x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എല്‍.കെ. അഡ്വാനി നൂറാം വയസിലേക്ക്; ആഘോഷമാക്കി ബിജെപി

സ്വ​ന്തം ലേ​ഖ​ക​ന്‍
Published: November 9, 2026 04:39 AM IST | Updated: November 9, 2026 04:39 AM IST

എ​ൽ.​കെ. അ​ഡ്വാ​നി​ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ൾ നേ​രാ​ൻ ബി​ജെ​പി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് നി​തി​ന്‍ ന​ബി​ന്‍ എ​ത്തി​യ​പ്പോ​ൾ

ന്യൂ​ഡ​ല്‍ഹി: ബി​ജെ​പി​യു​ടെ മു​തി​ര്‍ന്ന നേ​താ​വും മു​ന്‍ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ലാ​ല്‍ കൃ​ഷ്ണ അ​ഡ്വാ​നി​യു​ടെ 99-ാം ജ​ന്മ​ദി​നം ഇ​ന്ന​ലെ (ന​വം​ബ​ര്‍ 8, 2026) ബി​ജെ​പി ആ​സ്ഥാ​ന​ത്ത് പൂ​ജ​യും ച​ട​ങ്ങു​ക​ളു​മാ​യി ആ​ഘോ​ഷി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്, കേ​ന്ദ്ര​മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ല്‍ എ​ന്നി​വ​ര്‍ ഉൾപ്പ‌െ‌ട നി​ര​വ​ധി നേ​താ​ക്ക​ള്‍ അ​ഡ്വാ​നി​ക്ക് ആ​ശം​സ​ക​ള്‍ നേ​ര്‍ന്നി​രു​ന്നു.

അ​ഡ്വാ​നി​യു​ടെ മ​ക​ള്‍ പ്ര​തി​ഭ , ബി​ജെ​പി പ്ര​സി​ഡ​ന്‍റ് നി​തി​ന്‍ ന​ബി​ന്‍ എ​ന്നി​വ​രു​ള്‍പ്പ‌െട നി​ര​വ​ധി ബി​ജെ​പി നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന പ്ര​സം​ഗ​ങ്ങ​ളും എ​പ്പി​സോ​ഡു​ക​ളും എ​ടു​ത്തു​കാ​ണി​ക്കു​ന്ന 20 മി​നി​റ്റ് ദൈ​ര്‍ഘ്യ​മു​ള്ള വീ​ഡി​യോ​യു​ടെ പ്ര​ദ​ര്‍ശ​ന​വും ന​ട​ന്നു.

Tags : L.K. Advani Deepika DeepikaNewspaper BreakingNews Advani approaches

Recent News

Corehub Up