പ്രതീകാത്മക ചിത്രം
കൊച്ചി: സാമ്പത്തികവർഷത്തിന്റ രണ്ടാംപാദത്തിൽ ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡിന്റെ മൊത്തം വരുമാനം 19 ശതമാനം വർധിച്ച് 2,829 കോടി രൂപയിലെത്തി. മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് അറ്റാദായം 34 ശതമാനം വളർച്ചയോടെ 281 കോടി രൂപയായി.
ആസ്റ്റർ ഡിഎം ഹെൽത്ത്കെയറും ക്വാളിറ്റി കെയർ ഇന്ത്യയും തമ്മിലുള്ള ലയനത്തിനുശേഷം ആദ്യ 100 ദിവസങ്ങൾ വിജയകരമായി പിന്നിടാനായതിൽ അഭിമാനമുണ്ടെന്ന് ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി.
കാസർഗോഡ്, നാഗർകോവിൽ ഉൾപ്പടെയുള്ള പുതിയ ആശുപത്രികളുടെ വിഭാഗം 61 ശതമാനം വളർച്ച കൈവരിച്ചത് ഭാവിയിലേക്കുള്ള വലിയ സാധ്യതകളാണ് വ്യക്തമാക്കുന്നത്.
രണ്ടാംപാദത്തിൽ 22 ലക്ഷം രോഗികൾക്കാണു ശൃംഖലയിലുടനീളം ചികിത്സ നൽകിയതെന്നും ഇത് മുൻവർഷത്തേക്കാൾ 12 ശതമാനം വളർച്ചയാണെന്നും മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ വരുൺ ഖന്ന വ്യക്തമാക്കി.
Tags : Aster DM Quality Care Net profit second quarter Dr. Azad Moopen Quality Care India