്നും ഉ​ട​ൻ പൊ​ലി​സി​നെ അ​റി​യി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

Tags : PrisonEscape Tennessee Police Crime USA

Recent News

Corehub Up