Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NewYorkKeralaCenter

America

ന്യൂയോർക്ക് കേരള സെന്‍ററിന്‍റെ പുരസ്‌കാരദാന ചടങ്ങ് ഗംഭീരമായി

ന്യൂ​യോ​ർ​ക്ക്: കേ​ര​ള സെ​ന്‍റ​റി​ന്‍റെ 34-ാമ​ത് അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങ് ഗം​ഭീ​ര​മാ​യി. എ​ൽ​മ​ണ്ടി​ലെ സെ​ന്‍റ​ർ ആ​സ്ഥാ​ന​ത്താ​യി​രു​ന്നു അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങ്.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​തി​ഭ തെ​ളി​യി​ച്ച​വ​രും സ​മൂ​ഹ ന​ന്മ​യ്ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​മാ​യ ഒ​മ്പ​ത് വ്യ​ക്തി​ക​ളെ​യാ​ണ് അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ച​ത്.

ഈ ​വ​ർ​ഷം ആ​ദ​രി​ക്ക​പ്പെ​ട്ട​വ​രും അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളും

ലെ​ജി​സ്‌​ലേ​റ്റ​ർ ആ​ന​ന്ത് ന​മ്പ്യാ​ർ - രാ​ഷ്ട്രീ​യ നേ​തൃ​ത്വം & മു​ഖ്യ​പ്ര​ഭാ​ഷ​ക​ൻ, ഡോ. ​ജോ വ​ർ​ഗീ​സ് - വൈ​ദ്യ​ശാ​സ്ത്രം, ഡോ. ​ബീ​ന എ​സ്. പീ​റ്റേ​ഴ്‌​സ് - ന​ഴ്‌​സിം​ഗ് നേ​തൃ​ത്വം, ഡോ. ​ഗി​രീ​ഷ് കു​മാ​ർ പ​ണി​ക്ക​ർ - അ​പ്ലൈ​ഡ് സ​യ​ൻ​സ്, ടി.​എ​സ്. ന​ന്ദ​കു​മാ​ർ - പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്‌​സ്, സി​ബി ഡേ​വി​ഡ് - ക​മ്യൂ​ണി​റ്റി സ​ർ​വീ​സ്, പ്രി​ൻ​സ് ജോ​ൺ​സ​ൺ - വി​ദ്യാ​ഭ്യാ​സം, ജോ​സ് ചെ​രി​പു​റം - പ്ര​വാ​സി മ​ല​യാ​ള സാ​ഹി​ത്യം, ഇ​ൻ​സ്‌​പെ​ക്ട​ർ ഷി​ബു മ​ധു - ഗ​വ​ൺ​മെ​ന്‍റ് & പ​ബ്ലി​ക് സ​ർ​വീ​സ്.

കേ​ര​ള സെ​ന്‍റ​ർ ബോ​ർ​ഡ് മെ​മ്പ​റും പ്രോ​ഗ്രാം ചെ​യ​ർ​മാ​നു​മാ​യ ജെ​സ്വി​ൻ സാ​മു​വ​ലി​ന്‍റെ ആ​മു​ഖ പ്ര​സം​ഗ​ത്തോ​ടെ പു​ര​സ്‌​കാ​ര ച​ട​ങ്ങി​ന് തി​ര​ശീ​ല ഉ​യ​ർ​ന്നു. ഡെ​യ്‌​സി സ്റ്റീ​ഫ​ൻ പ​ള്ളി​പ്പ​റ​മ്പി​ൽ ആ​യി​രു​ന്നു എം​സി.

ബെ​യ്‌​ലി സ്റ്റീ​ഫ​ൻ അ​മേ​രി​ക്ക​ൻ ദേ​ശീ​യ ഗാ​ന​വും ബി​ൻ​സി ചെ​റി​യാ​ൻ ഇ​ന്ത്യ​ൻ ദേ​ശീ​യ ഗാ​ന​വും ആ​ല​പി​ച്ചു. പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സ് കെ. ​എ​സ്ത​പ്പാ​ൻ സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ല​ക്ഷ്യ​ങ്ങ​ളും ഹ്ര​സ്വ​മാ​യി വി​വ​രി​ച്ചു​കൊ​ണ്ട് അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങ് ധ​ന്യ​മാ​ക്കാ​ൻ സ​ന്നി​ഹി​ത​രാ​യ എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു.

നാ​സോ കൗ​ണ്ടി ലെ​ജി​സ്‌​ലേ​റ്റ​ർ കാ​രി​യെ സൊ​ളേ​ജ​സ്, മു​ൻ സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കാ​നും അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കാ​നും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​നും അ​വാ​ർ​ഡ് ക​മ്മി​റ്റി അം​ഗ​വു​മാ​യ ഡോ. ​തോ​മ​സ് എ​ബ്ര​ഹാം കേ​ര​ള സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ച​രി​ത്ര​വും വി​വ​രി​ച്ചു.

ഡ​യ​റ​ക്‌​ട​ർ ബോ​ർ​ഡി​ന്‍റെ​യും അ​വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ​യും ചെ​യ​ർ​മാ​നാ​യ ഡോ. ​മ​ധു ഭാ​സ്‌​ക​ര​ൻ അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ വി​വ​രി​ച്ച് സം​സാ​രി​ക്കു​ക​യും മു​ഖ്യ​പ്ര​ഭാ​ഷ​ക​നും രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​നു​ള്ള അ​വാ​ർ​ഡ് ജേ​താ​വു​മാ​യ വെ​സ്റ്റ്‌​ചെ​സ്റ്റ​ർ കൗ​ണ്ടി ലെ​ജി​സ്‌ലേ​റ്റ​ർ ആ​ന​ന്ത് ന​മ്പ്യാ​രെ പ​രി​ച​യ​പ്പെ​ടു​ത്തി.

അ​ദ്ദേ​ഹം കൗ​ണ്ടി​യി​ലെ ആ​ദ്യ​ത്തെ ദ​ക്ഷി​ണേ​ഷ്യ​ൻ അ​മേ​രി​ക്ക​നും ഹി​ന്ദു​മ​ത​വി​ശ്വാ​സി​യു​മാ​യ അം​ഗ​മാ​ണ്. ലെ​ജി​സ്‌ലേ​റ്റ​ർ ന​മ്പ്യാ​ർ ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സ​മൂ​ഹം ഇ​വി​ടു​ത്തെ രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ ഭാ​ഗ​ഭാ​ക്കാ​ക​ണ​മെ​ന്നും അ​മേ​രി​ക്ക​യെ ഒ​രു എ​ടി​എം മെ​ഷീ​നാ​യി മാ​ത്രം കാ​ണ​രു​തെ​ന്നും ഉ​ത്‌​ബോ​ധി​പ്പി​ച്ചു.

കേ​ര​ള സെ​ന്‍റ​ർ ഗ്രാ​ൻ​ഡ് പേ​ട്ര​നും ട്ര​സ്റ്റി ബോ​ർ​ഡ് മെം​ബ​റുമാ​യ വ​ർ​ക്കി എ​ബ്ര​ഹാം അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. വൈ​ദ്യ​ശാ​സ്ത്ര​ത്തി​ലെ നേ​ട്ട​ത്തി​നു​ള്ള അ​വാ​ർ​ഡ് ല​ഭി​ച്ച ഡോ. ​ജോ വ​ർ​ഗീ​സ് സ്റ്റോ​ണി ബ്രൂ​ക്ക് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ ന്യൂ​റോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ചെ​യ​ർ​മാ​നും ഡി​സ്റ്റിം​ഗ്വി​ഷ്ഡ് യൂ​ണി​വേ​ഴ്‌​സി​റ്റി പ്ര​ഫ​സ​റു​മാ​ണ്.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ കു​ടി​യേ​റ്റം​കൊ​ണ്ട് കോ​ഗ്‌​നി​ഷ​നി​ൽ ഉ​ണ്ടാ​കു​ന്ന വ്യ​തി​യാ​ന​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന എ​ൻഐഎ​ച്ച് ധ​ന​സ​ഹാ​യ​ത്തോ​ടെ​യു​ള്ള "അ​ക്ക​രെ' ഗ​വേ​ഷ​ണം അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

കേ​ര​ള സെ​ന്‍റ​ർ യൂ​ത്ത് ഫോ​റം ട്ര​ഷ​റ​ർ ജോ​യ​ൽ തോ​മ​സ് അ​ദ്ദേ​ഹ​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തി. കേ​ര​ള സെ​ന്റ​ർ ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​തോ​മ​സ് എ​ബ്ര​ഹാം അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.

ന​ഴ്‌​സിം​ഗ് നേ​തൃ​ത്വ​ത്തി​ന് അ​വാ​ർ​ഡ് ല​ഭി​ച്ച ഡോ. ​ബീ​ന പീ​റ്റേ​ഴ്‌​സ് യു​എ​സ്എ​യി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ പൊ​തു​ജ​നാ​രോ​ഗ്യ സം​വി​ധാ​ന​മാ​യ കു​ക്ക് കൗ​ണ്ടി (ഷി​ക്കാ​ഗോ) ഹെ​ൽ​ത്തി​ലെ സി​സ്റ്റം ചീ​ഫ് ന​ഴ്‌​സിം​ഗ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ആ​യി​രു​ന്നു.

ആ​രോ​ഗ്യ സാ​ങ്കേ​തി​ക ക​മ്പ​നി​യാ​യ എ​ച്ച്ആ​ർ​ടി​എ​ൽ​വൈ ഇ​കോ​ർ​പ്പ​റേ​റ്റ​ഡി​ന്‍റെ (HRTLY, Inc.) സ​ഹ​സ്ഥാ​പ​ക​യും ഇ​പ്പോ​ഴ​വ​ർ അ​തി​ന്‍റെ ചീ​ഫ് ക്ലി​നി​ക്ക​ൽ ഓ​ഫീ​സ​റു​മാ​ണ്. കേ​ര​ള സെ​ന്‍റ​ർ അ​വാ​ർ​ഡ് ക​മ്മി​റ്റി മെ​മ്പ​ർ ഡോ. ​മേ​രി​ലി​ൻ ജോ​ർ​ജ് അ​വ​രെ പ​രി​ച​യ​പ്പെ​ടു​ത്തി. കേ​ര​ള സെ​ന്‍റ​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​മ​ധു ഭാ​സ്‌​ക​ര​ൻ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.

അ​പ്ലൈ​ഡ് സ​യ​ൻ​സി​ൽ അ​വാ​ർ​ഡ് ല​ഭി​ച്ച ഡോ. ​ഗി​രീ​ഷ് കു​മാ​ർ പ​ണി​ക്ക​ർ ഹോ​ർ​ട്ടി​ക​ൾ​ച്ച​റ​ൽ വി​ള​ക​ളെ​ക്കു​റി​ച്ചു​ള്ള സി​ഫാ​ക്ട​ർ (ക​വ​ർ ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ്) ഗ​വേ​ഷ​ണ​ത്തി​ൽ പ്രാ​വീ​ണ്യ​മു​ള്ള അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ പ്ര​ശ​സ്ത​നാ​യ കാ​ർ​ഷി​ക ശാ​സ്ത്ര​ജ്ഞ​നാ​ണ്.

മി​സി​സി​പ്പി​യി​ലെ ആ​ൽ​കോ​ൺ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ പ്ലാ​ന്‍റ് ആ​ൻ​ഡ് സോ​യി​ൽ സ​യ​ൻ​സ​സി​ൽ പ്രൊ​ഫ​സ​റും യു​എ​സ്ഡി​എ ക​ൺ​സ​ർ​വേ​ഷ​ൻ റി​സ​ർ​ച്ച് സെ​ന്‍റ​റി​ന്‍റെ ഡ​യ​റ​ക്ട​റു​മാ​ണ് അ​ദ്ദേ​ഹം.

കേ​ര​ള സെ​ന്‍റ​റി​ന്‍റെ മു​ൻ അ​വാ​ർ​ഡി​യാ​യ ജോ​ഹ​ര​ത്ത് കു​ട്ടി അ​ദ്ദേ​ഹ​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തി. കേ​ര​ള സെ​ന്റ​ർ ട്ര​സ്റ്റി ബോ​ർ​ഡ് മെ​മ്പ​ർ ഡോ. ​ഉ​ണ്ണി മൂ​പ്പ​ൻ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.

പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്‌​സി​ൽ അ​വാ​ർ​ഡ് ല​ഭി​ച്ച ടി.​എ​സ്. ന​ന്ദ​കു​മാ​ർ ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി​യി​ൽ ​നി​ന്ന് സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡും മ​റ്റ് നി​ര​വ​ധി ബ​ഹു​മ​തി​ക​ളും നേ​ടി​യി​ട്ടു​ള്ള വ്യ​ക്തി​യാ​ണ്.

ബോം​ബെ ന​ന്ദ​കു​മാ​ർ എ​ന്നും അ​റി​യ​പ്പെ​ടു​ന്ന ടി​എ​സ്എ​ൻ അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ പ്ര​ശം​സ നേ​ടി​യ മൃ​ദം​ഗ വി​ദ​ഗ്ധ​ൻ, അ​ധ്യാ​പ​ക​ൻ, സം​ഗീ​ത​സം​വി​ധാ​യ​ക​ൻ, എ​ഴു​ത്തു​കാ​ര​ൻ, ഇ​ന്ത്യ​ൻ ക്ലാ​സി​ക്ക​ൽ സം​ഗീ​ത​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക അം​ബാ​സ​ഡ​ർ എ​ന്നീ​ നി​ല​ക​ളി​ൽ നി​ര​വ​ധി പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള വി​ശി​ഷ്ട​മാ​യ ഒ​രു ക​രി​യ​റാ​ണ് അ​ദ്ദേ​ഹ​ത്തി​നു​ള്ള​ത്.

1998ൽ ​ബോം​ബെ​യി​ൽ സ്ഥാ​പി​ത​മാ​യ​തും പി​ന്നീ​ട് അ​മേ​രി​ക്ക​യി​ലെ ന്യൂ​ജഴ്‌​സി​യി​ൽ ഇ​ൻ​കോ​ർ​പ്പ​റേ​റ്റ് ചെ​യ്ത​തു​മാ​യ ടി​എ​സ്എ​നിന്‍റെ പെ​ർ​ക്ക​സീ​വ് ആ​ർ​ട്‌​സ് സെ​ന്‍റ​റി​ന്‍റെ (ടി​എ​സ്എ​ൻ​പി​എ​സി) സ്ഥാ​പ​ക​നാ​ണ്.

കേ​ര​ള സെ​ന്‍റ​ർ മെ​മ്പ​ർ ഷൈ​നു ഗീ​വ​ർ​ഗീ​സ് അ​ദേ​ഹ​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തി. കേ​ര​ള സെ​ന്‍റ​ർ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എ​ബ്ര​ഹാം ഫി​ലി​പ്പ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.

 

Latest News

Corehub Up