കൊച്ചി: ബെറ്റർ കിച്ചൻ മാസികയുടെ മുൻനിര സംരംഭമായ എവറസ്റ്റ് ബെറ്റർ കിച്ചൻ പാചക ചലഞ്ച് (എവറസ്റ്റ് ബികെസിസി) സീസൺ 7ന്റെ കേരള റീജണൽ റൗണ്ട് കൊച്ചിയിലെ ചാവറ ഇൻസ്റ്റിറ്റ്യൂട്ടിൽ സമാപിച്ചു. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥികൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പാചക മത്സരം രാജ്യവ്യാപകമായി 19 നഗരങ്ങളിലായാണ് നടക്കുന്നത്.
മുംബൈയിലാണ് ഗ്രാൻഡ് നാഷണൽ ഫിനാലെ. ഇന്ത്യയുടെ പ്രാദേശിക പാചകരീതികൾ ആഗോള തലത്തിലേക്കെത്തുന്പോൾ ഭാവിയിലെ വെല്ലുവിളികൾ അഭിമുഖീകരിക്കാൻ വിദ്യാർഥികളെ സജ്ജമാക്കുന്ന തരത്തിലാണ് എവറസ്റ്റ് ബികെസിസി രൂപകൽപന ചെയ്തിരിക്കുന്നതെന്നു ബെറ്റർ കിച്ചൻ മാസികയുടെ എഡിറ്റർ വീരേന്ദ്ര ഭാർഗവ പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിൽ ചാവറ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
കൊച്ചി എയർപോർട്ട് കസ്റ്റംസ് ഇന്റലിജൻസ് കമ്മീഷണർ റോയ് വർഗീസ് മുഖ്യാതിഥിയായി. താജ് ഹോട്ടൽ മുൻ എക്സിക്യൂട്ടിവ് ഷെഫ് സാജു സക്കറിയ, ഗ്രാൻഡ് ഹയാത്ത് ബോൾഗാട്ടി എക്സിക്യൂട്ടീവ് ഷെഫ് ഗൗതം ദുബലെ, മാരിയറ്റ് ഹോട്ടൽ ഹൗസ് കീപ്പിംഗ് മാനേജർ രൺജിത്, സൗരവ് അധികാരി, ചാവറ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ബിജു വടക്കേൽ, ഫിനാൻസ് ഓഫീസർ ഫാ. മാത്യു കിരിയാന്തൻ, ചാവറ മാട്രിമണി എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൻ സി. ഏബ്രഹാം, ജെയ്മോൾ മേരി ടോം, റിയ തോമസ് എന്നിവർ പ്രസംഗിച്ചു.
എവറസ്റ്റ് ബെറ്റർ കിച്ചൻ പാചക ചലഞ്ച് സീസൺ 7 ൽ ഇമ്മാനുവൽ ദേവ്, അക്ഷയ് കൃഷ്ണൻ (ചാവറ ഇൻസ്റ്റിറ്റ്യൂട്ട്), തേജസ്വിനി, എം.എൻ. അരുൺ (ഷെഫീൽഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ്) എന്നീ ടീമുകൾ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തി.
മറ്റു മത്സരങ്ങളിലെ ആദ്യ മൂന്നു സ്ഥാനക്കാർ:
എവറസ്റ്റ് ബെറ്റർ കിച്ചൻ ബേക്കറി ചലഞ്ച്-
കെ.എഫ്. സ്നേഹ റോസ്, മരിയ ഫീന അരൂജ (ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്), അക്ഷയ ജോസഫ്, അലീന മരിയ ടി.ജെ (ചാവറ ഇൻസ്റ്റിറ്റ്യൂട്ട്), കെ.ജെ. മേരി സാനിയ, എം.ആർ.അജിൻ (എസ്എൻജിഎം കാറ്ററിംഗ് കോളജ്).
എഫ്ആൻഡ്ബി യംഗ് മാസ്റ്റേഴ്സ് ചലഞ്ച്-
ജോഫിൻ ജോർജ് (ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്), ഷെറി ഷാജു (ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്), സാഗർ സുനിൽ കുമാർ (ബ്രൂക്സ് സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ്).
എൻസോ ഹൗസ് കീപ്പിംഗ് ഒളിംപ്യാഡ്-
സൗമ്യ സുന്ദരൻ ( ക്രൈസ്റ്റ് കോളജ്), പി. മിസ്ലത്ത് ഷംസുദ്ദിൻ (യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്), എം.എസ്. ജോസ് തോമസ് (ചാവറ ഇൻസ്റ്റിറ്റ്യൂട്ട്)
Tags : Everest BKCC concludes Better kichen