ചാലക്കുടി: കേരളത്തിൽ കരിസ്മാറ്റിക് നവീകരണം 50 വർഷങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ നടത്തിയ ആഗോള കരിസ്മാറ്റിക് സംഗമം സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു.
സിബിസി കരിസ്മാറ്റിക് കമ്മീഷൻ അധ്യക്ഷൻ മാർ അലക്സ് താരാമംഗലം, തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് എന്നിവർ വചനസന്ദേശം നല്കി.
പ്രമുഖ വചനപ്രഘോഷകരായ ഫാ. മാത്യു നായ്ക്കംപറന്പിൽ, ഫാ. ജോർജ് പനയ്ക്കൽ, ഫാ. ഡാനിയൽ പൂവണ്ണത്തിൽ, ഫാ. സേവ്യർഖാൻ വട്ടായിൽ, ഫാ. വി.പി. ജോസഫ് കൃപാസനം, ഫാ. മാത്യു തടത്തിൽ, ഫാ. ഡേവിസ് പട്ടത്ത്, ഫാ. ജോർജ് പള്ളിക്കുന്നേൽ, സന്തോഷ് കരുമത്ര, ഡൽഹി വിൻസെൻഷ്യൻ സഭ പ്രൊവിൻഷ്യൽ ഫാ. ബോബി എന്നിവർ സന്ദേശം നല്കി.
മൂന്നാംദിനത്തിൽ ആദ്യ കരിസ്മാറ്റിക് ധ്യാനത്തിൽ പങ്കെടുത്ത പ്രഫ. എഡ്വേർഡ് എടേഴത്ത്, റിട്ട. ജസ്റ്റീസ് കുര്യൻ ജോസഫ് എന്നിവർ വചനപ്രഘോഷണം നടത്തി. സംഗമത്തിൽ നാലായിരത്തോളംപേർ പങ്കെടുത്തു.
Tags : Charismatic Renewal Golden Jubilee Sangam concludes