വണ്‍ സൊല്യൂഷന്‍സ് ലിമിറ്റഡ്
കൊച്ചി: ആഗോള എഐ കേന്ദ്രീകൃത കസ്റ്റമര്‍ എക്സ്പീരിയന്‍സ് സേവനദാതാക്കളായ വണ്‍ പോയിന്റ് വണ്‍ സൊല്യൂഷന്‍സ് ലിമിറ്റഡ് രണ്ടാംപാദത്തില്‍ മികച്ച സാമ്പത്തികനേട്ടം കൈവരിച്ചു.
കമ്പനിയുടെ പ്രവര്‍ത്തനവരുമാനം 174.96 കോടി രൂപയിലെത്തി. മുന്‍പാദത്തെ അപേക്ഷിച്ച് 10.5 ശതമാനം വളര്‍ച്ചയാണിത്.
പാദത്തിലെ അറ്റാദായം 87 ശതമാനം വർധിച്ച് 18.41 കോടി രൂപയായി. ഇതോടെ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപകുതിയിലെ മൊത്തം വരുമാനം 138 ശതമാനം വര്‍ധനവോടെ 333.28 കോടിയും അറ്റാദായം 80 ശതമാനം വര്‍ധിച്ച് 34.72 കോടി രൂപയുമായി.
അന്താരാഷ്ട്ര കരാറുകളും എഐ സാങ്കേതികവിദ്യയിലെ മുന്നേറ്റവുമാണ് കമ്പനിക്കു മികച്ച വളര്‍ച്ച സാധ്യമാക്കിയതെന്ന് അധികൃതർ പറഞ്ഞു.
Tags : One Point One Solutions Limited Revenue Business ervice provider second quarter Financial performance