x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ർ​മ​നി​യി​ലെ ഹൈ​വേ​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്നു വീ​ണ് വ​ൻ ദു​ര​ന്തം; ര​ണ്ട് പേ​ർ മ​രി​ച്ചു

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: November 7, 2026 01:28 PM IST | Updated: November 7, 2026 01:28 PM IST

അപകടസ്ഥലത്തുനിന്നുള്ള ദൃശ്യം

ബെ​ർ​ലി​ൻ: ജ​ർ​മനി​യി​ലെ മാ​ഗ്ഡെ​ബു​ർ​ഗി​ന് സ​മീ​പം ഓ​ട്ടോ​ബാ​ൻ (എ-2) ​ഹൈ​വേ​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്നു വീ​ണ് ര​ണ്ട് പേ​ർ ദാ​രു​ണ​മാ​യി മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷം ബു​ർ​ഗി​നും ക്ര​ഹ​ൻ​ബെ​ർ​ഗെ​യ്ക്കും ഇ​ട​യി​ലു​ള്ള ഭാ​ഗ​ത്താ​ണ് ന​ടു​ക്കു​ന്ന അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ഹൈ​വേ​യി​ലേ​ക്ക് പ​തി​ച്ച ഉ​ട​ൻ ത​ന്നെ വി​മാ​നം പൂ​ർ​ണ്ണ​മാ​യി ക​ത്തി​യ​മ​രു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് പൊ​ലി​സും അ​ഗ്നി​ശ​മ​ന സേ​ന​യും വ​ൻ​തോ​തി​ൽ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​രു​ടെ​യും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്തു വെ​ച്ച് ത​ന്നെ വെ​ന്തു​മ​രി​ച്ച​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. അ​പ​ക​ട​സ​മ​യ​ത്ത് ഹൈ​വേ​യി​ലൂ​ടെ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ വ​രാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

എ​ങ്കി​ലും സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഹാ​നോ​വ​റി​ലേ​ക്കു​ള്ള റോ​ഡ് ഗ​താ​ഗ​തം പൂ​ർ​ണ്ണ​മാ​യും ത​ട​സ്സ​പ്പെ​ട്ടു. റോ​ഡി​ൽ ചി​ത​റി​ക്കി​ട​ക്കു​ന്ന വി​മാ​നാ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ.

ഫ്ലൈ​റ്റ്‌​രാ​ഡാ​ർ വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ച്, ഷ്ളേ​സ്വി​ഗ് ഹോ​ൾ​സ്റ്റൈ​നിലെ ​ക്രോ​പ്പ് എ​ന്ന സ്ഥ​ല​ത്തെ ഒ​രു എ​യ​ർ​ക്രാ​ഫ്റ്റ് ക്ല​ബിന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഈ ​ഇ​രു​ച​ക്ര വി​മാ​നം. ഉ​ച്ച​ക​ഴി​ഞ്ഞ് Schleswig എ​യ​ർ​ഫീ​ൽ​ഡി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.

അ​പ​ക​ട​കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ലെ​ന്നും പൊ​ലിസ് ഔ​ദ്യോ​ഗി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Germany PlaneCrash Accident NRINews

Recent News

Corehub Up