x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധ​ന്യ സി​സ്റ്റ​ർ മ​രി​യ സെ​ലി​ൻ ക​ണ്ണ​നാ​യ്ക്ക​ൽ ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണം നാ​ളെ

വെബ് ഡെസ്ക്
Published: July 24, 2026 02:34 AM IST | Updated: July 24, 2026 02:34 AM IST

ധ​ന്യ സി​സ്റ്റ​ർ മ​രി​യ സെ​ലി​ൻ

ക​ണ്ണൂർ: അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ ഉ​ർ​സു​ലൈ​ൻ സ​ന്യാ​സ സ​ഭാം​ഗം ധ​ന്യ സി​സ്റ്റ​ർ മ​രി​യ സെ​ലി​ൻ ക​ണ്ണ​നാ​യ്ക്ക​ലി​ന്‍റെ 69-ാം ച​ര​മ​വാ​ർ​ഷി​ക ആ​ച​ര​ണം നാ​ളെ ന​ട​ക്കും. രാ​വി​ലെ 11ന് ​പ​യ്യാ​ന്പ​ലം ഉ​ർ​സു​ലൈ​ൻ പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ് ചാ​പ്പ​ലി​ലെ ക​ബ​റി​ട​ത്തി​ൽ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ പ്രാ​ർ​ഥ​ന​ക​ൾ​ക്ക് ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ക്കും.

സ​ഹ​ന​ത്തി​ന്‍റെ​യും സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ​യും പ്രാ​ർ​ഥ​ന​യു​ടെ​യും പൂ​ർ​ണ​ഭാ​വ​മാ​യി​രു​ന്ന സി​സ്റ്റ​ർ മ​രി​യ സെ​ലി​ൻ തൃ​ശൂ​ര്‍ അ​തി​രൂ​പ​ത​യി​ലെ കു​ണ്ട​ന്നൂ​ര്‍ ഇ​ട​വ​ക​യി​ലെ ക​ണ്ണ​നാ​യ്ക്ക​ല്‍ പൊ​റി​ഞ്ചു-​പ്‌​ള​മേ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യി 1931 ഫെ​ബ്രു​വ​രി 13നാ​ണ് ജ​നി​ച്ച​ത്. കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് യു​പി സ്‌​കൂ​ളി​ല്‍ അ​ധ്യാ​പി​ക​യാ​യി​രി​ക്കെ 1954 ജൂ​ണ്‍ 24ന് ​പ​യ്യാ​മ്പ​ല​ത്തെ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ ഉ​ര്‍​സു​ലൈ​ന്‍ സ​ന്യാ​സ​സ​ഭ​യി​ല്‍ ചേ​ര്‍​ന്നു. 1957 ജൂ​ണ്‍ 20നാ​യി​രു​ന്നു പ്ര​ഥ​മ വ്ര​ത​വാ​ഗ്ദാ​നം. തു​ട​ർ​ന്ന് അ​സു​ഖ​ബാ​ധി​ത​യാ​യ സി​സ്റ്റ​ർ പ്ര​ഥ​മ വ്ര​ത വാ​ഗ്ദാ​ന​ത്തി​ന്‍റെ 35-ാം ദി​വ​സ​മാ​യ 1957 ജൂ​ലൈ 25ന് ​ദി​വം​ഗ​ത​യാ​യി. ആ​രോ​ഗ്യം ക്ഷ​യി​ച്ചു​കൊ​ണ്ടി​രു​ന്ന അ​വ​സ്ഥ​യി​ലും മ​ര​ണ​ത്തി​ന്‍റെ ത​ലേ​ദി​വ​സം വ​രെ ബ​ര്‍​ണ​ശേ​രി സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ സി​സ്റ്റ​ർ പ​ഠി​പ്പി​ച്ചി​രു​ന്നു.

2007 ജൂ​ലൈ 29ന് ​ക​ണ്ണൂ​ര്‍ ബി​ഷ​പ് ഡോ. ​വ​ര്‍​ഗീ​സ് ച​ക്കാ​ല​ക്ക​ല്‍ സി​സ്റ്റ​ര്‍ മ​രി​യ സെ​ലി​ന്‍ ക​ണ്ണ​നാ​യ്ക്ക​ലി​നെ ദൈ​വ​ദാ​സി പ​ദ​വി​യി​ലേ​ക്ക് ഉ​യ​ര്‍​ത്തി​ക്കൊ​ണ്ട് നാ​മ​ക​ര​ണ ന​ട​പ​ടി​ക​ള്‍​ക്ക് തു​ട​ക്കം​കു​റി​ച്ചു. 2022 ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ ധ​ന്യ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ര്‍​ത്തി.

Tags : Local News Nattuvishesham Sister Maria Selin anniversary

Recent News

Corehub Up