കോതമംഗലം: മാർ അത്തനേഷ്യസ് കോളജ് അസേസിയേഷൻ സ്ഥാപക സെക്രട്ടറി പ്രഫ. എം.പി. വർഗീസിന്റെ 104-ാം ജന്മവാർഷികം ആഘോഷിച്ചു. ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ അനുസ്മരണ സമ്മേളനം ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ (ഇൻ ചാർജ് ) ഡോ. ഡി. മാവൂദ് ഉദ്ഘാടനം ചെയ്തു.
എംഎ കോളജ് അസോസിയേഷൻ ചെയർമാൻ ഡോ. മാത്യൂസ് മാർ അപ്രേം മെത്രാപ്പോലീത്ത അധ്യക്ഷനായിരുന്നു. മാർ അത്തനേഷ്യസ് കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. എം.കെ. ബാബു, കോളജ് അസോസിയേഷൻ വൈസ് ചെയർമാൻ എ.ജി. ജോർജ്, എംഎ കോളജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ് എന്നിവർ പ്രസംഗിച്ചു. മാർ അത്തനേഷ്യസ് സ്ഥാപനങ്ങളിലെ അധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ, മാർ അത്തനേഷ്യസ് കോളജ് അസോസിയേഷൻ എക്സിക്യൂട്ടീവ്, ഗവേണിംഗ് ബോർഡ് അംഗങ്ങൾ, ഷെയർ ഹോൾഡേഴ്സ് തുടങ്ങിയവർ പങ്കെടുത്തു .
Tags : nattu vishesham Commemoration Prof. M.P. Varghese anniversary