x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ത​ന്യാ​ഹു യു​ഗം അ​വ​സാ​നി​ക്കു​ന്നു; ഐ​സ​ൻ​കോ​ട്ടി​ന് റ​ആ​മി​ന്‍റെ പി​ന്തു​ണ

ഇന്‍റർനാഷണൽ ഡെസ്ക്
Published: November 8, 2026 10:12 PM IST | Updated: November 8, 2026 10:14 PM IST

ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു.

ജ​റു​സ​ലേം: ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് മാ​റ്റാ​ൻ ഐ​സ​ൻ​കോ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തെ പി​ന്തു​ണ​യ്ക്കാ​ൻ അ​റ​ബ് പാ​ർ​ട്ടി​യാ​യ റ​ആം തീ​രു​മാ​നി​ച്ചു. ഔ​ദ്യോ​ഗി​ക സ​ഖ്യ​ത്തി​ൽ ചേ​രാ​തെ പു​റ​ത്ത് നി​ന്ന്  പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തെ പി​ന്തു​ണ​യ്ക്കാ​നാ​ണ് അ​റ​ബ് പാ​ർ​ട്ടി​യു​ടെ നീ​ക്കം. 

സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​നും പാ​ർ​ല​മെ​ന്‍റാ​യ നെ​സ​റ്റി​ൽ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​നും ഐ​സ​ൻ​കോ​ട്ടി​ന് പി​ന്തു​ണ ന​ൽ​കു​മെ​ന്ന് റ​ആം അ​റി​യി​ച്ചി​ട്ടു​ണ്ട്. ഔ​ദ്യോ​ഗി​ക സ​ഖ്യ​ക​രാ​ർ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ നി​ല​പാ​ട്. നെ​ത​ന്യാ​ഹു​വി​നെ എ​ത്ര​യും വേ​ഗം പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റു​ക​യാ​ണ് റ​ആ​മി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

എ​ന്നാ​ൽ റ​ആ​മി​ന്‍റെ പി​ന്തു​ണ ല​ഭി​ച്ചാ​ലും ഐ​സ​ൻ​കോ​ട്ടി​ന്‍റെ സ​ഖ്യ​ത്തി​ന് 56 സീ​റ്റു​ക​ൾ മാ​ത്ര​മേ നേ​ടാ​നാ​കൂ. 120 അം​ഗ നെ​സ​റ്റി​ൽ കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​ന് 61 സീ​റ്റു​ക​ളാ​ണ് വേ​ണ്ട​ത്. അ​തി​നാ​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന് അ​ഞ്ച് സീ​റ്റു​ക​ൾ കൂ​ടി ആ​വ​ശ്യ​മാ​ണ്. മ​ൻ​സൂ​ർ അ​ബ്ബാ​സ് ന​യി​ക്കു​ന്ന റ​ആ​മി​ന് എ​ട്ട് സീ​റ്റു​ക​ളാ​ണു​ള്ള​ത്. 

അ​തേ​സ​മ​യം അ​റ​ബ് പാ​ർ​ട്ടി​ക​ളു​ടെ മ​റ്റൊ​രു കൂ​ട്ടാ​യ്മ​യാ​യ ജോ​യി​ന്‍റ് ലി​സ്റ്റ് ഐ​സ​ൻ​കോ​ട്ടി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ഒ​ക്ടോ​ബ​ർ 27ന് ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കും ഭൂ​രി​പ​ക്ഷം നേ​ടാ​ൻ സാ​ധി​ക്കാ​ത്ത​തി​നെ​തു​ട​ർ​ന്ന് പാ​ർ​ട്ടി​ക​ളു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ ശേ​ഷ​മാ​ണ് ര​ണ്ടാ​മ​ത്തെ വ​ലി​യ ക​ക്ഷി​യാ​യ ഐ​സ​ൻ​കോ​ട്ടി​നെ പ്ര​സി​ഡ​ന്‍റ് സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​നാ​യി ആ​ദ്യം ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്.

Tags : Israeli Politics Israel Benjamin Netanyahu Raam Party Gadi Eisenkot

Recent News

Corehub Up