കൊച്ചി: 13 വയസ് തികഞ്ഞ കൊച്ചി ലുലുമാളിനു താരപ്പകിട്ടേറിയ ആഘോഷം. വാര്ഷികാഘോഷ പരിപാടികള് നടന് ജോജു ജോര്ജ് ഉദ്ഘാടനം ചെയ്തു.
സിനിമാതാരങ്ങളായ ഭീമന് രഘു, ടിനി ടോം, കൈലാഷ്, സരയു മോഹന് എന്നിവര് മുഖ്യാതിഥികളായി. വാര്ഷികാഘോഷം കേക്ക് മുറിച്ച് ജോജു ജോര്ജ് ഉദ്ഘാടനം നിര്വഹിച്ചു.
ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒ എം.എ. നിഷാദ്, മാള്സ് ഡയറക്ടര് ഷിബു ഫിലിപ്പ് , ലുലു കൊച്ചി ഡയറക്ടര് സാദിഖ് കാസിം, റീജണല് ഡയറക്ടര് സുധീഷ് ചെരിയില്, മീഡിയ ഹെഡ് എന്.ബി. സ്വരാജ്, എച്ച്ആര് ഹെഡ് അനൂപ് മജീദ്, കൊച്ചി ലുലുമാള് ജനറല് മാനേജര് വിഷ്ണു ആര്. നാഥ്, ലുലു ഹൈപ്പര് മാര്ക്കറ്റ് ജനറല് മാനേജര് ജോ പൈനേടത്ത് തുടങ്ങിയവര് പങ്കെടുത്തു. തുടര്ന്ന് വിധു പ്രതാപ് നയിച്ച സംഗീതരാവും അരങ്ങേറി.
Tags : Kochi Lulu Mall anniversary celebration concludes