അപകടമുണ്ടാക്കിയ കെഎസ്ആർടിസി ബസ്
ധനുവച്ചപുരം: കെഎസ്ആർടിസി ബസിടിച്ച് പത്താം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. അച്ഛനൊപ്പം യാത്ര ചെയ്ത അന്നപൂർണേന്ദു(15) ആണ് മരിച്ചത്. തിരുവനന്തപുരം ധനുവച്ചപുരത്താണ് സംഭവം. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതായിരുന്നു അപകടത്തിന് കാരണമായത്.
അന്നപൂർണേന്ദുവിന്റെ അച്ഛൻ അശോകൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ധനുവച്ചപുരത്ത് നിന്ന് അമരവിള ഭാഗത്തേക്ക് അച്ഛനൊപ്പം പോവുകയായിരുന്നു അന്നപൂർണേന്ദു. അപകടത്തിന് പിന്നാലെ കുട്ടി ബസിനടിയിലേക്ക് വീഴുകയായിരുന്നു.
Tags : KSRTC Accident Death NewsUpdate Headlines