ന്യൂഡല്‍ഹി: ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ ലാല്‍ കൃഷ്ണ അഡ്വാനിയുടെ 99-ാം ജന്മദിനം ഇന്നലെ (നവംബര്‍ 8, 2026) ബിജെപി ആസ്ഥാനത്ത് പൂജയും ചടങ്ങുകളുമായി ആഘോഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ എന്നിവര്‍ ഉൾപ്പെട നിരവധി നേതാക്കള്‍ അഡ്വാനിക്ക് ആശംസകള്‍ നേര്‍ന്നിരുന്നു.
അഡ്വാനിയുടെ മകള്‍ പ്രതിഭ , ബിജെപി പ്രസിഡന്റ് നിതിന്‍ നബിന് എന്നിവരുള്‍പ്പെട നിരവധി ബിജെപി നേതാക്കള്‍ പങ്കെടുത്ത പരിപാടിയില്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന പ്രസംഗങ്ങളും എപ്പിസോഡുകളും എടുത്തുകാണിക്കുന്ന 20 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ പ്രദര്‍ശനവും നടന്നു.