Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Concludes

നീ​റ്റ് പി​ജി പ​രീ​ക്ഷ പൂ​ര്‍​ത്തി​യാ​യി; എ​ഴു​തി​യ​ത് 2,65,980 വി​ദ്യാ​ര്‍​ഥി​ക​ള്‍

ന്യൂ​​​​ഡ​​​​ല്‍​ഹി: രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ ഒ​​​​രു കേ​​​​ന്ദ്ര​​​​ത്തി​​​​ല്‍ ഒ​​​​ഴി​​​​കെ നീ​​​​റ്റ് പി​​​​ജി പ​​​​രീ​​​​ക്ഷ പൂ​​​​ര്‍​ത്തി​​​​യാ​​​​യി. നാ​​​​ഷ​​​​ണ​​​​ല്‍ ബോ​​​​ര്‍​ഡ് ഓ​​​​ഫ് എ​​​​ക്‌​​​​സാ​​​​മി​​​​നേ​​​​ഷ​​​​ന്‍​സ് ഇ​​​​ന്‍ മെ​​​​ഡി​​​​ക്ക​​​​ല്‍ സ​​​​യ​​​​ന്‍​സ​​​​സി​​​​ന്‍റെ (എ​​​​ന്‍​ബി​​​​ഇ​​​​എം​​​​എ​​​​സ്) കീ​​​​ഴി​​​​ലു​​​​ള്ള പ​​​​രീ​​​​ക്ഷ ത​​​​ത്‌​​​സ​​​​മ​​​​യ നി​​​​രീ​​​​ക്ഷ​​​​ണ​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും ശ​​​​ക്ത​​​​മാ​​​​യ സു​​​​ര​​​​ക്ഷ​​​​ക​​​​ളും ഒ​​​​രു​​​​ക്കി​​​​യാ​​​​യി​​​​രു​​​​ന്നു ന​​​​ട​​​​ത്തി​​​​യ​​​​ത്.

രാ​​​​ജ്യ​​​​ത്തെ എ​​​​ല്ലാ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ​​​​യും കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ​​​​യും 339 ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലാ​​​​യി 1,111 പ​​​​രീ​​​​ക്ഷാ​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ല്‍ പ​​​​രീ​​​​ക്ഷ​​​യെ​​​​ഴു​​​​തി​​​​യ​​​​ത് 2,65,980 വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളാ​​​​ണ്. പ​​​​രീ​​​​ക്ഷ​​​​യ്ക്ക് ആ​​​​കെ അ​​​​പേ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്ന​​​​ത് 2,73,096 വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു.

പ​​​​രീ​​​​ക്ഷാ​​​ന​​​​ട​​​​ത്തി​​​​പ്പി​​​​നു മേ​​​​ല്‍​നോ​​​​ട്ടം വ​​​​ഹി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി 2,527 ഫാ​​​​ക്ക​​​​ല്‍​റ്റി അം​​​​ഗ​​​​ങ്ങ​​​​ളെ​​​​യാ​​​​യി​​​​രു​​​​ന്നു നി​​​​യ​​​​മി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. കൂ​​​​ടാ​​​​തെ, ഡീ​​​​ന്‍​മാ​​​​ര്‍, ഡ​​​​യ​​​​റ​​​​ക്‌​​​ട​​​​ര്‍​മാ​​​​ര്‍, മെ​​​​ഡി​​​​ക്ക​​​​ല്‍ സൂ​​​​പ്ര​​​​ണ്ടു​​​​മാ​​​​ര്‍, സീ​​​​നി​​​​യ​​​​ര്‍ പ്ര​​​​ഫ​​​​സ​​​​ര്‍​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​രു​​​​ള്‍​പ്പെ​​​​ടെ 700ല​​​​ധി​​​​കം മു​​​​തി​​​​ര്‍​ന്ന ഫാ​​​​ക്ക​​​​ല്‍​റ്റി അം​​​​ഗ​​​​ങ്ങ​​​​ളെ ഫ്ലൈ​​​​യിം​​​​ഗ് സ്‌​​​​ക്വാ​​​​ഡ് അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യും നി​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്നു.

പ​​​​രീ​​​​ക്ഷാ​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ല്‍ ലൈ​​​​വ് സി​​​​സി​​​​ടി​​​​വി നി​​​​രീ​​​​ക്ഷ​​​​ണ​​​​വും ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. സി​​​​സി​​​​ടി​​​​വി​​​​യി​​​​ലൂ​​​​ടെ ന്യൂ​​​​ഡ​​​​ല്‍​ഹി​​​​യി​​​​ലെ എ​​​​ന്‍​ബി​​​​ഇ​​​​എം​​​​എ​​​​സ് ആ​​​​സ്ഥാ​​​​ന​​​​ത്തെ ക​​​​മാ​​​​ന്‍​ഡ് സെ​​​​ന്‍റ​​​​റി​​​​ല്‍നി​​​​ന്നു ത​​​​ത്‌​​​സ​​​​മ​​​​യ നി​​​​രീ​​​​ക്ഷ​​​​ണ​​​​വു​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ത​​​​ത്‌​​​സ​​​​മ​​​​യ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​നും മേ​​​​ല്‍​നോ​​​​ട്ട​​​​ത്തി​​​​നു​​​​മാ​​​​യി നി​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന​​​​ത് എ​​​​ന്‍​ബി​​​​ഇ​​​​എം​​​​എ​​​​സി​​​ല്‍നി​​​​ന്നും പ​​​​രീ​​​​ക്ഷാ ന​​​​ട​​​​ത്തി​​​​പ്പ് ഏ​​​​ജ​​​​ന്‍​സി​​​​യാ​​​​യ ടി​​​​സി​​​​എ​​​​സി​​​ല്‍നി​​​​ന്നു​​​​മു​​​​ള്ള 190 ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ പ്ര​​​​ത്യേ​​​​ക സം​​​ഘ​​​ത്തെ​​​യാ​​​യി​​​രു​​​ന്നു.

ജയ്പുരിൽ നീറ്റ് പരീക്ഷയ്ക്കിടെ വൈദ്യുതിതടസം

ജ​​​​യ്പു​​​​ർ: നീ​​​​റ്റ്-​​​​പി​​​​ജി പ​​​​രീ​​​​ക്ഷ​​​​യ്ക്കിടെ ജ​​​​യ്പുരി​​​​ലെ ര​​​​ണ്ടു പ​​​​രീ​​​​ക്ഷാ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലു​​​​ണ്ടാ​​​​യ വൈ​​​​ദ്യു​​​​തിത​​​​ട​​​സം വ​​​​ൻ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​നു വ​​​​ഴി​​​​തെ​​​​ളി​​​​ച്ചു. സം​​​​ഭ​​​​വ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ ത​​​​ട​​​​സം നേ​​​​രി​​​​ട്ട വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് സെ​​​​പ്റ്റം​​​​ബ​​​​ർ അ​​​​ഞ്ചി​​​​ന് പു​​​​നഃ​​​​പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് പ​​​​രീ​​​​ക്ഷാ​​​​ന​​​​ട​​​​ത്തി​​​​പ്പിന്‍റെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള നാ​​​​ഷ​​​​ണ​​​​ൽ ബോ​​​​ർ​​​​ഡ് ഓ​​​​ഫ് എ​​​​ക്‌​​​​സാ​​​​മി​​​​നേ​​​​ഷ​​​​ൻ​​​​സ് ഇ​​​​ൻ മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

ജ​​​​യ്പു​​​ർ സീ​​​​താ​​​​പു​​​രി​​​​ലു​​​​ള്ള ര​​​​ണ്ടു പ​​​​രീ​​​​ക്ഷാ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് സാ​​​​ങ്കേ​​​​തി​​​​ക പ്ര​​​​ശ്‌​​​​ന​​​മു​​​​ണ്ടാ​​​​യ​​​​ത്. ഞാ​​​​യ​​​​റാ​​​​ഴ്ച പ​​​​രീ​​​​ക്ഷ തു​​​​ട​​​​ങ്ങി​​​​യ​​​​തു​​​​ മുത​​​​ൽ കം​​​​പ്യൂ​​​​ട്ട​​​​റു​​​​ക​​​​ൾ അ​​​​ടി​​​​ക്ക​​​​ടി ഓ​​​​ഫാ​​​​യ​​​തു പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു കാ​​​​ര​​​​ണ​​​​മാ​​​​യി. ഏ​​​​ഴു ​ത​​​​വ​​​​ണ​ വ​​​​രെ​​​​യാ​​​​ണ് കം​​​​പ്യൂ​​​​ട്ട​​​​റു​​​​ക​​​​ൾ ഓ​​​​ഫാ​​​​യ​​​​ത്. പ​​​​രീ​​​​ക്ഷ​​​​കേ​​​​ന്ദ്ര​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഉ​​​​ണ്ടാ​​​​യ വൈ​​​​ദ്യു​​​​തി ത​​​​ട​​​​സ​​​മാ​​​ണു സാ​​​​ങ്കേ​​​​തി​​​​ക പ്ര​​​​ശ്‌​​​​ന​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യ​​​​തെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

 

 

Kerala

ഗൈ​ന​ക് വി​ദ​ഗ്ധ​രു​ടെ സ​മ്മേ​ള​നം സ​മാ​പി​ച്ചു

തൃ​​​ശൂ​​​ർ: ഗൈ​​​ന​​​ക്കോ​​​ള​​​ജി വി​​​ദ​​​ഗ്ധ​​​രു​​​ടെ രാ​​​ജ്യാ​​​ന്ത​​​ര സ​​​മ്മേ​​​ള​​​നം ടോ​​​ഗ്സി​​​ക്കോ​​​ണ്‍-26 സ​​​മാ​​​പി​​​ച്ചു. സൊ​​​സൈ​​​റ്റി ഓ​​​ഫ് വ​​​ജൈ​​​ന​​​ൽ സ​​​ർ​​​ജ​​​ൻ​​​സ് ഓ​​​ഫ് ഇ​​​ന്ത്യ (സോ​​​വ്സി) ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ.​​​വി.​​​പി. പൈ​​​ലി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ടോ​​​ഗ്സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​നീ​​​താ ജോ​​​ർ​​​ജ്, സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​സി.​​​ആ​​​ർ. ര​​​ശ്മി, ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ ഡോ. ​​​എം. വേ​​​ണു​​​ഗോ​​​പാ​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

ആ​​​രോ​​​ഗ്യ പ​​​ദ്ധ​​​തി വി​​​ദ്യാ​​​ശ​​​ക്തി​​​യു​​​ടെ​​​യും ഗൈ​​​ന​​​ക്കോ​​​ള​​​ജി​​​സ്റ്റു​​​ക​​​ൾ​​​ക്കാ​​​യി ആ​​​രം​​​ഭി​​​ക്കു​​​ന്ന ടോ​​​ഗ്സ് ലീ​​​ഗ​​​ൽ എ​​​യ്ഡ് സെ​​​ൽ നീ​​​തി​​​യു​​​ടെ​​​യും ഉ​​​ദ്ഘാ​​​ട​​​നം ന​​​ട​​​ന്നു. ഡോ. ​​​സ​​​രോ​​​ജി​​​നി ബാ​​​ലി​​​ഗ മെ​​​മ്മോ​​​റി​​​യ​​​ൽ പു​​​ര​​​സ്കാ​​​രം തൃ​​​ശൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ ഡോ. ​​​രം​​​ഗ​​​നാ​​​യ​​​കി​​​ക്ക് സ​​​മ്മാ​​​നി​​​ച്ചു.

Kerala

മാ​രി​ടൈം മ​ഹോ​ത്സ​വം സമാപിച്ചു

തി​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള​​ത്തി​​ൽ നി​​ക്ഷേ​​പ​​പ​​ദ്ധ​​തി​​ക​​ളു​​മാ​​യി ആ​​രു​​വ​​ന്നാ​​ലും നി​​യ​​മ പ​​ര​​മാ​​യ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി മാ​​ത്ര​​മേ അ​​നു​​മ​​തി ന​​ൽ​​കു​​ക​​യു​​ള്ളൂ​വെ​ന്ന് മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി.​​ സ​​തീ​​ശ​​ൻ. കേ​​ര​​ള സ​​മു​​ദ്ര​​മി​​ഷ​​ൻ 2026 സം​​ഘ​​ടി​​പ്പി​​ച്ച മാ​​രി​​ടൈം മ​​ഹോ​​ത്സ​​വ​​ത്തി​​ന്‍റെ സ​​മാ​​പ​​ന​​സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

കേ​​ര​​ള സ​​മു​​ദ്ര​​മി​​ഷ​​ൻ​​ സ്ഥാ​​പ​​ക ചെ​​യ​​ർ​​മാ​​ൻ നാ​​ണു വി​​ശ്വ​​നാ​​ഥ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മ​​ന്ത്രി​​മാ​​രാ​​യ മോ​​ൻ​​സ് ജോ​​സ​​ഫ്, പി.​​സി. വി​​ഷ്ണു​​നാ​​ഥ് , ഷി​​പ്പിം​​ഗ് മ​​ന്ത്രാ​​ല​​യം മു​​ൻ സെ​​ക്ര​​ട്ട​​റി കെ. ​​മോ​​ഹ​​ൻ​​ദാ​​സ്, ശ്രീ​​നാ​​രാ​​യ​​ണ ഓ​​പ്പ​​ണ്‍ യൂ​​ണി​​. വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. ഡോ. ​​വി.​​പി. ജ​​ഗ​​തി​​രാ​​ജ്, വേ​​ൾ​​ഡ് മ​​ല​​യാ​​ളി ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​ൻ ഗ്ലോ​​ബ​​ൽ ചെ​​യ​​ർ​​മാ​​ൻ ഐ​​സ​​ക് ജോ​​ണ്‍ പ​​ട്ടാ​​ണി​​പ്പ​​റ​​മ്പി​​ൽ, അ​​ഡ്വ. ഗൗ​​തം വി​​ശ്വം തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

വേ​​ൾ​​ഡ് മ​​ല​​യാ​​ളി കൗ​​ണ്‍​സി​​ൽ പ്ര​​സി​​ഡ​​ന്‍റ് ബേ​​ബി മാ​​ത്യു സോ​​മ​​തീ​​രം സ്വാ​​ഗ​​ത​​വും വേ​​ൾ​​ഡ് മ​​ല​​യാ​​ളി കൗ​​ണ്‍​സി​​ൽ ഗ്ലോ​​ബ​​ൽ അം​​ബാ​​സ​​ഡ​​ർ ജോ​​ണി കു​​രു​​വി​​ള ന​​ന്ദി​​യും പ​​റ​​ഞ്ഞു.

District News

വ​ന​മ​ഹോ​ത്സ​വം ജി​ല്ലാ​ത​ല സ​മാ​പ​നം

കോ​ഴി​ക്കോ​ട്: ഉ​ത്ത​ര​മേ​ഖ​ല സാ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണ വി​ജ്ഞാ​ന വ്യാ​പ​ന വി​ഭാ​ഗം കോ​ഴി​ക്കോ​ട് ഡി​വി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച വ​ന​മ​ഹോ​ത്സ​വം 2026ന്‍റെ ജി​ല്ലാ​ത​ല സ​മാ​പ​നം കാ​ര​പ്പ​റ​മ്പ് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്നു.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് തൈ​ക​ള്‍ കൈ​മാ​റി കെ. ​ജ​യ​ന്ത് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. സ്‌​കൂ​ള്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​ജ​റീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം ഉ​ത്ത​ര​മേ​ഖ​ലാ ഫോ​റ​സ്റ്റ്‌ ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ആ​ര്‍. കീ​ര്‍​ത്തി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹ​രി​ത മാ​ന്ത്രി​ക​ത എ​ന്ന പേ​രി​ല്‍ ശ്രീ​ജി​ത്ത് വി​യ്യൂ​ര്‍ മാ​ജി​ക് ഷോ ​അ​വ​ത​രി​പ്പി​ച്ചു.

Kerala

ക​രി​സ്മാ​റ്റി​ക് ന​വീ​ക​ര​ണം സു​വ​ർ​ണ ജൂ​ബി​ലി സം​ഗ​മം സ​മാ​പി​ച്ചു

ചാ​​​ല​​​ക്കു​​​ടി: കേ​​​ര​​​ള​​​ത്തി​​​ൽ ക​​​രി​​​സ്മാ​​​റ്റി​​​ക് ന​​​വീ​​​ക​​​ര​​​ണം 50 വ​​​ർ​​​ഷ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മു​​​രി​​​ങ്ങൂ​​​ർ ഡി​​​വൈ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​ഗോ​​​ള ക​​​രി​​​സ്മാ​​​റ്റി​​​ക് സം​​​ഗ​​​മം സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

​​​സി​​​ബി​​​സി ക​​​രി​​​സ്മാ​​​റ്റി​​​ക് ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ അ​​​ല​​​ക്സ് താ​​​രാ​​​മം​​​ഗ​​​ലം, തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് എ​​​ന്നി​​​വ​​​ർ വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ല്കി.

പ്ര​​​മു​​​ഖ വ​​​ച​​​ന​​​പ്ര​​​ഘോ​​​ഷ​​​ക​​​രാ​​​യ ഫാ. ​​​മാ​​​ത്യു നാ​​​യ്ക്കം​​​പ​​​റ​​​ന്പി​​​ൽ, ഫാ. ​​​ജോ​​​ർ​​​ജ് പ​​​ന​​​യ്ക്ക​​​ൽ, ഫാ. ​​​ഡാ​​​നി​​​യ​​​ൽ പൂ​​​വ​​​ണ്ണ​​​ത്തി​​​ൽ, ഫാ. ​​​സേ​​​വ്യ​​​ർ​​​ഖാ​​​ൻ വ​​​ട്ടാ​​​യി​​​ൽ, ഫാ.​​​ വി.​​​പി. ജോ​​​സ​​​ഫ് കൃ​​​പാ​​​സ​​​നം, ഫാ. ​​​മാ​​​ത്യു ത​​​ട​​​ത്തി​​​ൽ, ഫാ. ​​​ഡേ​​​വി​​​സ് പ​​​ട്ട​​​ത്ത്, ഫാ. ​​​ജോ​​​ർ​​​ജ് പ​​​ള്ളി​​​ക്കു​​​ന്നേ​​​ൽ, സ​​​ന്തോ​​​ഷ് ക​​​രു​​​മ​​​ത്ര, ഡ​​​ൽ​​​ഹി വി​​​ൻ​​​സെ​​​ൻ​​​ഷ്യ​​​ൻ സ​​​ഭ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഫാ. ​​​ബോ​​​ബി എ​​​ന്നി​​​വ​​​ർ സ​​​ന്ദേ​​​ശം ന​​​ല്കി.

മൂ​​​ന്നാം​​​ദി​​​ന​​​ത്തി​​​ൽ ആ​​​ദ്യ ക​​​രി​​​സ്മാ​​​റ്റി​​​ക് ധ്യാ​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത പ്ര​​​ഫ. എ​​​ഡ്വേ​​​ർ​​​ഡ് എ​​​ടേ​​​ഴ​​​ത്ത്, റി​​​ട്ട. ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ വ​​​ച​​​ന​​​പ്ര​​​ഘോ​​​ഷ​​​ണം ന​​​ട​​​ത്തി. സം​​​ഗ​​​മ​​​ത്തി​​​ൽ നാ​​​ലാ​​​യി​​​ര​​​ത്തോ​​​ളം​​​പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Business

കൊച്ചി ലുലുമാള്‍ വാര്‍ഷികാഘോഷം സമാപിച്ചു

കൊ​​ച്ചി: 13 വ​​യ​​സ് തി​​ക​​ഞ്ഞ കൊ​​ച്ചി ലു​​ലു​​മാ​​ളി​​നു താ​​ര​​പ്പ​​കി​​ട്ടേ​​റി​​യ ആ​​ഘോ​​ഷം. വാ​​ര്‍ഷി​​കാ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ള്‍ ന​​ട​​ന്‍ ജോ​​ജു ജോ​​ര്‍ജ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

സി​​നി​​മാതാ​​ര​​ങ്ങ​​ളാ​​യ ഭീ​​മ​​ന്‍ ര​​ഘു, ടി​​നി ടോം, ​​കൈ​​ലാ​​ഷ്, സ​​ര​​യു മോ​​ഹ​​ന്‍ എ​​ന്നി​​വ​​ര്‍ മു​​ഖ്യാ​​തി​​ഥി​​ക​​ളാ​​യി. വാ​​ര്‍ഷി​​കാ​​ഘോ​​ഷം കേ​​ക്ക് മു​​റി​​ച്ച് ജോ​​ജു ജോ​​ര്‍ജ് ഉ​​ദ്ഘാ​​ട​​നം നി​​ര്‍വ​​ഹി​​ച്ചു.

ലു​​ലു ഗ്രൂ​​പ്പ് ഇ​​ന്ത്യ സി​​ഇ​​ഒ എം.​​എ. നി​​ഷാ​​ദ്, മാ​​ള്‍സ് ഡ​​യ​​റ​​ക്ട​​ര്‍ ഷി​​ബു ഫി​​ലി​​പ്പ് , ലു​​ലു കൊ​​ച്ചി ഡ​​യ​​റ​​ക്ട​​ര്‍ സാ​​ദി​​ഖ് കാ​​സിം, റീ​​ജ​​ണ​​ല്‍ ഡ​​യ​​റ​​ക്ട​​ര്‍ സു​​ധീ​​ഷ് ചെ​​രി​​യി​​ല്‍, മീ​​ഡി​​യ ഹെ​​ഡ് എ​​ന്‍.​​ബി. സ്വ​​രാ​​ജ്, എ​​ച്ച്ആ​​ര്‍ ഹെ​​ഡ് അ​​നൂ​​പ് മ​​ജീ​​ദ്, കൊ​​ച്ചി ലു​​ലു​​മാ​​ള്‍ ജ​​ന​​റ​​ല്‍ മാ​​നേ​​ജ​​ര്‍ വി​​ഷ്ണു ആ​​ര്‍.​​ നാ​​ഥ്, ലു​​ലു ഹൈ​​പ്പ​​ര്‍ മാ​​ര്‍ക്ക​​റ്റ് ജ​​ന​​റ​​ല്‍ മാ​​നേ​​ജ​​ര്‍ ജോ ​​പൈ​​നേ​​ട​​ത്ത് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു. തു​​ട​​ര്‍ന്ന് വി​​ധു പ്ര​​താ​​പ് ന​​യി​​ച്ച സം​​ഗീ​​ത​​രാ​​വും അ​​ര​​ങ്ങേ​​റി.

Kerala

മ​ഹാ​മാ​ഘ മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്ന് സ​മാ​പ​നം

മ​ല​പ്പു​റം: തി​രു​നാ​വാ​യ​യി​ൽ ന​ട​ക്കു​ന്ന മ​ഹാ​മാ​ഘ മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്ന് സ​മാ​പ​നം. അ​മൃ​ത​സ്നാ​ന​ത്തോ​ടെ​യാ​ണ് മ​ഹാ​മാ​ഘ മ​ഹോ​ത്സ​വ​ത്തി​ന് സ​മാ​പ​ന​മാ​വു​ക. അ​മൃ​ത​സ്നാ​ന​ത്തി​നു​ശേ​ഷം യ​തി പൂ​ജ​യും ഭ​ണ്ഡാ​ര എ​ന്ന വി​ശി​ഷ്ട ആ​ചാ​ര​വും ന​ട​ക്കും.

കേ​ര​ള​ത്തി​ലെ കും​ഭ​മേ​ള​യെ​ന്ന നി​ല​യി​ൽ തി​രു​നാ​വാ​യ​യി​ൽ ന​ട​ക്കു​ന്ന മ​ഹാ​മാ​ഘ മ​ഹോ​ത്സ​വ​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. 15 ദി​വ​സ​മാ​യി ന​ട​ന്നു​വ​ന്ന മ​ഹാ​മാ​ഘ മ​ഹോ​ത്സ​വം ജ​നു​വ​രി19​ന് ഗ​വ​ർ​ണ​ർ ആ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

മ​ഹാ​മാ​ഘ മ​ഹോ​ത്സ​വ​ത്തി​ലെ ഏ​റ്റ​വും വി​ശു​ദ്ധ​മാ​യ ആ​ചാ​ര​ങ്ങ​ളി​ലൊ​ന്നാ​ണ് അ​മൃ​ത​സ്നാ​നം. നാ​ഗ​സ​ന്ന്യാ​സി​വ​ര്യ​ന്മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും ഭ​ക്ത​ജ​ന​ങ്ങ​ളും ഇ​തി​ൽ പ​ങ്കു​ചേ​രും. അ​മൃ​ത​സ്നാ​ന​ത്തി​നു​ശേ​ഷം യ​തി പൂ​ജ​യും ഭ​ണ്ഡാ​ര എ​ന്ന വി​ശി​ഷ്ട ആ​ചാ​ര​വും ന​ട​ക്കും. സ​ന്ന്യാ​സി​വ​ര്യ​ന്മാ​ർ​ക്ക് ന​ട​ത്തു​ന്ന അ​ന്ന​ദാ​ന​മാ​ണ് ഭ​ണ്ഡാ​ര.

Business

എവറസ്റ്റ് ബികെസിസി കേരള റീജണൽ റൗണ്ട് സമാപിച്ചു

കൊ​​​ച്ചി: ബെ​​​റ്റ​​​ർ കി​​​ച്ച​​​ൻ മാ​​​സി​​​ക​​​യു​​​ടെ മു​​​ൻ​​​നി​​​ര സം​​​രം​​​ഭ​​​മാ​​​യ എ​​​വ​​​റ​​​സ്റ്റ് ബെ​​​റ്റ​​​ർ കി​​​ച്ച​​​ൻ പാ​​​ച​​​ക ച​​​ല​​​ഞ്ച് (എ​​​വ​​​റ​​​സ്റ്റ് ബി​​​കെ​​​സി​​​സി) സീ​​​സ​​​ൺ 7ന്‍റെ കേ​​​ര​​​ള റീ​​​ജ​​​ണ​​​ൽ റൗ​​​ണ്ട് കൊ​​​ച്ചി​​​യി​​​ലെ ചാ​​​വ​​​റ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ സ​​​മാ​​​പി​​​ച്ചു. ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ പാ​​​ച​​​ക മ​​​ത്സ​​​രം രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി 19 ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്.

മും​​​ബൈ​​​യി​​​ലാ​​​ണ് ഗ്രാ​​​ൻ​​​ഡ് നാ​​​ഷ​​​ണ​​​ൽ ഫി​​​നാ​​​ലെ. ഇ​​​ന്ത്യ​​​യു​​​ടെ പ്രാ​​​ദേ​​​ശി​​​ക പാ​​​ച​​​ക​​​രീ​​​തി​​​ക​​​ൾ ആ​​​ഗോ​​​ള ത​​​ല​​​ത്തി​​​ലേ​​​ക്കെ​​​ത്തു​​​ന്പോ​​​ൾ ഭാ​​​വി​​​യി​​​ലെ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കാ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണ് എ​​​വ​​​റ​​​സ്റ്റ് ബി​​​കെ​​​സി​​​സി രൂ​​​പ​​​ക​​​ൽ​​​പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു ബെ​​​റ്റ​​​ർ കി​​​ച്ച​​​ൻ മാ​​​സി​​​ക​​​യു​​​ടെ എ​​​ഡി​​​റ്റ​​​ർ വീ​​​രേ​​​ന്ദ്ര ഭാ​​​ർ​​​ഗ​​​വ പ​​​റ​​​ഞ്ഞു. ഉ​​​ദ്ഘാ​​​ട​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ചാ​​​വ​​​റ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​അ​​​നി​​​ൽ ഫി​​​ലി​​​പ്പ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

കൊ​​​ച്ചി എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ക​​​സ്റ്റം​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ റോ​​​യ് വ​​​ർ​​​ഗീ​​​സ് മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി. താ​​​ജ് ഹോ​​​ട്ട​​​ൽ മു​​​ൻ എ​​​ക്സി​​​ക്യൂ​​​ട്ടി​​​വ് ഷെ​​​ഫ് സാ​​​ജു സ​​​ക്ക​​​റി​​​യ, ഗ്രാ​​​ൻ​​​ഡ് ഹ​​​യാ​​​ത്ത് ബോ​​​ൾ​​​ഗാ​​​ട്ടി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഷെ​​​ഫ് ഗൗ​​​തം ദു​​​ബ​​​ലെ, മാ​​​രി​​​യ​​​റ്റ് ഹോ​​​ട്ട​​​ൽ ഹൗ​​​സ് കീ​​​പ്പിം​​​ഗ് മാ​​​നേ​​​ജ​​​ർ ര​​​ൺ​​​ജി​​​ത്, സൗ​​​ര​​​വ് അ​​​ധി​​​കാ​​​രി, ചാ​​​വ​​​റ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​ ​​ബി​​​ജു വ​​​ട​​​ക്കേ​​​ൽ, ഫി​​​നാ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​ർ ഫാ. ​​​മാ​​​ത്യു കി​​​രി​​​യാ​​​ന്ത​​​ൻ, ചാ​​​വ​​​റ മാ​​​ട്രി​​​മ​​​ണി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​ൺ​​​സ​​​ൻ സി. ​​​ഏ​​​ബ്ര​​​ഹാം, ജെ​​​യ്‌​​​മോ​​​ൾ മേ​​​രി ടോം, ​​​റി​​​യ തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

എ​​​വ​​​റ​​​സ്റ്റ് ബെ​​​റ്റ​​​ർ കി​​​ച്ച​​​ൻ പാ​​​ച​​​ക ച​​​ല​​​ഞ്ച് സീ​​​സ​​​ൺ 7 ൽ ​​​ഇ​​​മ്മാ​​​നു​​​വ​​​ൽ ദേ​​​വ്, അ​​​ക്ഷ​​​യ് കൃ​​​ഷ്ണ​​​ൻ (ചാ​​​വ​​​റ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്), തേ​​​ജ​​​സ്വി​​​നി, എം.​​​എ​​​ൻ. അ​​​രു​​​ൺ (ഷെ​​​ഫീ​​​ൽ​​​ഡ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്) എ​​​ന്നീ ടീ​​​മു​​​ക​​​ൾ ആ​​​ദ്യ ര​​​ണ്ടു സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തി.

മ​​​റ്റു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലെ ആ​​​ദ്യ മൂ​​​ന്നു സ്ഥാ​​​ന​​​ക്കാ​​​ർ:

എ​​​വ​​​റ​​​സ്റ്റ് ബെ​​​റ്റ​​​ർ കി​​​ച്ച​​​ൻ ബേ​​​ക്ക​​​റി ച​​​ല​​​ഞ്ച്-

കെ.​​​എ​​​ഫ്. സ്നേ​​​ഹ റോ​​​സ്, മ​​​രി​​​യ ഫീ​​​ന അ​​​രൂ​​​ജ (​​​ഫു​​​ഡ് ക്രാ​​​ഫ്റ്റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്), അ​​​ക്ഷ​​​യ ജോ​​​സ​​​ഫ്, അ​​​ലീ​​​ന മ​​​രി​​​യ ടി.​​​ജെ (ചാ​​​വ​​​റ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്), കെ.​​​ജെ. മേ​​​രി സാ​​​നി​​​യ, എം.​​​ആ​​​ർ.​​​അ​​​ജി​​​ൻ (എ​​​സ്എ​​​ൻ​​​ജി​​​എം കാ​​​റ്റ​​​റിം​​​ഗ് കോ​​​ള​​​ജ്).

എ​​​ഫ്ആ​​​ൻ​​​ഡ്ബി യം​​​ഗ് മാ​​​സ്റ്റേ​​​ഴ്സ് ച​​​ല​​​ഞ്ച്-

ജോ​​​ഫി​​​ൻ ജോ​​​ർ​​​ജ് (ഫു​​​ഡ് ക്രാ​​​ഫ്റ്റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്), ഷെ​​​റി ഷാ​​​ജു (ഫു​​​ഡ് ക്രാ​​​ഫ്റ്റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്), സാഗർ ​​​സു​​​നി​​​ൽ കു​​​മാ​​​ർ (ബ്രൂ​​​ക്‌​​​സ് സ്‌​​​കൂ​​​ൾ ഓ​​​ഫ് ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്).

എ​​​ൻ​​​സോ ഹൗ​​​സ് കീ​​​പ്പിം​​​ഗ് ഒ​​​ളിം​​​പ്യാ​​​ഡ്-

സൗ​​​മ്യ സു​​​ന്ദ​​​ര​​​ൻ ( ക്രൈ​​​സ്റ്റ് കോ​​​ള​​​ജ്), പി. ​​​മി​​​സ്‌​​ല​​​ത്ത് ഷം​​​സു​​​ദ്ദി​​​ൻ (യു​​​വ​​​ക്ഷേ​​​ത്ര ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സ്), എം.​​​എ​​​സ്. ജോ​​​സ് തോ​​​മ​​​സ് (ചാ​​​വ​​​റ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്)

International

പ്രത്യാശയുടെ ജൂ​ബി​ലി​വ​ർ​ഷ​ത്തി​ന് ഇ​ന്ന് ഔ​ദ്യോ​ഗി​ക സ​മാ​പ​നം

വ​​​​ത്തി​​​​ക്കാ​​​​ന്‍ സി​​​​റ്റി: സാ​​​ർ​​​വ​​​ത്രി​​​ക​​​സ​​​ഭ​​​യി​​​ലെ പ്ര​​​​ത്യാ​​​​ശ​​​​യു​​​​ടെ ജൂ​​​​ബി​​​​ലി​​​​വ​​​​ർ​​​​ഷാ​​​​ച​​​​ര​​​​ണം ഇ​​​​ന്ന് ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി സ​​​​മാ​​​​പി​​​​ക്കും.

ഇ​​​​ന്നു രാ​​​വി​​​ലെ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ബ​​​​സി​​​​ലി​​​​ക്ക​​​​യു​​​​ടെ വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ല്‍ ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ അ​​​​ട​​​​യ്ക്കു​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണ് 2025 ജൂ​​​​ബി​​​​ലി​​​വ​​​​ര്‍​ഷ​​​​ത്തി​​​​ന് സ​​​​മാ​​​​പ​​​​ന​​​​മാ​​​​കു​​​​ക. ഈ​​​​ശോ​​​​മി​​​​ശി​​​​ഹാ​​​​യു​​​​ടെ പ്ര​​​​ത്യ​​​​ക്ഷീ​​​​ക​​​​ര​​​​ണ തി​​​​രു​​​​നാ​​​​ള്‍ ദി​​​​ന​​​​മാ​​​​യ ഇ​​​​ന്ന് മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ച​​​​ത്വ​​​​ര​​​​ത്തി​​​​ൽ ആ​​​​ഘോ​​​​ഷ​​​​മാ​​​​യ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.

സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ബ​​​​സി​​​​ലി​​​​ക്ക​​​​യു​​​​ടെ വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ൽ തു​​​​റ​​​​ന്ന് 2024 ഡി​​​​സം​​​​ബ​​​​ര്‍ 24ന് ​​​​ഫ്രാ​​​​ന്‍​സി​​​​സ് മാ​​​​ര്‍​പാ​​​​പ്പ​​​​യാ​​​​ണ് ജൂ​​​​ബി​​​​ലി​​​​വ​​​​ർ​​​​ഷാ​​​​ച​​​​ര​​​​ണം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത​​​​ത്.

ജൂ​​​​ബി​​​​ലി​​​​വ​​​​ര്‍​ഷ​​​​ത്തി​​​​ൽ 12 മാ​​​​സ​​​​ത്തി​​​​നി​​​​ടെ ഏ​​​​ക​​​​ദേ​​​​ശം മൂ​​​​ന്നു കോ​​​​ടി തീ​​​​ര്‍​ഥാ​​​​ട​​​​ക​​​​ർ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ബ​​​​സി​​​​ലി​​​​ക്ക​​​​യു​​​​ടെ വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ലി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു​​​​പോ​​​​യ​​​​താ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്നു.

ഈ​​​​ശോ​​​​മി​​​​ശി​​​​ഹാ​​​​യു​​​​ടെ പീ​​​​ഡാ​​​​നു​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ​​​​യും കു​​​​രി​​​​ശു​​​​മ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും ഉ​​​​ത്ഥാ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും 2000-ാം വാ​​​​ർ​​​​ഷി​​​​കാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ച അ​​​​സാ​​​​ധാ​​​​ര​​​​ണ ജൂ​​​​ബി​​​​ലി​​​വ​​​​ർ​​​​ഷ​​​​മാ​​​​യ 2033ലാ​​​​യി​​​​രി​​​​ക്കും ഇ​​​​നി വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ലു​​​​ക​​​​ൾ തു​​​​റ​​​​ക്ക​​​​പ്പെ​​​​ടു​​​​ക.

സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്‌​​​​സ് ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ൽ തു​​​​റ​​​​ക്ക​​​​പ്പെ​​​​ട്ട വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ലി​​​​നു​​​​പു​​​​റ​​​​മെ ജൂ​​​​ബി​​​​ലി​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ റോ​​​​മി​​​​ൽ മ​​​​റ്റു നാ​​​​ല് വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ലു​​​​ക​​​​ൾ​​​​കൂടി തു​​​​റ​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

സെ​​​​ന്‍റ് ജോ​​​​ൺ ലാ​​​​റ്റ​​​​റ​​​​ൻ ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ലും മേ​​​​രി മേ​​​​ജ​​​​ർ ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ലും സെ​​​​ന്‍റ് പോ​​​​ൾ ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ലും റോ​​​​മി​​​​ലെ റെ​​​​ബി​​​​ബി​​​​യ ജ​​​​യി​​​​ലി​​​​ലു​​​​മാ​​​​ണ് വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ൽ തു​​​​റ​​​​ന്ന​​​​ത്. ത​​​​ട​​​​വു​​​​കാ​​​​രെ അ​​​​വ​​​​രു​​​​ടെ ഹൃ​​​​ദ​​​​യം തു​​​​റ​​​​ക്കാ​​​​ൻ ക്ഷ​​​​ണി​​​​ച്ചു​​​​കൊ​​​​ണ്ട്, അ​​​​വ​​​​രു​​​​ടെ മോ​​​​ച​​​​ന​​​​ത്തി​​​​ന്‍റെ​​​​യും വീ​​​​ണ്ടെ​​​​ടു​​​​പ്പി​​​​ന്‍റെ​​​​യും പ്ര​​​​ത്യാ​​​​ശ​​​​യു​​​​ടെ​​​​യും പ്ര​​​​തീ​​​​ക​​​​മാ​​​​യാ​​​​ണു പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത പേ​​​​പ്പ​​​​ൽ ബ​​​​സി​​​​ലി​​​​ക്ക​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ച്ച് ആ​​​​ദ്യ​​​​മാ​​​​യി റോ​​​​മി​​​​ലെ റെ​​​​ബി​​​​ബി​​​​യ ജ​​​​യി​​​​ലി​​​​ൽ വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ൽ സ്ഥാ​​​​പി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്.

ജൂ​​​​ബി​​​​ലി​​​വ​​​​ര്‍​ഷ​​​​ത്തി​​​​ന്‍റെ സ​​​​മാ​​​​പ​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ആ​​​​ദ്യം അ​​​​ട​​​​ച്ച​​​​ത് സെ​​​​ന്‍റ് മേ​​​​രി മേ​​​​ജ​​​​ര്‍ ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ലെ വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ലാ​​​​ണ്. ക്രി​​​​സ്മ​​​​സ് ദി​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ച​​​​ട​​​​ങ്ങ്.

ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ശേ​​​​ഷം ഡി​​​​സം​​​​ബ​​​​ര്‍ 27ന് ​​​​സെ​​​​ന്‍റ് ജോ​​​​ണ്‍ ലാ​​​​റ്റ​​​​റ​​​​ന്‍ ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ലെ വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ലും ഡി​​​​സം​​​​ബ​​​​ര്‍ 28ന് ​​​​സെ​​​​ന്‍റ് പോ​​​​ള്‍ ബ​​​​സി​​​​ലി​​​​ക്ക​​​​യു​​​​ടെ വി​​​​ശു​​​​ദ്ധ വാ​​​​തി​​​​ലും അ​​​​ട​​​​ച്ചു.

തി​​​​രു​​​​ക്കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ തി​​​​രു​​​​നാ​​​​ൾ​​​​ദി​​​​ന​​​​മാ​​​​യി​​​​രു​​​​ന്ന ഡി​​​​സം​​​​ബ​​​​ർ 28ന് ​​​​ലോ​​​​ക​​​​മെ​​​​ങ്ങും ജൂബിലി വ​​​​ർ​​​​ഷാ​​​​ച​​​​ര​​​​ണം സ​​​​മാ​​​​പി​​​​ച്ചി​​​​രു​​​​ന്നു.

District News

മ​ല​യാ​ള​ഭാ​ഷ വാ​രാ​ച​ര​ണം സ​മാ​പി​ച്ചു


കാ​സ​ര്‍​ഗോ​ഡ്: വ​നം​വ​കു​പ്പ് കാ​സ​ര്ഗോ​ഡ് ഡി​വി​ഷ​ന്‍ ഓ​ഫീ​സി​ല്‍ ന​ട​ത്തി​യ മ​ല​യാ​ള​ഭാ​ഷാ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ക​വി ദി​വാ​ക​ര​ൻ വി​ഷ്ണു​മം​ഗ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ജോ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ സി.​വി. വി​നോ​ദ് കു​മാ​ർ, കെ. ​രാ​ഹു​ൽ, കെ. ​ഗി​രീ​ഷ്, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എ​ൻ.​വി. സ​ത്യ​ൻ, ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് എ​ൻ. ദി​വാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ​നം ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ ന​ട​ത്തി​യ ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

Latest News

Corehub Up