x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ള്‍​ട്ട​യി​ല്‍ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ര്‍ ക​മ്യൂ​ണി​റ്റി​യു​ടെ തി​രു​നാ​ളാ​ഘോ​ഷം വി​പു​ല​മാ​യി ന​ട​ന്നു

എൻആർഐ ഡെസ്ക്
Published: July 10, 2026 11:32 AM IST | Updated: July 10, 2026 11:36 AM IST

ഫാ. ​മാ​ത്യു വാ​രു​വേ​ലി​ല്‍ തി​രു​നാ​ള്‍ കൊ​ടി​യു​യ​ര്‍​ത്തുന്നു

മാ​ള്‍​ട്ട: സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ര്‍ ക​മ്യൂ​ണി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി. ​തോ​മാ​ശ്ലീ​ഹാ​യു​ടെ ദു​ക്റാ​ന തി​രു​നാ​ള്‍ ഈ ​മാ​സം മൂ​ന്ന്, നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ലാ​യി വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു.

മൂ​ന്നി​ന് വൈ​കു​ന്നേ​രം 5.30ന് ​ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു വാ​രു​വേ​ലി​ല്‍ തി​രു​നാ​ള്‍ കൊ​ടി​യു​യ​ര്‍​ത്തി​യ​തോ​ടെ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി. തു​ട​ര്‍​ന്ന് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി​യു​ടെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഇ​ട​വ​ക​യി​ലെ കു​ട്ടി​ക​ളു​ടെ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ​വും സ്നേ​ഹ​വി​രു​ന്നും ന​ട​ന്നു. വൈ​കു​ന്നേ​രം ന​ട​ന്ന ക​ലാ​സ​ന്ധ്യ​യും ശ്ര​ദ്ധേ​യ​മാ​യി. നാ​ലി​ന് വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ഇ​ട​വ​ക വാ​ര്‍​ഷി​ക സ​മ്മേ​ള​നം ന​ട​ന്നു.

മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​നം മാ​ള്‍​ട്ട അ​തി​രൂ​പ​താ സ​ഹാ​യ മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ​ഫ് ഗാ​ലി​യ കു​ര്‍​മി ഉ​ദ്ഘാ​ട​നം ചെ​യ്തു.

K-Rail Survey

ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു വാ​രു​വേ​ലി​ല്‍, സീ​റോ​മ​ല​ങ്ക​ര ഇ​ട​വ​ക വി​കാ​രി ഫാ. ​സാ​മു​വേ​ല്‍ തൊ​ണ്ടു​പ​റ​മ്പി​ല്‍, ഫാ. ​തോ​മ​സ് മ​ന​ക്കു​ഴി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

തു​ട​ര്‍​ന്ന് വി​വി​ധ ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ അ​ഞ്ചി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​ല്ലേ​റ്റ​യി​ല്‍ തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം ന​ട​ന്നു.

തു​ട​ര്‍​ന്ന് വൈ​കു​ന്നേ​രം 6.30ന് ​ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ വ​ല്ലേ​റ്റ സെ​ന്‍റ് ജോ​ണ്‍​സ് കോ-​ക​ത്തീ​ഡ്ര​ല്‍ ദേ​വാ​ല​യ​ത്തി​ല്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ റാ​സ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു.

തോ​മാ​ശ്ലീ​ഹാ​യു​ടെ വി​ശ്വാ​സ പാ​ര​മ്പ​ര്യ​ത്തി​ല്‍ അ​ഭി​മാ​നി​ക്കു​ന്ന വി​ശ്വാ​സി​ക​ള്‍ ആ ​വി​ശ്വാ​സം സ്ഥൈ​ര്യം കാ​ത്തു​സൂ​ക്ഷി​ക്കാ​നും പ്ര​ഘോ​ഷി​ക്കാ​നും ദൈ​വാ​ത്മാ​വി​നാ​ല്‍ ന​യി​ക്ക​പ്പെ​ടു​ന്ന ദൈ​വ​ജ​ന​മാ​യി ജീ​വി​ക്കാ​നും ത​യാ​റാ​ക​ണ​മെ​ന്ന് മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി സ​ന്ദേ​ശ​ത്തി​ല്‍ ആ​ഹ്വാ​നം ചെ​യ്തു.

Tags : StThomasChurch SyroMalabar Malta FeastCelebration CatholicChurch Faith

Recent News

Corehub Up