x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പഹൽഗാം ഭീകരാക്രമണ വാർഷികം ബുധനാഴ്ച; കാഷ്മീരിൽ സുരക്ഷ ശക്തമാക്കി


Published: April 20, 2026 01:44 AM IST | Updated: April 20, 2026 01:44 AM IST

ശ്രീ​​​​ന​​​​ഗ​​​​ർ: രാ​​​​ജ്യ​​​​ത്തെ ക​​​​ണ്ണീ​​​​രി​​​​ലാ​​​​ഴ്ത്തി​​​​യ പ​​​​ഹ​​​​ൽ​​​​ഗാം ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ ഒ​​​​ന്നാം വാ​​​​ർ​​​​ഷി​​​​ക​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ജ​​​​മ്മു​​​​കാഷ്മീരി​​​​ലെ വി​​​​വി​​​​ധ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ സു​​​​ര​​​​ക്ഷ ശ​​​​ക്ത​​​​മാ​​​​ക്കി.

ആ​​​​ക്ര​​​​മ​​​​ണ-​​​​അ​​​​ട്ടി​​​​മ​​​​റി സാ​​​​ധ്യ​​​​ത​​​​ക​​​​ൾ ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് എ​​​​ല്ലാ സു​​​​ര​​​​ക്ഷാ​​​​സേ​​​​ന വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളോ​​​​ടും അ​​​​തീ​​​​വ ജാ​​​​ഗ്ര​​​​ത പു​​​​ല​​​​ർ​​​​ത്താ​​​​ൻ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി. 2025 ഏ​​​​പ്രി​​​​ൽ 22ന് ​​​​കാഷ്മീരി​​​​ലെ അ​​​​ന​​​​ന്ത​​​​നാ​​​​ഗ് ജി​​​​ല്ല​​​​യി​​​​ലെ പ​​​​ഹ​​​​ൽ​​​​ഗാ​​​​മി​​​​ലെ ബൈ​​​​സ​​​​ര​​​​ൻ പു​​​​ൽ​​​​മേ​​​​ട്ടി​​​ലാ​​​​ണ് ഭീ​​​​ക​​​​ര​​​രാ​​​​ക്ര​​​​മ​​​​ണം ഉ​​​​ണ്ടാ​​​​യ​​​​ത്.

26 പേ​​​​ർ​​​​ക്കാ​​​​ണ് ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ജീ​​​​വ​​​​ൻ ന​​​​ഷ്ട​​​​മാ​​​​യ​​​​ത്. കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രി​​​​ൽ 25 പേ​​​​ർ വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു. ഒ​​​​രാ​​​​ൾ പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​യും. പ​​​​ഹ​​​​ൽ​​​​ഗാം ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണം കാ​​​ഷ്മീ​​​​രി​​​​ലെ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര മേ​​​​ഖ​​​​ല​​​​യെ പൂ​​​​ർ​​​​ണ​​​​മാ​​​​യി ത​​​​ക​​​​ർ​​​​ത്തി​​​​രു​​​​ന്നു.

Tags : Pahalgam terror attack anniversary

Recent News

Corehub Up