x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പഞ്ചായത്തംഗം കുഴഞ്ഞുവീണു മരിച്ചു

വെബ്ഡെസ്ക്
Published: November 9, 2026 04:31 AM IST | Updated: November 9, 2026 04:31 AM IST

അ​ന്ന​മ്മ ജോ​സ​ഫ്

മേ​ലു​കാ​വ്: സ​ഹ​പാ​ഠി​ക​ൾ​ക്കൊ​പ്പം വി​നോ​ദ​യാ​ത്ര പോ​കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണു മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ന്ന​മ്മ ജോ​സ​ഫ് (55) അ​ന്ത​രി​ച്ചു. മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ കോ​ണി​പ്പാ​ട് ആ​റാം വാ​ർ​ഡ് മെം​ബ​റും കോ​ണി​പ്പാ​ട് ക​ണ്ണം​പ​ള്ളി​ൽ ജോ​ൺ​സ​ന്‍റെ (സ​ബ് ഇ​ൻ​സ്പെ​ക്ട​ർ, മു​ല്ല​പ്പെ​രി​യാ​ർ) ഭാ​ര്യ​യു​മാ​ണ്.

ഹെ​ൻ​റി ബേ​ക്ക​ർ കോ​ള​ജി​ലെ 1989ലെ ​പ്രീ​ഡി​ഗ്രി ബാ​ച്ചി​ലെ സ​ഹ​പാ​ഠി​ക​ൾ​ക്കൊ​പ്പം കു​മ​ര​ക​ത്തേ​ക്ക് ഇ​ന്ന​ലെ രാ​വി​ലെ വി​നോ​ദ​യാ​ത്ര പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു അ​ന്ന​മ്മ. ഇ​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കോ​ണി​പ്പാ​ട് ന​ടു​ത്തൊ​ട്ടി​യി​ൽ കു​ടും​ബാം​ഗ​മാ​യ അ​ന്ന​മ്മ, മു​ട്ടം എം ​എം ആ​ശു​പ​ത്രി​യി​ൽ ദീ​ർ​ഘ​കാ​ലം ന​ഴ്സാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. തു​ട​ർ​ന്ന് ഈ​രാ​റ്റു​പേ​ട്ട സ​ൺ​റൈ​സ് ആ​ശു​പ​ത്രി​യി​ലും ജോ​ലി ചെ​യ്തി​രു​ന്നു.

പി​ന്നീ​ട് പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​ജീ​വ​മാ​യ അ​ന്ന​മ്മ ജ​ന​പ്ര​തി​നി​ധി​യെ​ന്ന നി​ല​യി​ൽ നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​വീ​ട്ടി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ം 10.30ന് ​മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്ത് ഓ​ഫിസി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​ം ശേ​ഷം എ​ള്ളു​മ്പു​റം സെ​ന്‍റ് മ​ർ​ത്താ​സ് സി​എ​സ്ഐ പ​ള്ളി​യി​ൽ.

Tags : Panchayat Member Collapses Deepika DeepikaNewspaper BreakingNews Panchayat Member Collapses

Recent News

Corehub Up