ഹരി ബോക്സർ
ജയ്പുർ: അന്താരാഷ്ട്ര കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിലെ പ്രധാനകണ്ണി ഹരി ബോക്സർ അമേരിക്കയിൽ പിടിയിൽ. വിദേശത്തിരുന്നുകൊണ്ട് ഇന്ത്യയിലെ ക്രമിനൽ സംഘങ്ങളെ നിയന്ത്രിക്കുകയും ആയുധങ്ങൾ എത്തിച്ചു നൽകുകയും ചെയ്തിരുന്നതായി ആരോപിക്കപ്പെടുന്ന ഇയാളെ യുഎസ് ഇമിഗ്രേഷൻ അധികൃതരാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇന്ത്യക്ക് കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
രാജസ്ഥാനിലെ കോട്പുത്ലി ബെഹ്റോർ ജില്ലക്കാരനായ 40കാരനായ ഹരിനെതിരേ രാജസ്ഥാനിൽ മാത്രം 22 കേസുകൾ നിലവിലുണ്ട്. ഇതിനുപുറമേ ഹരിയാന, പഞ്ചാ ബോക്സറിബ്, ഡൽഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇയാൾക്കെതിരേ കേസുകളുണ്ട്.
ദുബായ് വഴി രാജ്യം വിട്ട ഇയാൾ, ഡൊമിനിക്കൻ റിപ്പബ്ലിക്, ഗയാന തുടങ്ങിയ രാജ്യങ്ങൾ കടന്ന് മെക്സിക്കോ വഴി അനധികൃതമായിട്ടാണ് യുഎസിൽ പ്രവേശിച്ചത്. ഇയാൾക്കെതിരേ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
Tags : Lawrence Bishnoi Deepika DeepikaNewspaper BreakingNews Lawrence Bishnoi gang member Hari Boxer