ഹൂസ്റ്റൺ: ഡാളസ് ഡെന്റണിലുള്ള ക്യാമ്പ് കോമ്പാസ് റിട്രീറ്റ് സെന്ററിൽ വച്ച് നടത്തപ്പെട്ട കൂടത്തിനാലിൽ കുടുംബസംഗമം വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി.
കുടുംബത്തിലെ മുതിർന്ന സഹോദരന്മാരായ ജോൺ തോമസ്, ജോൺ എബ്രഹാം, ജോൺ ജോസഫ് എന്നിവരോടൊപ്പം ആലിസ് ജേക്കബ്, ആനി ജോൺ, അമ്മുക്കുട്ടി, മിന്നി എന്നിവർ ചേർന്ന് നിലവിളക്ക് തെളിയിച്ചു സംഗമം ഉദ്ഘാടനം ചെയ്തു
ജോൺ തോമസിന്റെ പ്രാർഥനയോടു കൂടി സമ്മേളനം ആരംഭിച്ചു. രണ്ടാം ദിവസം 10 മുതൽ കല കായിക പരിപാടികൾക്കു തുടക്കം കുറിച്ചു. ബോൾ പിടിത്തം, കസേര കളി, കപ്പു കളി, വടംവലി തുടങ്ങി നിരവധി കായിക മത്സരങ്ങൾ അരങ്ങേറി.
രാത്രിയിൽ നടത്തപ്പെട്ട ടാലെന്റ് ഷോയോടൊപ്പം കുടുംബ ചരിത്ര ഡോക്യുമെന്ററി ശ്രദ്ധേയമായി മാറി. ഡാളസിലെ ചുണകുട്ടന്മാരുടെയും അവരുടെ അമ്മമാരുടെയും ഡാൻസ് ഗംഭീരമായിരുന്നു.