ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സലോമി ടോമി ഉദ്ഘാടനം ചെയ്യുന്നു.
കാലടി: കേരള സ്റ്റേറ്റ് സർവീസ്പെൻഷനേഴ്സ് അസോസിയേഷൻ മലയാറ്റൂർ - നീലീശ്വരം മണ്ഡലം വാർഷിക സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സലോമി ടോമി ഉദ്ഘാടനം ചെയ്തു. പെൻഷൻപരിഷ്കരണം ഉടൻ നടപ്പിലാക്കുക, മെഡിസെപ് അപാകതകൾപരിഹരിക്കുക, ഡിഎ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. മണ്ഡലം പ്രസിഡന്റ് കെ.ജെ.ടോമി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ.വി. മുരളി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു കണിയാംകുടി, ജില്ല വൈസ് പ്രസിഡന്റ് കെ.ഒ.ഡേവീസ്, നിയോജക മണ്ഡലം പ്രസിഡന്റ് എസ്.ഡി. ജോസ്, സെക്രട്ടറി കെ.പി.പോൾ, ടി.എ. ജോണി പി.ഒ.ജോർജ്, കെ.ജെ.പോൾ, കെ.ജെ.ജോളി, എം.സി.തോമസ്, ജോൺസൻ പറപ്പിളളി, എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി കെ.ജെ.ടോമി (പ്രസിഡന്റ്), കെ.പി.പോൾ ,ജോൺസൺ പറപ്പിള്ളി (വൈസ് പ്രസിഡന്റ്) കെ.ജെ.ജോളി (സെക്രട്ടറി) എം.പി. ജോൺസൺ, എം.പി. സാൽവിൻ( ജോയിന്റ് സെക്രട്ടറി), എം.സി.തോമസ് (ട്രഷറർ) ടി.വി. മോളി(വനിത ഫോറം പ്രസിഡന്റ് ), ഷൈനി ജോർജ്(വനിത ഫോറം സെക്രട്ടറി).