x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ഗോ​ള വി​പ​ണി​യി​ല്‍ വ​ന്‍ ത​ക​ര്‍​ച്ച; യു​എ​സ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം യൂ​റോ​പ്യ​ന്‍ ഓ​ഹ​രി വി​പ​ണി​യെ​യും ബാ​ധി​ച്ചു

ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
Published: November 7, 2026 04:05 PM IST | Updated: November 7, 2026 04:05 PM IST

പ്രതീകാത്മക ചിത്രം

ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ആ​ഗോ​ള ഓ​ഹ​രി വി​പ​ണി​ക​ളി​ല്‍ ക​ന​ത്ത തി​രി​ച്ച​ടി. വാ​ള്‍​സ്ട്രീ​റ്റി​ലും ഏ​ഷ്യ​ന്‍ വി​പ​ണി​ക​ളി​ലും ഉ​ണ്ടാ​യ വ​ന്‍ ഇ​ടി​വി​ന് പി​ന്നാ​ലെ യൂ​റോ​പ്യ​ന്‍ ഓ​ഹ​രി വി​പ​ണി​ക​ളും കൂ​പ്പു​കു​ത്തി.

എ​ഐ മേ​ഖ​ല​യി​ലെ ഭീ​മ​മാ​യ നി​ക്ഷേ​പ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ളും യു​എ​സ് മി​ഡ്ടേം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡെ​മോ​ക്രാ​റ്റു​ക​ള്‍ വി​ജ​യം നേ​ടി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഡാ​റ്റാ സെ​ന്‍റ​റു​ക​ള്‍​ക്ക് മേ​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വ​രാ​നു​ള്ള സാ​ധ്യ​ത​യു​മാ​ണ് ആ​ഗോ​ള വി​പ​ണി​യെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

യൂ​റോ​പ്യ​ന്‍ സൂ​ചി​ക​യാ​യ STOXX 600 വെ​ള്ളി​യാ​ഴ്ച വ്യാ​പാ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ 1.6 ശ​ത​മാ​ന​ത്തോ​ളം ഇ​ടി​ഞ്ഞു. മീ​ഡി​യ, ഹെ​ല്‍​ത്ത് കെ​യ​ര്‍, റീ​ട്ടെ​യി​ല്‍ ഓ​ഹ​രി​ക​ളാ​ണ് വി​പ​ണി​യി​ല്‍ ഏ​റ്റ​വും വ​ലി​യ തി​രി​ച്ച​ടി നേ​രി​ട്ട​ത്.

ഏ​ഷ്യ​ന്‍ വി​പ​ണി​ക​ളി​ലും ക​ന​ത്ത ആ​ഘാ​തം

അ​മേ​രി​ക്ക​യി​ലെ ടെ​ക് ഭീ​മ​ന്മാ​രു​ടെ ഓ​ഹ​രി​ക​ള്‍ ത​ക​ര്‍​ന്ന​ടി​ഞ്ഞ​തി​ന് പി​ന്നാ​ലെ ഏ​ഷ്യ​ന്‍ വി​പ​ണി​ക​ളി​ലും വ​ന്‍ ഇ​ടി​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ജ​പ്പാ​നി​ലെ നി​ക്കേ​യ് (Nikkei) സൂ​ചി​ക 5.5 ശ​ത​മാ​ന​വും, ദ​ക്ഷി​ണ കൊ​റി​യ​യു​ടെ കോ​സ്പി (Kospi) സൂ​ചി​ക 8.8 ശ​ത​മാ​ന​വും ഇ​ടി​ഞ്ഞു.

ഇ​തേ​ത്തു​ട​ര്‍​ന്ന് കൊ​റി​യ​യി​ല്‍ വ്യാ​പാ​രം 20 മി​നി​റ്റ​ത്തേ​ക്ക് നി​ര്‍​ത്തി​വെ​യ്ക്കേ​ണ്ടി വ​ന്നു. സാം​സംഗ്, എ​സ്കെ ഹൈ​നി​ക്സ്, ടി​എ​സ്​എംസി തു​ട​ങ്ങി​യ പ്ര​മു​ഖ ടെ​ക് ക​മ്പ​നി​ക​ളു​ടെ​യെ​ല്ലാം ഓ​ഹ​രി വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞു. സാം​സംഗി​ന് മാ​ത്രം ഏ​ക​ദേ​ശം 10 ശ​ത​മാ​ന​ത്തോ​ളം ന​ഷ്ട​മു​ണ്ടാ​യി.

വി​പ​ണി​യെ പി​ടി​കൂ​ടി​യ ആ​ശ​ങ്ക​ക​ള്‍​ക്ക് പി​ന്നി​ല്‍ ?

അ​ക നി​ക്ഷേ​പ​ങ്ങ​ളി​ലെ സം​ശ​യം: ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇന്‍റ​ലി​ജ​ന്‍​സ് ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​റി​നും ഡാ​റ്റാ സെ​ന്‍ററു​ക​ള്‍​ക്കു​മാ​യി ക​മ്പ​നി​ക​ള്‍ കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​ര്‍ മു​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തി​ന് അ​നു​സൃ​ത​മാ​യ ലാ​ഭം ഭാ​വി​യി​ല്‍ ല​ഭി​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ നി​ക്ഷേ​പ​ക​ര്‍​ക്കി​ട​യി​ല്‍ ആ​ശ​ങ്ക ശ​ക്ത​മാ​യി​ട്ടു​ണ്ട്.

രാ​ഷ്ട്രീ​യ മാ​റ്റ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും: യുഎ​സ് മി​ഡ്ടേം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡെ​മോ​ക്രാ​റ്റു​ക​ള്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ഇ​രുസ​ഭ​ക​ളു​ടെ​യും നി​യ​ന്ത്ര​ണം പി​ടി​ച്ചെ​ടു​ത്ത​ത് ടെ​ക് മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​യി.

ഡാ​റ്റാ സെ​ന്‍റ​റു​ക​ളു​ടെ നി​ര്‍​മാ​ണം മ​ര​വി​പ്പി​ക്കു​മെ​ന്നും അ​ക വി​ക​സ​ന വേ​ഗ​ത കു​റ​യ്ക്കു​മെ​ന്നും ഡെ​മോ​ക്രാ​റ്റി​ക് നേ​താ​ക്ക​ള്‍ തെര​ഞ്ഞെ​ടു​പ്പി​ല്‍ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു.

ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​വും ഇ​തി​ന് കാ​ര​ണ​മാ​ണ്.​ ഏ​താ​യാ​ലും ആ​ഗോ​ള വി​പ​ണി​യി​ലു​ണ്ടാ​യ ഈ ​പെ​ട്ടെ​ന്നു​ള്ള തി​രി​ച്ച​ടി ജ​ര്‍​മ​നി​യി​ലെ​യും യൂ​റോ​പ്പി​ലെ​യും നി​ക്ഷേ​പ​ക​രെ​യും പ്ര​വാ​സി​ക​ളെ​യും ഒ​രു​പോ​ലെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്.

Tags : StockMarket Europe USElectionResult NRINews

Recent News

Corehub Up