x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്താ​മ​ത് കൂ​ട​ത്തി​നാ​ലി​ൽ കു​ടും​ബ​സം​ഗ​മം അ​വി​സ്മ​ര​ണീ​യ​മാ​യി

ജീ​മോ​ൻ റാ​ന്നി
Published: November 7, 2026 05:20 PM IST | Updated: November 7, 2026 05:20 PM IST

ആഘോഷത്തിൽ നിന്ന്

ഹൂ​സ്റ്റ​ൺ: ഡാ​ള​സ് ഡെ​ന്‍റ​ണി​ലു​ള്ള ക്യാ​മ്പ് കോ​മ്പാ​സ് റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ട്ട കൂ​ട​ത്തി​നാ​ലി​ൽ കു​ടും​ബ​സം​ഗ​മം വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

കു​ടും​ബ​ത്തി​ലെ മു​തി​ർ​ന്ന സ​ഹോ​ദ​ര​ന്മാ​രാ​യ ജോ​ൺ തോ​മ​സ്, ജോ​ൺ എ​ബ്ര​ഹാം, ജോ​ൺ ജോ​സ​ഫ് എ​ന്നി​വ​രോ​ടൊ​പ്പം ആ​ലി​സ് ജേ​ക്ക​ബ്, ആ​നി ജോ​ൺ, അ​മ്മു​ക്കു​ട്ടി, മി​ന്നി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ല​വി​ള​ക്ക് തെ​ളി​യി​ച്ചു സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു

ജോ​ൺ തോ​മ​സി​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടു കൂ​ടി സ​മ്മേ​ള​നം ആ​രം​ഭി​ച്ചു. ര​ണ്ടാം ദി​വ​സം 10 ​മു​ത​ൽ ക​ല കാ​യി​ക പ​രി​പാ​ടി​ക​ൾ​ക്കു തു​ട​ക്കം കു​റി​ച്ചു. ബോ​ൾ പി​ടി​ത്തം, ക​സേ​ര ക​ളി, ക​പ്പു ക​ളി, വ​ടംവ​ലി തു​ട​ങ്ങി നി​ര​വ​ധി കാ​യി​ക മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി.

രാ​ത്രി​യി​ൽ ന​ട​ത്ത​പ്പെ​ട്ട ടാ​ലെ​ന്‍റ് ഷോ​യോ​ടൊ​പ്പം കു​ടും​ബ ച​രി​ത്ര ഡോ​ക്യു​മെന്‍റ​റി ശ്ര​ദ്ധേ​യ​മാ​യി മാ​റി. ഡാ​ള​സി​ലെ ചു​ണ​കു​ട്ട​ന്മാ​രു​ടെ​യും അ​വ​രു​ടെ അ​മ്മ​മാ​രു​ടെ​യും ഡാ​ൻ​സ് ഗം​ഭീ​ര​മാ​യി​രു​ന്നു.

 

K-Rail Survey K-Rail Survey K-Rail Survey K-Rail Survey K-Rail Survey

"ഹൂസ്റ്റൺകാ​രു​ടെ കു​ര്യാ​ക്കോ​സ്' എ​ന്ന സ്കി​റ്റും കു​ടും​ബ​സം​ഗ​മ​ത്തെ പ​റ്റി ത​യാറാ​ക്കി​യ സ്കി​റ്റും കു​ട്ടി​ക​ളെ ഡാ​ൻ​സും വേ​റി​ട്ട് നി​ന്നു.

അ​ന്നേ ദി​വ​സം ത​ന്നെ ഒ​രു​ക്കി​യ ക്യാ​മ്പ് ഫ​യ​റി​ൽ എ​ല്ലാ​വ​രും പ​ങ്കെ​ടു​ത്ത​ത് മ​റ്റൊ​രു വി​സ്മ​യ​മാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ന​ട​ത്തി​യ ആ​രാ​ധ​ന​യി​ൽ പാ​സ്റ്റ​ർ ജോ​നാ​ഥ​ൻ വ​ച​ന ശു​ശ്രൂ​ഷ ന​ട​ത്തി. തുടർന്ന്, 2028ൽ ​ഹൂ​സ്റ്റ​ണി​ൽ ന​ട​ത്താ​നി​രി​ക്കു​ന്ന കോ​ൺ​ഫെ​റ​ൻ​സി​ന്‍റെ ബാ​റ്റ​ൺ കൈ ​മാ​റി. ഷെ​ബി, ബാ​ബു കൂ​ട​ത്തി​നാ​ലി​ൽ എ​ന്നി​വ​ർ ന​ന്ദി പ​റ​ഞ്ഞു.

ഡാ​ള​സി​ൽ നി​ന്നു​ള്ള മ​നോ​ജ്, രാ​ജി, കൊ​ച്ചു​മോ​ൻ, എ​ഡി​സ​ൺ, ര​ജു (ടൈ​റ്റ​സ്), പ്ര​തീ​ഷ്, റോ​ബി​ൻ, സാ​ബു, ബീ​ന, ബി​ന്ദു, ആ​ശ, സൂ​സ​ൻ, ലി​ജാ, അ​നീ​ഷ, പ്ര​തി​ഭ , ആ​നി എ​ന്നി​വ​രും ഹൂ​സ്റ്റ​ണി​ൽ നി​ന്നു​ള്ള ജോ​ൺ എ​ബ്ര​ഹാം, മോ​നു, ഷി​ബു, ജോ​ൺ​സ​ൻ, ജോ​ജി, കൊ​ച്ചു​മോ​ൻ കി​ര​ൺ, ടോ​ണി ആ​ലി​സ്, ഷൈ​നി, ഡ​യാ​ന, മി​ന്നി, ഷീ​ബ, അ​മ്മു​ക്കു​ട്ടി എ​ന്നി​വ​രും കു​ടും​ബ സം​ഗ​മ​ത്തി​ന്‍റെ വി​ജ​യ​ത്തിനാ​യി നേ​തൃ​ത്വം ന​ൽ​കി.

ഡ​ൽ​ഹി​യി​ൽ നി​ന്ന് വ​ന്ന ആ​നി​യും കാ​ൽ​ഗ​രി​യി​ൽ നി​ന്നും വ​ന്ന ജോ​ഷ്വ​യും സു​മ​യും കോ​ൺ​ഫ​റ​ൻ​സി​നു മാ​റ്റൂകൂ​ട്ടി. 90 പേ​ർ പ​ങ്കെ​ടു​ത്ത കോ​ൺ​ഫ​റ​ൻ​സ് ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടു കൂ​ടി സ​മാ​പി​ച്ചു.

Tags : KoodathinalFamilyReunion Reunion NRINews

Recent News

Corehub Up