x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​വും പ്ര​സ​ക്തി​യും വ​ര്‍​ധി​ക്കു​ന്നു: ഡോ. ​ഇ​ശ ഫ​ര്‍​ഹ ഖു​റൈ​ശി

എൻആർഐ ഡെസ്ക്
Published: November 7, 2026 05:55 PM IST | Updated: November 7, 2026 05:55 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഷാ​ര്‍​ജ: ശാ​സ്ത്ര - സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ അ​ഭൂ​ത​പൂ​ര്‍​വ​മാ​യ വ​ള​ര്‍​ച്ച ജീ​വി​ത​ത്തി​ന് വേ​ഗ​ത കൂ​ട്ടു​ക​യും വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ക​ടു​ത്ത മ​ത്സ​ര​ത്തി​ന് വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്ത സ​മ​കാ​ലി​ക സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​വും പ്ര​സ​ക്തി​യും വ​ര്‍​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് എഐ സ്ട്രാ​റ്റ​ജി​സ്റ്റും ഗ്ര​ന്ഥ​കാ​രി​യും 2019-ലെ ​മി​സി​സ് യൂ​ണി​വേ​ഴ്‌​സ് ജേ​താ​വു​മാ​യ ഡോ. ​ഇ​ശ ഫ​ര്‍​ഹ ഖു​റൈ​ശി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജീ​വി​ത​ത്തി​ന്‍റെ ഏ​തു ത​ല​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്കും ശ​രി​യാ​യ പ്ര​ചോ​ദ​നം വ​ലി​യ മാ​റ്റ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​നും ല​ക്ഷ്യ​പ്രാ​പ്തി​ക്കും പ്ര​ചോ​ദ​നാ​ത്മ​ക സ​ന്ദേ​ശ​ങ്ങ​ള്‍ അ​നി​വാ​ര്യ​മാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

45-ാമ​ത് ഷാ​ര്‍​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ല്‍ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ പ്ര​ചോ​ദ​നാ​ത്മ​ക ഗ്ര​ന്ഥ​പ​ര​മ്പ​ര​യാ​യ വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ പ​തി​മൂ​ന്നാം ഭാ​ഗം പ്ര​കാ​ശ​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ 105-ാമ​ത് പു​സ്ത​ക​മാ​ണി​ത്.

ഏ​തു മേ​ഖ​ല​യി​ലും വി​ജ​യം കൈ​വ​രി​ക്ക​ണ​മെ​ങ്കി​ല്‍ കൃ​ത്യ​മാ​യ ല​ക്ഷ്യ​ബോ​ധ​വും ആ​സൂ​ത്രി​ത​മാ​യ ത​യാ​റെ​ടു​പ്പു​ക​ളും നി​ര​ന്ത​ര​മാ​യ പ​രി​ശ്ര​മ​വും ആ​വ​ശ്യ​മാ​ണെ​ന്ന് ഡോ. ​ഇ​ശ ഫ​ര്‍​ഹ ഖു​റൈ​ശി ചൂ​ണ്ടി​ക്കാ​ട്ടി.

ഈ ​യാ​ത്ര​യി​ല്‍ ല​ഭി​ക്കു​ന്ന പ്ര​ചോ​ദ​ന​വും പി​ന്തു​ണ​യും ആ​ത്മ​വി​ശ്വാ​സം വ​ര്‍​ധി​പ്പി​ക്കു​ക​യും വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​ന്‍ ക​രു​ത്തേ​കു​ക​യും ചെ​യ്യും. വ്യ​ക്തി​ക​ളെ അ​വ​രു​ടെ ക​ഴി​വു​ക​ള്‍ തി​രി​ച്ച​റി​യാ​നും പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും സ​ഹാ​യി​ക്കു​ന്ന മി​ക​ച്ച സം​രം​ഭ​മാ​ണ് വി​ജ​യ​മ​ന്ത്ര​ങ്ങ​ളെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സം​രം​ഭ​ക​നും ഡ​ല്‍​മ ആ​യു​ര്‍​വേ​ദി​ക് റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്റ​ര്‍ സി.​ഇ.​ഒ​യു​മാ​യ ഡോ. ​ടി​നു ത​മ്പി പു​സ്ത​ക​ത്തി​ന്‍റെ ആ​ദ്യ പ്ര​തി ഏ​റ്റു​വാ​ങ്ങി. വി​ജ​യ​മ​ന്ത്ര​ങ്ങ​ളോ​ടൊ​പ്പം സ​ഞ്ച​രി​ക്കു​ന്ന​ത് ത​ന്‍റെ ജീ​വി​ത​ത്തി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചി​ന്ത​ക​ളെ​യും കാ​ഴ്ച​പ്പാ​ടു​ക​ളെ​യും ക്രി​യാ​ത്മ​ക​മാ​യി സ്വാ​ധീ​നി​ക്കു​ന്ന ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ള്‍ വ്യ​ക്തി​ജീ​വി​ത​ത്തി​ലും തൊ​ഴി​ല്‍​രം​ഗ​ത്തും മു​ന്നേ​റാ​ന്‍ സ​ഹാ​യി​ക്കു​ന്ന​വ​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

K-Rail Survey

ചി​ന്ത​യും പ്ര​വൃ​ത്തി​യും പു​രോ​ഗ​മ​ന​പ​ര​മാ​യി വ​ള​രു​മ്പോ​ഴാ​ണ് യ​ഥാ​ര്‍​ഥ പു​രോ​ഗ​തി സാ​ധ്യ​മാ​കു​ന്ന​തെ​ന്ന് മൈ​ന്‍​ഡ് ട്യൂ​ണ​ര്‍ സി.​എ. റ​സാ​ഖ് പ​റ​ഞ്ഞു. വ്യ​ക്തി​യു​ടെ ചി​ന്താ​രീ​തി​യി​ല്‍ ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പു​തി​യ ദി​ശാ​ബോ​ധം ന​ല്‍​കു​ക​യും ചെ​യ്യു​ന്ന വി​ജ​യ​മ​ന്ത്ര​ങ്ങ​ളു​ടെ പ​ങ്ക് ഏ​റെ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ജീ​വി​ത​വി​ജ​യ​ത്തി​ന്‍റെ വ​ഴി​കാ​ട്ടി​യാ​യി മാ​റു​ന്ന വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ പു​തു​ത​ല​മു​റ​യു​ള്‍​പ്പെ​ടെ വി​വി​ധ ത​ല​മു​റ​ക​ളെ പ്ര​ചോ​ദി​പ്പി​ക്കാ​ന്‍ ക​രു​ത്തു​ള്ള സ​ന്ദേ​ശ​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്ന് അ​ല്‍ ത​വാ​സു​ല്‍ അ​ല്‍ മു​മ​യ്യ​സ് ബി​സി​ന​സ് അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് സ​ര്‍​വീ​സ​സി​ലെ അ​ഡ്വ. ഹി​ബ ഖാ​ലി​ദ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നി​ര​ന്ത​ര​മാ​യ പ​രി​ശ്ര​മ​ങ്ങ​ളി​ലൂ​ടെ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നാ​കു​മെ​ന്ന സ​ന്ദേ​ശ​മാ​ണ് വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍ പ​ര​മ്പ​ര മു​ന്നോ​ട്ടു​വെ​ക്കു​ന്ന​തെ​ന്ന് മീ​ഡി​യ വ​ണ്‍ മി​ഡി​ല്‍ ഈ​സ്റ്റ് ഹെ​ഡ് എം.​സി.​എ. നാ​സ​ര്‍ പ​റ​ഞ്ഞു. ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ​യു​ള്ള തു​ട​ര്‍​ച്ച​യാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ്യ​ക്തി​ക​ളി​ലും സ​മൂ​ഹ​ത്തി​ലും വ​ലി​യ പ​രി​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജീ​വി​ത​വീ​ക്ഷ​ണ​ങ്ങ​ളെ​യും കാ​ഴ്ച​പ്പാ​ടു​ക​ളെ​യും സ്വാ​ധീ​നി​ക്കു​ക​യും ക്രി​യാ​ത്മ​ക​മാ​യ മു​ന്നേ​റ്റ​ങ്ങ​ള്‍​ക്ക് പ്രേ​ര​ണ ന​ല്‍​കു​ക​യും ചെ​യ്യു​ന്ന ശ്ര​ദ്ധേ​യ​മാ​യ പ​ര​മ്പ​ര​യാ​ണ് വി​ജ​യ​മ​ന്ത്ര​ങ്ങ​ളെ​ന്ന് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു​കൊ​ണ്ട് സം​സാ​രി​ച്ച അ​ധ്യാ​പി​ക​യും ഗ്ര​ന്ഥ​കാ​രി​യു​മാ​യ ജാ​സ്മി​ന്‍ സ​മീ​ര്‍, കേ​ര​ള പ്ര​വാ​സി വി​മ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​ചി​ത്ര സി​മ​ന്‍​സ്, സീ​നി​യ​ര്‍ ലീ​ഗ​ല്‍ ക​ണ്‍​സ​ള്‍​ട്ട​ന്റ് അ​ഡ്വ. ന​ജ്മു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​സാ​ധ​ക​രാ​യ ലി​പി പ​ബ്ലി​ക്കേ​ഷ​ന്‍​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ലി​പി അ​ക്ബ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ഹൈ​ല്‍ അ​രീ​ക്കോ​ട് സ്വാ​ഗ​ത​വും ഗ്ര​ന്ഥ​കാ​ര​ന്‍ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Dr.IshaFarhaQureshi Motivation NRINews

Recent News

Corehub Up