മഹുവ മൊയ്ത്ര എംപി
കോൽക്കത്ത: തനിക്കതിരേ തുർച്ചയായിട്ടുണ്ടാകുന്ന മുട്ടയേറ് തടയാനും ആവശ്യമായ സുരക്ഷ ഉറപ്പാക്കാനും പോലീസിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചു.
താൻ പോകുന്ന ഇടങ്ങളിലെല്ലാം മുട്ടയേറ് ഉണ്ടാകുന്നുണ്ടെന്നും ഇത് കടുത്ത അപമാനത്തിന് കാരണമാകുന്നുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പശ്ചിമബംഗാളിലെ കൃഷ്ണനഗറിൽ നിന്നുള്ള ലോക്സഭാംഗമാണ് മഹുവ മൊയ്ത്ര.
അഭിഭാഷകനും തൃണമൂൽ എംപിയുമായ കല്യാൺ ബാനർജിയാണ് മഹുവയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായത്. ആക്രമണങ്ങൾ തടയാൻ മുൻപ് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നിട്ടും പോലീസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് അദ്ദേഹം കോടതിയിൽ വാദിച്ചു.
Tags : MahuaMoitra CulcuttaHighCourt approaches Muttayer Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash