x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ടു​ക​ൾ സു​ര​ക്ഷി​ത​മാ​ക്കാ​ൻ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി എ​ൻ​പി​സി​ഐ

വെബ്ഡെസ്ക്
Published: November 8, 2026 12:54 AM IST | Updated: November 8, 2026 12:54 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദീ​​​പാ​​​വ​​​ലി ഉ​​​ൾ​​​പ്പടെ​​​യു​​​ള്ള ഉ​​​ത്സ​​​വ​​​കാ​​​ല ഷോ​​​പ്പിം​​​ഗ്, ഡി​​​സ്കൗ​​​ണ്ടു​​​ക​​​ൾ, ക്യാ​​​ഷ്ബാ​​​ക്ക് ഓ​​​ഫ​​​റു​​​ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ മ​​​റ​​​വി​​​ൽ സൈ​​​ബ​​​ർ ത​​​ട്ടി​​​പ്പു​​​ക​​​ൾ വ​​​ർ​​​ധി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് നാ​​​ഷ​​​ണ​​​ൽ പേ​​​യ്‌​​​മെ​​​ന്‍റ്സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ (എ​​​ൻ​​​പി​​​സി​​​ഐ) മു​​​ന്ന​​​റി​​​യി​​​പ്പ്.

വ്യാ​​​ജ വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ൾ, സ​​​മ്മാ​​​ന വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ, ഒ​​​ടി​​​പി ത​​​ട്ടി​​​പ്പു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ പ​​​ണ​​​വും വ്യ​​​ക്തി​​​ഗ​​​ത വി​​​വ​​​ര​​​ങ്ങ​​​ളും ത​​​ട്ടി​​​യെ​​​ടു​​​ക്കാ​​​ൻ ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ഔ​​​ദ്യോ​​​ഗി​​​ക ആ​​​പ്പു​​​ക​​​ളി​​​ലും വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ളി​​​ലും മാ​​​ത്രം ഷോ​​​പ്പിം​​​ഗ് ന​​​ട​​​ത്തി അ​​​വ​​​യു​​​ടെ ചെ​​​ക്ക്ഔ​​​ട്ട് സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ മാ​​​ത്രം പ​​​ണ​​​മ​​​ട​​​യ്ക്കു​​​ക​​​യും വേ​​​ണം.

സൗ​​​ജ​​​ന്യ വൗ​​​ച്ച​​​റു​​​ക​​​ൾ, ക്യാ​​​ഷ്ബാ​​​ക്ക്, സ​​​മ്മാ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ വാ​​​ഗ്ദാ​​​നം ചെ​​​യ്ത് ഒ​​​ടി​​​പി, ബാ​​​ങ്ക് വി​​​വ​​​ര​​​ങ്ങ​​​ൾ, മു​​​ൻ​​​കൂ​​​ർ ഫീ​​​സ് എ​​​ന്നി​​​വ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന സ​​​ന്ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണം.

ബാ​​​ങ്കു​​​ക​​​ളോ ഡി​​​ജി​​​റ്റ​​​ൽ പേ​​​യ്‌​​​മെ​​​ന്‍റ് ആ​​​പ്പു​​​ക​​​ളോ ഫോ​​​ൺ കോ​​​ളു​​​ക​​​ളി​​​ലൂ​​​ടെ​​​യോ സ​​​ന്ദേ​​​ശ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യോ ഒ​​​ടി​​​പി ആ​​​വ​​​ശ്യ​​​പ്പെ​​​ടാ​​​റി​​​ല്ലെ​​​ന്നും അ​​​ത് ആ​​​രു​​​മാ​​​യും പ​​​ങ്കു​​​വ​​​യ്ക്ക​​​രു​​​തെ​​​ന്നും എ​​​ൻ​​​പി​​​സി​​​ഐ ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്നു. അ​​​ജ്ഞാ​​​ത ലി​​​ങ്കു​​​ക​​​ളി​​​ൽ ക്ലി​​​ക്ക് ചെ​​​യ്യു​​​ന്ന​​​തും ഫ​​​യ​​​ലു​​​ക​​​ൾ ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യു​​​ന്ന​​​തും ഒ​​​ഴി​​​വാ​​​ക്ക​​​ണം.

ഓ​​​ഫ​​​ർ ഉ​​​ട​​​ൻ അ​​​വ​​​സാ​​​നി​​​ക്കു​​​മെ​​​ന്നോ അ​​​ക്കൗ​​​ണ്ട് ബ്ലോ​​​ക്ക് ചെ​​​യ്യു​​​മെ​​​ന്നോ പ​​​റ​​​ഞ്ഞ് സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തു​​​ന്ന സ​​​ന്ദേ​​​ശ​​​ങ്ങ​​​ളോ​​​ട് തി​​​ടു​​​ക്ക​​​ത്തി​​​ൽ പ്ര​​​തി​​​ക​​​രി​​​ക്ക​​​രു​​​ത്. ഔ​​​ദ്യോ​​​ഗി​​​ക ആ​​​പ്പു​​​ക​​​ളി​​​ലൂ​​​ടെ​​​യോ വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ളി​​​ലൂ​​​ടെ​​​യോ വി​​​വ​​​ര​​​ങ്ങ​​​ൾ സ്ഥി​​​രീ​​​ക​​​രി​​​ച്ച ശേ​​​ഷം മാ​​​ത്രം ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​റി​​​യി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു.

Tags : NPCI secure Guidelines Cyber frauds Shopping Business

Recent News

Corehub Up