x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​കെ​സി​സി ഓ​ഫ് ഗ്രേ​റ്റ​ർ ന്യൂ​യോ​ർ​ക്ക്‌ സു​വ​ർ​ണ ജൂ​ബി​ലി നി​റ​വി​ൽ


Published: February 26, 2026 11:47 AM IST | Updated: February 26, 2026 11:47 AM IST

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ ആ​ദ്യ​ത്തെ ക്നാ​നാ​യ ക​ത്തോ​ലി​ക്ക സം​ഘ​ട​ന​യാ​യ ഇ​ന്ത്യ​ൻ ക്നാ​നാ​യ കാ​ത്തൊ​ലി​ക് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ന്യൂ​യോ​ർ​ക്ക് (ഐ​കെ​സി​സി) അ​തി​ന്‍റെ അ​മ്പ​താം ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ക​യാ​ണ്.

ഏ​പ്രി​ൽ 18ന് ​റോ​ക്‌​ലാ​ൻ​ഡ് ക്നാ​നാ​യ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വ​ച്ചാ​ണ് 50-ാം വാ​ർ​ഷി​കം ന​ട​ത്ത​പ്പെ​ടു​ന്ന​ത്. ത​ദ​വ​സ​ര​ത്തി​ൽ അ​മേ​രി​ക്ക​യി​ലെ വി​വി​ധ സ്റ്റേ​റ്റി​ൽ നി​ന്നു​ള്ള കെ​സി​സി​എ​ൻ​എ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ, മ​റ്റു മു​ൻ ഭാ​ര​വാ​ഹി​ക​ൾ, നി​ല​വി​ലെ കെ​സി​സി​എ​ൻ​എ​യു​ടെ ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു.

പൊ​തു​സ​മ്മേ​ള​ന​ങ്ങ​ൾ, ച​ർ​ച്ച​ക​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ, മു​ൻ ഭാ​ര​വാ​ഹി​ക​ളെ ആ​ദ​രി​ക്ക​ൽ തു​ട​ങ്ങി​യ​വ ന​ട​ത്ത​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ 50 വ​ർ​ഷ​ത്തെ എ​ല്ലാ ഐ​കെ​സി​സി പ്ര​സി​ഡ​ന്‍റു​മാ​രെ​യും എ​ക്സി​ക്യൂ​ട്ടീ​വി​നെ​യും ത​ദ​വ​സ​ര​ത്തി​ൽ ആ​ദ​രി​ക്കു​ന്നു.

പ​രി​പാ​ടി​ക​ൾ​ക്ക് ഐ​കെ​സി​സി പ്ര​സി​ഡ​ന്‍റ് സ്റ്റീ​ഫ​ൻ കി​ടാ​ര​ത്തി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി​മോ​ൾ ത​യി​ൽ, സെ​ക്ര​ട്ട​റി സാ​ൽ​ബി മാ​ക്കി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സാ​ബു ത​ടി​പ്പു​ഴ, ട്ര​ഷ​റ​ർ ര​ഞ്ജി മ​ണ​ലേ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു.

മെ​ഗാ​ഷോ​യും മെ​ഗാ മാ​ർ​ഗം​ക​ളി​യും മെ​ഗാ ചെ​ണ്ട​മേ​ള​വും വി​മ​ൻ​സ് ഫോ​റം, ഗോ​ൾ​ഡ​ൻ ക്ല​ബ്, കെ​സി​വൈ​എ​ൽ, കി​ഡ്സ്‌ ക്ല​ബ്‌ ഒ​ക്കെ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന വ​ർ​ണാ​ഭ​മാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ല്ലാം ത​ന്നെ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു.

ഈ ​ഒ​രു ധ​ന്യ മു​ഹൂ​ർ​ത്ത​ത്തി​ലേ​ക്ക് നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ എ​ല്ലാ ക്നാ​നാ​യ മ​ക്ക​ളെ​യും സാ​ദ​രം ക്ഷ​ണി​ക്കു​ന്ന​താ​യി അ​റി​യി​ക്കു​ന്നു.

Tags : IKCC Anniversary Rockland USA

Recent News

Corehub Up