ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ 11-ാമത് വാർഷികവും കേരളപ്പിറവി ആഘോഷവും ഡെസ്പ്ലെയിൻസിലുള്ള പ്രിയറി ലേക്ക് കമ്യൂണിറ്റി സെന്ററിൽ വച്ച് നടന്നു.
പ്രസിഡന്റ് വിജി എസ്. നായർ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ നായർ കേരളപ്പിറവിയെക്കുറിച്ച് സംസാരിക്കുകയും ആശംസകൾ നൽകുകയും ചെയ്തു. റിട്ടയർമെന്റ് ജീവിതം എങ്ങനെ സുരക്ഷിതമാക്കാം എന്ന വിഷയത്തിലുള്ള സെമിനാറിന് റിജി മാഞ്ചിറയിൽ നേതൃത്വം നൽകി.

വിവിധ റിട്ടയർമെന്റ് പ്ലാനുകളെക്കുറിച്ചും ബെനഫിറ്റ്സിനെക്കുറിച്ചും സംസാരിക്കുകയും ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. കെഎച്ച്എൻഎ മുൻ പ്രസിഡന്റ് അനിൽകുമാർ പിള്ള ചടങ്ങിൽ സന്നിഹിതനായിരുന്നു.
വിവിധ പരിപാടികൾക്ക് എം.ആർ.സി. പിള്ള, രഘു നായർ, പ്രസന്നൻ പിള്ള, ജിതേന്ദ്ര കൈമൾ, രാജഗോപാലൻ നായർ, പ്രസാദ് പിള്ള, ദീപക് നായർ, വിജയ പിള്ള തുടങ്ങിയവർ നേതൃത്വം നൽകി. അരവിന്ദ് പിള്ള എംസിയായിരുന്നു.
Tags : Nair Association Kerala Day Anniversary