District News
അഞ്ചല്‍ : അലയമണ്‍ ഗവ. ന്യൂ എല്‍പി സ്കൂളിന്റെ 79-ാമത് വാര്‍ഷികാഘോഷവും രക്ഷാകര്‍തൃ സമ്മേളനവും പ്രതിഭകളെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പിടിഎ പ്രസിഡന്റ് പി. സനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ബിപിസി ഷീലാമണി വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ആനന്ദ് മുഖ്യാതിഥിയായി.
വൈസ് പ്രസിഡന്റ് ലില്ലിക്കുട്ടി നെല്‍സണ്‍ പ്രതിഭകളെയും സ്ഥിരം സമിതി അധ്യക്ഷന്‍ മാഹീന് കാട്ടുംപുറം വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളായവരെയും അനുമോദിച്ചു. സീനിയര്‍ അസിസ്റ്റന്റ് യു. ഷാഹിന, സ്റ്റാഫ് സെക്രട്ടറി മറിയം, അധ്യാപിക സുനില, പിടിഎ വൈസ് പ്രസിഡന്റ് ബിപിന്‍, സ്കൂള്‍ ലീഡര്‍ പ്രണവ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
Business
കണ്ണൂർ: റീഗൽ ജ്വല്ലേഴ്സ് കണ്ണൂർ ഷോറൂമിന്റെ ഒന്നാംവാർഷികാഘോഷത്തോടനുബന്ധിച്ച് സ്വർണനാണയങ്ങൾ ഉൾപ്പെടെ വന്പൻ സമ്മാനങ്ങളും ഓഫറുകളുമായി ആനിവേഴ്സറി എക്സിബിഷൻ ആൻഡ് സെയിൽ ആരംഭിച്ചു. 31 വരെയാണ് എക്സിബിഷൻ.
ഈ കാലയളവിൽ രണ്ടു ലക്ഷം രൂപയുടെ ഡയമണ്ട് പർച്ചേസിനോടൊപ്പം രണ്ടു ഗോൾഡ് കോയിനുകൾ സൗജന്യമായി നേടാം. ഓരോ കാരറ്റ് ഡയമണ്ട് പർച്ചേസിനും 15,000 രൂപയുടെ ഫ്ളാറ്റ് ഡിസ്കൗണ്ട്, പഴയ സ്വർണാഭരണങ്ങൾക്കു നൂറുശതമാനം എക്സ്ചേഞ്ച് വാല്യൂ തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ട്. വാങ്ങുന്ന ആഭരണങ്ങൾക്കു ലൈഫ് ടൈം ഫ്രീ മെയിന്റനൻസുമുണ്ട്. ഡയമണ്ട് ക്ലാരിറ്റി സൗജന്യമായി പരിശോധിക്കുവാനുള്ള സൗകര്യവും ലഭ്യമാണ്.
വിവാഹ പർച്ചേസുകാർക്കു ഹോൾസെയിൽ വിലയിൽ ലൈറ്റ്വെയ്റ്റ് ബ്രൈഡൽ കളക്ഷനും ലഭ്യമാണ്. 14, 18 കാരറ്റ് സ്വർണാഭരണങ്ങളുടെ വിപുലമായ കളക്ഷനും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 811290 9090.
Kerala
കണ്ണൂർ: "സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക് ’ എന്ന മുദ്രാവാക്യവുമായി അഖില കേരള കത്തോലിക്ക കോൺഗ്രസിന്റ 108 -ാം ജന്മവാർഷിക സമ്മേളനത്തിന് കണ്ണൂരിൽ തുടക്കമായി.
സമ്മേളനത്തിന് തുടക്കംകുറിച്ച് കണ്ണൂർ പോലീസ് മൈതാനിയിലെ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി നഗറിൽ ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിൽ പതാക ഉയർത്തി. തുടർന്ന്, സമ്മേളനനഗരിയിൽ സ്ഥാപിച്ച കത്തോലിക്ക കോൺഗ്രസ് മുൻകാല നേതാക്കളുടെ സ്മൃതികുടീരത്തിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി.
ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ, മുൻ പ്രസിഡന്റുമാരായ വി.വി. അഗസ്റ്റിൻ, അഡ്വ. ബിജു പറയന്നിലം, തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, തലശേരി അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന്, കണ്ണൂർ തിരുക്കുടുംബ ദേവാലയത്തിൽ വർക്കിംഗ് കമ്മിറ്റി യോഗം നടന്നു.
ഇന്നു രാവിലെ 9.30ന് കണ്ണൂർ പള്ളിക്കുന്ന് ശ്രീപുരം ബറുമറിയം പാസ്റ്ററൽ സെന്ററിൽ പ്രതിനിധി സമ്മേളനം നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കണ്ണൂർ പോലീസ് മൈതാനിയിലെ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി നഗറിൽനിന്ന് ആരംഭിക്കുന്ന ഒരു ലക്ഷത്തോളം പേരുടെ മഹാറാലി ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റം ഫ്ലാഗ് ഓഫ് ചെയ്യും.
നഗരംചുറ്റുന്ന റാലി സമ്മേളനനഗരയിൽ എത്തിയശേഷം നടക്കുന്ന അന്തർദേശീയ സമുദായ ശക്തീകരണ സമ്മേളനം സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിൽ അധ്യക്ഷത വഹിക്കും.
തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണവും ബിഷപ് ലഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അനുഗ്രഹപ്രഭാഷണവും നടത്തും. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് എന്നിവർ സന്ദേശങ്ങൾ നല്‍കും.
ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ ആമുഖപ്രഭാഷണവും ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ വിഷയാവതരണവും നടത്തും.
NRI
ന്യൂയോർക്ക്: അമേരിക്കയിലെ ആദ്യത്തെ ക്നാനായ കത്തോലിക്ക സംഘടനയായ ഇന്ത്യൻ ക്നാനായ കാത്തൊലിക് അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് (ഐകെസിസി) അതിന്റെ അമ്പതാം ജൂബിലി ആഘോഷിക്കുകയാണ്.
ഏപ്രിൽ 18ന് റോക്ലാൻഡ് ക്നാനായ കമ്യൂണിറ്റി സെന്ററിൽ വച്ചാണ് 50-ാം വാർഷികം നടത്തപ്പെടുന്നത്. തദവസരത്തിൽ അമേരിക്കയിലെ വിവിധ സ്റ്റേറ്റിൽ നിന്നുള്ള കെസിസിഎൻഎയുടെ മുൻ പ്രസിഡന്റുമാർ, മറ്റു മുൻ ഭാരവാഹികൾ, നിലവിലെ കെസിസിഎൻഎയുടെ ഭാരവാഹികൾ പങ്കെടുക്കുന്നു.
പൊതുസമ്മേളനങ്ങൾ, ചർച്ചകൾ, കലാപരിപാടികൾ, മുൻ ഭാരവാഹികളെ ആദരിക്കൽ തുടങ്ങിയവ നടത്തപ്പെടുന്നു. കഴിഞ്ഞ 50 വർഷത്തെ എല്ലാ ഐകെസിസി പ്രസിഡന്റുമാരെയും എക്സിക്യൂട്ടീവിനെയും തദവസരത്തിൽ ആദരിക്കുന്നു.
പരിപാടികൾക്ക് ഐകെസിസി പ്രസിഡന്റ് സ്റ്റീഫൻ കിടാരത്തിൽ, വൈസ് പ്രസിഡന്റ് മിനിമോൾ തയിൽ, സെക്രട്ടറി സാൽബി മാക്കിൽ, ജോയിന്റ് സെക്രട്ടറി സാബു തടിപ്പുഴ, ട്രഷറർ രഞ്ജി മണലേൽ തുടങ്ങിയവർ നേതൃത്വം നൽകുന്നു.
മെഗാഷോയും മെഗാ മാർഗംകളിയും മെഗാ ചെണ്ടമേളവും വിമൻസ് ഫോറം, ഗോൾഡൻ ക്ലബ്, കെസിവൈഎൽ, കിഡ്സ് ക്ലബ് ഒക്കെ അണിയിച്ചൊരുക്കുന്ന വർണാഭമായ കലാപരിപാടികൾ എല്ലാം തന്നെ അണിയറയിൽ ഒരുങ്ങുന്നു.
ഈ ഒരു ധന്യ മുഹൂർത്തത്തിലേക്ക് നോർത്ത് അമേരിക്കയിലെ എല്ലാ ക്നാനായ മക്കളെയും സാദരം ക്ഷണിക്കുന്നതായി അറിയിക്കുന്നു.
District News
പെരിന്തൽമണ്ണ: കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് താലൂക്ക് കമ്മിറ്റി വജ്ര ജൂബിലി ആഘോഷവും വാർഷിക പൊതുയോഗവും നടത്തി. നഗരസഭാധ്യക്ഷ പച്ചീരി സുരയ്യ ഫാറൂഖ് ഉദ്ഘാടനം ചെയ്തു.
റിട്ടയേർഡ് മേജർ എം. വേലായുധൻ അധ്യക്ഷത വഹിച്ചു. വർക്കിംഗ്് പ്രസിഡന്റ് പി.കെ. രാജഗോപാലൻ, ബ്ലോക്ക് സെക്രട്ടറി നന്ദനൻ ഏലംകുളം, ജില്ലാ പ്രസിഡന്റ് റിട്ടയേർഡ് കേണൽ പി. മുഹമ്മദ്, വർക്കിംഗ് പ്രസിഡന്റ് റിട്ടയേർഡ് കേണൽ ബി.സി. കുട്ടി, ജില്ലാ സൈനിക് വെൽഫെയർ ഓഫീസർ കെ.എം. സുരേഷ്, റിട്ടയേർഡ് ലഫ്. കേണൽ പി. സുകുമാരൻ, പച്ചീരി സുബൈർ, തഹസിൽദാർ എ. വേണുഗോപാൽ, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് കോമളവല്ലി തുടങ്ങിയവർ പ്രസംഗിച്ചു.
താലൂക്കിലെ മുതിർന്ന മെംബർമാരായ ക്യാപ്റ്റൻ രാമനുണ്ണി, എ. ദാമോദരൻ നായർ, പി. സുബ്രഹ്മണ്യൻ, എം. ബാലകൃഷ്ണൻ നായർ, ഹസൻ, പി.എൻ. വാസുദേവൻ നായർ, രാജാഗോപാലൻ തുടങ്ങിയവരെ ആദരിച്ചു.
Kerala
തിരുവനന്തപുരം: ആശ സമരത്തിന്റെ ഒന്നാം വാർഷിക ദിനത്തിലും ആശമാരുടെ സമരാവേശം സെക്രട്ടേറിയറ്റിനു മുന്നിൽ അലയടിച്ചു. 2025 ഫെബ്രുവരി 10നായിരുന്നു ആശാ സമരം ആരംഭിച്ചത്. 266 ദിവസം നീണ്ടുനിന്ന അനിശ്ചിതകാല രാപകൽ സമരത്തിന്റെ ഒന്നാം വാർഷിക ദിനമായ ഇന്നലെ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആശ പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നുമാരംഭിച്ച സെക്രട്ടേറിയറ്റ് മാർച്ചിൽ നൂറുകണക്കിന് ആശ പ്രവർത്തകർ അണിനിരന്നു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി. കെ സദാനന്ദൻ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. മിനി സ്വാഗതം പറഞ്ഞു.
തൊഴിലാളികളുടെ അവകാശങ്ങളെ തിരസ്കരിക്കുന്ന സർക്കാരുകൾക്കെതിരേ നടന്ന ഉജ്വല പോരാട്ടമാണ് ആശ സമരമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വി.കെ. സദാനന്ദൻ പറഞ്ഞു. ഈ സർക്കാർ വാഗ്ദാനം ചെയ്ത മിനിമം കൂലി ഉറപ്പാക്കാനാണ് സമരം ചെയ്തത്. മിനിമം കൂലി നൽകിയാൽ തൊഴിലാളികളായി ആശമാരെ അംഗീകരിക്കേണ്ടി വരുമെന്ന ഭീതിയാണ് സംസ്ഥാന സർക്കാരിനുള്ളത്. അത് ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന് എതിരാകയാൽ കേന്ദ്രത്തിൽനിന്നും അവാർഡ് ലഭിക്കുകയില്ല. എന്നാൽ, മൂന്നു മാസത്തിനുള്ളിൽ ഓണറേറിയമായി 2000 രൂപ അനുവദിക്കാൻ സർക്കാർ നിർബന്ധിതമായി.
സ്ത്രീകൾ സൃഷ്ടിച്ച സമരച്ചൂടാണ് അതിന് കാരണം. ഓണറേറിയം നൽകേണ്ടത് സംസ്ഥാന സർക്കാരാണെന്ന് ഈ സർക്കാരിന് അംഗീകരിക്കേണ്ടി വന്നു. സമരം മൂലം അധികാരികൾ ജോലിക്ക് കൃത്യത കൊണ്ടുവരേണ്ടി വന്നു. തൊഴിലാളി എന്ന നിലയിലുള്ള സ്വാതന്ത്ര്യമാണ് ഇപ്പോൾ ആശമാർ അനുഭവിക്കുന്നത്.
ആശമാരുടെ അടിമപ്പണി അവസാനിപ്പിക്കാൻ കഴിഞ്ഞത് 266 ദിവസത്തെ സമരത്തിന്റെ പ്രധാന നേട്ടമാണ്. തൊഴിലാളികളോടും അവരുടെ അവകാശങ്ങളോടും ഈ സർക്കാരിന് യാതൊരു മമതയുയില്ല. ഡിമാന്‍ഡുകൾ പൂർണമായും നേടുന്നത് വരെ വ്യത്യസ്ത സമര രീതികളുമായി ഇനിയുള്ള ദിവസങ്ങളിലും മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രഫ. എം.പി. മത്തായി, ജോസഫ് സി. മാത്യു, മുൻ മന്ത്രി വി.എസ്. ശിവകുമാർ, ഒ.വി. ഉഷ, ഡോ. ഡി. സുരേന്ദ്രനാഥ്, പ്രഫ. കെ.പി ശങ്കരൻ, എൻ. മാധവൻകുട്ടി, ഡോ. എസ്.എസ്. ലാൽ, തോമസ് മാഞ്ഞൂരാൻ, ഷൈല കെ. ജോണ്‍, എഐഎംഎസ്എസ് സംസ്ഥാന സെക്രട്ടറി കെ.എം. ബീവി തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന്, ഓണറേറിയം 21000 രൂപയായി വർധിപ്പിക്കുക, അഞ്ചു ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം നൽകുക, പെൻഷൻ അനുവദിക്കുക, ഓണറേറിയം പകുതിയായി വെട്ടിക്കുറക്കുന്ന പുതിയ ഉപാധി പിൻലിക്കുക, വെട്ടിക്കുറച്ച ഓണറേറിയം തിരിച്ചുനൽകുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങുന്ന നിവേദനം ആരോഗ്യ മന്ത്രിക്ക് സമർപ്പിച്ചു.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആരോഗ്യ മേഖലയിൽ അഭിമാനമായി വളരുന്ന മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പത്താം വാർഷികാഘോഷം അതിഗംഭീരമായി സമാപിച്ചു. സാൽമിയ റീജൻസി ഹോട്ടലിൽ അതിഗംഭീരമായി സംഘടിപ്പിച്ച പരിപാടി നിലവാരത്തിലും ജനപങ്കാളിത്തത്തിലും സംഘാടന മികവിലും ശ്രദ്ധ നേടി.
കുവൈറ്റിലെ ആരോഗ്യരംഗത്തിന്റെ ആഗോള വളർച്ചയെയും ഇന്ത്യൻ നേതൃത്വത്തിലുള്ള സ്ഥാപനങ്ങളുടെ വിശ്വാസ്യതയെയും അടയാളപ്പെടുത്താൻ കഴിഞ്ഞ ഒരു ചരിത്രസംഭവമായി പരിപാടി മാറി. ആരോഗ്യരംഗത്തുള്ള ഇന്ത്യയുടെ പങ്കാളിത്തം കുവൈറ്റിന് അഭിമാനമായി മാറുന്ന നിരവധി വിഷയങ്ങൾ പരിപാടിയിൽ ചർച്ച ചെയ്യപ്പെട്ടു.
ചടങ്ങിൽ മുഖ്യാതിഥിയായി ഷെയ്ഖ് അസം മുബാറക് അൽ - നാസർ അൽ - സബാഹ് സന്നിഹിതനായിരുന്നു. മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സേവനങ്ങൾ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. പാണക്കാട് സയ്യിദ് മുനവർ അലി ഷിഹാബ് തങ്ങൾ പരിപാടി ഉദ്ഘാനം ചെയ്തു.
District News
കോട്ടയം: ചങ്ങനാശേരി, കോട്ടയം വികാരിയാത്തുകളുടെ പ്രഥമ തദ്ദേശീയ വികാരി അപ്പസ്തോലിക്കയും കോട്ടയം വിസിറ്റേഷൻ സന്ന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായ ധന്യൻ മാർ മാത്യു മാക്കീലിന്റെ ചരമവാർഷികം ആചരിച്ചു. ജനുവരി 18 മുതൽ 26വരെ ധന്യന്റെ കബറിടം സ്ഥിതി ചെയ്യുന്ന കോട്ടയം ഇടയ്ക്കാട്ട് സെന്റ് ജോർജ് ഫെറോനാ പള്ളിയിലായിരുന്നു ചടങ്ങുകൾ.
രാവിലെ 6.30നുള്ള ദിവ്യബലിയെത്തുടർന്ന് ദിവ്യകാരുണ്യാരാധന, ഉപ്പൂട്ടികവലയിൽനിന്നു പദയാത്ര, വിശുദ്ധ കുർബാന, വചന സന്ദേശം എന്നിവയും നടന്നു.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ ജോസഫ് പണ്ടാരശേരിയിൽ, മാർ ജോയി ആലപ്പാട്ട്, മാർ ജോസഫ് പെരുന്തോട്ടം , ഗീവർഗീസ് മാർ അംഫ്രം, കോട്ടയം അതിരൂപതയിലെ നവ വൈദികർ, ഫാദർ ചെറിയാൻ തുണ്ടുപറമ്പിൽ സിഎംഐ, ഫാദർ തോമസ് ആനിമൂട്ടിൽ എന്നിവർ വിവിധ ദിവസങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി. ഇവരോടൊപ്പം യഥാക്രമം ഇടയ്ക്കാട്ട്, ചുങ്കം, കൈപ്പുഴ, ഉഴവൂർ, പിറവം, കിടങ്ങൂർ, കടുത്തുരുത്തി, മലങ്കര എന്നീ ഫൊറോനകളിലെ വൈദികരും സഹകാർമികരായിരുന്നു.
സമാപന ദിനമായ 26ന് രാവിലെ 11ന് കോട്ടയം അതിരൂപത ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി. വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. ജോസ് കുന്നുവെട്ടിയേൽ, ഫാ. ബിനോ ചേരിയിൽ, ഫാ. സൈമൺ പുല്ലാട്ട് എന്നിവർ സഹകാർമികരായിരുന്നു.
വിശുദ്ധിയുടെ പടവുകളിൽ ധന്യൻ മാർ മാക്കീൽ സ്വന്തമാക്കിയ മുന്നേറ്റം വിശ്വാസികൾക്കു മുന്നിൽ ഒരു വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും കാരുണ്യ പ്രവൃത്തികളിലൂടെ നമുക്കും വിശുദ്ധിയിൽ വളരാൻ സാധിക്കുമെന്നും സന്ദേശത്തിൽ മാർ മൂലക്കാട്ട് ഓർമപ്പെടുത്തി. ഒൻപതു ദിവസം നീണ്ട അനുസ്മരണ ശുശ്രൂഷകളിൽ അതിരൂപതാംഗങ്ങൾക്കു പുറമേ നാനാജാതി മതസ്ഥരും പങ്കെടുത്തു.
District News
വടക്കാഞ്ചേരി: ക്ലേലിയ ബർബിയേരി ഹോളി ഏഞ്ചൽസ് ഇംഗ്ലീഷ് മീഡിയം ഹൈസ് കൂളിന്റെ 43-ാം വാർഷികം നഗരസഭ ചെയർപേഴ്സൺ മിനി അരവിന്ദൻ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി ഫൊറോന വികാരി ഫാ. വർഗീസ് തരകൻ അധ്യക്ഷത വഹിച്ചു.
നഗരസഭ പ്രതിപക്ഷനേതാവ് പി.എൻ. വൈശാഖ്, എൽഎസ്എം എസ് ഡെലിഗേഷൻ സുപ്പീരിയർ സിസ്റ്റർ മരിയ ഫ്ലോറ ചിറ്റിലപ്പിള്ളി, പിടിഎ പ്രസിഡന്റ് സജി ജോസഫ്, സ്കൂൾമാനേജർ സിസ്റ്റർ ട്രീസ മരിയ മഞ്ഞളി, സ്കൂൾ പ്രധാനാ ധ്യാപിക സിസ്റ്റർ വിമല പനക്കൽ, സ്കൂൾലീഡർ കെ.ആർ. ഹരിഗോവിന്ദ് തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് കിഡ്നി തകരാറിലായ വ്യക്തിക്ക് കിഡ്നിദാനം ചെയ്തസ്കൂളിലെ വിദ്യാർഥിയുടെ മാതാവ് ലിൻസി ഡാർവിയെ ചടങ്ങിൽ ആദ രിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി.
District News
മലന്പുഴ: നിർമലമാത കോണ്‍വന്റ് ഐസിഎസ്ഇ, ഐഎസ്സി സ്കൂൾ ഇരുപത്തിരണ്ടാം വാർഷികദിനാഘോഷം ‘പ്രിസ്മ’ പാലക്കാട് ഐഐടി ഡയറക്ടർ പ്രഫ.എ. ശേഷാദ്രി ശേഖർ ഉദ്ഘാടനം ചെയ്തു.
വിമൽറാണി പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ലിൻസ ആട്ടോക്കാരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മലന്പുഴ സെന്റ് മേരീസ് ചർച്ച് വികാരി ഫാ. ടിറ്റോ കൊട്ടിയാനിക്കൽ വിശിഷ്ടാതിഥിയായി. മലന്പുഴ പഞ്ചായത്ത് പ്രസിഡന്റ് എൻ. ശ്രീജിത്ത്, വാർഡ് മെംബർ ജോസ് ജോസഫ്, പിടിഎ പ്രസിഡന്റ് മനോജ് എന്നിവർ ആശംസകൾ അർപ്പിച്ചു
District News
വെമ്പായം: ഗാന്ധിനഗർ ഫാസ്കിന്റെ 39-ാമത് വാർഷികാഘോഷം ഗാന്ധിനഗറിൽ നടന്നു. സമാപന സമ്മേളനം ഡി.കെ. മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ. ജയകുമാർ അധ്യക്ഷനായിരുന്നു.
വിഭു പിരപ്പൻകോട്, കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ, ഷാഫി , കേരളാ യൂണിവേഴ്സിറ്റി ഡെമോഗ്രാഫി വിഭാഗം മേധാവി ഡോ. അനിൽ ചന്ദ്രൻ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് നൗഫൽ, പ്രസിദ്ധ നാടകകൃത്തും സംഗീത നാടക അക്കാഡമി അവാർഡു ജേതാവുമായ മുഹാദ് വെമ്പായം, നാടക സംവിധായകൻ സുരേഷ് ദിവാകർ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ എ.കെ. നവാസ് സ്വാഗതവും സെക്രട്ടറി എസ്. തുളസീധരൻ നായർ നന്ദിയും പറഞ്ഞു.
District News
തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭ നിരണം - മാരാമൺ ഭദ്രാസനത്തിന്റെ പതിനാലാമത് കൺവൻഷൻ എട്ടു മുതൽ 11 വരെ കുമ്പനാട് ശാലേം മാർത്തോമ്മാ പള്ളിയിൽ നടക്കും.
എട്ടിനു വൈകുന്നേരം 6.30ന് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും. റവ. ഡോ. പി.പി തോമസ് വചന പ്രഘോഷണം നടത്തും.
ഒന്പതിനു രാവിലെ 10 ന് സന്നദ്ധ സുവിശേഷകസംഘവും സേവികാസംഘവും സംയുക്തമായി നടത്തുന്ന സമ്മേളനത്തിൽ ഡെയ്സി മാത്യൂസ് പ്രസംഗിക്കും. വൈകുന്നേരം ആറിന് ഓർത്തഡോക്സ് സഭ അടൂർ - കടന്പനാട് ഭദ്രാസനാധ്യ ക്ഷൻ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത വചന സന്ദേശം നൽകും.
10നു രാവിലെ കുട്ടികൾക്ക് വേണ്ടി മിഷൻ ചലഞ്ച്. ഉച്ചകഴിഞ്ഞ് 2. 30 ന് സിഎസ്എസ്എം നേതൃത്വത്തിൽ കുട്ടികളുടെ കൺവൻഷൻ.
സൺഡേസ്കൂൾ സമാജം ജനറൽ സെക്രട്ടറി റവ. സജേഷ് മാത്യു ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആറിനു പൊതുയോഗത്തിൽ ഡോ. ജോർജ് ചെറിയാൻ പ്രസംഗിക്കും.
11നു രാവിലെ എട്ടിന് ഭദ്രാസനത്തിലെ എല്ലാ വൈദികരും വിശ്വാസികളും പങ്കെടുക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ചേരുന്ന കുടുംബ സംഗമ യോഗത്തിൽ റവ. ഡോ. കെ. തോമസ് പ്രസംഗിക്കും. മാർത്തോമ്മാ മെത്രാപ്പോലീത്താ സമാപന സന്ദേശം നൽകും.
NRI
ടെക്സസ്: ലീഗ് സിറ്റി മലയാളി സമാജത്തിന്റെ (എൽസിഎംഎസ്) പത്താം വാർഷികാഘോഷങ്ങൾക്ക് ആവേശകരമായ തുടക്കം. ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വെബ്സ്റ്ററിലെ ഹെറിറ്റേജ് പാർക്ക് ബാപ്റ്റിസ്റ്റ് ചർച്ച് ഗ്രൗണ്ടിൽ അരങ്ങേറിയ "വിന്റർ ബെൽസ് 2025' ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ക്രിക്കറ്റ് താരം ശിവനാരായണൻ ചന്ദർപോൾ മുഖ്യ അതിഥിയായി സമാജത്തിന്റെ പത്താം വാർഷികാഘോഷങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കായിക - നിയമ രംഗത്തെ പ്രമുഖരായ പത്മശ്രീ ഷൈനി വിൽസൺ, അർജുന അവാർഡ് ജേതാവ് വിൽസൺ ചെറിയാൻ, പ്രമുഖ നിയമവിദഗ്ധൻ ജോസ് ഏബ്രഹാം എന്നിവരും വിശിഷ്ട അതിഥികളായി വേദി പങ്കിട്ടു.
"തട്ടുകട തെരുവ്' ജനസാഗരത്തെ ആകർഷിച്ചു. നൂറിലധികം തനത് കേരളീയ വിഭവങ്ങൾ തത്സമയം തയ്യാറാക്കി നൽകി. റീവ റെജി, ജെഫിൻ മാത്യു, ഡാനി ജോസ് എന്നിവരുടെ ഇൻസ്ട്രമെന്റൽ മ്യൂസിക്കും, ലക്ഷ്മി മെസ്മിൻ, രശ്മി നായർ, ജസ്റ്റിൻ തോമസ് എന്നിവർ നയിച്ച 'വിന്റർ മെലഡി' ഗാനനിശയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
NRI
എഡ്മന്റൺ: കാനഡയിലെ എഡ്മന്റിണിലുള്ള വിവിധ കേരളീയ ക്രൈസ്തവ സഭകളുടെ ഐക്യവേദിയായ എഡ്മന്റൺ എക്യുമെനിക്കൽ ഫെലോഷിപ് (ഇഇഎഫ്) പത്താം വാർഷികാഘോഷവും "ക്രിസ്ബെൽസ് 2025' ക്രിസ്മസ് സംഗമവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
മിറേജ് ബാങ്ക്വറ്റ് ഹാളിൽ നടന്ന സംഗമത്തിൽ കാനഡയിലെ സാമൂഹിക - സാംസ്കാരിക രംഗത്തെ പ്രമുഖരും നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു. ഫോർട്ട് സസ്കാച്വൻ എം.പി ഗാർനെറ്റ് ജീനിയസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
അദ്ദേഹത്തിന്റെ ഭാര്യ ഡോ. റബേക്ക ജീനിയസ് വിശിഷ്ടാതിഥിയായിരുന്നു. ഇഇഎഫ് പ്രസിഡന്റ് റവ. ഫാ. തോമസ് പൂതിയോട്ട് അധ്യക്ഷത വഹിക്കുകയും ക്രിസ്മസ് സന്ദേശം നൽകുകയും ചെയ്തു.
NRI
എഡ്മിന്റൺ: കാനഡയിലെ എഡ്മിന്റണിലെ വിവിധ കേരള ക്രൈസ്തവ സഭകളുടെ ഐക്യവേദിയായ എഡ്മിന്റൺ എക്യുമെനിക്കൽ ഫെലോഷിപ്പ് (ഇഇഎഫ്) അതിന്റെ പത്താം വാർഷികത്തിന്റെ നിറവിൽ.
2015-ൽ കേരളത്തിലെ ഏഴ് അപ്പസ്തോലിക സഭകളിൽ നിന്നുള്ള വിശ്വാസികൾ ഒത്തുചേർന്ന് രൂപീകരിച്ച ഈ കൂട്ടായ്മ, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ എഡ്മന്റണിലെ സാമൂഹിക, സാംസ്കാരിക, ആത്മീയ മണ്ഡലങ്ങളിൽ ശ്രദ്ധേയമായ സാന്നിധ്യമായി മാറി.
സഭകൾ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുന്നതിനൊപ്പം, വിശ്വാസികളുടെ വളർച്ച ലക്ഷ്യമാക്കി വർഷംതോറും സംഘടിപ്പിക്കുന്ന ആത്മീയ പരിപാടികളും ക്രിസ്മസ് സംഗമങ്ങളും എഡ്മിന്റൺ മലയാളികളുടെ പ്രവാസി ജീവിതത്തിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്.
പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വാർഷിക ക്രിസ്മസ് സംഗമം "ക്രിസ്ബെൽസ് 2025' ഡിസംബർ 26ന് 50-ാം സ്ട്രീറ്റിലെ മിറേജ് ബാങ്ക്വറ്റ് ഹാളിൽ നടക്കും. ഫോർട്ട് സസ്കാച്വൻ എംപി ഗാർനെറ്റ് ജീനിയസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.
അതോടൊപ്പം ഫെലോഷിപ്പിന്റെ പുതിയ വെബ്സൈറ്റിന്റെ പ്രകാശനവും അദ്ദേഹം നിർവഹിക്കും. എഡ്മിന്റൺ എക്യുമെനിക്കൽ ഫെലോഷിപ്പ് പ്രസിഡന്റ് റവ. തോമസ് പൂതിയോട്ട് ക്രിസ്മസ് സന്ദേശം നൽകും. വാർഷികാഘോഷത്തോടനുബന്ധിച്ച്, വിവാഹജീവിതത്തിൽ സുവർണ ജൂബിലി പിന്നിട്ട ദമ്പതികളെ ചടങ്ങിൽ പ്രത്യേകമായി ആദരിക്കും.
ദാമ്പത്യജീവിതത്തിന്റെ അരനൂറ്റാണ്ട് പിന്നിടുന്ന ദമ്പതികൾക്ക് നൽകുന്ന ഈ ആദരവ് ഇത്തവണത്തെ പരിപാടിയുടെ മുഖ്യ ആകർഷണമാണ്. വിവിധ സഭകളിൽ നിന്നുള്ള വിശ്വാസികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.
എഡ്മിന്റൺ എക്യുമെനിക്കൽ ഫെലോഷിപ്പ് മാനേജിംഗ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ആഘോഷങ്ങൾക്കായുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നതായി സെക്രട്ടറി ഫാ. സെറാ പോൾ, ട്രഷറർ ഫാ. മാത്യു പി. ജോസഫ്, കൺവീനർ ഡീക്കൺ തോമസ് കുരുവിള എന്നിവർ അറിയിച്ചു.
NRI
റോം: റോമിലെ ഇന്ത്യൻ എംബസിയിൽ വച്ച് ഗോത്ര നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികം ആഘോഷിച്ചു. ഗോത്രങ്ങളുടെ നീതിക്കും അവകാശങ്ങൾക്കും വേണ്ടിയുള്ള അദ്ദേഹത്തിന്റെ ധീരമായ പോരാട്ടത്തെ അവർ അനുസ്മരിച്ചു.
ബിർസയുടെ പാരമ്പര്യത്തെയും ജീവിതത്തെയും ആദരിക്കാൻ ഇന്ത്യൻ അംബാസഡർ ആഹ്വാനം ചെയ്തു. റോമിലെ ഓൾ ഇന്ത്യ ട്രൈബൽ കമ്യൂണിറ്റി വീർ ബിർസ മുണ്ടയുടെ ജന്മവാർഷികം ഇറ്റലിയിലെ ഇന്ത്യൻ അംബാസഡർ വാണി റാവുവിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.
ഭഗവാൻ ബിർസ മുണ്ടയുടെ ജീവിതം ചിത്രീകരിക്കുന്ന ഒരു ഡോക്യുമെന്ററി സിനിമയുടെ അവതരണത്തോടെയാണ് പരിപാടി ആരംഭിച്ചത്, അത് എല്ലാവരെയും അദ്ദേഹത്തിന്റെ പാരമ്പര്യത്തെ ഓർമിപ്പിക്കുകയും ഭക്തി വികാരങ്ങൾക്ക് പ്രചോദനം നൽകുകയും ചെയ്തു.
1875 നവംബർ 15ന് റാഞ്ചി ജില്ലയിലെ ഉലിഹാട്ടു ഗ്രാമത്തിലാണ് ബിർസ മുണ്ട ജനിച്ചത്. ബ്രിട്ടിഷ് അടിച്ചേൽപ്പിച്ച ജമീന്ദാരി (ഭൂവുടമ) സംവിധാനങ്ങൾക്കെതിരേയും വനങ്ങളും ഭൂമിയും സംരക്ഷിക്കുന്നതിനുമായി അദ്ദേഹം ഒരു പ്രസ്ഥാനത്തിന് നേതൃത്വം നൽകി.
ഗോത്രങ്ങളുടെ അന്തസ്, സ്വാതന്ത്ര്യം, സംസ്കാരം എന്നിവ സംരക്ഷിക്കുന്നതിനുള്ള ഒരു പോരാട്ടമായിരുന്നു ഇത്. ഇന്ത്യയുടെ ഗോത്ര പ്രസ്ഥാനങ്ങളുടെ മഹാനായ നേതാവായ ബിർസ മുണ്ടയെ ഗോത്ര ജനതയ്ക്കിടയിൽ മാത്രമല്ല, ലോകമെമ്പാടും പോരാട്ട നേതാവായി ഇപ്പോഴും കണക്കാക്കുന്നു.
"ബിർസ മുണ്ടയുടെ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് റോമിലെ ഇന്ത്യൻ അംബാസഡർ വാണി റാവു പറഞ്ഞു. "ഗോത്ര ഭൂമിയെ കെെയേറ്റങ്ങളിൽ നിന്ന് സംരക്ഷിക്കുക, ഗോത്ര പാരമ്പര്യങ്ങളും സംസ്കാരവും പുനരുജ്ജീവിപ്പിക്കുക, ചൂഷണത്തിൽ നിന്നും വിവേചനത്തിൽ നിന്നും മുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്നിവയായിരുന്നു ബിർസ മുണ്ടയുടെ പ്രധാന പ്രവർത്തനം. " മുണ്ട ഗോത്ര സമൂഹത്തിന്റെ ഉന്നമനമാണ് ആഗ്രഹിച്ചതെന്ന് അവർ അനുസ്മരിച്ചു, അവരിൽ നിന്നാണ് ഇന്നും പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്.
NRI
ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ 11-ാമത് വാർഷികവും കേരളപ്പിറവി ആഘോഷവും ഡെസ്പ്ലെയിൻസിലുള്ള പ്രിയറി ലേക്ക് കമ്യൂണിറ്റി സെന്ററിൽ വച്ച് നടന്നു.
പ്രസിഡന്റ് വിജി എസ്. നായർ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ നായർ കേരളപ്പിറവിയെക്കുറിച്ച് സംസാരിക്കുകയും ആശംസകൾ നൽകുകയും ചെയ്തു. റിട്ടയർമെന്റ് ജീവിതം എങ്ങനെ സുരക്ഷിതമാക്കാം എന്ന വിഷയത്തിലുള്ള സെമിനാറിന് റിജി മാഞ്ചിറയിൽ നേതൃത്വം നൽകി.