കാഞ്ഞിരപ്പള്ളി: വ്യത്യസ്തമായ സാഹചര്യങ്ങളിൽ പ്രത്യാശയോടെ മുന്നോട്ട് നീങ്ങുന്നതിന് വിശ്വാസ ബോധ്യമാണ് കരുത്തു പകരുന്നതെന്ന് കാഞ്ഞിരപ്പള്ളി രൂപത മുൻ ബിഷപ് മാർ മാത്യു അറയ്ക്കൽ.
മാർ മാത്യു അറയ്ക്കലിന്റെ മെത്രാഭിഷേക രജതജൂബിലിയോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ അർപ്പിച്ച വിശുദ്ധ കുർബാനയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ, രൂപത വികാരി ജനറാൾമാരായ റവ.ഡോ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, റവ.ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, ചാൻസലർ റവ.ഡോ. മാത്യു ശൗര്യാംകുഴി, പ്രൊക്കുറേറ്റർ ഫാ. ഫിലിപ്പ് തടത്തിൽ, കത്തീഡ്രൽ വികാരി ആർച്ച്പ്രീസ്റ്റ് റവ.ഡോ. കുര്യൻ താമരശേരി, മൈനർ സെമിനാരി റെക്ടർ ഫാ. ജയിംസ് തലച്ചെല്ലൂർ, മോൺ. ജോർജ് ആലുങ്കൽ, വിവിധ തലങ്ങളിൽ നിന്നുള്ള വൈദിക-സന്യസ്ത-അല്മായ പ്രതിനിധികൾ എന്നിവർ വിശുദ്ധ കുർബാനയിൽ പങ്കുചേർന്നു.
മാർ ജോസഫ് പവ്വത്തിൽ മെത്രാപ്പോലീത്തയുടെ കൈവയ്പ് ശുശ്രൂഷയിലൂടെ 2001 ഫെബ്രുവരി ഒന്പതിനാണ് മാർ മാത്യു അറയ്ക്കൽ മെത്രാനായി അഭിഷിക്തനായത്.
Tags : Mar Mathew Arakkal Faith gives strength