x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഹൂ​ർ​ത്ത വ്യാ​പാ​രം ന​ഷ്ട​ത്തി​ൽ

വെബ്ഡെസ്ക്
Published: November 9, 2026 01:37 AM IST | Updated: November 9, 2026 01:44 AM IST

ബോംബെ സ്റ്റോക് എക്സ്ചേഞ്ച് (ബിഎസ്ഇ) സിഇഒ സുന്ദരരാമൻ രാമമൂർത്തി (വലത്ത്) ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ഇന്നലെ നടന്ന പ്രത്യേകഹൂർ മുത്ത ട്രേഡിംഗ് സെഷനിൽ മുഹൂർത്ത ബെൽ മുഴക്കുന്നു.

മും​​ബൈ: ക​​ഴി​​ഞ്ഞ ആ​​ഴ്ച​​യു​​ണ്ടാ​​യ ശ​​ക്ത​​മാ​​യ മു​​ന്നേ​​റ്റ​​ത്തി​​ന് ശേ​​ഷം, ഇ​​ന്ന​​ലെ ന​​ട​​ന്ന പ്ര​​ത്യേ​​ക ദീ​​പാ​​വ​​ലി വ്യാ​​പാ​​ര സെ​​ഷ​​നി​​ൽ ഇ​​ന്ത്യ​​ൻ ബെ​​ഞ്ച്മാ​​ർ​​ക്ക് സൂ​​ചി​​ക​​ക​​ൾ നേ​​രി​​യ ഇ​​ടി​​വോ​​ടെ വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു. തു​​ട​​ക്ക​​ത്തി​​ൽ ല​​ഭി​​ച്ച നേ​​ട്ട​​ങ്ങ​​ൾ നി​​ല​​നി​​ർ​​ത്താ​​ൻ സൂ​​ചി​​ക​​ക​​ൾ​​ക്കാ​​യി​​ല്ല. ക​​ഴി​​ഞ്ഞ ഒ​​ന്പ​​ത് വ​​ർ​​ഷ​​ത്തി​​നി​​ടെ ആ​​ദ്യ​​മാ​​യാ​​ണ് ദീ​​പാ​​വ​​ലി​​യോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള മു​​ഹൂ​​ർ​​ത്ത ട്രേ​​ഡിം​​ഗി​​ൽ പ്ര​​ധാ​​ന ഓ​​ഹ​​രി​​സൂ​​ചി​​ക​​ക​​ൾ ന​​ഷ്ട​​ത്തി​​ൽ വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​ത്.

ഇ​​ന്ന​​ലെ ന​​ട​​ന്ന ഒ​​രു മ​​ണി​​ക്കൂ​​ർ നീ​​ണ്ട പ്ര​​ത്യേ​​ക വ്യാ​​പാ​​ര സെ​​ഷ​​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ പ്ര​​ധാ​​ന സൂ​​ചി​​ക​​ക​​ൾ ലാ​​ഭ​​ത്തി​​ലാ​​യി​​രു​​ന്നെ​​ങ്കി​​ലും അ​​വ​​സാ​​ന ഘ​​ട്ട​​ത്തി​​ൽ ന​​ഷ്ട​​ത്തി​​ലേ​​ക്കു വീ​​ഴു​​ക​​യാ​​യി​​രു​​ന്നു.

സെ​​ൻ​​സെ​​ക്സ് 29 പോ​​യി​​ന്‍റ് ഇ​​ടി​​ഞ്ഞ് 80,999.40ലും ​​നി​​ഫ്റ്റി 44 പോ​​യി​​ന്‍റ് ന​​ഷ്ട​​ത്തി​​ൽ 25,000 എ​​ന്ന നി​​ല​​വാ​​ര​​ത്തി​​ന് താ​​ഴെ, 24,986ലും ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. പ്ര​​ധാ​​ന സൂ​​ചി​​ക​​ക​​ളി​​ൽ ഇ​​ടി​​വു​​ണ്ടാ​​യെ​​ങ്കി​​ലും, വി​​പ​​ണി​​യു​​ടെ മൊ​​ത്ത​​ത്തി​​ലു​​ള്ള സ്ഥി​​തി അ​​നു​​കൂ​​ല​​മാ​​യി​​രു​​ന്നു.

പ്ര​ധാ​ന സൂ​ചി​ക​ക​ൾ ന​ഷ്ട​ത്തി​ലാ​യ​പ്പോ​ൾ വി​ശാ​ല വി​പ​ണി​യി​ൽ നേ​ട്ട​മു​ണ്ടാ​യി. നി​ഫ്റ്റി മി​ഡ്കാ​പ് 100 നി​ഫ്റ്റി സ്മോ​ൾ​കാ​പ് 100 സൂ​ചി​ക​ക​ൾ ഉ​യ​ർ​ന്നാ​ണ് ക്ലോ​സ് ചെ​യ്ത​ത്. മേ​ഖ​ലാ സൂ​ചി​ക​ക​ളി​ൽ നി​ഫ്റ്റി മീ​ഡി​യ, നി​ഫ്റ്റി ഫാ​ർ​മ, ഹെ​ൽ​ത്ത്കെ​യ​ർ എ​ന്നി​വ ഒ​രു ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ ഉ​യ​ർ​ന്നു. എ​ന്നാ​ൽ, ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ​സ്, എ​ഫ്എം​സി​ജി, ഐ​ടി, പി​എ​സ് യു ​ബാ​ങ്ക്, പ്രൈ​വ​റ്റ് ബാ​ങ്ക്, റി​യ​ൽ​റ്റി എ​ന്നി​വ ന​ഷ്ട​ത്തി​ലേ​ക്കു വീ​ണു.

ഏഴു ദി​​വ​​സ​​ത്തി​​നു​​ശേ​​ഷം ഇ​​ടി​​വ്

ഇ​​ന്ന​​ല​​ത്തെ വ്യാ​​പാ​​ര​​ത്തോ​​ടെ സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും തു​​ട​​ർ​​ച്ച​​യാ​​യ ഏ​​ഴു ദി​​വ​​സ​​ത്തെ നേ​​ട്ട​​ത്തി​​നു വി​​ര​​മാ​​മി​​ട്ടു. ക​​ഴി​​ഞ്ഞ​​യാ​​ഴ്ച​​യി​​ൽ മാ​​ത്രം സെ​​ൻ​​സെ​​ക്സ് 6569 പോ​​യി​​ന്‍റി​​ന്‍റെ വ​​ൻ​​കു​​തി​​ച്ചു​​ചാ​​ട്ടം ന​​ട​​ത്തി​​യ​​പ്പോ​​ൾ നി​​ഫ്റ്റി ഒ​​ന്പ​​ത് ശ​​ത​​മാ​​നം വ​​രെ ഉ​​യ​​ർ​​ന്നി​​രു​​ന്നു. വി​​പ​​ണി​​യി​​ലു​​ണ്ടാ​​യ ശ​​ക്ത​​മാ​​യ കു​​തി​​പ്പി​​നെ​​ത്തു​​ട​​ർ​​ന്ന് ബി​​എ​​സ്ഇ​​യി​​ൽ ലി​​സ്റ്റ് ചെ​​യ്ത എ​​ല്ലാ ക​​ന്പ​​നി​​ക​​ളു​​ടെ​​യും വി​​പ​​ണി മൂ​​ല്യ​​ത്തി​​ലേ​​ക്ക് ഏ​​ക​​ദേ​​ശം 29 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​ണ് കൂ​​ട്ടി​​ച്ചേ​​ർ​​ത്ത​​ത്. ക​​ന്പ​​നി​​ക​​ളു​​ടെ മൊ​​ത്തം മൂ​​ല്യം ആ​​ദ്യ​​മാ​​യി 500 ല​​ക്ഷം കോ​​ടി രൂ​​പ ക​​ട​​ക്കു​​ക​​യും ചെ​​യ്തു.

2017നുശേഷം

2017ലെ ​​മു​​ഹൂ​​ർ​​ത്ത ട്രേ​​ഡിം​​ഗ് സെ​​ഷ​​നി​​ലാ​​ണ് സൂ​​ചി​​ക​​ക​​ൾ അ​​വ​​സാ​​ന​​മാ​​യി ന​​ഷ്ട​​ത്തി​​ൽ വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. അ​​ന്ന് സെ​​ൻ​​സെ​​ക്സ് 0.6 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞി​​രു​​ന്നു. ഇ​​തി​​നു​​മു​​ന്പ് 2016ൽ ​​സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും ചെ​​റി​​യ ന​​ഷ്ട​​ത്തി​​ലാ​​ണ് വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. ക​​ഴി​​ഞ്ഞ 10 മു​​ഹൂ​​ർ​​ത്ത ട്രേ​​ഡിം​​ഗ് സെ​​ഷ​​നു​​ക​​ളി​​ൽ ര​​ണ്ടു ത​​വ​​ണ​​മാ​​ത്ര​​മാ​​ണ് പ്ര​​ധാ​​ന സൂ​​ചി​​ക​​ക​​ൾ ന​​ഷ്ട​​ത്തി​​ൽ വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചി​​ട്ടു​​ള്ള​​ത്.

എ​ച്ച്ഡി​എ​ഫ്സി സ്കൈ​യി​ൽ ന​ല്കു​ന്ന വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ച്, 2006 മു​ത​ൽ 2025 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 5 അ​വ​സ​ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് നി​ഫ്റ്റി 50 സൂ​ചി​ക മു​ൻ​പ​ത്തെ ക്ലോ​സിം​ഗി​നേ​ക്കാ​ൾ താ​ഴ്ന്ന് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്: 2007, 2009, 2012, 2016, 2017 എ​ന്നി​വ​യാ​യി​രു​ന്നു ആ ​വ​ർ​ഷ​ങ്ങ​ൾ. 2018 മു​ത​ൽ 50 ഓ​ഹ​രി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഈ ​സൂ​ചി​ക ഉ​യ​ർ​ന്ന നി​ല​യി​ലാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

30 ഓ​ഹ​രി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സെ​ൻ​സെ​ക്സ് നാ​ല് അ​വ​സ​ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് താ​ഴ്ന്ന് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്: 2007, 2012, 2016, 2017 എ​ന്നി​വ​യി​ൽ. അ​തി​നാ​ൽ, ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​ൽ, നി​ഫ്റ്റി 50-യും ​സെ​ൻ​സെ​ക്സും തു​ട​ർ​ച്ച​യാ​യ അ​വ​സാ​ന 8 സെ​ഷ​നു​ക​ളി​ലും ഉ​യ​ർ​ന്ന നി​ല​യി​ലാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. കൂ​ടാ​തെ, ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തെ മു​ഹൂ​ർ​ത്ത ട്രേ​ഡിം​ഗ് സെ​ഷ​നു​ക​ളി​ൽ 8 ത​വ​ണ​യും പ്ര​ധാ​ന സൂ​ചി​ക​ക​ൾ ഉ​യ​ർ​ന്ന നി​ല​യി​ലാ​ണ് ക്ലോ​സ് ചെ​യ്ത​ത്.

Tags : Muhurat trading Business Entrepreneur Startup Market Money Muhurat trading

Recent News

Corehub Up