x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂയോർക്ക് കേരള സെന്‍ററിന്‍റെ പുരസ്‌കാരദാന ചടങ്ങ് ഗംഭീരമായി

വെബ്ഡെസ്ക്
Published: October 28, 2026 05:05 PM IST | Updated: October 28, 2026 05:05 PM IST

പരിപാടിയിൽ നിന്ന്

ന്യൂ​യോ​ർ​ക്ക്: കേ​ര​ള സെ​ന്‍റ​റി​ന്‍റെ 34-ാമ​ത് അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങ് ഗം​ഭീ​ര​മാ​യി. എ​ൽ​മ​ണ്ടി​ലെ സെ​ന്‍റ​ർ ആ​സ്ഥാ​ന​ത്താ​യി​രു​ന്നു അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങ്.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​തി​ഭ തെ​ളി​യി​ച്ച​വ​രും സ​മൂ​ഹ ന​ന്മ​യ്ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​മാ​യ ഒ​മ്പ​ത് വ്യ​ക്തി​ക​ളെ​യാ​ണ് അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ച​ത്.

ഈ ​വ​ർ​ഷം ആ​ദ​രി​ക്ക​പ്പെ​ട്ട​വ​രും അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളും

ലെ​ജി​സ്‌​ലേ​റ്റ​ർ ആ​ന​ന്ത് ന​മ്പ്യാ​ർ - രാ​ഷ്ട്രീ​യ നേ​തൃ​ത്വം & മു​ഖ്യ​പ്ര​ഭാ​ഷ​ക​ൻ, ഡോ. ​ജോ വ​ർ​ഗീ​സ് - വൈ​ദ്യ​ശാ​സ്ത്രം, ഡോ. ​ബീ​ന എ​സ്. പീ​റ്റേ​ഴ്‌​സ് - ന​ഴ്‌​സിം​ഗ് നേ​തൃ​ത്വം, ഡോ. ​ഗി​രീ​ഷ് കു​മാ​ർ പ​ണി​ക്ക​ർ - അ​പ്ലൈ​ഡ് സ​യ​ൻ​സ്, ടി.​എ​സ്. ന​ന്ദ​കു​മാ​ർ - പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്‌​സ്, സി​ബി ഡേ​വി​ഡ് - ക​മ്യൂ​ണി​റ്റി സ​ർ​വീ​സ്, പ്രി​ൻ​സ് ജോ​ൺ​സ​ൺ - വി​ദ്യാ​ഭ്യാ​സം, ജോ​സ് ചെ​രി​പു​റം - പ്ര​വാ​സി മ​ല​യാ​ള സാ​ഹി​ത്യം, ഇ​ൻ​സ്‌​പെ​ക്ട​ർ ഷി​ബു മ​ധു - ഗ​വ​ൺ​മെ​ന്‍റ് & പ​ബ്ലി​ക് സ​ർ​വീ​സ്.

കേ​ര​ള സെ​ന്‍റ​ർ ബോ​ർ​ഡ് മെ​മ്പ​റും പ്രോ​ഗ്രാം ചെ​യ​ർ​മാ​നു​മാ​യ ജെ​സ്വി​ൻ സാ​മു​വ​ലി​ന്‍റെ ആ​മു​ഖ പ്ര​സം​ഗ​ത്തോ​ടെ പു​ര​സ്‌​കാ​ര ച​ട​ങ്ങി​ന് തി​ര​ശീ​ല ഉ​യ​ർ​ന്നു. ഡെ​യ്‌​സി സ്റ്റീ​ഫ​ൻ പ​ള്ളി​പ്പ​റ​മ്പി​ൽ ആ​യി​രു​ന്നു എം​സി.

ബെ​യ്‌​ലി സ്റ്റീ​ഫ​ൻ അ​മേ​രി​ക്ക​ൻ ദേ​ശീ​യ ഗാ​ന​വും ബി​ൻ​സി ചെ​റി​യാ​ൻ ഇ​ന്ത്യ​ൻ ദേ​ശീ​യ ഗാ​ന​വും ആ​ല​പി​ച്ചു. പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സ് കെ. ​എ​സ്ത​പ്പാ​ൻ സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ല​ക്ഷ്യ​ങ്ങ​ളും ഹ്ര​സ്വ​മാ​യി വി​വ​രി​ച്ചു​കൊ​ണ്ട് അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങ് ധ​ന്യ​മാ​ക്കാ​ൻ സ​ന്നി​ഹി​ത​രാ​യ എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു.

നാ​സോ കൗ​ണ്ടി ലെ​ജി​സ്‌​ലേ​റ്റ​ർ കാ​രി​യെ സൊ​ളേ​ജ​സ്, മു​ൻ സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കാ​നും അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കാ​നും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​നും അ​വാ​ർ​ഡ് ക​മ്മി​റ്റി അം​ഗ​വു​മാ​യ ഡോ. ​തോ​മ​സ് എ​ബ്ര​ഹാം കേ​ര​ള സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ച​രി​ത്ര​വും വി​വ​രി​ച്ചു.

ഡ​യ​റ​ക്‌​ട​ർ ബോ​ർ​ഡി​ന്‍റെ​യും അ​വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ​യും ചെ​യ​ർ​മാ​നാ​യ ഡോ. ​മ​ധു ഭാ​സ്‌​ക​ര​ൻ അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ വി​വ​രി​ച്ച് സം​സാ​രി​ക്കു​ക​യും മു​ഖ്യ​പ്ര​ഭാ​ഷ​ക​നും രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​നു​ള്ള അ​വാ​ർ​ഡ് ജേ​താ​വു​മാ​യ വെ​സ്റ്റ്‌​ചെ​സ്റ്റ​ർ കൗ​ണ്ടി ലെ​ജി​സ്‌ലേ​റ്റ​ർ ആ​ന​ന്ത് ന​മ്പ്യാ​രെ പ​രി​ച​യ​പ്പെ​ടു​ത്തി.

അ​ദ്ദേ​ഹം കൗ​ണ്ടി​യി​ലെ ആ​ദ്യ​ത്തെ ദ​ക്ഷി​ണേ​ഷ്യ​ൻ അ​മേ​രി​ക്ക​നും ഹി​ന്ദു​മ​ത​വി​ശ്വാ​സി​യു​മാ​യ അം​ഗ​മാ​ണ്. ലെ​ജി​സ്‌ലേ​റ്റ​ർ ന​മ്പ്യാ​ർ ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സ​മൂ​ഹം ഇ​വി​ടു​ത്തെ രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ ഭാ​ഗ​ഭാ​ക്കാ​ക​ണ​മെ​ന്നും അ​മേ​രി​ക്ക​യെ ഒ​രു എ​ടി​എം മെ​ഷീ​നാ​യി മാ​ത്രം കാ​ണ​രു​തെ​ന്നും ഉ​ത്‌​ബോ​ധി​പ്പി​ച്ചു.

കേ​ര​ള സെ​ന്‍റ​ർ ഗ്രാ​ൻ​ഡ് പേ​ട്ര​നും ട്ര​സ്റ്റി ബോ​ർ​ഡ് മെം​ബ​റുമാ​യ വ​ർ​ക്കി എ​ബ്ര​ഹാം അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. വൈ​ദ്യ​ശാ​സ്ത്ര​ത്തി​ലെ നേ​ട്ട​ത്തി​നു​ള്ള അ​വാ​ർ​ഡ് ല​ഭി​ച്ച ഡോ. ​ജോ വ​ർ​ഗീ​സ് സ്റ്റോ​ണി ബ്രൂ​ക്ക് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ ന്യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ചെ​യ​ർ​മാ​നും ഡി​സ്റ്റിം​ഗ്വി​ഷ്ഡ് യൂ​ണി​വേ​ഴ്‌​സി​റ്റി പ്ര​ഫ​സ​റു​മാ​ണ്.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ കു​ടി​യേ​റ്റം​കൊ​ണ്ട് കോ​ഗ്‌​നി​ഷ​നി​ൽ ഉ​ണ്ടാ​കു​ന്ന വ്യ​തി​യാ​ന​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന എ​ൻഐഎ​ച്ച് ധ​ന​സ​ഹാ​യ​ത്തോ​ടെ​യു​ള്ള "അ​ക്ക​രെ' ഗ​വേ​ഷ​ണം അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

കേ​ര​ള സെ​ന്‍റ​ർ യൂ​ത്ത് ഫോ​റം ട്ര​ഷ​റ​ർ ജോ​യ​ൽ തോ​മ​സ് അ​ദ്ദേ​ഹ​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തി. കേ​ര​ള സെ​ന്റ​ർ ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​തോ​മ​സ് എ​ബ്ര​ഹാം അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.

ന​ഴ്‌​സിം​ഗ് നേ​തൃ​ത്വ​ത്തി​ന് അ​വാ​ർ​ഡ് ല​ഭി​ച്ച ഡോ. ​ബീ​ന പീ​റ്റേ​ഴ്‌​സ് യു​എ​സ്എ​യി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ പൊ​തു​ജ​നാ​രോ​ഗ്യ സം​വി​ധാ​ന​മാ​യ കു​ക്ക് കൗ​ണ്ടി (ഷി​ക്കാ​ഗോ) ഹെ​ൽ​ത്തി​ലെ സി​സ്റ്റം ചീ​ഫ് ന​ഴ്‌​സിം​ഗ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ആ​യി​രു​ന്നു.

ആ​രോ​ഗ്യ സാ​ങ്കേ​തി​ക ക​മ്പ​നി​യാ​യ എ​ച്ച്ആ​ർ​ടി​എ​ൽ​വൈ ഇ​കോ​ർ​പ്പ​റേ​റ്റ​ഡി​ന്‍റെ (HRTLY, Inc.) സ​ഹ​സ്ഥാ​പ​ക​യും ഇ​പ്പോ​ഴ​വ​ർ അ​തി​ന്‍റെ ചീ​ഫ് ക്ലി​നി​ക്ക​ൽ ഓ​ഫീ​സ​റു​മാ​ണ്. കേ​ര​ള സെ​ന്‍റ​ർ അ​വാ​ർ​ഡ് ക​മ്മി​റ്റി മെ​മ്പ​ർ ഡോ. ​മേ​രി​ലി​ൻ ജോ​ർ​ജ് അ​വ​രെ പ​രി​ച​യ​പ്പെ​ടു​ത്തി. കേ​ര​ള സെ​ന്‍റ​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​മ​ധു ഭാ​സ്‌​ക​ര​ൻ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.

അ​പ്ലൈ​ഡ് സ​യ​ൻ​സി​ൽ അ​വാ​ർ​ഡ് ല​ഭി​ച്ച ഡോ. ​ഗി​രീ​ഷ് കു​മാ​ർ പ​ണി​ക്ക​ർ ഹോ​ർ​ട്ടി​ക​ൾ​ച്ച​റ​ൽ വി​ള​ക​ളെ​ക്കു​റി​ച്ചു​ള്ള സി​ഫാ​ക്ട​ർ (ക​വ​ർ ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ്) ഗ​വേ​ഷ​ണ​ത്തി​ൽ പ്രാ​വീ​ണ്യ​മു​ള്ള അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ പ്ര​ശ​സ്ത​നാ​യ കാ​ർ​ഷി​ക ശാ​സ്ത്ര​ജ്ഞ​നാ​ണ്.

മി​സി​സി​പ്പി​യി​ലെ ആ​ൽ​കോ​ൺ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ പ്ലാ​ന്‍റ് ആ​ൻ​ഡ് സോ​യി​ൽ സ​യ​ൻ​സ​സി​ൽ പ്രൊ​ഫ​സ​റും യു​എ​സ്ഡി​എ ക​ൺ​സ​ർ​വേ​ഷ​ൻ റി​സ​ർ​ച്ച് സെ​ന്‍റ​റി​ന്‍റെ ഡ​യ​റ​ക്ട​റു​മാ​ണ് അ​ദ്ദേ​ഹം.

കേ​ര​ള സെ​ന്‍റ​റി​ന്‍റെ മു​ൻ അ​വാ​ർ​ഡി​യാ​യ ജോ​ഹ​ര​ത്ത് കു​ട്ടി അ​ദ്ദേ​ഹ​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തി. കേ​ര​ള സെ​ന്റ​ർ ട്ര​സ്റ്റി ബോ​ർ​ഡ് മെ​മ്പ​ർ ഡോ. ​ഉ​ണ്ണി മൂ​പ്പ​ൻ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.

പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്‌​സി​ൽ അ​വാ​ർ​ഡ് ല​ഭി​ച്ച ടി.​എ​സ്. ന​ന്ദ​കു​മാ​ർ ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി​യി​ൽ ​നി​ന്ന് സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡും മ​റ്റ് നി​ര​വ​ധി ബ​ഹു​മ​തി​ക​ളും നേ​ടി​യി​ട്ടു​ള്ള വ്യ​ക്തി​യാ​ണ്.

ബോം​ബെ ന​ന്ദ​കു​മാ​ർ എ​ന്നും അ​റി​യ​പ്പെ​ടു​ന്ന ടി​എ​സ്എ​ൻ അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ പ്ര​ശം​സ നേ​ടി​യ മൃ​ദം​ഗ വി​ദ​ഗ്ധ​ൻ, അ​ധ്യാ​പ​ക​ൻ, സം​ഗീ​ത​സം​വി​ധാ​യ​ക​ൻ, എ​ഴു​ത്തു​കാ​ര​ൻ, ഇ​ന്ത്യ​ൻ ക്ലാ​സി​ക്ക​ൽ സം​ഗീ​ത​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക അം​ബാ​സ​ഡ​ർ എ​ന്നീ​ നി​ല​ക​ളി​ൽ നി​ര​വ​ധി പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള വി​ശി​ഷ്ട​മാ​യ ഒ​രു ക​രി​യ​റാ​ണ് അ​ദ്ദേ​ഹ​ത്തി​നു​ള്ള​ത്.

1998ൽ ​ബോം​ബെ​യി​ൽ സ്ഥാ​പി​ത​മാ​യ​തും പി​ന്നീ​ട് അ​മേ​രി​ക്ക​യി​ലെ ന്യൂ​ജഴ്‌​സി​യി​ൽ ഇ​ൻ​കോ​ർ​പ്പ​റേ​റ്റ് ചെ​യ്ത​തു​മാ​യ ടി​എ​സ്എ​നിന്‍റെ പെ​ർ​ക്ക​സീ​വ് ആ​ർ​ട്‌​സ് സെ​ന്‍റ​റി​ന്‍റെ (ടി​എ​സ്എ​ൻ​പി​എ​സി) സ്ഥാ​പ​ക​നാ​ണ്.

കേ​ര​ള സെ​ന്‍റ​ർ മെ​മ്പ​ർ ഷൈ​നു ഗീ​വ​ർ​ഗീ​സ് അ​ദേ​ഹ​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തി. കേ​ര​ള സെ​ന്‍റ​ർ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എ​ബ്ര​ഹാം ഫി​ലി​പ്പ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.

 

K-Rail Survey

ക​മ്യൂണി​റ്റി സേ​വ​ന​ത്തി​ന് അ​വാ​ർ​ഡ് ല​ഭി​ച്ച സി​ബി ഡേ​വി​ഡ് നാ​ല് പ​തി​റ്റാ​ണ്ടു​ക​ളാ​യി പൊ​തു​സേ​വ​നം, കേ​ര​ളീ​യ ക​ല​ക​ൾ, സം​സ്‌​കാ​രം, മാ​ന​വി​ക സം​രം​ഭ​ങ്ങ​ൾ, ക​മ്യൂ​ണി​റ്റി നേ​തൃ​ത്വം എ​ന്നി​വ​യി​ൽ സ്വ​യം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന വ്യ​ക്തി​യാ​ണ്.

കേ​ര​ള സെ​ന്‍റ​ർ യൂ​ത്ത് ഫോ​റം സെ​ക്ര​ട്ട​റി സാ​മു​വ​ൽ ജോ​സ​ഫ് അ​ദ്ദേ​ഹ​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തി. കേ​ര​ള സെന്‍റർ ബോ​ർ​ഡ് മെ​മ്പ​റും കൈ​ര​ളി ടി​വി യുഎ​സ്എ സാ​ര​ഥി​യു​മാ​യ ജോ​സ് കാ​ടാ​പ്പു​റം മു​ൻ ന്യൂ​യോ​ർ​ക്ക് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.

വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ലെ മി​ക​വി​നു​ള്ള അ​വാ​ർ​ഡ് ല​ഭി​ച്ച പ്രി​ൻ​സ് ജോ​ൺ​സ​ൺ 2026ലെ ​ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് ടീ​ച്ച​ർ ഓ​ഫ് ദ ​ഇ​യ​ർ അ​വാ​ർ​ഡും 2025ലെ ​ഗി​ൽ​ഡ​ർ ലേ​മ​ൻ ന്യൂ​യോ​ർ​ക്ക് ഹി​സ്റ്റ​റി ടീ​ച്ച​ർ ഓ​ഫ് ദ ​ഇ​യ​ർ അ​വാ​ർ​ഡും നേ​ടി​യ 27 വ​ർ​ഷ​ത്തെ പ​രി​ച​യ​സ​മ്പ​ന്ന​നാ​യ അ​ധ്യാ​പ​ക​നാ​ണ്.

ക​രി​യ​ർ, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​യ്ക്ക് വേ​ണ്ടി വാ​ദി​ക്കു​ന്ന അ​ദ്ദേ​ഹം ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ലെ ഫു​ഡ് ആ​ൻ​ഡ് ഫി​നാ​ൻ​സ് ഹൈ​സ്‌​കൂ​ളി​ൽ സാ​മൂ​ഹി​ക ശാ​സ്ത്രം പ​ഠി​പ്പി​ക്കു​ക​യും NYCPS ക്ലൈ​മ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ൻ ലീ​ഡ​ർ​ഷി​പ്പ് ടീ​മി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യും ചെ​യ്യു​ന്നു.

കേ​ര​ള സെ​ന്‍ററി​ന്‍റെ മു​ൻ അ​വാ​ർ​ഡി​യാ​യ ഡോ. ​അ​ന്ന ജോ​ർ​ജ് അ​ദേ​ഹ​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തി. കേ​ര​ള സെ​ന്‍ററി​ന്‍റെ മു​ൻ അ​വാ​ർ​ഡി​യും ബോ​ർ​ഡ് മെ​മ്പ​റും ഫോ​മാ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ബേ​ബി ഊ​രാ​ളി​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.​ പ്ര​വാ​സി മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ൽ അ​വാ​ർ​ഡ് ല​ഭി​ച്ച ജോ​സ് ചെ​രി​പു​റം പ്ര​തി​ഭാ​സ​മ്പ​ന്ന​നാ​യ ക​വി​യും ഹാ​സ്യ സാ​ഹി​ത്യ​കാ​ര​നു​മാ​ണ്.

സ​ർ​ഗ​വേ​ദി, ലാ​ന എ​ന്നീ സാ​ഹി​ത്യ​ക്കൂ​ട്ടാ​യ്മ​ക​ളി​ൽ സ​ജീ​വ​മാ​ണ് അ​ദ്ദേ​ഹം. കാ​വ്യ​ന​ർ​ത്ത​കി (ക​വി​ത​ക​ൾ 2011), അ​ളി​യ​ന്‍റെ പ​ട​വ​ല​ങ്ങ (ന​ർ​മം 2012) എ​ന്നി​വ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​തി​ക​ൾ. അ​ച്ച​ടി, ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ൽ ക​വി​ത, ന​ർ​മം, ലേ​ഖ​ന​ങ്ങ​ൾ എ​ന്നി​വ എ​ഴു​തു​ന്ന​ത് തു​ട​രു​ന്നു.

കേ​ര​ള സെ​ന്‍റ​ർ മെ​മ്പ​ർ ആ​മി ചെ​രി​പു​റം അ​ദ്ദേ​ഹ​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തി. കേ​ര​ള സെ​ന്‍റ​ർ മെ​മ്പ​റും അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ആ​ദ​ര​ണീ​യ നേ​താ​വു​മാ​യ ജെ. ​മാ​ത്യൂ​സ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.

സ​ർ​ക്കാ​ർ, പൊ​തു​സേ​വ​നം എ​ന്നീ മേ​ഖ​ല​ക​ളി​ലെ മി​ക​വി​നു​ള്ള 2025 ലെ ​അ​വാ​ർ​ഡു ജേ​താ​വും എ​ന്നാ​ൽ ഫാ​മി​ലി എ​മ​ർ​ജ​ൻ​സി കാ​ര​ണം ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന ഇ​ൻ​സ്‌​പെ​ക്ട​ർ ഷി​ബു മ​ധു​വി​നെ ഈ ​വ​ർ​ഷ​ത്തെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

കേ​ര​ള സെ​ന്‍ററി​ന്‍റെ യൂ​ത്ത് ഫോ​റം ട്ര​ഷ​റ​ർ ജോ​യ​ൽ തോ​മ​സ് അ​ദ്ദേ​ഹ​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തി. കേ​ര​ള സെ​ന്‍റ​ർ ട്ര​സ്റ്റി ബോ​ർ​ഡ് മെ​മ്പ​ർ അ​റ്റോ​ർ​ണി അ​പ്പ​ൻ മേ​നോ​ൻ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.

ഈ ​അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ചി​റ​ക്കി​യ സു​വ​നീ​റി​ന്‍റെ പ്ര​കാ​ശ​നം ക​മ്മി​റ്റി ചെ​യ​ർ മേ​രി ഫി​ലി​പ്പ് മ​റ്റ് ക​മ്മി​റ്റി​യ​ഗം​ങ്ങ​ളാ​യ ജോ​സ് കാ​ടാ​പ്പു​റം മാ​ത്യു വാ​ഴ​പ്പ​ള്ളി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ​ർ​ഗ​വേ​ദി കോ​ഓ​ർ​ഡി​നേ​റ്റ​ർ മ​നോ​ഹ​ർ തോ​മ​സി​ന് ഒ​രു കോ​പ്പി ന​ൽ​കി​ക്കൊ​ണ്ട് പ്ര​കാ​ശ​നം ചെ​യ്തു.

പ​യ​നി​യ​ർ ക്ല​ബ്, സ​ർ​ഗ്ഗ​വേ​ദി, ഗോ​പി​യോ, ഫൊ​ക്കാ​ന ഫോ​മാ മു​ത​ലാ​യ സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക​മ്യൂ​ണി​റ്റി സം​ഘ​ട​നാ നേ​താ​ക്ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. കേ​ര​ള സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ എ​ബ്ര​ഹാം തോ​മ​സ്, ജോ​ൺ പോ​ൾ, മാ​ത്യു വാ​ഴ​പ്പ​ള്ളി, ജെ​യ്‌​സ​ൺ ഗീ​വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ച​ട​ങ്ങി​ന്‍റെ എം​സി​യാ​യി​രു​ന്ന ഡ​യ്‌​സി സ്റ്റീ​ഫ​ൻ പ​ള്ളി​പ്പ​റ​മ്പി​ൽ ഈ ​പ​രി​പാ​ടി​യെ ഹൃ​ദ​യ സ്പ​ർ​ശി​യാ​യ ഒ​ര​നു​ഭ​വ​മാ​ക്കി. ത​ഹ്‌​സീ​ൻ, ബി​ൻ​സി, പ്രേം ​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ മ​നോ​ഹ​ര​മാ​യ ഗാ​ന​ങ്ങ​ളും ഡോ. ​മ​ധു പി​ള്ള കോഓ​ർ​ഡി​നേ​റ്റു ചെ​യ്യു​ന്ന ക​ലാ​ഗ്രൂ​പ്പി​ലെ ക​ലാ​കാ​രി​ക​ളു​ടെ നൃ​ത്ത​ച്ചു​വ​ടു​ക​ളും അ​വാ​ർ​ഡ് ച​ട​ങ്ങി​ന് വ​ർ​ണ​പ്പ​കി​ട്ടേ​കി.

സെ​ക്ര​ട്ട​റി രാ​ജു തോ​മ​സ് വി​ശി​ഷ്ട വ്യ​ക്തി​ക​ൾ​ക്കും സ​ദ​സ്യ​ർ​ക്കും സ്‌​പോ​ൺ​സേ​ഴ്‌​സി​നും ഈ ​പ​രി​പാ​ടി വി​ജ​യി​പ്പി​ക്കു​വാ​ൻ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞു. കൊ​ട്ടി​ലി​യ​ൻ റ​സ്റ്റ​റ​ന്‍റ് കേ​റ്റ​ർ ചെ​യ്ത ഡി​ന്ന​റോ​ടു​കൂ​ടി 2026ലെ ​അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ന് തി​ര​ശീ​ല വീ​ണു.

Tags : NewYorkKeralaCenter AnnualAwards Ceremony NRINews USA

Recent News

Corehub Up