സില്‍വര്‍ സ്റ്റോം
കൊച്ചി: പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ സില്‍വര്‍ സ്റ്റോം പാര്ക്കിന് 2026-27 സാമ്പത്തികവര്‍ഷത്തിലെ ആദ്യ അർധവാര്‍ഷികത്തില്‍ എക്കാലത്തെയും മികച്ച സാമ്പത്തിക പ്രകടനം.
കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 63 ശതമാനം വളര്‍ച്ചയോടെ കമ്പനിയുടെ ആകെ വരുമാനം 22.1 കോടി രൂപയായി ഉയര്‍ന്നു.
നികുതി കിഴിച്ചുള്ള അറ്റാദായത്തില്‍ 48 ശതമാനം വർധന രേഖപ്പെടുത്തിയതോടെ ലാഭം 6.05 കോടി രൂപയിലെത്തി. ഈ കാലയളവില്‍ പാര്‍ക്ക് സന്ദര്‍ശിച്ചവരുടെ എണ്ണം 58 ശതമാനം വർധിച്ച് 2.86 ലക്ഷമായി ഉയര്‍ന്നു.
കഴിഞ്ഞ ജൂലൈ 31ന് കമ്പനിയുടെ ലിസ്റ്റിംഗ് നടപടികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനുശേഷമുള്ള ആദ്യ സാമ്പത്തികഫലമാണിതെന്ന് സില്‍വര്‍ സ്റ്റോം മാനേജിംഗ് ഡയറക്ടര്‍ എ.ഐ. ഷാലിമാര്‍ പറഞ്ഞു.
അതിരപ്പിള്ളിയില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച കേബിള്‍ കാറും ജംഗിള്‍ വില്ലേജും സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവമാണു സമ്മാനിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
Tags : Silver Storm growth Tourist Destination Financial performance Business