കൊച്ചി: ക്രൈസ്തവർ ആദരവോടെ കരുതുന്ന അന്ത്യഅത്താഴ ചിത്രത്തെ രാഷ്ട്രീയ അധികാര വടംവലിയുമായി ബന്ധിപ്പിച്ച് ചിത്രീകരിച്ച് ഇംഗ്ലീഷ് പത്രത്തിൽ പ്രസിദ്ധീകരിച്ച കാർട്ടൂൺ വിശ്വാസത്തെയും വിശ്വാസികളെയും ആഴത്തിൽ മുറിപ്പെടുത്തുന്നതാണെന്ന് കെസിവൈഎം ലാറ്റിൻ സംസ്ഥാന സമിതി.
കലയുടെയോ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയോ പേരിൽ ഇതു ന്യായീകരിക്കാനാവില്ലെന്ന് സമിതി ചൂണ്ടിക്കാട്ടി.