ധാരണാപത്രം പഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ് ഏറ്റുവാങ്ങുന്നു.
തൃശൂർ: അമല മെഡിക്കൽ കോളജ് പട്ടിക്കാട് ആരംഭിച്ച സൂപ്പർ സ്പെഷാലിറ്റി സെന്റർ ഒന്നാംവാർഷിക ഉദ്ഘാടനം പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ് നിർവഹിച്ചു. പാണഞ്ചേരി പഞ്ചായത്തുമായി സഹകരിച്ച് ഒരു വർഷം നീളുന്ന വിവിധ സാമൂഹ്യ, ആരോഗ്യ, സുരക്ഷാപദ്ധതി പ്രതീക്ഷയുടെ ധാരണാപത്രം ഏറ്റുവാങ്ങിയായിരുന്നു ഉദ്ഘാടനം.
ദേവമാത വികാർ പ്രൊവിൻഷ്യാൾ ഫാ. സണ്ണി പുന്നേലിപ്പറമ്പിൽ സിഎംഐ, കെഎഫ്ആർഐ ഡയറക്ടർ ഡോ. കണ്ണൻ വാര്യർ, ജില്ലാ പഞ്ചായത്ത് മെമ്പർ അഭിലാഷ്, സിനിമാതാരം അമിത ഏലിയാസ്, കേരള വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോബി പറപ്പിള്ളി, വൈഎംഐ പ്രസിഡന്റ് ജോണി, എകെടിഎ കുതിരാൻ ഏരിയ സെക്രട്ടറി ജയ, ചാക്കോ മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോ. ഗ്രെയ്സ്, ഡോ. മോൻസി, അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സിഎംഐ, ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ സിഎംഐ, ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. സോജൻ ജോർജ് എന്നിവർ പ്രസംഗിച്ചു.