x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​റു​ഗ്വേ സ​ന്ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​ക്കി മാ​ര്‍​പാ​പ്പ അ​ര്‍​ജന്‍റീന​യി​ല്‍


Published: November 9, 2026 02:33 AM IST | Updated: November 9, 2026 02:33 AM IST

തെ​ക്ക​ൻ ഉ​റു​ഗ്വേ​യി​ലെ ഫ്‌​ളോ​റി​ഡ​യി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ബ​സി​ലി​ക്ക​യ്ക്കു മു​ന്നി​ലെ പ്ലാ​സ അ​സം​ബ്ലി​യയി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കാ​നെ​ത്തു​ന്ന ലെ​യോ പ​തി​നാ​ലാ​മ​

ബു​​വേ​​നോ​​സ് ആ​രി​സ്: ഉ​​റു​​ഗ്വേ​​യി​​ലെ സ​​ന്ദ​​ര്‍​ശ​​നം പൂ​​ര്‍​ത്തി​​യാ​​ക്കി ലെ​​യോ പ​​തി​​നാ​​ലാ​​മ​​ന്‍ മാ​​ര്‍​പാ​​പ്പ അ​​ര്‍​ജ​​ന്‍റീ​​ന​​യി​​ലെ​​ത്തി. 1987നു​​ശേ​​ഷം അ​​ര്‍​ജ​​ന്‍റീ​ന സ​​ന്ദ​​ര്‍​ശി​​ക്കു​​ന്ന ആ​​ദ്യ മാ​​ര്‍​പാ​​പ്പ​​യാ​​ണ് ലെ​​യോ പ​​തി​​നാ​​ലാ​​മ​​ന്‍. പ്ര​​സി​​ഡ​​ന്‍റ് ഹാ​​വി​​യ​​ര്‍ മി​​ലെ​​യു​​ടെ വി​​വാ​​ദ സാ​​മ്പ​​ത്തി​​ക പ​​രി​​ഷ്‌​​കാ​​ര​​ങ്ങ​​ളും അ​​ന്താ​​രാ​​ഷ്‌ട്ര രാ​​ഷ്‌ട്രീ​​യ​​നി​​ല​​പാ​​ടു​​ക​​ളും സം​​ബ​​ന്ധി​​ച്ച് വ​​ത്തി​​ക്കാ​​നും അ​​ര്‍​ജ​​ന്‍റീ​​ന സ​​ര്‍​ക്കാ​​രും ത​​മ്മി​​ല്‍ അ​​ഭി​​പ്രാ​​യ​​വ്യ​​ത്യാ​​സ​​ങ്ങ​​ള്‍ നി​​ല​​നി​​ല്‍​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ മാ​​ര്‍​പാ​​പ്പ​​യു​​ടെ സ​​ന്ദ​​ര്‍​ശ​​ന​​ത്തി​​ന് വ​​ലി​​യ പ്രാ​​ധാ​​ന്യ​മു​ണ്ട്.

പ്രാ​​ദേ​​ശി​​ക സ​​മ​​യം ഇ​​ന്ന​​ലെ വൈ​കു​ന്നേ​രം നാ​ല​ര​യ്ക്ക് ​ത​​ല​​സ്ഥാ​​ന​​മാ​​യ ബു​​വേ​​നോ​​സ്‌ ആ​രി​സി​​ലെ​​ത്തി​​യ മാ​​ര്‍​പാ​​പ്പ​​യ്ക്ക് പ്രൗ​​ഢോ​​ജ്വ​​ല സ്വീ​​ക​​ര​​ണ​​മാ​​ണ് ന​​ല്‍​കി​​യ​​ത്. ബു​​ധ​​നാ​​ഴ്ച​​വ​​രെ നീ​​ളു​​ന്ന സ​​ന്ദ​​ര്‍​ശ​​ന​​ത്തി​​നി​​ടെ രാ​​ജ്യ​​ത്തെ നാ​​ല് പ്ര​​ധാ​​ന ന​​ഗ​​ര​​ങ്ങ​​ള്‍ അ​​ദ്ദേ​​ഹം സ​​ന്ദ​​ര്‍​ശി​​ക്കും. ജ​​യി​​ലും ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ര്‍​ക്കാ​​യു​​ള്ള പ​​രി​​ച​​ര​​ണ​​കേ​​ന്ദ്ര​​വും സ​​ന്ദ​​ര്‍​ശ​​ന​​പ​​രി​​പാ​​ടി​​യി​​ലു​​ണ്ട്.

വി​​പ​​ണി നി​​യ​​ന്ത്ര​​ണം, ദാ​​രി​​ദ്ര്യ​​നി​​ര്‍​മാ​​ര്‍​ജ​​നം, സാ​​മൂ​​ഹി​​ക​​നീ​​തി തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ളി​​ല്‍ മാ​​ര്‍​പാ​​പ്പ ന​​ട​​ത്തു​​ന്ന പ​​രാ​​മ​​ര്‍​ശ​​ങ്ങ​​ള്‍ സ​​ര്‍​ക്കാ​​രി​​ന്‍റെ സാ​​മ്പ​​ത്തി​​ക ന​​യ​​ങ്ങ​​ള്‍​ക്കു​​ള്ള പ​​രോ​​ക്ഷ വി​​മ​​ര്‍​ശ​​ന​​മാ​​യി വ്യാ​​ഖ്യാ​​നി​​ക്ക​​പ്പെ​​ടാ​​നു​​ള്ള സാ​​ധ്യ​​ത​​യു​​ണ്ട്.

ഉ​​റു​​ഗ്വേ​​യി​​ലെ സ​​ന്ദ​​ര്‍​ശ​​ന​​ത്തി​​ന്‍റെ സ​​മാ​​പ​​ന​​ദി​​ന​​ത്തി​​ല്‍ വ​​ട​​ക്ക​​ന്‍ ഉ​​റു​​ഗ്വേ​​യി​​ലെ ഫ്‌​​ളോ​​റി​​ഡ ന​​ഗ​​ര​​ത്തി​​ലെ​​ത്തി​​യ മാ​​ര്‍​പാ​​പ്പ ബ​​സി​​ലി​​ക്ക​​യ്ക്കു മു​​ന്നി​​ലെ പ്ലാ​​സ അ​​സം​​ബ്ലി​​യ​​യി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ചു. ച​​ട​​ങ്ങി​​ല്‍ ആ​​യി​​ര​​ങ്ങ​​ള്‍ പ​​ങ്കെ​​ടു​​ത്തു. 1988ല്‍ ​​വി​​ശു​​ദ്ധ ജോ​​ണ്‍ പോ​​ള്‍ ര​​ണ്ടാ​​മ​​ന്‍ മാ​​ര്‍​പാ​​പ്പ സ​​ന്ദ​​ര്‍​ശി​​ച്ച​​തി​​നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് ഒ​​രു മാ​​ര്‍​പാ​​പ്പ ഈ ​ബ​സി​ലി​ക്ക​യി​ൽ എ​​ത്തു​​ന്ന​​ത്. വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ്ക്കി​​ടെ ന​​ല്‍​കി​​യ സ​​ന്ദേ​​ശ​​ത്തി​​ല്‍ മ​​തേ​​ത​​ര​​വ​​ത്ക​​ര​​ണ​​ത്തി​​ന്‍റെ സ്വാ​​ധീ​​നം ശ​​ക്ത​​മാ​​യ ആ​​ധു​​നി​​ക​​സ​​മൂ​​ഹ​​ത്തി​​ല്‍ ക്രി​​സ്തീ​​യ പ്ര​​ത്യാ​​ശ​​യും സാ​​ഹോ​​ദ​​ര്യ​​വും കാ​​ത്തു​​സൂ​​ക്ഷി​​ക്കേ​​ണ്ട​​തി​​ന്‍റെ പ്രാ​​ധാ​​ന്യം ലെ​​യോ മാ​​ര്‍​പാ​​പ്പ ഓ​​ര്‍​മി​​പ്പി​​ച്ചു.

ശ​​നി​​യാ​​ഴ്ച പ​​ടി​​ഞ്ഞാ​​റ​​ന്‍ ഉ​​റു​​ഗ്വേ​​യി​​ലെ അ​​ര്‍​ജ​​ന്‍റീ​​ന അ​​തി​​ര്‍​ത്തി​​ന​​ഗ​​ര​​മാ​​യ പൈ​​സ​​ന്ദു​​വി​​ലെ​​ത്തി​​യ മാ​​ര്‍​പാ​​പ്പ പ​​രി​​ശു​​ദ്ധ ജ​​പ​​മാ​​ല രാ​​ജ്ഞി ആ​​ന്‍​ഡ് സെ​ന്‍റ് ബെ​​ന​​ഡി​​ക്ട് ഓ​​ഫ് പ​​ലേ​​ര്‍​മോ ബ​​സി​​ലി​​ക്ക​​യി​​ല്‍ പ്രാ​​ര്‍​ഥി​​ക്കു​​ക​​യും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ക്കു​​ക​​യും ചെ​​യ്തു.

ത​​ല​​സ്ഥാ​​ന​​മാ​​യ മോ​​ണ്ടെ​​വി​ഡി​യോ​​യി​​ലെ കാ​​ത്ത​​ലി​​ക് സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യി​​ല്‍ വി​​ദ്യാ​​ഭ്യാ​​സ സ​​മൂ​​ഹ​​ത്തെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്ത​​പ്പോ​​ഴും മ​​നു​​ഷ്യാ​​ന്ത​​സി​​നും തു​​ല്യ​​ത​​യ്ക്കും അ​​ദ്ദേ​​ഹം ഊ​​ന്ന​​ല്‍ ന​​ല്‍​കി. ന​​ഗ​​ര​​ത്തി​​ന് സ​​മീ​​പ​​മു​​ള്ള ക​​സാ​​വ​​ല്ലെ​​യി​​ല്‍ പി​​ന്നാ​​ക്ക ജ​​ന​​വി​​ഭാ​​ഗ​​ങ്ങ​​ളു​​മാ​​യി ന​​ട​​ത്തി​​യ കൂ​​ടി​​ക്കാ​​ഴ്ച​​യി​​ലും ദാ​​രി​​ദ്ര്യ​​ത്തി​​നും സാ​​മൂ​​ഹി​​ക അ​​സ​​മ​​ത്വ​​ത്തി​​നു​​മെ​​തി​​രേ മാ​​ര്‍​പാ​​പ്പ ശ​​ക്ത​​മാ​​യ നി​​ല​​പാ​​ടെ​​ടു​​ത്തു.

Tags : Pope Uruguay Deepika DeepikaNewspaper BreakingNews Pope concludes visit to Uruguay

Recent News

Corehub Up