x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ൺ​ഗ്ര​സി​നും പ്ര​തി​പ​ക്ഷ​ത്തി​നും തു​ല്യ അ​വ​സ​രം ല​ഭി​ക്കു​ന്നി​ല്ല: സോ​ണി​യ ഗാ​ന്ധി 

ഓൺലൈൻ ഡെസ്ക്
Published: November 9, 2026 01:21 AM IST | Updated: November 9, 2026 01:22 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി ഭ​ര​ണ​ത്തി​ന് കീ​ഴി​ൽ രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വ​ലി​യ ത​ക​രാ​റു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്ക് തു​ല്യ​മാ​യ രാ​ഷ്ട്രീ​യ ക​ളി​ക്ക​ളം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് സോ​ണി​യ ഗാ​ന്ധി. 'ദി ​ഹി​ന്ദു' പ​ത്ര​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​വ​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ 12 വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ ഘ​ട​ന ത​ക​ർ​ക്ക​പ്പെ​ട്ടെ​ന്നും എ​ന്നാ​ൽ ജ​ന​ങ്ങ​ൾ ഇ​പ്പോ​ൾ ഇ​തി​നെ​തി​രെ അ​സ്വ​സ്ഥ​രാ​യി തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സ് ക​ടു​ത്ത ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് എ​ല്ലാ പ്ര​ധാ​ന സ്ഥാ​പ​ന​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ളും ഭ​ര​ണ​ക​ക്ഷി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്നും മ​ത​ത്തെ രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും സോ​ണി​യ ഗാ​ന്ധി ആ​രോ​പി​ച്ചു. എ​ങ്കി​ലും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ ഭാ​വി മെ​ച്ച​പ്പെ​ട്ടു​വ​രി​ക​യാ​ണെ​ന്നും സ​മാ​ന ചി​ന്താ​ഗ​തി​ക്കാ​രാ​യ ക​ക്ഷി​ക​ളു​മാ​യി ചേ​ർ​ന്ന് മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, സോ​ണി​യ ഗാ​ന്ധി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രെ കേ​ന്ദ്ര നി​യ​മ​മ​ന്ത്രി അ​ർ​ജു​ൻ റാം ​മേ​ഘ്‌​വാ​ളും ടെ​ക്സ്റ്റൈ​ൽ​സ് മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗും രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാ​ണ് പ്ര​തി​ക​രി​ച്ച​ത്. 1975-ലെ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് ജ​നാ​ധി​പ​ത്യ​ത്തെ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല്ലു​ക​യും പ​ത്ര​പ്ര​വ​ർ​ത്ത​ക​രു​ടെ ശ​ബ്ദം നി​ശ​ബ്ദ​മാ​ക്കു​ക​യും ചെ​യ്ത കോ​ൺ​ഗ്ര​സി​നാ​ണോ ജ​നാ​ധി​പ​ത്യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ൻ അ​വ​കാ​ശ​മെ​ന്ന് മ​ന്ത്രി​മാ​ർ ചോ​ദി​ച്ചു. 

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കീ​ഴി​ൽ ഇ​ന്ത്യ ലോ​ക​ത്തി​ന് മു​ന്നി​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മാ​താ​വാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ അ​വ​കാ​ശ​പ്പെ​ട്ടു. അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന്, അ​ന്ന​ത്തെ അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും പി​ന്നീ​ട് ഇ​ന്ദി​രാ​ഗാ​ന്ധി പ​ര​സ്യ​മാ​യി ഖേ​ദം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും സോ​ണി​യ ഗാ​ന്ധി അ​ഭി​മു​ഖ​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. 

Tags : soniagandhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up