കിം ജോംഗ് ഉൻ
പ്യോഗ്യാംഗ്: കൊറിയൻ യുദ്ധത്തിന്റെ 73-ാം വാർഷികാഘോഷത്തിൽ ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ പങ്കെടുത്തത് മകൾ ജുഎയ്ക്കൊപ്പം. യുദ്ധത്തിൽ കൊല്ലപ്പെട്ട ഭടന്മാരുടെ ശവകുടീരങ്ങളിൽ അദ്ദേഹം പൂക്കളർപ്പിച്ചു. 1950 മുതൽ 1953 വരെ നീണ്ട യുദ്ധത്തിൽ ഉത്തരകൊറിയയാണു ജയിച്ചതെന്ന വാദം കിം ആവർത്തിച്ചു.
യുദ്ധവാർഷികത്തിൽ കിമ്മിന്റെ മകൾ ജുഎ പങ്കെടുക്കുന്നത് ഇതാദ്യമാണ്. മകളായിരിക്കും കിമ്മിന്റെ പിൻഗാമിയെന്നാണ് ദക്ഷിണകൊറിയൻ ഇന്റലിജൻസ് ഏജൻസികളുടെ അനുമാനം.
Tags : KimJongUn Anniversary Celebration Successor Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews