Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Approaches

നോട്ടീസിനെതിരേ നേഹ ബോ​റ​ഹൈക്കോടതിയിൽ

ന്യൂ​ഡ​ൽ​ഹി: പ്ര​ത്യേ​ക എ​ക്സി​ക്യൂ​ട്ടി​വ് മ​ജി​സ്‌​ട്രേ​റ്റി​നു മു​ന്നി​ൽ ഹാ​ജ​രാ​യി സ​മാ​ധാ​നം പാ​ലി​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി 10,000 രൂ​പ​യു​ടെ ബോ​ണ്ട് ഒ​പ്പി​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഐ​സ പ്ര​സി​ഡ​ന്‍റ് നേ​ഹ ബോ​റ​യ്ക്ക് ഡ​ൽ​ഹി പൊ​ലി​സ് അ​യ​ച്ച നോ​ട്ടീ​സി​നെ​തി​രേ ഹൈ​ക്കോ​ട​തി​യി​ൽ നേ​ഹ​യു​ടെ ഹ​ർ​ജി.

സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ക​യാ​ണെ​ന്നും ത​ന്‍റെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ് ഡ​ൽ​ഹി പൊലി​സി​ന്‍റെ ന​ട​പ​ടി​യെ​ന്നും നേ​ഹ ചൂ​ണ്ടി​ക്കാ​ട്ടി. മ​ജി​സ്‌​ട്രേ​റ്റി​നു മു​ന്നി​ൽ ഹാ​ജ​രാ​കി​ല്ലെ​ന്നും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും നേ​ഹ​യു​ടെ നി​യ​മ​സം​ഘം അ​റി​യി​ച്ചു.

National

സൈബർ ആക്രമണം: പോലീസിനെ സമീപിച്ച് സിബിഎസ്ഇ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഫ​​​​ല​​​​പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​നു​​​​ ശേ​​​​ഷ​​​​മു​​​​ള്ള സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി ത​​​​യാ​​​​റാ​​​​ക്കി വെ​​​​ബ്സൈ​​​​റ്റി​​​​നു​​​​ നേ​​​​രേ ന​​​​ട​​​​ന്ന സൈ​​​​ബ​​​​ർ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നെ​​​​തി​​​​രേ സെ​​​​ൻ​​​​ട്ര​​​​ൽ ബോ​​​​ർ​​​​ഡ് ഓ​​​​ഫ് സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി എ‍ഡ്യു​​​​ക്കേ​​​​ഷ​​​​ൻ (സി​​​​ബി​​​​എ​​​​സ്ഇ) ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കി.

ആ​​​സൂ​​​ത്രി​​​ത ആ​​​ക്ര​​​മ​​​ണ​​​മാ​​​ണ് ന​​​ട​​​ന്ന​​​തെ​​​ന്നും എ​​​ന്നാ​​​ൽ ഇ​​​തി​​​നെ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി ചെ​​​​റു​​​​ക്കാ​​​നാ​​​യെ​​​ന്നും പ​​​രാ​​​തിയി​​​ൽ സി​​​ബി​​​എ​​​സ്ഇ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ഒ​​​​രു വി​​​​വ​​​​ര​​​​വും ചോ​​​​ർ​​​​ന്നി​​​​ട്ടി​​​​ല്ലെ​​​ന്നും സൈ​​​​ബ​​​​ർ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ സാ​​​​ങ്കേ​​​​തി​​​​വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക വി​​​​ഭാ​​​​ഗ​​​​മാ​​​​യ ഐ​​​​എ​​​​ഫ്എ​​​​സ്ഒ​​​​യി​​​​ൽ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

പ​​​​ന്ത്ര​​​​ണ്ടാം​​​​ക്ലാ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും വെ​​​​രി​​​​ഫി​​​​ക്ക​​​​ഷേ​​​​നു​​​​മാ​​​​യി ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടി​​​​നു പ്ര​​​​വ​​​​ർ​​​​ത്ത​​​​നസ​​​​ജ്ജ​​​​മാ​​​​യ പോ​​​​ർ​​​​ട്ട​​​​ലി​​​​നു​​​​ നേ​​​​രേ​​​​യാ​​​​ണ് സൈ​​​​ബ​​​​ർ ആ​​​​ക്ര​​​​മ​​​​ണം ഉ​​​​ണ്ടാ​​​​യ​​​​ത്.

District News

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ചാ​ര​ണം കേ​ന്ദ്ര തെരഞ്ഞെടുപ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ച് ര​മേ​ശ് ചെ​ന്നി​ത്ത​ല

ഹ​രി​പ്പാ​ട്: സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ​പ്ര​ചാ​ര​ണസ​മ​യം അ​വ​സാ​നി​ച്ചി​ട്ടും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ രാ​ഷ്ട്രീ​യപാ​ർ​ട്ടി​ക​ൾ പ്ര​ചാ​ര​ണം തു​ട​രു​ന്ന​തി​നെ​തി​രേ ര​മേ​ശ് ചെ​ന്നി​ത്ത​ല കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി.

പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​നു​ള്ള സ​മ​യ​പ​രി​ധി ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ആ​റിന് അ​വ​സാ​നി​ച്ചെ​ങ്കി​ലും സി​പി​എ​മ്മും ബി​ജെ​പി​യും സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ​യും ഓ​ൺ​ലൈ​ൻ സൈ​റ്റു​ക​ളി​ലൂ​ടെ​യും വോ​ട്ട​ഭ്യ​ർ​ഥ​ന​യും പ​ര​സ്യ​ങ്ങ​ളും തു​ട​രു​ക​യാ​ണെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

വി​ഷ​യം സം​ബ​ന്ധി​ച്ച് ചൊ​വ്വാ​ഴ്ച ത​ന്നെ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ ഫോ​ണി​ലൂ​ടെ​യും രേ​ഖാ​മൂ​ല​വും വി​വ​രം അ​റി​യി​ച്ചി​ട്ടും സം​സ്ഥാ​ന ക​മ്മീ​ഷ​ൻ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​ചാ​ര​ണസ​മി​തി അ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത് ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്നും ക​മ്മീ​ഷ​ൻ പ​ക്ഷ​പാ​ത​പ​ര​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ച​ട്ട​ലം​ഘ​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

തൊ​ണ്ടി​മു​ത​ൽ തി​രി​മ​റി കേ​സ്: ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി ആ​ന്‍റ​ണി രാ​ജു

കൊ​ച്ചി: തൊ​ണ്ടി​മു​ത​ൽ തി​രി​മ​റി​ക്കേ​സി​ലെ ശി​ക്ഷാ ന​ട​പ​ടി മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​പ്പീ​ൽ ന​ൽ​കി മു​ൻ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. ഹൈ​ക്കാ​ട​തി​യി​ലാ​ണ് ആ​ന്‍റ​ണി രാ​ജു അ​പ്പീ​ൽ ന​ൽ​കി​യ​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ആ​ന്റ​ണി രാ​ജു​വി​ന്‍റെ ഹ​ർ​ജി ത​ള്ളി​യി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് ഹൈ​ക്കോ​ട​തി​യി​ലെ ഹ​ർ​ജി.

നെ​ടു​മ​ങ്ങാ​ട് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ വി​ധി​യും ശി​ക്ഷാ​വി​ധി​യും റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം സെ​ഷ​ൻ​സ് കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ശി​ക്ഷാ​വി​ധി​യെ​ത്തു​ട​ർ​ന്ന് ആ​ന്‍റ​ണി രാ​ജു​വി​ന് എം​എ​ൽ​എ സ്ഥാ​നം ന​ഷ്ട​മാ​യി അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ടി​രു​ന്നു. മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വ് ജി​ല്ലാ കോ​ട​തി റ​ദ്ദാ​ക്കി​യാ​ൽ ആ​ന്‍റ​ണി രാ​ജു​വി​ന് എം​എ​ൽ​എ​യാ​യി തി​രി​കെ​യെ​ത്താ​മാ​യി​രു​ന്നു.

ജൂ​നി​യ​ർ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന കാ​ല​ത്ത് മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ വി​ദേ​ശ പൗ​ര​നെ ര​ക്ഷി​ക്കാ​ൻ, തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്ര​ത്തി​ൽ കൃ​ത്രി​മം കാ​ട്ടി​യെ​ന്നാ​യി​രു​ന്നു ആ​ന്‍റ​ണി രാ​ജു​വി​നെ​തി​രാ​യ കു​റ്റം. കേ​സി​ൽ ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി മൂ​ന്നി​നാ​യി​രു​ന്നു ആ​ന്‍റ​ണി രാ​ജു​വി​ന് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. മൂ​ന്ന് വ​ർ​ഷം ത​ട​വും പ​തി​നാ​യി​രം രൂ​പ പി​ഴ​യു​മാ​യി​രു​ന്നു ആ​ന്‍റ​ണി രാ​ജു​വി​ന് ല​ഭി​ച്ച ശി​ക്ഷ. '

Latest News

Corehub Up