x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൂ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ ശ​നി​യാ​ഴ്ച

ജീ​മോ​ൻ റാ​ന്നി
Published: October 29, 2026 11:12 AM IST | Updated: October 29, 2026 11:12 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

 

ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ലി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​യ​താ​യി ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​രാ​ജേ​ഷ് കെ. ​ജോ​ൺ, യൂ​ത്ത് മി​നി​സ്റ്റ​ർ റ​വ. ഫാ. ​ടോ​ബി ജോ​ൺ, ക​ൺ​വീ​ന​ർ​മാ​രാ​യ സു​ബി​ൻ ജോ​ൺ, മോ​ൻ​സ​ൺ പു​ന്നൂ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ രാ​ത്രി പ​ത്തു വ​രെ ഷു​ഗ​ർ ലാ​ൻ​ഡി​ലെ 9915 Belknap Rd, Sugar Land, TX 77498 എ​ന്ന വി​ലാ​സ​ത്തി​ലു​ള്ള ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ലാ​ണ് ആ​ഘോ​ഷം ന​ട​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ രു​ചി​ക​ളും ക​ല​യും വി​നോ​ദ​ങ്ങ​ളും ഒ​ത്തു​ചേ​രു​ന്ന ആ​ഘോ​ഷ​ത്തി​നാ​ണ് സം​ഘാ​ട​ക​ർ വേ​ദി​യൊ​രു​ക്കു​ന്ന​ത്. കു​ടും​ബ​സ​മേ​തം എ​ത്തു​ന്ന​വ​ർ​ക്ക് വൈ​വി​ധ്യ​മാ​ർ​ന്ന നാ​ട​ൻ ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നും ക​ലാ​പ​രി​പാ​ടി​ക​ളി​ലും വി​നോ​ദ​ങ്ങ​ളി​ലും പ​ങ്കു​ചേ​രാ​നും അ​വ​സ​ര​മു​ണ്ടാ​കും.

ദോ​ശ, ക​പ്പ​യും മീ​നും അ​പ്പ​വും താ​റാ​വും പൊ​റോ​ട്ട​യും ബീ​ഫും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഭ​വ​ങ്ങ​ളു​മാ​യി വി​വി​ധ ഭ​ക്ഷ​ണ​ശാ​ല​ക​ൾ ഒരുക്കുന്നുണ്ട്. മീ​ൻ അ​ച്ചാ​ർ, ബീ​ഫ് അ​ച്ചാ​ർ, നാ​ട​ൻ പ​ല​ഹാ​ര​ങ്ങ​ൾ, ബേ​ക്ക​റി വി​ഭ​വ​ങ്ങ​ൾ, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ, ജ്യൂ​സു​ക​ൾ, മ​റ്റു ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ എ​ന്നി​വ​യും ല​ഭ്യ​മാ​കും. നാ​ട​ൻ പ​ച്ച​ക്ക​റി​ക​ളു​ടെ വി​ൽ​പ്പ​ന​യും ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കും.

വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടും. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി ഗെ​യി​മു​ക​ൾ, ബൗ​ൺ​സ് ഹൗ​സ്, ഫെ​യ്‌​സ് പെ​യി​ന്‍റിം​ഗ്, മൈ​ലാ​ഞ്ചി​യി​ട​ൽ തു​ട​ങ്ങി​യ വി​നോ​ദ​ങ്ങ​ളും ഒ​രു​ക്കു​ന്നു​ണ്ട്. ഭ​ക്ഷ​ണം, ക​ലാ​പ​രി​പാ​ടി​ക​ൾ, സൗ​ഹൃ​ദ​സം​ഗ​മം എ​ന്നി​വ ഒ​രു​മി​ക്കു​ന്ന കു​ടും​ബാ​ഘോ​ഷ​മാ​യാ​ണ് ഫെ​സ്റ്റി​വ​ൽ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

സ്റ്റാ​ഫോ​ർ​ഡ്, മി​സോ​റി സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലെ മേ​യ​ർ​മാ​ർ, ജ​ഡ്ജി​മാ​ർ, സാ​മൂ​ഹി​ക - സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​വും പ്ര​തീ​ക്ഷി​ക്കു​ന്നു. ഇ​ട​വ​ക​യി​ലെ വി​വി​ധ ആ​ത്മീ​യ സം​ഘ​ട​ന​ക​ളും ക​മ്മി​റ്റി​ക​ളും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും ആ​ഘോ​ഷ​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഒ​രു​ക്ക​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

ദേ​വാ​ല​യ​ത്തി​ന്‍റെ പാ​ർ​ക്കിംഗ് സൗ​ക​ര്യ​ങ്ങ​ളു​ടെ വി​പു​ലീ​ക​ര​ണ​ത്തി​നും വാ​ട്ട​ർ ലൈ​ൻ ക​ണ​ക്ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തു​ക എ​ന്ന​താ​ണ് ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ലി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​തി​ലൂ​ടെ ഈ ​വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കാ​നും അ​വ​സ​ര​മു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഹൂ​സ്റ്റ​ണി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും എ​ല്ലാ ഇ​ട​വ​കാം​ഗ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ലി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വി​കാ​രി​യും യൂ​ത്ത് മി​നി​സ്റ്റ​റും ക​ൺ​വീ​ന​ർ​മാ​രും അ​റി​യി​ച്ചു.

Tags : HarvestFestival Houston St.MarysChurch NRINews USA

Recent News

Corehub Up