Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Europe

Europe

യൂ​റോ​പ്പി​ൽ ക​ടു​ത്ത ഉ​ഷ്ണ​ത​രം​ഗം; ജ​ർ​മ​നി​യി​ലും ജാ​ഗ്ര​താ നി​ർ​ദേ​ശം

ബെ​ർ​ലി​ൻ: യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ മേ​യ് മാ​സ​ത്തി​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് വ​ൻ ഉ​ഷ്ണ​ത​രം​ഗം തു​ട​രു​ന്നു. പ​ടി​ഞ്ഞാ​റ​ൻ യൂ​റോ​പ്പി​നെ വ​രി​ഞ്ഞു​മു​റു​ക്കി​യ "ഹീ​റ്റ് ഡോം' ​പ്ര​മാ​ണി​ച്ച് ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യ അ​ത്യു​ഷ്ണ​മാ​ണ് ഇ​പ്പോ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ആ​ഗോ​ള കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ ആ​ഘാ​ത​മാ​ണി​തെ​ന്നും ഫോ​സി​ൽ ഇ​ന്ധ​ന​ങ്ങ​ളു​ടെ അ​മി​ത ഉ​പ​യോ​ഗ​മാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ കാ​ലാ​വ​സ്ഥാ മേ​ധാ​വി സൈ​മ​ൺ സ്റ്റീ​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ക​ടു​ത്ത ചൂ​ടി​നെ​ത്തു​ട​ർ​ന്ന് യൂ​റോ​പ്പി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ചൂ​ടി​ൽ നി​ന്ന് ആ​ശ്വാ​സം തേ​ടി ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യ​വ​ർ മു​ങ്ങി​മ​രി​ച്ച സം​ഭ​വ​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ജ​ർ​മ​നി​യി​ലും മേ​യ് മാ​സ​ത്തി​ൽ സാ​ധാ​ര​ണ​യി​ൽ ക​വി​ഞ്ഞ ക​ടു​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. 31 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ക​ഴി​ഞ്ഞ വാ​രാ​ന്ത്യ​ത്തി​ൽ ക​ട​ന്നി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല ഇ​നി​യും ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം.

ക​ടു​ത്ത ചൂ​ട് മു​ന്നി​ൽ​ക്ക​ണ്ട് പ്രാ​യ​മാ​യ​വ​രും പൊ​തു​ജ​ന​ങ്ങ​ളും ആ​വ​ശ്യ​ത്തി​ന് വെ​ള്ളം കു​ടി​ക്ക​ണ​മെ​ന്നും ഉ​ച്ച​സ​മ​യ​ങ്ങ​ളി​ൽ നേ​രി​ട്ട് വെ​യി​ൽ കൊ​ള്ളു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ വി​ദ​ഗ്ദ്ധ​ർ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഫ്രാ​ൻ​സി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ചൂ​ടേ​റി​യ മേ​യ് മാ​സ​ത്തി​ലൂ​ടെ​യാ​ണ് ഫ്രാ​ൻ​സ് ക​ട​ന്നു​പോ​കു​ന്ന​ത്. തി​ങ്ക​ൾ, ചൊ​വ്വാ ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യം റെ​ക്കോ​ർ​ഡ് ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി. ചൂ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ്രാ​ൻ​സി​ൽ ഇ​തു​വ​രെ ഏ​ഴ് മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ഇ​തി​ൽ അ​ഞ്ചും ചൂ​ടി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ പു​ഴ​ക​ളി​ലും ത​ടാ​ക​ങ്ങ​ളി​ലും ഇ​റ​ങ്ങി​യ​പ്പോ​ൾ സം​ഭ​വി​ച്ച മു​ങ്ങി​മ​ര​ണ​ങ്ങ​ളാ​ണ്. ബ്രി​ട്ട​ൻ യു​കെ​യി​ലും മേ​യ് മാ​സ​ത്തി​ലെ സ​ർ​വ​കാ​ല റി​ക്കാ​ർ​ഡു​ക​ളും ത​ക​ർ​ത്താ​ണ് ചൂ​ട് മു​ന്നേ​റു​ന്ന​ത്.

ക​ടു​ത്ത ചൂ​ടി​ൽ നി​ന്ന് ര​ക്ഷ​തേ​ടി വെ​ള്ള​ത്തി​ലി​റ​ങ്ങി​യ നാ​ല് കൗ​മാ​ര​ക്കാ​ർ ഇം​ഗ്ല​ണ്ടി​ൽ മു​ങ്ങി​മ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു.

അ​യ​ർ​ല​ൻ​ഡ്: ത​ണു​ത്ത കാ​ലാ​വ​സ്ഥ​യ്ക്ക് പേ​രു​കേ​ട്ട അ​യ​ർ​ല​ൻ​ഡി​ലും മേ​യ് മാ​സ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല​യാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഇ​റ്റ​ലി, സ്പെ​യി​ൻ, ഓ​സ്ട്രീ​യ: ഈ ​രാ​ജ്യ​ങ്ങ​ളി​ലും സാ​ധാ​ര​ണ മേ​യ് മാ​സ​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടാ​ത്ത വി​ധം അ​ത്യു​ഷ്ണ​മാ​ണ് ജ​ന​ങ്ങ​ൾ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ത് ജ​ന​ജീ​വി​ത​ത്തെ​യും ബി​സി​ന​സു​ക​ളെ​യും സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.

അ​ന്താ​രാ​ഷ്ട്ര എ​യ​ർ ക്വാ​ളി​റ്റി മോ​ണി​റ്റ​റിം​ഗ് പ്ലാ​റ്റ്‌​ഫോ​മാ​യ എ​ക്യു​ഐ​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ലോ​ക​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ ആ​ദ്യ​ത്തെ 45 ന​ഗ​ര​ങ്ങ​ളും ഇ​ന്ത്യ​യി​ലാ​ണ്.

ഈ ​ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം താ​പ​നി​ല 43 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ലാ​യി​രു​ന്നു. ഇ​ന്ത്യ​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും കാ​ട്ടു​തീ പ​ട​രു​ന്ന​താ​യും സൂ​ര്യാ​ഘാ​തം മൂ​ലം മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​താ​യും യു​എ​ൻ കാ​ലാ​വ​സ്ഥാ മേ​ധാ​വി ചൂ​ണ്ടി​ക്കാ​ണി​ച്ചു.

"മ​നു​ഷ്യ​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ മൂ​ല​മു​ണ്ടാ​കു​ന്ന കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​മാ​ണ് ഈ ​ഉ​ഷ്ണ​ത​രം​ഗ​ങ്ങ​ളെ ഇ​ത്ര​യും ക​ഠി​ന​മാ​ക്കു​ന്ന​ത്. മ​നു​ഷ്യ​ജീ​വ​നു​ക​ളും സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യും സം​ര​ക്ഷി​ക്കാ​ൻ ഫോ​സി​ൽ ഇ​ന്ധ​ന​ങ്ങ​ളോ​ടു​ള്ള (ക​ൽ​ക്ക​രി, പെ​ട്രോ​ളി​യം) അ​മി​ത പ്രി​യം ലോ​ക​രാ​ജ്യ​ങ്ങ​ൾ എ​ത്ര​യും വേ​ഗം അ​വ​സാ​നി​പ്പി​ക്കേ​ണ്ട​തു​ണ്ട്' - യു​എ​ൻ ക്ലെ​മ​റ്റ് ചീ​ഫ് സൈ​മ​ൺ സ്റ്റീ​ൽ പ​റ​ഞ്ഞു.

NRI

സീ​റോ​മ​ല​ബാ​ര്‍ വാ​ത്സിം​ഗ്ഹാം തീ​ർ​ഥാ​ട​നം ജൂ​ലൈ 18ന്; ​മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ നേ​തൃ​ത്വം വ​ഹി​ക്കും

വാ​ത്സിം​ഗ്ഹാം: ഇം​ഗ്ല​ണ്ടി​ലെ ന​സ്രേ​ത്ത് എ​ന്ന് വി​ഖ്യാ​ത​മാ​യ പ്ര​മു​ഖ മ​രി​യ​ന്‍ പു​ണ്യ​കേ​ന്ദ്ര​മാ​യ വാ​ത്സിം​ഗ്ഹാ​മി​ല്‍ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ര്‍ എ​പ്പാ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന മ​രി​യ​ൻ തീ​ര്‍​ഥാ​ട​നം ജൂ​ലൈ 18നു ​ശ​നി​യാ​ഴ്ച ഭ​ക്തി​നി​ർ​ഭ​ര​വും ആ​ഘോ​ഷ​പൂ​ർ​വ​വും കൊ​ണ്ടാ​ടും.

എ​പ്പാ​ർ​ക്കി​യു​ടെ അ​ധ്യ​ക്ഷ​ൻ മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍ ന​യി​ക്കു​ന്ന തീ​ര്‍​ഥാ​ട​ന​ത്തി​ന് കേം​ബ്രി​ഡ്ജ് മേ​ഖ​ല സീ​റോ​മ​ല​ബാ​ർ ഡ​യ​റ​ക്ട​ർ ഫാ. ​ജി​നു മു​ണ്ടു​ന​ട​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേം​ബ്രി​ഡ്ജ് റീ​ജി​യ​ണി​ലെ വി​ശ്വാ​സ സ​മൂ​ഹ​മാ​യി​രി​ക്കും ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ക.

ഗ​ബ്രി​യേ​ൽ മാ​ലാ​ഖ ഉ​ണ്ണി​യേ​ശു​വി​ന്‍റെ ജ​ന​ന​ത്തെ കു​റി​ച്ച് മം​ഗ​ള വാ​ർ​ത്ത ന​ൽ​കി​യ ന​സ്ര​ത്തി​ലെ ഭ​വ​ന​ത്തി​ന്‍റെ ത​നി പ​ക​ർ​പ്പ്, ഇം​ഗ്ല​ണ്ടി​ൽ നി​ർ​മ്മി​ക്ക​ണ​മെ​ന്ന പ​രി​ശു​ദ്ധ അ​മ്മ​യു​ടെ ഇം​ഗി​ത​ത്തി​ൽ, ഇം​ഗ്ല​ണ്ടി​ലേ​ക്ക് ന​സ്രേ​ത്ത് അ​ത്ഭു​ത​ക​ര​മാ​യി പ​റി​ച്ചു ന​ട​പ്പെ​ട്ടു എ​ന്ന് വി​ശ്വ​സി​ക്കു​ന്ന പ്ര​മു​ഖ ആ​ഗോ​ള മ​രി​യ​ൻ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​മാ​ണ് വാ​ത്സിം​ഗ്ഹാം.

ജൂ​ലൈ 18നു ​രാ​വി​ലെ ഒ​ന്‍​പ​തി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​ശു​ദ്ധ ജ​പ​മാ​ല സ​മ​ർ​പ്പ​ണ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന വാ​ത്സിം​ഗ്ഹാം തീ​ർ​ഥാ​ട​ന തി​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ളി​ല്‍ മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ സ​മൂ​ഹ ദി​വ്യ​ബ​ലി​ക്ക് ശേ​ഷം തീ​ർ​ഥാ​ട​ന തി​രു​ക്ക​ർ​മ​ങ്ങ​ൾ സ​മാ​പി​ക്കും.

ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ​മ​ല​ബാ​ര്‍ എ​പ്പാ​ർ​ക്കി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ത് പ​ത്താ​മ​ത് തീ​ര്‍​ഥാ​ട​ന​മാ​വും ന​ട​ക്കു​വാ​ന്‍ പോ​കു​ന്ന​ത്. യൂ​റോ​പ്പി​ലെ​മ്പാ​ടു​മു​ള്ള സീ​റോ​മ​ല​ബാ​ര്‍ വി​ശ്വാ​സി​ക​ളു​ടെ മാ​തൃ​ഭ​ക്തി പ്ര​ഘോ​ഷ​ണ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ സം​ഗ​മ​വേ​ദി​കൂ​ടി​യാ​ണ് വാ​ത്സിം​ഗ്ഹാം മ​രി​യ​ൻ തീ​ര്‍​ഥാ​ട​നം.

വ​ര്‍​ഷം തോ​റും മു​ട​ങ്ങാ​തെ, ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ ബാ​ഹു​ല്യം കൊ​ണ്ടും മ​രി​യ ഭ​ക്തി​യു​ടെ ഉ​റ​ച്ച പ്ര​ഘോ​ഷ​ണ​പ്പൊ​ലി​മ കൊ​ണ്ടും അ​ത്യാ​ഘോ​ഷ​പൂ​ര്‍​വം ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​മ​ഹാ​മ​രി​യ​ൻ തീ​ർ​ഥാ​ട​നം ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പാ​ശ്ചാ​ത്യ നാ​ടു​ക​ളി​ലെ വ​ള​ര്‍​ച്ച​യു​ടെ ച​രി​ത്ര​വ​ഴി​യി​ലെ വ​ലി​യ നാ​ഴി​ക​ക്ക​ല്ലാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

ഇം​ഗ്ല​ണ്ടി​ലെ ന​സ്രേ​ത്തി​ലെ തീ​ർ​ഥാ​ട​ന​ത്തി​ലും തി​രു​ക്ക​ർ​മ​ങ്ങ​ളി​ലും ശു​ശ്രൂ​ഷ​ക​ളി​ലും പ​ങ്കു​ചേ​രു​ന്ന​തി​നാ​യി ത​ങ്ങ​ളു​ടെ അ​വ​ധി ദി​ന​ങ്ങ​ള്‍ മു​ൻ​കൂ​ട്ടി ക്ര​മീ​ക​രി​ക്കു​വാ​നും പ്രാ​ർ​ഥ​നാ​നി​റ​വി​ൽ പ​ങ്കു​ചേ​രു​ന്ന​തി​നും പി​താ​വും തി​രു​നാ​ള്‍ ക​മ്മി​റ്റി​യും മു​ഴു​വ​ൻ സീ​റോ​മ​ല​ബാ​ർ കു​ടും​ബാം​ഗ​ങ്ങ​ളോ​ടും സ​സ്നേ​ഹം അ​ഭ്യ​ർ​ഥി​ക്കു​ന്നു.

തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ന്‍റെ വി​ലാ​സം: Catholic National Shrine Of Our Lady, Walshingham, Houghton St.Giles, Norfolk, NR22 6AL.

NRI

സീറോമ​ല​ങ്ക​ര സ​ഭ​യു​ടെ പ്ര​ഥ​മ യൂ​റോ​പ്പ്-​യു​കെ ക​ണ്‍​വ​ൻ​ഷ​ൻ ജൂ​ണി​ൽ

തി​​രു​​വ​​ന​​ന്ത​​പു​​രം: സീ​റോ​മ​​ല​​ങ്ക​​ര സ​​ഭ​​യു​​ടെ പ്ര​​ഥ​​മ യൂ​​റോ​​പ്പ് - യു​​കെ ക​​ണ്‍​വ​​ൻ​​ഷ​​ൻ ജൂ​​ണ്‍ 13 മു​​ത​​ൽ 15 വ​​രെ റോ​​മി​​ൽ ന​​ട​​ത്തും. "വി​​ശ്വാ​​സ​​ത്തി​​ലും സ്നേ​​ഹ​​ത്തി​​ലും ഒ​​ന്നാ​​യി'' എ​​ന്ന​​താ​​ണു സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ പ്ര​​മേ​​യം.

സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ത​​യാ​​റാ​​ക്കി​​യ ലോ​​ഗോ​​യു​​ടെ​​യും പോ​​സ്റ്റ​​റി​​ന്‍റെ​​യും ഔ​​ദ്യോ​​ഗി​​ക പ്ര​​കാ​​ശ​​നം സീ​റോ​മ​​ല​​ങ്ക​​ര സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​സ് കാ​​തോ​​ലി​​ക്കാ​​ബാ​​വ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് നി​​ർ​​വ​​ഹി​​ച്ചു.

 

NRI

ഇ​ന്ധ​ന പ്ര​തി​സ​ന്ധി: ആ​കാ​ശ വ​ഴി​യും അ​ട​യു​ന്നു

ല​ണ്ട​ൻ: ഇ​ന്ധ​ന പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് വി​മാ​ന സ​ർ​വീ​സു​ക​ൾ പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. ഇ​റാ​ൻ യു​ദ്ധ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​തി​സ​ന്ധി​യു​ടെ ഭാ​ഗ​മാ​യി ലോ​ക​ത്താ​ക​മാ​നമുള്ള അ​ന്താ​രാ​ഷ്ട്ര​ വി​മാ​നസ​ർ​വീ​സു​ക​ൾ ഭാ​ഗി​ക​മാ​യി മു​ട​ങ്ങിത്തു​ട​ങ്ങി.

യൂ​റോ​പ്പി​ൽ ഇ​നി അ​ഞ്ച് ആ​ഴ്ച​ത്തേ​ക്ക് മാ​ത്ര​മു​ള്ള ജെ​റ്റ് ഇ​ന്ധ​ന​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര എ​ന​ർ​ജി ഏ​ജ​ൻ​സി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ​റ്റി ബി​റ​ലാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

മ​റ്റ് രാ​ജ്യ​ങ്ങ​ൾ​ക്കൊ​പ്പം യൂ​റോ​പ്പി​ലും ഇ​ന്ധ​ന പ്ര​തി​സ​ന്ധി ഏ​റെ രൂ​ക്ഷ​മാ​ണ്. ഇ​തു​മൂ​ലം ഡൊ​മ​സ്റ്റി​ക് സ​ർ​വീ​സു​ക​ളും പ്ര​തി​സ​ന്ധി​യി​ലാ​യി. യൂ​റോ​പ്പ്യ​ൻ യൂ​ണി​യ​ൻ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചു.

യൂ​റോ​പ്പി​ലേ​ക്ക് 75 ശതമാനം ജെ​റ്റ് ഇ​ന്ധ​ന​വും മി​ഡി​ൽ ഈ​സ്റ്റി​ൽ നി​ന്നു​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​ന്ധ​ന പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് മി​ക്ക എ​യ​ർ​ലൈ​നു​ക​ളും നി​ര​ക്ക് വ​ർ​ധ​ന​വ് ഏ​ർ​പ്പെ​ടു​ത്തി തു​ട​ങ്ങി.

യൂ​റോ​പ്പി​ലെ പ്ര​മു​ഖ വി​മാ​ന ക​മ്പ​നി​യാ​യ ലു​ഫ്താ​ൻ​സാ, കെഎ​ൽഎം, ​റ​യ​നേ​ർ, എ​യ​ർ​ലിം​ഗ​സ്, എ​യ​ർ ഫ്രാ​ൻ​സ് തു​ട​ങ്ങി​യ​വ​യു​ടെ നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ് വെ​ട്ടി​ച്ചു​രു​ക്കി​യ​ത്. വ​രും ആ​ഴ്ച​ക​ളി​ൽ യു​ദ്ധ​ത്തി​ന് പ​രി​ഹാ​രം ആ​യി​ല്ലെ​ങ്കി​ൽ ഭൂ​രി​ഭാ​ഗം വി​മാ​ന സ​ർ​വീ​സു​ക​ളും നി​ർ​ത്തി​വ​യ്ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​വും.

നൈ​ജീ​രി​യ​ൻ എ​യ​ർ​ലൈ​ൻ​സ് ഇ​ന്ധ​ന ചെ​ല​വു​ക​ളി​ൽ 270 ശതമാത്തി​ന്‍റെ വ​ർ​ധന​വ് ഉ​ണ്ടാ​യ​തി​നാ​ൽ ത​ങ്ങ​ളു​ടെ സ​ർ​വീ​സു​ക​ൾ ഏ​തു​സ​മ​യ​വും നി​ർ​ത്തി​വയ്​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നു.

പ്ര​മു​ഖ വി​മാ​ന ക​മ്പ​നി​ക​ളാ​യ സിം​ഗ​പ്പു​ർ എ​യ​ർ​ലൈ​ൻ​സ്, എ​യ​ർ ന്യൂ​സി​ല​ൻ​ഡ്, ക്വാ​ണ്ട​സ്, വെ​ർ​ജി​ൻ ഓ​സ്ട്രേ​ലി​യ, ഖ​ത്ത​ർ എ​യ​ർ​വെ​യ്സ്, എ​മി​റേ​റ്റ്സ്, എ​ത്തി​ഹാ​ദ്, ഗ​ൾ​ഫ് എ​യ​ർ തു​ട​ങ്ങി​യ​വ​യു​ടെ സ​ർ​വീ​സു​ക​ളും ഇ​തി​ന​കം വെ​ട്ടി​ച്ചു​രു​ക്കി.

NRI

സ്പെ​യി​നി​ന്‍റെ പു​തി​യ കു​ടി​യേ​റ്റ ന​യം: രേ​ഖ​ക​ളി​ല്ലാ​ത്ത താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​വും

മാ​ഡ്രി​ഡ്: സ്പെ​യി​നി​ലെ തൊ​ഴി​ൽ വി​പ​ണി ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് അ​ന്ത​സോ​ടെ ജീ​വി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കു​ന്ന​തി​നു​മാ​യി സ​ർ​ക്കാ​ർ ന​ട​ത്തി​യി​രി​ക്കു​ന്ന വ​ലി​യ ഒ​രു ചു​വ​ടു​വയ്​പ്പാ​ണ് ഇ​ത്.

1. തൊ​ഴി​ൽ ക്ഷാ​മം: കൃ​ഷി, നി​ർ​മാണം, ടൂ​റി​സം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സ്പെ​യി​ൻ വ​ലി​യ രീ​തി​യി​ലു​ള്ള തൊ​ഴി​ലാ​ളി ക്ഷാ​മം നേ​രി​ടു​ന്നു​ണ്ട്.

നി​ല​വി​ൽ രേ​ഖ​ക​ളി​ല്ലാ​തെ ജോ​ലി ചെ​യ്യു​ന്ന​വ​രെ നി​യ​മ​പ​ര​മാ​യ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​ലൂ​ടെ രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്ക് അ​ത് ഗു​ണ​ക​ര​മാ​കും.

സാ​മൂ​ഹി​ക സു​ര​ക്ഷ: കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് നി​യ​മ​പ​ര​മാ​യ പ​ദ​വി ന​ൽ​കു​ന്ന​തി​ലൂ​ടെ അ​വ​ർ​ക്ക് കൃ​ത്യ​മാ​യ ശ​മ്പ​ള​വും ഇ​ൻ​ഷു​റ​ൻ​സും മ​റ്റ് സാ​മൂ​ഹി​ക ആ​നു​കൂ​ല്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ക്കും.

2. അ​പേ​ക്ഷി​ക്കാ​നു​ള്ള യോ​ഗ്യ​ത​ക​ൾ:

താ​മ​സം: കു​റ​ഞ്ഞ​ത് അ​ഞ്ച് മാ​സ​മാ​യി സ്പെ​യി​നി​ൽ താ​മ​സി​ക്കു​ന്നു എ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ (ഉ​ദാ​ഹ​ര​ണ​ത്തി​ന്: മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, വാ​ട​ക ക​രാ​റു​ക​ൾ, അ​ല്ലെ​ങ്കി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള രേ​ഖ​ക​ൾ).

ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം: സ്പെ​യി​നി​ലോ സ്വ​ന്തം രാ​ജ്യ​ത്തോ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടി​ല്ല എ​ന്ന പോ​ലീ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ത്യാ​വ​ശ്യ​മാ​ണ്.

പ്രാ​യം: പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും ഈ ​നി​യ​മം ബാ​ധ​ക​മാ​ണ്.

3. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ:

അ​പേ​ക്ഷാ കാ​ല​യ​ള​വ്: ഏ​പ്രി​ൽ 16 മു​ത​ൽ ജൂ​ൺ അ​വ​സാ​നം വ​രെ​യാ​ണ് ഇ​തി​നാ​യി സ​മ​യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ത​ന്നെ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​തു​ണ്ട്.

റെസിഡൻസ് പെർമിറ്റ്: ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ൽ​കു​ന്ന ഒ​രു വ​ർ​ഷ​ത്തെ പെ​ർ​മി​റ്റ് കാ​ലാ​വ​ധി ക​ഴി​യു​മ്പോ​ൾ നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി പു​തു​ക്കാ​ൻ സാ​ധി​ക്കും.

4. നേ​ട്ട​ങ്ങ​ൾ:

നി​യ​മ​പ​ര​മാ​യ ജോ​ലി: ക​മ്പ​നി​ക​ൾ​ക്ക് ഇ​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി ജോ​ലി​ക്ക് നി​യ​മി​ക്കാ​ൻ സാ​ധി​ക്കും.

യാ​ത്രാ അ​നു​മ​തി: റെ​സി​ഡ​ൻ​സ് പെ​ർ​മി​റ്റ് ല​ഭി​ക്കു​ന്ന​തോ​ടെ ഇ​വ​ർ​ക്ക് ഷെ​ങ്ക​ൻ രാ​ജ്യ​ങ്ങ​ൾ​ക്കു​ള്ളി​ൽ യാ​ത്ര ചെ​യ്യാ​നും സ്വ​ന്തം നാ​ട്ടി​ലേ​ക്ക് പോ​യി വ​രാ​നും നി​യ​മ​പ​ര​മാ​യ ത​ട​സങ്ങ​ൾ ഉ​ണ്ടാ​വി​ല്ല.

നി​കു​തി: ഇ​വ​ർ ഔ​ദ്യോ​ഗി​ക​മാ​യി നി​കു​തി അ​ട​ച്ചു തു​ട​ങ്ങു​ന്ന​ത് സ്പെ​യി​നി​ന്‍റെ ഖ​ജ​നാ​വി​നും ഗു​ണ​ക​ര​മാ​കും.

ഈ ​പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ അ​പേ​ക്ഷാ ഫോ​മു​ക​ൾ​ക്കും മ​റ്റ് വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി സ്പെ​യി​നി​ലെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തിന്‍റെ​യോ (Ministry of Interior) ഇ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ​യോ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

NRI

ഐ​എ​ൽ​ആ​ർ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ലു​മാ​യി ഐ​ഒ​സി യു​കെ സ്കോ​ട്‌​ല​ൻ​ഡ്

എഡിൻബർഗ്: യു​കെ​യി​ലെ കു​ടി​യേ​റ്റ​ക്കാ​ർ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യാ​യ ഐ​എ​ൽ​ആ​ർ നി​യ​മ​മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഗൗ​ര​വ​ക​ര​മാ​യ ആ​ശ​ങ്ക​ക​ൾ ഐഒസി ​യു​കെ സ്കോ​ട്‌ല​ൻ​ഡ് പ്ര​തി​നി​ധി​ക​ൾ സ്കോ​ട്ടി​ഷ് നാ​ഷ​ണ​ൽ പാ​ർ​ട്ടി പ്ര​തി​നി​ധി മാ​ർ​ട്ടി​ൻ ഡേ​യെ അ​റി​യി​ച്ചു.

പിആ​റി​ന് അ​പേ​ക്ഷി​ക്കാ​ൻ നി​ല​വി​ലെ അഞ്ച് വ​ർ​ഷ​ത്തെ കാ​ലാ​വ​ധി 10 വ​ർ​ഷ​മാ​യി ഉ​യ​ർ​ത്തു​ന്ന​ത​ട​ക്ക​മു​ള്ള ഗ​വ​ൺ​മെ​ന്‍റ് നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലു​ള്ള​തെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് ഐഒസി ​സ്കോ​ട്‌ല​ൻ​ഡ് യൂ​ണി​റ്റ് ത​യാ​റാ​ക്കി​യ ഔ​ദ്യോ​ഗി​ക നി​വേ​ദ​നം ഭാ​ര​വാ​ഹി​ക​ൾ ചേ​ർ​ന്ന് മാ​ർ​ട്ടി​ൻ ഡേ​യ്ക്ക് കൈ​മാ​റി പി​ന്തു​ണ അ​ഭ്യ​ർഥി​ച്ചു.

നി​ല​വി​ൽ യുകെ​യി​ൽ ഉ​ള്ള​വ​ർ​ക്ക് മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ നി​യ​മ​ങ്ങ​ൾ മാ​റു​ന്ന​ത് നീ​തി​നി​ഷേ​ധ​മാ​ണെ​ന്നും പാ​ർ​ല​മെ​ന്‍റി​ൽ ത​ങ്ങ​ളു​ടെ ശ​ബ്ദ​മാ​യി മാ​റ​ണ​മെ​ന്നും സം​ഘ​ട​ന അ​ദ്ദേ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തി.

മേ​യ്‌ ഏഴിന് ​ന​ട​ക്കു​ന്ന സ്കോ​ടീ​ഷ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ലി​ൻ​ലി​ത്‌​ഗോ & ഫാ​ൽ​കി​ൾ​ർക്ക് പാ​ർ​ലി​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ സ്കോ​ടീ​ഷ് നാ​ഷ​ണ​ൽ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യ മാ​ർ​ട്ടി​ൻ ഡേ​യു​ടെ തെര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ന്ന​യ​ത്തി​നി​ട​യി​ലാ​ണ് ഐഒസി യുകെ സ്കോ​ട്‌ലൻ​ഡ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മി​ഥു​ൻ മോ​ഹ​ന​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ പാ​യി​പ്പാ​ട്, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ബി​ജു വ​ർ​ഗീ​സ്, കേ​ര​ള ചാ​പ്റ്റ​ർ ക​മ്മി​റ്റി അം​ഗം അ​ഡ്വ. ഷോ​ബി​ൻ സാം, ​ട്രൂ​പേ​ഷ് കൃ​ഷ്ണ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ആ​ശ​ങ്ക​ക​ൾ അ​റി​യി​ക്കു​ക​യും നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു പി​ന്തു​ണ തേ​ടി​യ​തും.

സ്കോ​ട്‌ല​ൻ​ഡി​ലെ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​വു​മാ​യി ദീ​ർ​ഘ​കാ​ല അ​ടു​പ്പം പു​ല​ർ​ത്തു​ന്ന മാ​ർ​ട്ടി​ൻ ഡേ ​പ്ര​വാ​സി കു​ടി​യേ​റ്റ​ക്കാ​രു​ടെ ആ​ശ​ങ്ക​ക​ൾ അ​നു​ഭ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്ന ഉ​റ​പ്പും അ​റി​യി​ച്ചി​ട്ടു​ണ്ട്. മാ​ർ​ട്ടി​ൻ ഡേ ​ഉ​ൾ​പ്പ​ടെ അഞ്ച് സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ണ്ഡ​ല​ത്തി​ൽ മ​ത്സാ​രി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് യുകെ​യി​ലേ​ക്ക് കു​ടി​യേ​റി​യ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി നി​തി​ൻ ച​ന്ദ് ആ​ണ് മാ​ർ​ട്ടി​ൻ ഡേ​യു​ടെ ഭാര്യ.

ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ്ര​ച​ര​ണ​ത്തി​ലൂ​ടെ ഇ​തി​നോ​ട​കം 900 ഓ​ളം വീ​ടു​ക​ളി​ൽ നേ​രി​ട്ടെ​ത്തി ലീ​ഫ്‌​ലെ​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നും വോ​ട്ട​ർ​മാ​രു​മാ​യി സം​വ​ദി​ക്കാ​നും സം​ഘ​ത്തി​ന് സാ​ധി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഞ്ജു സാ​ബി​ർ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഡ​യാ​ന പോ​ളി, അ​മ്പി​ളി പ്ര​ദീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നി​താ പ്ര​തി​നി​ധി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​കും.

NRI

യൂ​റോ​പ്പി​ൽ സ​മ​യ​മാ​റ്റം; ഞാ​യ​റാ​ഴ്ച മു​ത​ൽ സ​മ്മ​ർ ടൈം ​ആ​രം​ഭി​ക്കും

ബെ​ർ​ലി​ൻ: യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ഈ ​വ​ർ​ഷ​ത്തെ വേ​ന​ൽ​ക്കാ​ല സ​മ​യ​ക്ര​മം ​ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കും. ഇ​ത​നു​സ​രി​ച്ച് യൂ​റോ​പ്പി​ലെ ഭൂ​രി​ഭാ​ഗം രാ​ജ്യ​ങ്ങ​ളി​ലും ക്ലോ​ക്കി​ലെ സ​മ​യം ഒ​രു മ​ണി​ക്കൂ​ർ മു​ന്നോ​ട്ട് തി​രി​ച്ചുവയ്ക്കും.

എ​പ്പോ​ൾ മാ​റ്റ​ണം: ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ (ശ​നി​യാ​ഴ്ച അ​ർ​ദ്ധ​രാ​ത്രി​ക്ക് ശേ​ഷം). മാ​റ്റം എ​ങ്ങ​നെ: പു​ല​ർ​ച്ചെ രണ്ട് എ​ന്ന​ത് മൂന്ന് എന്നാക്കി മാ​റ്റും.

ല​ക്ഷ്യം: പ​ക​ൽ വെ​ളി​ച്ചം കൂ​ടു​ത​ൽ സ​മ​യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും ഊ​ർ​ജ്ജ ഉ​പ​ഭോ​ഗം കു​റ​യ്ക്കാ​നു​മാ​ണ് ഈ ​മാ​റ്റം വ​രു​ത്തു​ന്ന​ത്. ഇ​തു​വ​ഴി വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ​മ​യം വെ​ളി​ച്ചം ല​ഭി​ക്കും.

സ​മ​യ​മാ​റ്റ ച​രി​ത്രം:

ആ​രം​ഭം (1916): ഒ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധ​സ​മ​യ​ത്ത് ക​ൽ​ക്ക​രി ലാ​ഭി​ക്കു​ന്ന​തി​നാ​യി 1916 ഏ​പ്രി​ൽ 30നാ​ണ് ജ​ർ​മനി ലോ​ക​ത്താ​ദ്യ​മാ​യി ഔ​ദ്യോ​ഗി​ക​മാ​യി സ​മ്മ​ർ ടൈം ന​ട​പ്പി​ലാ​ക്കി​യ​ത്.

​ഇ​ട​വേ​ള​ക​ൾ: യു​ദ്ധ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ഈ ​സ​മ്പ്ര​ദാ​യം പ​ല​പ്പോ​ഴും നി​ർ​ത്ത​ലാ​ക്കു​ക​യും പി​ന്നീ​ട് പു​ന​രാ​രം​ഭി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​സ​മ​യ​ത്തും ഇ​ത് തു​ട​ർ​ന്നു.

ആ​ധു​നി​ക രീ​തി (1980): എ​ണ്ണ പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് ഊ​ർ​ജ്ജം ലാ​ഭി​ക്കാ​നാ​യി 1980ലാ​ണ് ഇ​ന്ന് കാ​ണു​ന്ന രീ​തി​യി​ലു​ള്ള സ്ഥി​ര​മാ​യ സ​മ​യ​മാ​റ്റം ജ​ർ​മനി വീ​ണ്ടും കൊ​ണ്ടു​വ​ന്ന​ത്.

ജ​ർ​മനി​യി​ലെ സ​മ​യ​മാ​റ്റ​വും സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളും

ബ്രൗ​ൺ​ഷൈ്വ​ഗി​ലു​ള്ള ഭൗ​തി​ക ശാ​സ്ത്ര സാ​ങ്കേ​തി​ക കേ​ന്ദ്ര​ത്തി​ലാ​ണ് ഈ ​സ​മ​യ​മാ​റ്റ ക്ര​മീ​ക​ര​ണ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​ത്.

ഫ്രാ​ങ്ക്ഫ​ർ​ട്ടി​ന് സ​മീ​പം മെ​യി​ൻ ഫ്ലിം​ഗ​നി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഹൈ-​ഫ്രീ​ക്വ​ൻ​സി ട്രാ​ൻ​സ്മി​റ്റ​റി​ൽ നി​ന്നും സി​ഗ്ന​ലു​ക​ൾ പു​റ​പ്പെ​ടു​വി​ച്ച് സ്വ​യം​ച​ലി​ത നാ​ഴി​ക​മ​ണി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു.​

ഇ​ത് മ​ധ്യ​യൂ​റോ​പ്യ​ൻ സ​മ​യ​വു​മാ​യി തു​ല്യ​ത പാ​ലി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു. പ​ക​ലി​ന് ദൈ​ർ​ഘ്യം കൂ​ടു​ത​ലാ​യി​രി​ക്കും എ​ന്ന​താ​ണ് ഇ​തിന്‍റെ അ​ടി​സ്ഥാ​നം.

റെ​യി​ൽ​വേ സം​വി​ധാ​നം: രാ​ത്രി​യി​ൽ ന​ട​ത്തു​ന്ന ട്രെ​യി​ൻ സ​ർ​വീ​സി​ലെ സ​മ​യ​മാ​റ്റ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഓ​ട്ടോ​മാ​റ്റി​ക് സം​വി​ധാ​ന​ങ്ങ​ളാ​ണ് ചി​ട്ട​യാ​യി മാ​റ്റം വ​രു​ത്തു​ന്ന​ത്.

സ​മ​യ​വ്യ​ത്യാ​സം: സ​മ്മ​ർ ടൈം ​നി​ല​വി​ൽ വ​രു​ന്ന​തോ​ടെ സ​മ​യ​ക്ര​മം താ​ഴെ പ​റ​യു​ന്ന രീ​തി​യി​ലാ​കും.

ഇയു ഏ​കീ​ക​ര​ണം (1996): യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലെ എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും ഒ​രേ ദി​വ​സം സ​മ​യ​മാ​റ്റം വ​രു​ത്തു​ന്ന രീ​തി 1996 മു​ത​ൽ നി​ല​വി​ൽ വ​ന്നു.

എ​ന്തു​കൊ​ണ്ട് ഈ ​സ​മ​യ​മാ​റ്റം ?

പ​ക​ൽ വെ​ളി​ച്ചം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക: വേ​ന​ൽ​ക്കാ​ല​ത്ത് സൂ​ര്യ​ൻ നേ​ര​ത്തെ ഉ​ദി​ക്കു​ന്ന​തി​നാ​ൽ, ക്ലോ​ക്ക് ഒ​രു മ​ണി​ക്കൂ​ർ മു​ന്നോ​ട്ട് മാ​റ്റു​ന്ന​തി​ലൂ​ടെ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വെ​ളി​ച്ചം ല​ഭി​ക്കു​ന്നു.

ഊ​ർ​ജ്ജ ലാ​ഭം: വൈ​കു​ന്നേ​രം ലൈ​റ്റു​ക​ൾ വൈ​കി തെ​ളി​ച്ചാ​ൽ മ​തി എ​ന്ന​തി​നാ​ൽ വൈ​ദ്യു​തി ലാ​ഭി​ക്കാം എ​ന്ന​താ​യി​രു​ന്നു പ​ഴ​യ ക​ണ​ക്കു​കൂ​ട്ട​ൽ (എ​ന്നാ​ൽ ആ​ധു​നി​ക കാ​ല​ത്ത് ഇ​തി​ന്റെ ഫ​ല​പ്രാ​പ്തി​യെ​ക്കു​റി​ച്ച് ത​ർ​ക്ക​ങ്ങ​ളു​ണ്ട്).

ജോ​ലി ക​ഴി​ഞ്ഞ് വ​രു​മ്പോ​ൾ പു​റ​ത്ത് വെ​ളി​ച്ചം ഉ​ള്ള​ത് ആ​ളു​ക​ൾ​ക്ക് വ്യാ​യാ​മ​ത്തി​നും മ​റ്റ് വി​നോ​ദ​ങ്ങ​ൾ​ക്കും അ​വ​സ​രം ന​ൽ​കു​ന്നു.

യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റ് ഇ​ത് നി​ർ​ത്ത​ലാ​ക്കാ​ൻ വോ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ജ​ർ​മനി ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ ഏ​ത് സ​മ​യം (വേ​ന​ൽ​ക്കാ​ലം വേ​ണോ അ​തോ ശീ​ത​കാ​ലം വേ​ണോ) സ്ഥി​ര​മാ​ക്ക​ണം എ​ന്ന​തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത​തി​നാ​ൽ മാ​റ്റം ഇ​പ്പോ​ഴും തു​ട​ർ​ന്നു പോ​രു​ന്നു.​

യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളി​ലും ഇ​പ്പോ​ൾ സ​മ​യ​മാ​റ്റം പ്രാ​യോ​ഗി​ക​മാ​ണ്.

സ​മ​യ​മാ​റ്റം നി​ർ​ത്ത​ലാ​ക്കു​മോ?

വ​ർ​ഷ​ത്തി​ൽ ര​ണ്ടു​ത​വ​ണ ക്ലോ​ക്ക് തി​രി​ച്ചു വെ​ക്കു​ന്ന രീ​തി നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്ന് യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും, രാ​ജ്യ​ങ്ങ​ൾ ത​മ്മി​ൽ ഐ​ക്യ​രൂ​പ്യ​മി​ല്ലാ​ത്ത​തി​നാ​ൽ 2026-ലും ​ഈ സ​മ്പ്ര​ദാ​യം തു​ട​രു​ക​യാ​ണ്.

സ്‌​പെ​യി​ൻ പോ​ലു​ള്ള രാ​ജ്യ​ങ്ങ​ൾ ഇ​ത് നി​ർ​ത്ത​ലാ​ക്കാ​ൻ ശ​ക്ത​മാ​യി വാ​ദി​ക്കു​ന്നു​ണ്ട്.

അ​ടു​ത്ത മാ​റ്റം എ​ന്ന്?

ഇ​ക്കൊ​ല്ലം ഒ​ക്ടോ​ബ​ർ 25-ന് ​സ​മ്മ​ർ ടൈം ​അ​വ​സാ​നി​ക്കു​ക​യും ക്ലോ​ക്കു​ക​ൾ ഒ​രു മ​ണി​ക്കൂ​ർ പു​റ​കോ​ട്ട് തി​രി​ച്ച് വീ​ണ്ടും 'വി​ന്റ​ർ ടൈം' (Standard Time) ​ആ​രം​ഭി​ക്കു​ക​യും ചെ​യ്യും.

ഇ​ന്ത്യ​യു​മാ​യു​ള്ള സ​മ​യ​വ്യ​ത്യാ​സം (IST):

ഈ ​സ​മ​യ​മാ​റ്റ​ത്തോ​ടെ ഇ​ന്ത്യ​യും യൂ​റോ​പ്പും (CET - Central European Time) ത​മ്മി​ലു​ള്ള സ​മ​യ​വ്യ​ത്യാ​സം 3.5 മ​ണി​ക്കൂ​ർ ആ​യി കു​റ​യും. ജ​ർ​മ​ൻ സ​മ​യ​വും ഇ​ന്ത്യ​ൻ സ​മ​യ​വും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം 3.5 മ​ണി​ക്കൂ​ർ ത​ന്നെ​യാ​ണ്. (ഇ​ന്ത്യ​ൻ സ​മ​യം ജ​ർ​മ​നി​യേ​ക്കാ​ൾ 3.5 മ​ണി​ക്കൂ​ർ മു​ന്നി​ലാ​യി​രി​ക്കും).

യൂ​റോ​പ്പി​നു​ള്ളി​ലെ വ്യ​ത്യാ​സം: ബ്രി​ട്ട​ൻ, അ​യ​ർ​ല​ൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ യൂ​റോ​പ്പി​ലാ​ണെ​ങ്കി​ലും ജ​ർ​മ്മ​ൻ സ​മ​യ​ത്തേ​ക്കാ​ൾ ഒ​രു മ​ണി​ക്കൂ​ർ പി​ന്നി​ലാ​യി​രി​ക്കും.

ജ​ർ​മ​നി​യും ഇ​ന്ത്യ​യും: ജ​ർ​മ​ൻ സ​മ​യ​വും ഇ​ന്ത്യ​ൻ സ​മ​യ​വും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം 3.5 മ​ണി​ക്കൂ​ർ (മൂ​ന്ന​ര മ​ണിക്കൂ​ർ) ആ​യി കു​റ​യു​ന്നു. (ഇ​ന്ത്യ​ൻ സ​മ​യം ജ​ർ​മനി​യേ​ക്കാ​ൾ 3.5 മ​ണി​ക്കൂ​ർ മു​ന്നി​ലാ​യി​രി​ക്കും).

NRI

യുഡിഎഫ് യൂറോപ്പിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ആവേശ തുടക്കം

ല​ണ്ട​ൻ: കേ​ര​ള നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് യു​ഡി​എ​ഫ് യൂ​റോ​പ്പ് സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക്യാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ആ​വേ​ശ​ക​ര​മാ​യി. ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 10ന് ​ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ യൂ​റോ​പ്പ്‌, മ​റ്റു വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി യു​ഡി​എ​ഫ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

പ​രി​പാ​ടി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ നി​ർ​വ​ഹി​ച്ചു. കേ​ര​ള​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഭ​ര​ണ മാ​റ്റം അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. പ്ര​വാ​സി​ക​ളു​ടെ പി​ന്തു​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ർ​ണാ​യ​ക ശ​ക്തി​യാ​യി​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഈ ​ജ​ന​വി​രു​ദ്ധ സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ൻ 140 മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും യു​ഡി​എ​ഫ് സ്ഥാ​ന​ർ​ഥി​ക​ൾ​ക്കാ​യി പ്ര​വാ​സി​ക​ൾ ഒ​ത്തൊ​രു​മി​ക്ക​ണ​മെ​ന്നും സാ​ധി​ക്കു​ന്ന എ​ല്ലാ​വ​രും നാ​ട്ടി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ നൂ​റു സീ​റ്റു​മാ​യി അ​ധി​കാ​ര​ത്തി​ലേ​റും എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

യു​ഡി​എ​ഫ് യൂ​റോ​പ്പ് ചെ​യ​ർ​മാ​ൻ സി​റോ​ഷ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് യൂ​റോ​പ്പ് ക​ൺ​വീ​ന​ർ സ​ണ്ണി ജോ​സ​ഫ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​മു​ഹ​മ്മ​ദ് അ​ലി കൂ​നാ​രി, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ടോ​മി തൊ​ണ്ടം​കു​ഴി, ബോ​ബി​ൻ ഫി​ലി​പ്പ്, റോ​മി കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ ഏ​കോ​പ​ന​മൊ​രു​ക്കി.

മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സ​യ്യി​ദ് മു​ന​വ​ർ അ​ലി ഷി​ഹാ​ബ് ത​ങ്ങ​ൾ, കോ​ൺ​ഗ്ര​സ്‌ നേ​താ​വ് ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ആ​ർ​എ​സ്പി നേ​താ​വ് ഷി​ബു ബേ​ബി ജോ​ൺ, റോ​ജി ജോ​ൺ എം​എ​ൽ​എ, ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ തു​ട​ങ്ങി കേ​ര​ള​ത്തി​ലെ പ്ര​മു​ഖ യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു.

നി​ല​വി​ലെ ഭ​ര​ണ​ത്തി​ന്‍റെ വീ​ഴ്ച​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യും യുഡിഎ​ഫ് മു​ന്നോ​ട്ട് വ​യ്ക്കു​ന്ന ജ​ന​കീ​യ പ​ദ്ധ​തി​ക​ളും വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ളും ആ​ശ​യ​ങ്ങ​ളും നേ​താ​ക്ക​ൾ അ​വ​രു​ടെ പ്ര​സം​ഗ​ങ്ങ​ളി​ൻ അ​വ​ത​രി​പ്പി​ച്ചു.

 

NRI

പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ര്‍​ഷം: യൂ​റോ​പ്പി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ പ​റ​ക്കു​ന്ന​ത് ദീ​ർ​ഘ​ദൂ​ര പാ​ത​ക​ളി​ലൂ​ടെ, ടി​ക്ക​റ്റ് നി​ര​ക്കും ഉ​യ​ർ​ന്നു

ബെ​ർ​ലി​ൻ: ഇ​റാ​നും ഇ​സ്ര​യേ​ലും ത​മ്മി​ലു​ള്ള യു​ദ്ധ​സാ​ഹ​ച​ര്യം കാ​ര​ണം യൂ​റോ​പ്പി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ളി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​ന്നി​രി​ക്കു​ന്നു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്ര​ക്കാ​ർ ശ്ര​ദ്ധി​ക്കേ​ണ്ട പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ താ​ഴെ ന​ൽ​കു​ന്നു.

വി​മാ​ന സ​ർ​വീ​സു​ക​ളെ ബാ​ധി​ച്ച രീ​തി

റൂ​ട്ടു​ക​ളി​ലെ മാ​റ്റം: ഇ​റാ​ന്‍റെ​യും ഇ​റാ​ഖി​ന്‍റെ​യും വ്യോ​മ​പാ​ത​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ച​തി​നാ​ൽ, യൂ​റോ​പ്പി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​പ്പോ​ൾ ദീ​ർ​ഘ​ദൂ​ര പാ​ത​ക​ളി​ലൂ​ടെ​യാ​ണ് പ​റ​ക്കു​ന്ന​ത്. ഇ​ത് യാ​ത്രാ​സ​മ​യം ര​ണ്ട് മു​ത​ൽ നാ​ല് മ​ണി​ക്കൂ​ർ വ​രെ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

ടി​ക്ക​റ്റ് നി​ര​ക്ക്: വി​മാ​ന​ങ്ങ​ൾ ചു​റ്റി​പ്പ​റ​ക്കു​ന്ന​തി​നാ​ൽ ഇ​ന്ധ​ന​ച്ചെ​ല​വ് കൂ​ടു​ക​യും അ​ത് ടി​ക്ക​റ്റ് നി​ര​ക്കി​ൽ വ​ലി​യ വ​ർ​ധ​ന​വി​ന് (ഏ​ക​ദേ​ശം 30 - 50 ശ​ത​മാ​നം) കാ​ര​ണ​മാ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

സ​ർ​വീ​സു​ക​ൾ: എ​യ​ർ ഇ​ന്ത്യ, ലു​ഫ്താ​ൻ​സ, എ​മി​റേ​റ്റ്സ്, ഖ​ത്ത​ർ എ​യ​ർ​വേ​യ്‌​സ് തു​ട​ങ്ങി​യ പ്ര​മു​ഖ ക​മ്പ​നി​ക​ൾ പ​ശ്ചി​മേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ​യു​ള്ള പ​ല സ​ർ​വീ​സു​ക​ളും താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തു​ക​യോ പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ട്.

ഗ​ൾ​ഫ് വ​ഴി​യു​ള്ള ക​ണ​ക്ഷ​ൻ ഫ്ലൈ​റ്റു​ക​ൾ: ദു​ബാ​യി, ദോ​ഹ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ വ​ഴി​യു​ള്ള ക​ണ​ക്ഷ​ൻ ഫ്ലൈ​റ്റു​ക​ളെ യു​ദ്ധ​സാ​ഹ​ച​ര്യം ബാ​ധി​ച്ചി​ട്ടു​ണ്ട്. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ പ​ല വി​മാ​ന​ങ്ങ​ളും റ​ദ്ദാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ജ​ർ​മ​നി​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യം

ഫ്രാ​ങ്ക്ഫ​ർ​ട്ട്: എ​യ​ർ ഇ​ന്ത്യ നേ​രി​ട്ട് സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും തു​ർ​ക്കി വ​ഴി ചു​റ്റി​പ്പോ​കു​ന്ന​തി​നാ​ൽ ര​ണ്ട് - മൂ​ന്ന് മ​ണി​ക്കൂ​ർ അ​ധി​കം എ​ടു​ക്കു​ന്നു.

മ്യൂ​ണി​ക്ക്: ക​ണ​ക്ഷ​ൻ ഫ്ലൈ​റ്റു​ക​ൾ​ക്ക് മി​സൈ​ൽ ഭീ​ഷ​ണി കാ​ര​ണം ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ വ​ലി​യ താ​മ​സ​മു​ണ്ടാ​കു​ന്നു.

ബെ​ർ​ലി​ൻ: നേ​രി​ട്ടു​ള്ള വി​മാ​ന​ങ്ങ​ൾ കു​റ​വാ​ണ്. ടി​ക്ക​റ്റ് നി​ര​ക്ക് വ​ള​രെ കൂ​ടു​ത​ലാ​ണ്.

ഹാം​ബ​ർ​ഗ് & കൊ​ളോ​ൺ: നേ​രി​ട്ടു​ള്ള വി​മാ​ന​ങ്ങ​ളി​ല്ല. ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ ഇ​റ​ങ്ങി ട്രെ​യി​ൻ മാ​ർ​ഗം പോ​കു​ന്ന​താ​ണ് സു​ര​ക്ഷി​തം.

യാ​ത്ര​ക്കാ​ർ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

1. മു​ൻ​കൂ​ട്ടി പ​രി​ശോ​ധി​ക്കു​ക: വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​ന് മു​ൻ​പാ​യി എ​യ​ർ​ലൈ​നി​ന്‍റെ വെ​ബ്‌​സൈ​റ്റോ ആ​പ്പോ വ​ഴി ഫ്ലൈ​റ്റ് സ്റ്റാ​റ്റ​സ് ഉ​റ​പ്പു​വ​രു​ത്തു​ക.

2. കൂ​ടു​ത​ൽ സ​മ​യം ക​രു​തു​ക: ക​ണ​ക്ഷ​ൻ ഫ്ലൈ​റ്റു​ക​ൾ​ക്കാ​യി കു​റ​ഞ്ഞ​ത് നാ​ല് - അ​ഞ്ച് മ​ണി​ക്കൂ​റെ​ങ്കി​ലും ലേ ​ഓ​വ​ർ സ​മ​യം പ്ലാ​ൻ ചെ​യ്യു​ക.

3. റീ​ഫ​ണ്ട്/​റീ​ഷെ​ഡ്യൂ​ൾ: മി​ക്ക എ​യ​ർ​ലൈ​നു​ക​ളും മാ​ർ​ച്ച് 31 വ​രെ സൗ​ജ​ന്യ​മാ​യി ടി​ക്ക​റ്റ് മാ​റ്റാ​നോ റീ​ഫ​ണ്ട് ന​ൽ​കാ​നോ ഉ​ള്ള സൗ​ക​ര്യം ന​ൽ​കു​ന്നു​ണ്ട്.

4. സാ​ങ്കേ​തി​ക സ്റ്റോ​പ്പു​ക​ൾ: ദൂ​രം കൂ​ടു​ന്ന​ത് കാ​ര​ണം വി​മാ​ന​ങ്ങ​ൾ​ക്ക് ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ ഇ​റ​ങ്ങേ​ണ്ടി വ​ന്നേ​ക്കാം.

NRI

യൂ​റോ​പ്പി​ന് ഇ​റാന്‍റെ​ മു​ന്ന​റി​യി​പ്പ്

ബ​ർ​ലി​ൻ: യു​ദ്ധ​ത്തി​ല്‍ ഇ​ട​പെ​ട​രു​തെ​ന്ന് ഇ​റാ​ന്‍ യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്ക് (ജ​ര്‍​മ്മ​നി, ഫ്രാ​ന്‍​സ്, ബ്രി​ട്ട​ന്‍) മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഇ​ട​പെ​ട്ടാ​ല്‍ അ​ത് യു​ദ്ധ​പ്ര​ഖ്യാ​പ​ന​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്നാ​ണ് ഇ​റാ​ന്‍റെ പ​ക്ഷം. എ​ന്നാ​ല്‍ ത​ങ്ങ​ളു​ടെ താ​ല്‍​പ്പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി.

ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ പോ​കു​ന്ന ഏ​ത് ക​പ്പ​ലും ക​ത്തി​ച്ചു​ക​ള​യു​മെ​ന്ന് ഇ​റാ​ന്‍റെ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ര്‍​ഡ് ജ​ന​റ​ല്‍ ഭീ​ഷ​ണി മു​ഴ​ക്കി. എ​ണ്ണ​വി​ല ഉ​ട​ന്‍ ത​ന്നെ ബാ​ര​ലി​ന് 200 ഡോ​ള​റി​ലെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ര്‍​മ​നി ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ള്‍ സൈ​നി​ക​മാ​യി ആ​ക്ര​മ​ണ​ത്തി​ല്‍ പ​ങ്കു​ചേ​രി​ല്ലെ​ന്നും എ​ന്നാ​ല്‍ ത​ങ്ങ​ളു​ടെ സൈ​നി​ക​ര്‍​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ല്‍ സ്വ​യം പ്ര​തി​രോ​ധി​ക്കു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്.​യു​ദ്ധ​ത്തി​ൽ പ​ങ്കാ​ളി​യാ​വാ​ൻ ഉ​ദ്ദേ​ശ​മി​ല്ല​ന്ന് ജ​ർ​മ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജോ​ഹാ​ൻ വാ​ഡേ​ഫു​ൾ പ​റ​ഞ്ഞു.

 ഇ​റാ​ന്‍-യു​എ​സ് സം​ഘ​ര്‍​ഷ​ത്തെ​ത്തു​ട​ര്‍​ന്ന് ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ച​തി​നാ​ല്‍ 25 ജ​ര്‍​മ്മ​ന്‍ ക​പ്പ​ലു​ക​ള്‍ പേ​ര്‍​ഷ്യ​ന്‍ ഗ​ള്‍​ഫി​ല്‍ കു​ടു​ങ്ങി.​ഇ​സ്രാ​യേ​ലും അ​മേ​രി​ക്ക​യും ഇ​റാ​നി​ല്‍ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ഗ​ള്‍​ഫ് മേ​ഖ​ല​യി​ലാ​കെ യു​ദ്ധ​ഭീ​തി പ​ട​രു​ക​യും വി​മാ​ന​ത്താ​വ​ള​ങ്ങ​ളും ക​ട​ല്‍​പ്പാ​ത​ക​ളും ഭാ​ഗി​ക​മാ​യി അ​ട​യ്ക്കു​ക​യും ചെ​യ്തു.

 ഇ​റാ​നും പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൈ​നി​ക സം​ഘ​ര്‍​ഷ​ത്തെ​ത്തു​ട​ര്‍​ന്ന് ഹോ​ര്‍​മു​സ് ക​ട​ലി​ടു​ക്ക് (Strait of Hormuz) അ​ട​ച്ച​തി​നാ​ല്‍ 25ഓ​ളം ജ​ര്‍​മ​ന്‍ ക​പ്പ​ലു​ക​ള്‍ പേ​ര്‍​ഷ്യ​ന്‍ ഗ​ള്‍​ഫി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.

ച​ര​ക്ക് നീ​ക്കം നി​ല​ച്ച​തോ​ടെ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ ക​പ്പ​ല്‍ വാ​ട​ക​യും ഇ​ന്‍​ഷു​റ​ന്‍​സ് നി​ര​ക്കും കു​ത്ത​നെ കൂ​ടി​യി​ട്ടു​ണ്ട്. പ​ല ക​പ്പ​ലു​ക​ളും ഇ​പ്പോ​ള്‍ യു.​എ.​ഇ, ഖ​ത്ത​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ തു​റ​മു​ഖ​ങ്ങ​ളി​ല്‍ അ​ഭ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ്.

 

NRI

യൂ​റോ​പ്പി​ൽ നി​ന്ന് ഏ​ഷ്യ​യി​ലേ​ക്കു​ള്ള യാ​ത്ര പ്ര​തി​സ​ന്ധി​യി​ൽ

ബെ​ർ​ലി​ൻ: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് ഇ​റാ​ൻ വ്യോ​മ​പാ​ത​ക​ൾ അ​ട​ച്ച​തോ​ടെ ലു​ഫ്താ​ൻ​സ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഇ​ന്ത്യ​യി​ലേ​ക്കും മ​റ്റ് ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​മു​ള്ള സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ക​യോ ദീ​ർ​ഘ​ദൂ​ര പാ​ത​ക​ളി​ലേ​ക്ക് മാ​റ്റു​ക​യോ ചെ​യ്തു.

യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് തി​രി​ക്കും മു​ൻ​പ് ഫ്ലൈ​റ്റ് സ്റ്റാ​റ്റ​സ് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ട്. ജ​ർ​മ​നി​യി​ലെ പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും സു​ര​ക്ഷ ശ​ക്ത​മാ​ക്കി.

ഭീ​ക​രാ​ക്ര​മ​ണ സാ​ധ്യ​ത​ക​ൾ മു​ൻ​നി​ർ​ത്തി സൈ​നി​ക നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.

പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ ഒ​റ്റ​നോ​ട്ട​ത്തി​ൽ

സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്ക​ൽ:

ലു​ഫ്താ​ൻ​സ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​മ്പ​നി​ക​ൾ ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ളി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

യാ​ത്രാ സ​മ​യം വ​ർ​ധി​ക്കും:

ഇ​റാ​ൻ, ഇ​റാ​ഖ് മേ​ഖ​ല​ക​ൾ ഒ​ഴി​വാ​ക്കി ഈ​ജി​പ്ത്, ഒ​മാ​ൻ വ​ഴി വി​മാ​ന​ങ്ങ​ൾ ചു​റ്റി​പ്പ​റ​ക്കു​ന്ന​തി​നാ​ൽ യാ​ത്രാ സ​മ​യം രണ്ട് മു​ത​ൽ അഞ്ച് മ​ണി​ക്കൂ​ർ വ​രെ വ​ർ​ധി​ക്കും.

എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ:

ഇ​റാ​ൻ-​ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് എ​യ​ർ ഇ​ന്ത്യ പ​ല സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി. ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള ഞാ​യ​റാ​ഴ്ച​ത്തെ വി​മാ​നം (AI120) റ​ദ്ദാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ക​ണ​ക്റ്റിം​ഗ് ഫ്ലൈ​റ്റു​ക​ൾ:

ദു​ബാ​യ്, അ​ബു​ദാ​ബി, ഖ​ത്ത​ർ വ​ഴി പോ​കു​ന്ന യാ​ത്ര​ക്കാ​ർ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക. ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം ക​ണ​ക്റ്റിം​ഗ് ഫ്ലൈ​റ്റു​ക​ൾ വൈ​കാ​നോ റ​ദ്ദാ​ക്കാ​നോ സാ​ധ്യ​ത​യു​ണ്ട്.

സാ​മ്പ​ത്തി​ക ആ​ഘാ​തം:

നി​ല​വി​ലെ അ​വ​സ്ഥ​ടി​ക്ക​റ്റ് നി​ര​ക്ക്സ​ർ​വീ​സു​ക​ൾ കു​റ​ഞ്ഞ​തും റൂ​ട്ടു​ക​ൾ മാ​റി​യ​തും കാ​ര​ണം ടി​ക്ക​റ്റ് നി​ര​ക്ക് കു​ത്ത​നെ ഉ​യ​ർ​ന്നു. റീ​ഫ​ണ്ട് (Refund) വി​മാ​നം റ​ദ്ദാ​ക്കി​യ​വ​ർ​ക്ക് തു​ക പൂ​ർ​ണ​മാ​യും തി​രി​കെ ല​ഭി​ക്കാ​നോ സൗ​ജ​ന്യ​മാ​യി റീ​ബു​ക്കിം​ഗ് (Rebooking) ചെ​യ്യാ​നോ അ​വ​സ​ര​മു​ണ്ട്.

ഇ​ന്ധ​ന​വി​ല:

ജ​ർമനി​യി​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​യി​ൽ ലി​റ്റ​റി​ന് 10-15 സെ​ന്‍റ് വ​ർ​ധന​വ് രേ​ഖ​പ്പെ​ടു​ത്തി.​ സ്വ​ർ​ണ​വി​ല​ഓ​ഹ​രി വി​പ​ണി​യി​ലെ ഇ​ടി​വ് കാ​ര​ണം നി​ക്ഷേ​പ​ക​ർ സ്വ​ർ​ണ്ണ​ത്തി​ലേ​ക്ക് തി​രി​ഞ്ഞ​തോ​ടെ വി​ല റെ​ക്കോ​ർ​ഡ് ഉ​യ​ര​ത്തി​ലെ​ത്തി.

യാ​ത്ര​ക്കാ​ർ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ:

ഫ്ലൈ​റ്റ് സ്റ്റാ​റ്റ​സ് പ​രി​ശോ​ധി​ക്കു​ക:

വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​ന് മു​ൻ​പ് ക​മ്പ​നി​യു​ടെ വെ​ബ്സൈ​റ്റി​ലോ ആ​പ്പി​ലോ "Flight Status' നി​ർ​ബ​ന്ധ​മാ​യും പ​രി​ശോ​ധി​ക്കു​ക.

നേ​ര​ത്തെ എ​ത്തു​ക:

സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി​യ​തി​നാ​ൽ സാ​ധാ​ര​ണ​യേ​ക്കാ​ൾ നേ​ര​ത്തെ (കു​റ​ഞ്ഞ​ത് 4 മ​ണി​ക്കൂ​ർ മു​ൻ​പ്) വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്താ​ൻ ശ്ര​മി​ക്കു​ക.

ഔ​ദ്യോ​ഗി​ക വാ​ർ​ത്ത​ക​ൾ മാ​ത്രം വി​ശ്വ​സി​ക്കു​ക:

ജ​ർ​മനി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ (Indian Embassy, Berlin) സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ൾ ശ്ര​ദ്ധി​ക്കു​ക. വ്യാ​ജ വാ​ർ​ത്ത​ക​ളി​ൽ വീ​ഴ​രു​ത്.

പ്ര​വാ​സി​ക​ൾ ദു​രി​ത​ത്തി​ൽ​ഇ​സ്രാ​യേ​ൽ, ഇ​റാ​ൻ, ഇ​റാ​ഖ്, കു​വൈ​റ്റ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ വ്യോ​മ​പാ​ത അ​ട​ച്ച​തോ​ടെ മ​ല​യാ​ളി​ക​ൾ അ​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.

എ​മി​റേ​റ്റ്സ്, ഖ​ത്ത​ർ എ​യ​ർ​വേ​യ്‌​സ്, എ​ത്തി​ഹാ​ദ് തു​ട​ങ്ങി​യ ക​മ്പ​നി​ക​ൾ മാ​ത്രം 1800-ല​ധി​കം സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ നി​ല​വി​ൽ നി​ഷ്പ​ക്ഷ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ങ്കി​ലും സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

NRI

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ "ആ​ർ​ദ്രം 2026' ബുധനാഴ്ച

​തി​രു​വ​ന​ന്ത​പു​രം: ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ സം​ഘ​ട​ന​യാ​യ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഹെ​ൽ​ത്ത് കെ​യ​ർ അ​വാ​ർ​ഡു​ക​ളു​ടെ​യും ന​ഴ്സിം​ഗ് സ്കോ​ള​ർ​ഷി​പ്പു​ക​ളു​ടെ​യും​ വി​ത​ര​ണം (​ആ​ർ​ദ്രം 2026) ബുധനാഴ്ച ​വൈ​കുന്നേരം അ​ഞ്ചിന് തി​രു​വ​ന​ന്ത​പു​രം മാ​സ്കോ​ട്ട് ഹോ​ട്ട​ലി​ൽ മ​ന്ത്രി ജി.​ആ​ർ.​ അ​നി​ൽ നി​ർ​വ​ഹി​ക്കും.

രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള കൗ​ൺ​സി​ൽ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി ജെ.​ചി​ഞ്ചു​റാ​ണി​മു​ഖ്യ​തി​ഥി​യാ​യി​രി​ക്കും.​ രാ​ജ്യ​സ​ഭാം​ഗം ജോ​ൺ ബ്രി​ട്ടാ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും.

എഎ​ൽഎ​മാ​രാ​യ കെ.​ മു​ര​ളീ​ധ​ര​ൻ, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, എം.​ മു​കേ​ഷ്, വി.​കെ.​ പ്ര​ശാ​ന്ത്, അ​ഹ​മ്മ​ദ് ദേ​വ​ർ കോ​വി​ൽ, അ​നൂ​പ് ജേ​ക്ക​ബ്, ബിജെപി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ര​മ​ന ജ​യ​ൻ, മെ​ഡി​മി​ക്സ് ഉ​ട​മ ഡോ.​ എ.​വി.​അ​നൂ​പ്, നോ​ർ​ക്ക എംഡി അ​ജി​ത് കൊ​ളാ​ശേ​രി, ക​വി മു​രു​ക​ൻ കാ​ട്ടാ​ക്ക​ട തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​രും.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ഡോ.​ബാ​ബു സ്റ്റീ​ഫ​ൻ അധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ തോ​മ​സ് മൊ​ട്ട​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി മാ​ത്യു, ട്ര​ഷ​റ​ർ സ​ണ്ണി സി.​വെ​ളി​യ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് (അ​ഡ്മി​ൻ) ജെ​യിം​സ് കൂ​ട​ൽ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ടി ​പി വി​ജ​യ​ൻ എ ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രി​ക്കും.

ഒ​രു കോ​ടി ന​ഴ്സിം​ഗ് സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​ത്തി​ന് തു​ട​ക്ക​മാ​കും.​ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ഡോ.​ബാ​ബു സ്റ്റീ​ഫ​ൻ ആ​വി​ഷ്ക്ക​രി​ച്ച ഗ്ലോ​ബ​ൽ ന​ഴ്സിം​ഗ് സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട വി​ത​ര​ണോ​ദ്ഘാ​ട​നം ത​ദ​വ​സ​ര​ത്തി​ൽ ന​ട​ക്കും. ഒ​രു ല​ക്ഷം രൂ​പ വീ​തം 100 പേ​ർ​ക്കാ​ണ് ഈ ​പ​ദ്ധ​തി പ്ര​കാ​രം സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കു​ക.​

ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യി ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ 25 ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം ചെ​യ്യും.​ ഗ്ലോ​ബ​ൽ എ​ക്സി​ക്യു​ട്ടീ​വ് കൗ​ൺ​സി​ൽ യോ​ഗം, വ​നി​താ ഫോ​റം ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ തി​രു​വ​ന​ന്ത​പു​രം സ​മ്മേ​ള​ന​ത്തി​ൽ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്.

International

അമേരിക്ക യൂറോപ്പിനെ ഉപേക്ഷിക്കില്ല: റൂബിയോ

മ്യൂ​​​ണി​​​ക്: അ​​​മേ​​​രി​​​ക്ക യൂ​​​റോ​​​പ്പി​​​നെ ഉ​​​പേ​​​ക്ഷി​​​ക്കി​​​ല്ലെ​​​ന്ന് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ. ജ​​​ർ​​​മ​​​നി​​​യി​​​ലെ മ്യൂ​​​ണി​​​ക് ന​​​ഗ​​​ര​​​ത്തി​​​ൽ എ​​​ല്ലാ വ​​​ർ​​​ഷ​​​വും ന​​​ട​​​ക്കു​​​ന്ന അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സു​​​ര​​​ക്ഷാ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

അ​​​ര മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ട പ്ര​​​സം​​​ഗ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​യും ‍യൂ​​​റോ​​​പ്പും ഐ​​​ക്യ​​​ത്തി​​​ൽ പോ​​​കേ​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത​​​യാ​​​ണ് റൂ​​​ബി​​​യോ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​ത്. അ​​​മേ​​​രി​​​ക്ക​​​യും യൂ​​​റോ​​​പ്പും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം അ​​​വ​​​സാ​​​നി​​​ക്കു​​​ന്നു​​​വെ​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​രു​​​ന്നു​​​ണ്ട്. അ​​​ങ്ങ​​​നെ​​​യൊ​​​രു ല​​​ക്ഷ്യം അ​​​മേ​​​രി​​​ക്ക​​​യ്ക്കി​​​ല്ല. കാ​​​ര​​​ണം അ​​​മേ​​​രി​​​ക്ക യൂ​​​റോ​​​പ്പി​​​ന്‍റെ കു​​​ഞ്ഞാ​​​ണ്.

അ​​​തേ​​​സ​​​മ​​​യം, യൂ​​​റോ​​​പ്യ​​​ൻ നേ​​​താ​​​ക്ക​​​ൾ ന​​​യ​​​പ​​​ര​​​മാ​​​യി വ​​​രു​​​ത്തി​​​യ പി​​​ശ​​​കു​​​ക​​​ൾ തി​​​രു​​​ത്തേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന് റൂ​​​ബി​​​യോ നി​​​ർ​​​ദേ​​​ശി​​​ച്ചു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​സം​​​ഗ​​​ത്തെ യൂ​​​റോ​​​പ്യ​​​ൻ ന​​​യ​​​ത​​​ന്ത്ര പ്ര​​​തി​​​നി​​​ധി​​​ക​​​ളും സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും സ​​​ന്തോ​​​ഷ​​​ത്തോ​​​ടെ​​​യാ​​​ണ് സ്വീ​​​ക​​​രി​​​ച്ച​​​ത്. യൂ​​​റോ​​​പ്പി​​​ന്‍റെ മു​​​ഖ്യ​​​ശ​​​ത്രു​​​വാ​​​യ റ​​​ഷ്യ​​​യെ​​​ക്കു​​​റി​​​ച്ചോ അ​​​മേ​​​രി​​​ക്ക നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന നാ​​​റ്റോ സൈ​​​നിക കൂ​​​ട്ടാ​​​യ്മ​​​യെ​​​ക്കു​​​റി​​​ച്ചോ റൂ​​​ബി​​​യോ സം​​​സാ​​​രി​​​ച്ചി​​​ല്ല.

ഡെ​​​ന്മാ​​​ർ​​​ക്കി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നെ സ്വ​​​ന്ത​​​മാ​​​ക്കാ​​​നു​​​ള്ള ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ൾ നാ​​​റ്റോ​​​യു​​​ടെ ത​​​ക​​​ർ​​​ച്ച​​​യ്ക്കു വ​​​ഴി​​​വ​​​യ്ക്കു​​​മെ​​​ന്നു യൂ​​​റോ​​​പ്യ​​​ൻ നേ​​​താ​​​ക്ക​​​ൾ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​രു​​​ന്ന​​​താ​​​ണ്.

International

ട്രം​പി​നെ​തി​രേ യൂ​റോ​പ്പ് ഒ​ന്നി​ക്കു​ന്നു; ഗ്രീ​ൻ​ലാ​ൻ​ഡി​ന്‍റെ പ​ര​മാ​ധി​കാ​രം പ്ര​ധാ​നം

ബ്ര​​​​സ​​​​ൽ​​​​സ്: ഗ്രീ​​​​ൻ​​​​ലാ​​​​ൻ​​​​ഡ് വി​​​​ഷ​​​​യ​​​​ത്തി​​​​ൽ യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​നെ​​​​തി​​​​രേ യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ൾ ഒ​​​​ന്നി​​​​ക്കു​​​​ന്നു.

ഗ്രീ​​​​ൻ​​​​ലാ​​​​ൻ​​​​ഡി​​​​ന്‍റെ​​​​യും ഡെ​​​​ന്മാ​​​​ർ​​​​ക്കി​​​​ന്‍റെ​​​​യും പ​​​​ര​​​​മാ​​​​ധി​​​​കാ​​​​രം ഉ​​​​യ​​​​ർ​​​​ത്തി​​​​പ്പി​​​​ടി​​​​ക്കാ​​​​ൻ ത​​​​ങ്ങ​​​​ൾ പ്ര​​​​തി​​​​ജ്ഞാ​​​​ബ​​​​ദ്ധ​​​​രാ​​​​ണെ​​​​ന്ന് ബ്ര​​​​സ​​​​ൽ​​​​സി​​​​ൽ ന​​​​ട​​​​ന്ന അ​​​​ടി​​​​യ​​​​ന്ത​​​​ര യോ​​​​ഗ​​​​ത്തി​​​​നു​​​​ശേ​​​​ഷം യൂ​​​​റോ​​​​പ്യ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഉ​​​​ർ​​​​സു​​​​ല ഫോൺ ദെ​​​​ർ ലെ​​​​യെ​​​​ൻ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഗ്രീൻ​​​​ലാ​​​​ൻ​​​​ഡ് വി​​​​ഷ​​​​യം നാ​​​​റ്റോ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ മാ​​​​ർ​​​​ക്ക് റു​​​​ട്ടെ, ഫ്ര​​​​ഞ്ച് പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​മ്മാ​​​​നു​​​​വ​​​​ൽ മ​​​​ക്രോ​​​​ൺ, ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ജോ​​​​ർ​​​​ജി​​​​യ മെ​​​​ലോ​​​​ണി, യു​​​​കെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി കെ​​​​യ്‌​​​​ർ സ്റ്റാ​​​​ർ​​​​മ​​​​ർ, ജ​​​​ർ​​​​മ​​​​ൻ ചാ​​​​ൻ​​​​സ​​​​ല​​​​ർ ഫ്രി​​​​യെ​​​​ഡ്രി​​​​ച് മെ​​​​ർ​​​​സ് എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി ച​​​​ർ​​​​ച്ച ചെ​​​​യ്തെ​​​​ന്നും ഉ​​​​ർ​​​​സു​​​​ല വ്യ​​​​ക്ത​​​​മാ​​​​ക്കി.

യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ എ​​​​ല്ലാ​​​​യ്പ്പോ​​​​ഴും അ​​​​തി​​​​ന്‍റെ ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ സാ​​​​ന്പ​​​​ത്തി​​​​ക-​​​​സു​​​​ര​​​​ക്ഷാ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കും. വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളെ ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യും നി​​​​ശ്ച​​​​യ​​​​ദാ​​​​ർ​​​​ഢ്യ​​​​ത്തോ​​​​ടെ​​​​യും പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യോ​​​​ടെ​​​​യും നേ​​​​രി​​​​ടും. നാ​​​​റ്റോ സൈ​​​​നി​​​​ക സ​​​​ഖ്യ​​​​ത്തി​​​​ലെ അം​​​​ഗ​​​​ങ്ങ​​​​ൾ എ​​​​ന്ന നി​​​​ല​​​​യി​​​​ൽ ആ​​​​ർ​​​​ട്ടി​​​​ക് ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്താ​​​​ൻ ത​​​​ങ്ങ​​​​ൾ പ്ര​​​​തി​​​​ജ്ഞാ​​​​ബ​​​​ദ്ധ​​​​രാ​​​​ണെ​​​​ന്നും ഉ​​​​ർ​​​​സു​​​​ല വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഗ്രീ​​​​ൻ​​​​ലാ​​​​ൻ​​​​ഡ് അ​​​​മേ​​​​രി​​​​ക്ക ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നെ എ​​​​തി​​​​ർ​​​​ക്കു​​​​ന്ന രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മേ​​​​ൽ പ​​​​ത്തു ശ​​​​ത​​​​മാ​​​​നം തീ​​​​രു​​​​വ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള നീ​​​​ക്ക​​​​ത്തി​​​​നി​​​​ടെ​​​​യാ​​​​ണ് യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ൾ ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി രം​​​​ഗ​​​​ത്തു​​​​വ​​​​ന്നി​​​​ട്ടു​​​​ള്ള​​​​ത്.

International

"നി​ധി' തേ​ടി ലോ​ക​ശ​ക്തി​ക​ള്‍; ഭൂമിയുടെ ലോക്കർ യു​ദ്ധ​ഭൂ​മി​യാ​കു​മോ?

കോപൻഗേഹൻ: ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുപുതച്ച ഏകാന്തമായ ദ്വീപ്, ഗ്രീന്‍ലാന്‍ഡ്. ലോകത്തിലെ ഏറ്റവും വലിയ ഈ ദ്വീപിനെ വെറുമൊരു ഹിമപ്രദേശമായി കണ്ടിരുന്ന കാലം കഴിഞ്ഞു. ഇന്ന് ആഗോള രാഷ്‌ട്രീയ ത്തിലെയും സമ്പദ് വ്യവസ്ഥയിലെയും ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ഇടമായി ഗ്രീന്‍ലാന്‍ഡ് മാറിയിരിക്കുന്നു. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെപ്പോലുള്ള ലോകനേതാക്കള്‍ ഈ ദ്വീപിനായി കണ്ണുവയ്ക്കുമ്പോള്‍, അതിനു പിന്നില്‍ കേവലം ഭൂമിശാസ്ത്രപരമായ താത്പര്യങ്ങള്‍ മാത്രമല്ല, കോടിക്കണക്കിനു ഡോളര്‍ മൂല്യമുള്ള പ്രകൃതിവിഭവങ്ങളുടെ വലിയൊരു ശേഖരം കൂടിയുണ്ട്.

ഗ്രീന്‍ലാന്‍ഡിന്‍റെ ചരിത്രം

നൂറ്റാണ്ടുകള്‍ക്കു മുമ്പ് മുമ്പ് എറിക് ദി റെഡ് എന്ന വൈക്കിംഗ് നാവികന്‍ എത്തിയ കാലം മുതല്‍ ഗ്രീന്‍ലാന്‍ഡ് ലോകത്തിനു കൗതുകമാണ്. ഡെന്മാര്‍ ക്കിന്‍റെ കീഴിലുള്ള ഈ സ്വയംഭരണ പ്രദേശം സ്വന്തമാക്കാന്‍ അമേരിക്ക പതിറ്റാണ്ടുകളായി ശ്രമിക്കുന്നുണ്ട്. 1867ല്‍ വില്യം സെവാര്‍ഡ് തുടങ്ങിയ ആഗ്രഹം 2019ല്‍ ഡോണള്‍ഡ് ട്രംപില്‍ വരെ എത്തിനില്‍ക്കുന്നു. ഗ്രീന്‍ലാന്‍ഡ് വിലയ്ക്കു വാങ്ങാമെന്ന ട്രംപിന്‍റെ നിര്‍ദേശം അസംബന്ധം എന്നാണ് ഡാനിഷ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. അമേരിക്കയും യൂറോപ്യന്‍ സഖ്യകക്ഷികളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ പോലും ഈ വിഷയം വിള്ളലുകള്‍ വീഴ്ത്തിയിട്ടുണ്ട്.

ഗ്രീന്‍ലാന്‍ഡിലെ നിധി

ഭൂമിശാസ്ത്രപരമായ പഠനങ്ങള്‍ പ്രകാരം, വരുംകാല ലോകത്തെ നിയന്ത്രിക്കാന്‍ പോകുന്ന പ്രധാന വിഭവങ്ങള്‍ ഗ്രീന്‍ലാന്‍ഡിന്‍റെ മഞ്ഞിനടിയില്‍ ഒളിഞ്ഞിരിപ്പുണ്ട്.
അപൂര്‍വ ധാതുക്കള്‍: ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികള്‍, വിന്‍ഡ് ടര്‍ബൈനുകള്‍, സോളാര്‍ പാനലുകള്‍ എന്നിവ നിര്‍മിക്കാന്‍ ആവശ്യമായ നിര്‍ണായക ധാതുക്കളുടെ വന്‍ ശേഖരം ഇവിടെയുണ്ട്.
ഫോസില്‍ ഇന്ധനങ്ങള്‍: ആര്‍ട്ടിക് മേഖലയില്‍ വലിയ തോതിലുള്ള എണ്ണ, പ്രകൃതിവാതക നിക്ഷേപമുണ്ടെന്നു ശാസ്ത്രജ്ഞര്‍ കരുതുന്നു.
ക്രയോലൈറ്റ്: രണ്ടാം ലോകമഹായുദ്ധകാലത്തു വിമാന നിര്‍മാണത്തിനുള്ള അലുമിനിയം വേര്‍തിരിച്ചെടുക്കാന്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ഈ ധാതു ഇവിടെ ധാരാളമായി കണ്ടുവരുന്നു.

വെല്ലുവിളികള്‍ നിറഞ്ഞ ഖനനം

ഗ്രീന്‍ലാന്‍ഡ് എന്ന നിധിശേഖരത്തിലേക്കുള്ള വഴി അത്ര എളുപ്പമല്ല. ഏകദേശം 80 ശതമാനവും മഞ്ഞുപാളികളാല്‍ മൂടപ്പെട്ട ഈ മണ്ണില്‍ ഖനനം നടത്തുന്നത് വലിയ സാങ്കേതിക വെല്ലുവിളിയാണ്.
ഖനനം മൂലമുണ്ടാകുന്ന മലിനീകരണം ഇവിടുത്തെ ശുദ്ധജലത്തെയും തദ്ദേശീയരുടെ ജീവിതത്തെയും ദോഷകരമായി ബാധിക്കും. റേഡിയോ ആക്ടീവ് മൂലകങ്ങളുമായി കലര്‍ന്നു കിടക്കുന്ന ധാതുക്കള്‍ വേര്‍തിരിച്ചെ ടുക്കുന്നതിനു ഗ്രീന്‍ലാന്‍ഡ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനവും ആര്‍ട്ടിക്കും

ആഗോളതാപനം മൂലം ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുകുന്നത് ലോകത്തിനു ഭീഷണിയാണെങ്കിലും വന്‍കിട കമ്പനകള്‍ ഇതിനെ ഒരു അവസരമായാണ് കാണുന്നത്. മഞ്ഞുരുകുന്നതോടെ പുതിയ കപ്പല്‍ ചാലുകള്‍ തുറക്കപ്പെടുകയും ധാതുക്കള്‍ കടത്തിക്കൊണ്ടുപോകുന്നത് എളുപ്പമാവുകയും ചെയ്യുമെന്നാണ് ആഗോളഭീമന്മാരുടെ കണക്കുകൂട്ടല്‍. എത്ര മോശപ്പെട്ട കച്ചവട താത്പര്യമാണ് ഇവരുടെ ഉള്ളിലുള്ളതെന്ന് ഇതു വെളിവാക്കുന്നു. യഥാര്‍ഥത്തില്‍ ഗ്രീന്‍ലാന്‍ഡിനെ ചൂഷണം ചെയ്യാന്‍ കാത്തിരിക്കുന്ന കഴുകനോടാണ് അമേരിക്കയെ പലരു ഉപമിക്കുന്നത്. പ്രത്യേകിച്ചും ആ രാജ്യത്തിന്‍റെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.

ഗ്രീന്‍ലാന്‍ഡുകാരുടെ നിലപാട്

വികസനത്തെ അവര്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും തങ്ങളുടെ ഭൂമിയുടെ ഉടമസ്ഥാവകാശവും പരിസ്ഥിതിയുടെ സുരക്ഷിതത്വവും ഉറപ്പുവരുത്ത ണമെന്ന് അവര്‍ക്കു നിര്‍ബന്ധമുണ്ട്. ഗ്രീന്‍ലാന്‍ഡ് ഇന്നു കേവലം ഒരു മഞ്ഞു ദ്വീപല്ല, മറിച്ച് നാളെയുടെ ഊര്‍ജം കാത്തുവച്ചിരിക്കുന്ന ഭൂമിയുടെ ലോക്കര്‍ ആണ്. ലോകശക്തികളുടെ മത്സരബുദ്ധിയും പ്രകൃതിയുടെ സംരക്ഷണവും തമ്മിലുള്ള വലിയൊരു പോരാട്ടത്തിനാകും വരും ദശകങ്ങളില്‍ ഈ ഹിമദേശം സാക്ഷ്യം വഹിക്കുക.

NRI

രാ​ഗം മൂ​ന്നാം സീ​സ​ൺ ബ്രി​സ്റ്റോ​ളി​ൽ മാ​ർ​ച്ച്‌ ഒ​ന്നി​ന്; അ​ദ്വ​യ പു​ര​സ്‌​കാ​രം ബാ​ബു ഏ​ബ്ര​ഹാ​മി​ന്

ബ്രി​സ്റ്റോ​ൾ: അ​ദ്വൈ​ത ആ​ർ​ട്സ് ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ ക​ലാ സം​ഗീ​തോ​ത്സ​വ​മാ​യ "രാ​ഗം മൂ​ന്നാം സീ​സ​ൺ' ബ്രി​സ്റ്റോ​ളി​ൽ മാ​ർ​ച്ച്‌ ഒ​ന്നി​ന് മൂ​ന്നു മു​ത​ൽ ഏ​ഴു വ​രെ ന​ട​ക്കും. ബാ​ബു എ​ബ്ര​ഹാം ര​ചി​ച്ച "ക​മ്പി​ളി ക​ണ്ട​ത്തെ ക​ൽ​ഭ​ര​ണി​ക​ൾ' എ​ന്ന ആ​ത്മ​ക​ഥാ​പ​ര​മാ​യ ര​ച​ന​യ്ക്ക് ആ​ണ് അ​ദ്വൈ​ത​യു​ടെ പ്ര​ഥ​മ അ​ദ്വ​യ പു​ര​സ്കാ​രം.

മാ​ർ​ച്ച്‌ ഒ​ന്നി​ന് ബ്രി​സ്റ്റോ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്‌​കാ​രം വി​ത​ര​ണം ചെ​യ്യും. ബ്രി​സ്റ്റ​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പെ​ടു​ന്ന ഗാ​യ​ക​ന് ജി. ​ദേ​വ​രാ​ജ​ൻ പു​ര​സ്കാ​ര​വും ന​ൽ​കും. ന​ർ​ത്ത​കി ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ അ​പ​ർ​ണ്ണ പ​വി​ത്ര​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ക്ലാ​സി​ക്ക​ൽ നൃ​ത്ത​ത്തോ​ടെ ആ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ക.

 

NRI

റാം​സ്‌​ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ താ​മ​സി​ച്ചു​ള്ള

റാം​സ്‌​ഗേ​റ്റ്: റാം​സ്‌​ഗേ​റ്റ് ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ഫെ​ബ്രു​വ​രി 13 മു​ത​ൽ 15 വ​രെ താ​മ​സി​ച്ചു​ള്ള "ആ​ന്ത​രി​ക സൗ​ഖ്യ ധ്യാ​നം' സം​ഘ​ടി​പ്പി​ക്കു​ന്നു. റാം​സ്‌​ഗേ​റ്റ് വി​ൻ​സ​ൻ​ഷ്യ​ൻ ഡി​വൈ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​ർ ഡ​യ​റ​ക്‌​ട​റും അ​ഭി​ഷി​ക്ത വ​ച​ന പ്ര​ഘോ​ഷ​ക​നു​മാ​യ ഫാ. ​ജോ​സ​ഫ് എ​ടാ​ട്ടും അ​നു​ഗ്ര​ഹീ​ത ധ്യാ​ന ഗു​രു​ക്ക​ളാ​യ ഫാ. ​പോ​ൾ പ​ള്ളി​ച്ച​ൻ കു​ടി​യി​ലും ഫാ. ​ഡെ​ർ​ബി​ൻ എ​ട്ടി​ക്കാ​ട്ടി​ലും സം​യു​ക്ത​മാ​യി​ട്ടാ​വും ഈ ​ത്രി​ദി​ന ആ​ന്ത​രി​ക സൗ​ഖ്യ​ധ്യാ​നം ന​യി​ക്കു​ക.

"അ​വി​ടു​ന്ന് ഹൃ​ദ​യം ത​ക​ർ​ന്ന​വ​രെ സൗ​ഖ്യ​പ്പെ​ടു​ത്തു​ക​യും അ​വ​രു​ടെ മു​റി​വു​ക​ൾ വ​ച്ചു​കെ​ട്ടു​ക​യും ചെ​യ്യു​ന്നു' (സ​ങ്കീ​ർ​ത്ത​നം147:3). ആ​ന്ത​രി​ക​മാ​യി ഭ​വി​ച്ചി​ട്ടു​ള്ള വേ​ദ​ന​ക​ളും മു​റി​വു​ക​ളും ആ​കു​ല​ത​ക​ളും ചി​ന്താ​ധാ​ര​ക​ളി​ൽ ഉ​ണ​ർ​ത്തി, ഉ​ള്ളം​തു​റ​ന്നു പ്രാ​ർ​ഥി​ക്കു​വാ​നും വി​ടു​ത​ലി​ന്‍റെ നാ​ഥ​നി​ലൂ​ടെ സൗ​ഖ്യ​പ്പെ​ടു​വാ​നും അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​യ ശു​ശ്രൂ​ഷ​ക​ളാ​ണ് ആ​ന്ത​രി​ക സൗ​ഖ്യ ധ്യാ​ന​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ധ്യാ​ന​ത്തി​ൽ പ​ങ്കു​ചേ​രു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഉ​ട​ൻ ത​ന്നെ താ​ഴെ​ക്കൊ​ടു​ത്തി​രി​ക്കു​ന്ന ലി​ങ്കി​ലൂ​ടെ പേ​രു​ക​ൾ ര​ജി​സ്റ്റ​റു​ചെ​യ്തു സീ​റ്റു​ക​ൾ ഉ​റ​പ്പാ​ക്കു​വാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു. 2026 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ആ​ന്ത​രി​ക സൗ​ഖ്യാ​ധ്യാ​നം, 13ന് ​രാ​വി​ലെ എ‌​ട്ട് മു​ത​ൽ 15ന് ​വൈ​കു​ന്നേ​രം നാ​ല് വ​രെ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

മാ​ന​സി​ക ന​വീ​ക​ര​ണ​ത്തി​നും ആ​ന്ത​രി​ക വേ​ദ​ന​ക​ളും ഉ​ത്ക​ണ്ഠ​ക​ളും സൗ​ഖ്യ​പ്പെ​ടു​ന്ന​തി​നും അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​യ ധ്യാ​ന ശു​ശ്രു​ഷ​യി​ലേ​ക്ക് ഏ​വ​രെ​യും ഫാ.​ജോ​സ​ഫ് എ​ടാ​ട്ട്, ഫാ.​പോ​ൾ, ഫാ. ​ഡെ​ബ്രി​ൻ എ​ന്നി​വ​ർ സ​സ്നേ​ഹം ക്ഷ​ണി​ച്ചു​കൊ​ള്ളു​ന്നു.

ആ​ന്ത​രി​ക സൗ​ഖ്യ ധ്യാ​ന​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​വ​ർ​ക്ക് റാം​സ്ഗേ​റ്റ് ഡി​വൈ​ൻ സെ​ന്റ​റി​ൽ, ധ്യാ​നം തു​ട​ങ്ങു​ന്ന​തി​ന്റെ ത​ലേ​ദി​വ​സം, 12ന് ​വൈ​കു​ന്നേ​രം മു​ത​ൽ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​താ​ണ്. ധ്യാ​ന​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണ​ത്തി​നും താ​മ​സ​ത്തി​നു​മാ​യി 75 പൗ​ണ്ട് മാ​ത്ര​മാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്‌ ഈ​ടാ​ക്കു​ക.

ര​ജി​സ്ട്രേ​ഷ​ൻ: https://www.divineuk.org/residential-retreats

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: +447474787890,  Email: [email protected], Website:www.divineuk.org

വേദി: Divine Retreat Centre, St. Augustine's Abbey Ramsgate, Kent, CT11 9PA.

NRI

ഗ്ലോ​ബ​ല്‍ മ​ല​യാ​ളി ഫെ​സ്റ്റി​വ​ല്‍: 16 മ​ല​യാ​ളി​ക​ളെ ഗ്ലോ​ബ​ല്‍ മ​ല​യാ​ളി ര​ത്ന ന​ല്‍​കി ആ​ദ​രി​ക്കും

കൊ​ച്ചി: ജ​നു​വ​രി 1, 2 തീ​യ​തി​ക​ളി​ല്‍ കൊ​ച്ചി ക്രൗ​ണ്‍ പ്ലാ​സ ഹോ​ട്ട​ലി​ല്‍ ന​ട​ക്കു​ന്ന പ്ര​ഥ​മ ഗ്ലോ​ബ​ല്‍ മ​ല​യാ​ളി ഫെ​സ്റ്റി​വ​ലി​ന്‍റെ ര​ണ്ടാം ദി​ന​ത്തി​ല്‍ ആ​ഗോ​ള​ത​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത 16 മ​ല​യാ​ളി​ക​ളെ ഗ്ലോ​ബ​ല്‍ മ​ല​യാ​ളി ര​ത്ന പു​ര​സ്കാ​രം ന​ല്‍​കി ആ​ദ​രി​ക്കും.

എ​ന്‍​ജി​ഒ ര​ജി​സ്ട്രേ​ഷ​നു​ള്ള ഇ​ന്ത്യ​ന്‍ ക​മ്പ​നി​യാ​ണ് ഫെ​സ്റ്റി​വ​ല്‍ ഒ​രു​ക്കു​ന്ന മ​ല​യാ​ളി ഫെ​സ്റ്റി​വ​ല്‍ ഫെ​ഡ​റേ​ഷ​ന്‍. ലോ​ക​ത്തെ​വി​ടെ​യു​മു​ള്ള മ​ല​യാ​ളി​ക​ള്‍​ക്ക് ഈ ​ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.

പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്ക​മാ​വു​ക. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ള്‍ ഒ​ത്തു​ചേ​ര്‍​ന്ന് പു​തു​വ​ത്സ​ര​ത്തെ സ്വാ​ഗ​തം ചെ​യ്യും.

ജ​നു​വ​രി ര​ണ്ടി​ന് രാ​വി​ലെ​യു​ള്ള സെ​ഷ​ന്‍ പൂ​ര്‍​ണ​മാ​യും പ്ര​ഥ​മ ഗ്ലോ​ബ​ല്‍ മ​ല​യാ​ളി ട്രേ​ഡ് ആ​ന്‍​ഡ് ഇ​ന്‍​വെ​സ്റ്റ്മെ​ന്‍റ് മീ​റ്റ് ആ​ണ് ന​ട​ക്കു​ന്ന​ത്. വെ​കു​ന്നേ​രം ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍, ആ​ഗോ​ള ത​ല​ത്തി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച 16 മ​ല​യാ​ളി​ക​ളെ ആ​ദ​രി​ക്കും.

ലൈ​ഫ്ടൈം ബി​സി​ന​സ്, മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ന​ല്‍​കി​യ വി​വി​ധ സേ​വ​ന​ങ്ങ​ള്‍, ഇ​ക്ക​ണോ​മി, ഫി​നാ​ന്‍​സ്, എ​ൻ​ജി​നി​യ​റിം​ഗ്, സ​യ​ന്‍​സ്, സാ​ങ്കേ​തി​ക​വി​ദ്യ, രാ​ഷ്ട്രീ​യം, സാ​മൂ​ഹി​ക സേ​വ​നം, വ്യാ​പാ​രം, ബി​സി​ന​സ്, സാ​ഹി​ത്യം, ക​ല, സം​സ്കാ​രം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലെ നേ​ട്ട​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന​ത്.

കൂ​ടാ​തെ, മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ന​ല്‍​കി​യ വ്യ​ക്തി​പ​ര​മാ​യ നേ​ട്ട​ങ്ങ​ളും സം​ഭാ​വ​ന​ക​ളും പ​രി​ഗ​ണി​ച്ച് ഏ​താ​നും പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളെ​യും പ്ര​ത്യേ​ക അം​ഗീ​കാ​ര​ങ്ങ​ള്‍ ന​ല്‍​കി ആ​ദ​രി​ക്കും.

ആ​ഗോ​ള മ​ല​യാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ ശ​ക്ത​മാ​യ ഒ​രു നെ​റ്റ്‌​വ​ര്‍​ക്ക് സ്ഥാ​പി​ക്കു​ക, ആ​ഗോ​ള മ​ല​യാ​ളി സ​മൂ​ഹ​ത്തെ കേ​ര​ള​ത്തി​ലേ​ക്ക് അ​ടു​പ്പി​ക്കു​ക​യും സം​സ്ഥാ​ന​ത്തി​ന്‍റെ പു​രോ​ഗ​തി​ക്ക് പ​ങ്കാ​ളി​ക​ളാ​ക്കു​ക​യും ചെ​യ്യു​ക എ​ന്നി​വ​യാ​ണ് ഫെ​സ്റ്റി​വ​ലി​ലൂ​ടെ ഫെ​ഡ​റേ​ഷ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്.

കൊ​ച്ചി ക്രൗ​ണ്‍ പ്ലാ​സ ഹോ​ട്ട​ലി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ ഗ്ലോ​ബ​ല്‍ മ​ല​യാ​ളി ഫെ​സ്റ്റി​വ​ലി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി മ​ല​യാ​ളി ഫെ​സ്റ്റി​വ​ല്‍ ഫെ​ഡ​റേ​ഷ​ന്‍ സി​ഇ​ഒ ആ​ന്‍​ഡ്രൂ പാ​പ്പ​ച്ച​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ അ​ബ്ദു​ല്ല മ​ഞ്ചേ​രി​യും അ​റി​യി​ച്ചു.

 

NRI

ല​ണ്ട​ൻ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ജ​നു​വ​രി മൂ​ന്നി​ന് റ​യി​ൻ​ഹാ​മി​ൽ

റ​യി​ൻ​ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ണ്ട​നി​ൽ മാ​സം തോ​റും സം​ഘ​ടി​പ്പി​ക്കു​ന്ന "ആ​ദ്യ ശ​നി​യാ​ഴ്ച ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ' ജ​നു​വ​രി മൂ​ന്നി​ന് ന​ട​ക്കും.  

ല​ണ്ട​നി​ൽ റ​യി​ൻ​ഹാം ഔ​ർ ലേ​ഡി ഓ​ഫ് ലാ​സ​ലേ​റ്റ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലാ​ണ് ക​ൺ​വ​ൻ​ഷ​ൻ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ധ്യാ​ന​ഗു​രു​വും ല​ണ്ട​നി​ൽ അ​ജ​പാ​ല​ന ശു​ശ്രു​ഷ ന​യി​ക്കു​ക​യും ചെ​യ്യു​ന്ന ഫാ. ​ജോ​സ​ഫ് മു​ക്കാ​ട്ട് നേ​തൃ​ത്വം ന​ൽ​കും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ എ​പ്പാ​ർ​ക്കി ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ചെ​യ​ർ പേ​ഴ്സ​ണും കൗ​ൺ​സി​ല​റും പ്ര​ശ​സ്ത തി​രു​വ​ച​ന പ്ര​ഘോ​ഷ​ക​യു​മാ​യ സി​സ്റ്റ​ര്‍ ആ​ന്‍ മ​രി​യ എ​സ്എ​ച്ച്, വി​ശു​ദ്ധ​ഗ്ര​ന്ഥ സ​ന്ദേ​ശ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ക​യും സ്പി​രി​ച്വ​ൽ ഷെ​യ​റിം​ഗി​നു നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്യും.

ഫാ. ​ഷി​നോ​ജ് ക​ള​രി​ക്ക​ൽ ശു​ശ്രൂ​ക​ളി​ൽ പ​ങ്ക് ചേ​രും. ജ​നു​വ​രി മൂ​ന്നി​ന് രാ​വി​ലെ 9.30ന് ​ജ​പ​മാ​ല സ​മ​ർ​പ്പ​ണ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ വി​ശു​ദ്ധ​ബ​ലി, തി​രു​വ​ച​ന ശു​ശ്രു​ഷ, തു​ട​ർ​ന്ന് ആ​രാ​ധ​ന​യ്ക്കു​ള്ള സ​മ​യ​മാ​ണ്.

കു​മ്പ​സാ​ര​ത്തി​നും സ്പി​രി​ച്വ​ൽ ഷെ​യ​റിം​ഗി​നും അ​വ​സ​രം ഒ​രു​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ വൈ​കു​ന്നേ​രം നാ​ലി​ന് സ​മാ​പി​ക്കും. ഇം​ഗ്ലീ​ഷി​ലു​ള്ള ശു​ശ്രു​ഷ​ക​ളും ല​ഭ്യ​മാ​ണ്.

ക​ൺ​വ​ൻ​ഷ​ൻ തി​രു​ക്ക​ർ​മ​ങ്ങ​ളി​ലും ശു​ശ്രൂ​ഷ​ക​ളി​ലും പ​ങ്കു​ചേ​ർ​ന്ന് ആ​ത്മീ​യ ന​വീ​ക​ര​ണ​വും സൗ​ഖ്യ ശാ​ന്തി​യും കൃ​പ​ക​ളും വി​ടു​ത​ലും മാ​തൃ മ​ധ്യ​സ്ഥ​ത​യി​ൽ പ്രാ​പി​ക്കു​വാ​ൻ ഏ​വ​രെ​യും ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: മ​നോ​ജ് ത​യ്യി​ൽ - 07848 808550, മാ​ത്ത​ച്ച​ൻ വി​ള​ങ്ങാ​ട​ൻ - 07915 602258.

Our lady Of La Salette RC Church, 1 Rainham Road, Rainham, Essex, RM13 8SR, UK. 

NRI

അ​യ​ർ​ല​ൻ​ഡി​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ രോ​ഗം പ​ട​രു​ന്നു

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മു​മ്പെ​ങ്ങും ഇ​ല്ലാ​ത്ത വി​ധം ഇ​ൻ​ഫ്ലു​വ​ൻ​സ രോ​ഗം പ​ട​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. യൂ​റോ​പ്പി​ൽ അ​യ​ർ​ല​ൻ​ഡ് ഏ​റ്റ​വും അ​ധി​കം ഇ​ൻ​ഫ്ലു​വ​ൻ​സ ബാ​ധി​ത​രു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

രാ​ജ്യ​ത്ത് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​വ​രി​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ​യു​ടെ പോ​സി​റ്റീ​വ് നി​ര​ക്ക് 50 ശ​ത​മാ​ന​മാ​ണ്. അ​യ​ൽ രാ​ജ്യ​മാ​യ യു​കെ​യി​ലെ സ്ഥി​തി​യും വി​ഭി​ന്ന​മ​ല്ല.

ഫ്ലൂ​വി​നെ​തി​രേ​യു​ള്ള വാ​ക്സി​ൻ എ​ടു​ക്കാ​നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ വീ​ട്ടി​ൽ ത​ന്നെ തു​ട​രാ​നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ക്കു​ന്നു. രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി രോ​ഗി​ക​ൾ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

ക്രി​സ്മ​സ് അ​വ​ധി​ക്കാ​ല​ത്ത് സാ​ധാ​ര​ണ​ഗ​തി​യി​ൽ ഫ്ലൂ ​വ്യാ​പ​നം കൂ​ടാ​റാ​ണ് പ​തി​വ്. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും ഫ്ലൂ ​വാ​ക്സി​ൻ എ​ടു​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ക്കു​ന്നു.

ഈ ​വ​ർ​ഷം ഫ്ലൂ​വി​നെ​തി​രെ പ്ര​ത്യേ​കി​ച്ച് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​ഭ്യ​ർ​ഥി​ച്ചു. മി​ക്ക ആ​ശു​പ​ത്രി​ക​ളി​ലും ഫ്ലൂ​ബാ​ധി​ക​ളു​ടെ എ​ണ്ണം ഏ​റു​ക​യാ​ണ്.

NRI

ജ​ര്‍​മ​നി​യി​ലെ മി​നി​മം വേ​ത​ന വ​ര്‍​ധ​ന​വ് തൊ​ഴി​ല്‍ ന​ഷ്‌​ട​ത്തി​ന് കാ​ര​ണ​മാ​വും

ബെ​ര്‍​ലി​ന്‍: പ്ര​തി​സ​ന്ധി​യി​ലാ​യ ജ​ര്‍​മ​നി എ​ന്ന സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ല്‍ നി​ന്നു​ള്ള കൂ​ടു​ത​ല്‍ മോ​ശം വാ​ര്‍​ത്ത​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. ജ​നു​വ​രി ഒ​ന്നി​ന് മി​നി​മം വേ​ത​ന വ​ര്‍​ധ​ന​വി​ന് മ​റു​പ​ടി​യാ​യി നേ​രി​ട്ട് ബാ​ധി​ച്ച അ​ഞ്ച് ക​മ്പ​നി​ക​ളി​ല്‍ ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ ജോ​ലി​ക​ള്‍ വെ​ട്ടി​ക്കു​റ​യ്ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ടു.

പ്ര​ത്യേ​കി​ച്ചും സാ​മ്പ​ത്തി​ക ഗ​വേ​ഷ​ക​രു​ടെ അ​ഭി​പ്രാ​യ​ത്തി​ല്‍, ജ​ര്‍​മ​നി​യു​ടെ ഏ​റ്റ​വും പു​തി​യ ബി​സി​ന​സ് കാ​ലാ​വ​സ്ഥാ സ​ര്‍​വേ​യി​ല്‍ 21.7 ശ​ത​മാ​നം പേ​ര്‍ ശ​രി​വ​യ്ക്കു​ക​യാ​ണ്. എ​ന്നി​രു​ന്നാ​ലും മി​നി​മം വേ​ത​ന വ​ര്‍​ധന​വ് നേ​രി​ട്ട് ബാ​ധി​ക്കു​ന്ന​ത് 37 ശ​ത​മാ​നം പേ​രെ മാ​ത്ര​മാ​ണ്.

അ​വ​യി​ല്‍, പ​ല ക​മ്പ​നി​ക​ളും നി​ക്ഷേ​പ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ച്ച് വി​ല ഉ​യ​ര്‍​ത്താ​ന്‍ പ​ദ്ധ​തി​യി​ടു​ന്നു. വ​ര്‍​ഷാ​വ​സാ​ന​ത്തോ​ടെ മി​നി​മം വേ​ത​നം തു​ട​ക്ക​ത്തി​ല്‍ മ​ണി​ക്കൂ​റി​ന് 1.08 യൂ​റോ മു​ത​ല്‍ 13.90 വ​രെ വ​ര്‍​ധി​ക്കും. ഈ ​വ​ര്‍​ധ​ന ഭാ​വി​യി​ല്‍ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ക മാ​ത്ര​മ​ല്ല ക​മ്പ​നി​ക​ള്‍ ജോ​ലിക്ക് ആ​ളെ എ​ടു​ക്കാ​ത്ത അ​വ​സ്ഥ​യി​ലേ​യ്ക്കും ത​ള്ളി​നീ​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ അഭിപ്രായം.

വ​ര്‍​ഷാ​രം​ഭ​ത്തി​ല്‍ വ​രാ​നി​രി​ക്കു​ന്ന മി​നി​മം വേ​ത​ന വ​ര്‍​ധ​ന​വ് "ഇ​ത് ബാ​ധി​ച്ച ക​മ്പ​നി​ക​ളു​ടെ തൊ​ഴി​ല്‍ ചെ​ല​വു​ക​ളി​ല്‍ ഗ​ണ്യ​മാ​യ വ​ര്‍​ധ​ന​വി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​താ​യി ഇ​ഫോ ഗ​വേ​ഷ​ക​നും പ​റ​യു​ന്നു. സാ​മ്പ​ത്തി​ക ദു​ര്‍​ബ​ല​ത​യു​ടെ നി​ല​വി​ലെ കാ​ല​ഘ​ട്ട​ത്തി​ല്‍ മി​നി​മം വേ​ത​നം വ​ര്‍​ധി​പ്പി​ക്കു​ന്ന​ത് പ്ര​ത്യേ​കി​ച്ച് ദോ​ഷ​ക​ര​മാ​ണെ​ന്ന് ക​മ്പ​നി​ക​ളു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ കാ​ണി​ക്കു​ന്ന​ത്.

2022ലെ ​അ​വ​സാ​ന​ത്തെ പ്ര​ധാ​ന മി​നി​മം വേ​ത​ന വ​ര്‍​ധ​ന​വി​ന് ശേ​ഷ​മു​ള്ള​തി​നേ​ക്കാ​ള്‍ വ​ള​രെ രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് ക​മ്പ​നി​ക​ളു​ടെ​ത് എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. അ​ന്ന്, അ​ത് 1.55 യൂ​റോ വ​ര്‍​ധി​ച്ച് 12 യൂ​റോ​യാ​യി. ഇ​തും പ​ല​പ്പോ​ഴും തൊ​ഴി​ല്‍ വെ​ട്ടി​ക്കു​റ​വു​ക​ളും നി​ക്ഷേ​പം കു​റ​യ്ക്ക​ലും ഉ​ണ്ടാ​ക്കി.

2022 ലെ ​വ​ര്‍ധ​ന​വി​ന് മു​മ്പ്, ബാ​ധി​ച്ച ക​മ്പ​നി​ക​ളി​ല്‍ 10.6 ശ​ത​മാ​നം മാ​ത്ര​മേ തൊ​ഴി​ല്‍ വെ​ട്ടി​ക്കു​റ​വ് ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്നു​ള്ളൂ. നി​ക്ഷേ​പ​ങ്ങ​ളി​ല്‍ നി​ല​വി​ല്‍ 27.7 ശ​ത​മാ​നം കു​റ​വ് ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്, അ​ന്ന് 15 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു ഇ​ത്.

സാ​ധ്യ​ത​യു​ള്ള വി​ല വ​ര്‍​ധ​ന​വി​നെ​ക്കു​റി​ച്ച്, ഇ​ത്ത​വ​ണ പ്ര​തി​ക​ര​ണ​ങ്ങ​ള്‍ കു​റ​വാ​ണ്. നി​ല​വി​ല്‍, 49.7 ശ​ത​മാ​നം പേ​ര്‍ അ​വ ന​ട​പ്പി​ലാ​ക്കാ​ന്‍ പ​ദ്ധ​തി​യി​ടു​ന്നു. മു​മ്പ് 54.8 ശ​ത​മാ​ന​മാ​യി​രു​ന്നു ഇ​ത്.

പ്ര​ഖ്യാ​പി​ച്ച പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ട്ടും, ബാ​ധി​ച്ച പ​ല ക​മ്പ​നി​ക​ളും നെ​ഗ​റ്റീ​വ് പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്നു. ജ​ര്‍​മ​നി​യി​ലെ 51 ശ​ത​മാ​നം ബി​സി​ന​സു​ക​ളും ലാ​ഭ​ക്ഷ​മ​ത​യി​ല്‍ ഇ​ടി​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​വ​യാ​ണ്.​ ഹോ​സ്പി​റ്റാ​ലി​റ്റി, റീ​ട്ടെ​യി​ല്‍ മേ​ഖ​ല​ക​ളെ​യും ബാ​ധി​ക്കും.

ക​മ്പ​നി​ക​ളെ നേ​രി​ട്ട് പ​രി​ഗ​ണി​ക്കു​ന്നു ഭാ​വി​യി​ലെ മി​നി​മം വേ​ത​ന​മാ​യ 13.90യൂ​റോ​യി​ല്‍ താ​ഴെ മ​ണി​ക്കൂ​ര്‍ വേ​ത​ന​മു​ള്ള ജീ​വ​ന​ക്കാ​രെ നി​ല​വി​ല്‍ നി​യ​മി​ച്ചാ​ല്‍ ഇ​ത് ബാ​ധി​ക്ക​പ്പെ​ടും. ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​യി​ല്‍ (77 ശ​ത​മാ​നം), റീ​ട്ടെ​യി​ല്‍ മേ​ഖ​ല​യി​ല്‍ (71 ശ​ത​മാ​നം), ടെ​ക്സ്റ്റെ​ല്‍, ഭ​ക്ഷ്യ വ്യ​വ​സാ​യ​ങ്ങ​ളി​ല്‍ (യ​ഥാ​ക്ര​മം 62, 59 ശ​ത​മാ​നം) ഇ​ത് പ്ര​ത്യേ​കി​ച്ചും സാ​ധാ​ര​ണ​മാ​ണ്.

പ​ല മേ​ഖ​ല​ക​ളി​ലും ഈ ​ക​ണ​ക്ക് 40 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യാ​ണ്, മെ​ക്കാ​നി​ക്ക​ല്‍ എ​ൻജിനി​യ​റിം​ഗി​ലും നി​ര്‍​മാ​ണ​ത്തി​ലും ഇ​ത് 20 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യാ​ണ്. എ​ന്നി​രു​ന്നാ​ലും, മി​നി​മം വേ​ത​ന വ​ര്‍​ധ​ന​വ് ബാ​ധി​ക്കു​ന്ന തൊ​ഴി​ല്‍ ബ​ന്ധ​ങ്ങ​ളു​ടെ അ​നു​പാ​തം കു​റ​വാ​ണ് ബാ​ധി​ച്ച ക​മ്പ​നി​ക​ളി​ലെ ജോ​ലി​ക​ളു​ടെ 15.5 ശ​ത​മാ​ന​വും എ​ല്ലാ ക​മ്പ​നി​ക​ളി​ലു​മാ​യി 5.8 ശ​ത​മാ​ന​വും മാ​ത്രം.

ഇ​തു​വ​രെ​യു​ള്ള​തി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍​ന്ന അ​നു​പാ​തം ഹോ​സ്പി​റ്റാ​ലി​റ്റി വ്യ​വ​സാ​യ​ത്തി​ലാ​ണ് (23.9 ശ​ത​മാ​നം).

NRI

ഐ​എ​ല്‍​ആ​ര്‍ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി യു​ക്മ; അം​ഗ അ​സോ​സി​യേ​ഷ​നു​ക​ള്‍ വ​ഴി എം​പി​മാ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കും

ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ പു​തി​യ ത​ല​മു​റ കു​ടി​യേ​റ്റ​ക്കാ​രെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന ഐ​എ​ല്‍​ആ​ര്‍ പ​രി​ഷ്ക്കാ​ര​ങ്ങ​ള്‍, നി​യ​മ​പ​ര​മാ​യി കു​ടി​യേ​റി​യ സ്ക്കി​ല്‍​ഡ് വ​ര്‍​ക്കേ​ഴ്സി​ന്‍റെ​യും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് യു​കെ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യൂ​ണി​യ​ന്‍ ഓ​ഫ് യു​കെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍​സ് (യു​ക്മ) ദേ​ശീ​യ ത​ല​ത്തി​ല്‍ കാ​മ്പ​യി​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ന്‍ അ​റി​യി​ച്ചു.

ഐ​എ​ല്‍​ആ​ര്‍ ല​ഭി​ക്കു​ന്ന​തി​നു​ള്ള യോ​ഗ്യ​താ കാ​ല​യ​ള​വ് അ​ഞ്ച് വ​ര്‍​ഷ​ത്തി​ല്‍ നി​ന്ന് 10 വ​ര്‍​ഷ​മാ​യി നീ​ട്ടാ​നു​ള്ള യു​കെ സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശം ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ നി​യ​മ​പ​ര​മാ​യി യു​കെ​യി​ലേ​ക്ക് കു​ടി​യേ​റി​യി​രി​ക്കു​ന്ന പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് സ്ക്കി​ല്‍​ഡ് വ​ര്‍​ക്കേ​ഴ്സി​ലും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ലും കാ​ര്യ​മാ​യ ഉ​ത്ക​ണ്ഠ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്.

യു​കെ​യി​ലെ പു​തി​യ ത​ല​മു​റ കു​ടി​യേ​റ്റ മ​ല​യാ​ളി​ക​ളി​ല്‍ ബ​ഹു​ഭൂ​രി​പ​ക്ഷ​വും കോ​വി​ഡ് പാ​ന്‍​ഡെ​മി​ക് സ​മ​യ​ത്തോ അ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യോ ഹെ​ല്‍​ത്ത് & സോ​ഷ്യ​ല്‍ കെ​യ​ര്‍, റീ​ട്ടെ​യി​ല്‍, ലോ​ജി​സ്റ്റി​ക്സ് എ​ന്നി​ങ്ങ​നെ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ട് ഇ​ട​പെ​ടു​ന്ന ത​ര​ത്തി​ലു​ള്ള ഫ്ര​ണ്ട് ലൈ​ന്‍ വ​ര്‍​ക്കേ​ഴ്സാ​യി അ​വ​ശ്യ റോ​ളു​ക​ളി​ലെ വേ​ക്ക​ന്‍​സി​ക​ളി​ലാ​ണ് ജോ​ലി സ്വ​ന്ത​മാ​ക്കി യു​കെ​യി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കു​ന്ന​തി​ന് ആ​രം​ഭി​ച്ച​ത്.

അ​വ​രി​ല്‍ നാ​ട്ടി​ല്‍ നി​ന്നും ജോ​ലി ല​ഭ്യ​മാ​യി വ​ന്ന​വ​രും അ​തേ​പോ​ലെ സ്റ്റു​ഡ​ന്‍റ് വീ​സ​യി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന് സ്ക്കി​ല്‍​ഡ് വ​ര്‍​ക്കേ​ഴ്സി​ലേ​യ്ക്ക് മാ​റി​യ​വ​രു​മു​ണ്ട്. ഹെ​ല്‍​ത്ത് ആ​ൻ​ഡ് സോ​ഷ്യ​ല്‍ കെ​യ​ര്‍ മേ​ഖ​ല​യി​ല്‍ മാ​ത്രം യു​കെ​യി​ലെ എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും മ​ല​യാ​ളി സാ​ന്നി​ധ്യ​മു​ണ്ട്.

രാ​ജ്യ​വ്യാ​പ​ക​മാ​യി ഒ​രു കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് യു​ക്മ നേ​തൃ​ത്വം ന​ല്‍​കു​ന്ന​തി​നാ​യി ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി തീ​രു​മാ​ന​മെ​ടു​ത്ത​ത് ബ്രി​ട്ട​നി​ലെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള മ​ല​യാ​ളി​ക​ളെ ഈ ​മു​ന്നേ​റ്റ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​ക്ക​ണ​മെ​ന്ന താ​ത്പ​ര്യം മു​ന്‍​നി​ര്‍​ത്തി​യാ​ണെ​ന്ന് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ര്‍ നാ​യ​ര്‍ വ്യ​ക്ത​മാ​ക്കി.

ഈ ​വി​ഷ​യ​ത്തി​ല്‍ യു​ക്മ ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യം യു​ക്മ​യു​ടെ നി​ര​വ​ധി അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളും അ​തേ​പോ​ലെ പു​തി​യ ത​ല​മു​റ​യി​ലെ ഈ ​വി​ഷ​യം ബാ​ധി​ക്കു​ന്ന മ​ല​യാ​ളി​ക​ളും ഉ​ന്ന​യി​ച്ചി​രു​ന്നു. യു​കെ​യി​ലെ ഓ​രോ പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് ഈ ​വി​ഷ​യം ബാ​ധി​ത​മാ​കു​ന്ന വോ​ട്ട​ര്‍​മാ​രെ അ​ണി​നി​ര​ത്തി ദേ​ശീ​യ ത​ല​ത്തി​ല്‍ ഒ​രു പ്ര​ചാ​ര​ണം ഏ​കോ​പി​പ്പി​ക്കു​ന്ന​താ​യി​രി​ക്കും.

നി​ര്‍​ദ്ദി​ഷ്ട ഐ​എ​ല്‍​ആ​ര്‍ മാ​റ്റം ബാ​ധി​ക്കു​ന്ന ഓ​രോ വോ​ട്ട​റും അ​വ​രു​ടെ പ്രാ​ദേ​ശി​ക എം​പി​യെ നേ​രി​ട്ട് കാ​ണാ​നും പു​തി​യ നി​ര്‍​ദേ​ശ​ത്തി​ന്‍റെ ആ​ഘാ​തം അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും ക​രി​യ​റി​നെ​യും ദീ​ര്‍​ഘ​കാ​ല സ്ഥി​ര​ത​യെ​യും എ​ങ്ങ​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് വി​ശ​ദീ​ക​രി​ക്കു​ന്ന ഒ​രു രേ​ഖാ​മൂ​ല​മു​ള്ള റ​പ്ര​സെ​ന്‍റേ​ഷ​ന്‍ സ​മ​ര്‍​പ്പി​ക്കാ​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ചെ​യ​ര്‍​മാ​നും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റു​മാ​കു​ന്ന കാ​മ്പ​യി​ന്‍ ക​മ്മി​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ക​യും മേ​ല്‍​നോ​ട്ടം വ​ഹി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​യി ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളാ​യ സ​ണ്ണി​മോ​ന്‍ മ​ത്താ​യി, പീ​റ്റ​ര്‍ താ​ണോ​ലി​ല്‍ എ​ന്നി​വ​രെ കാ​മ്പ​യി​ന്‍ ഡ​യ​റ​ക്ട​ര്‍​മാ​രാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നും ന​യി​ക്കു​ന്ന​തി​നും റീ​ജ​ണ​ല്‍ ത​ല​ത്തി​ല്‍ യു​ക്മ ദേ​ശീ​യ ക​മ്മ​റ്റി​യി​ലും റീ​ജ​ണ​ല്‍ ക​മ്മ​റ്റി​ക​ളി​ലു​മു​ള്ള​വ​രെ നി​യോ​ഗി​ക്കും.

യു​ക്മ​യു​ടെ പ്രാ​ദേ​ശി​ക അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളു​മാ​യി ചേ​ര്‍​ന്നാ​വും ഓ​രോ പാ​ര്‍​ല​മെ​ന്റ് മ​ണ്ഡ​ല​ത്തി​ലെ​യും കാ​മ്പ​യി​ന്‍ ക​മ്മി​റ്റി​ക​ളു​ടെ രൂ​പീ​ക​ര​ണം ന​ട​ത്തെ​പ്പെ​ടു​ന്ന​ത്. അം​ഗ അ​സോ​സി​യേ​ഷ​ന്‍ ഇ​ല്ലാ​ത്ത മ​ണ്ഡ​ല​ങ്ങ​ളി​ല്‍, കാ​മ്പ​യി​ന്‍ ക​മ്മി​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നും ന​യി​ക്കു​ന്ന​തി​നു​മു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം റീ​ജ​ണ​ല്‍ ക​മ്മി​റ്റി നേ​രി​ട്ട് ഏ​റ്റെ​ടു​ക്കും. ഈ​യൊ​രു ഘ​ട​ന യു.​കെ​യു​ടെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും ഏ​കീ​കൃ​ത​വും ഫ​ല​പ്ര​ദ​വു​മാ​യ ഒ​രു കാ​മ്പ​യി​ന്‍ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​കു​മെ​ന്നാ​ണ് യു​ക്മ ദേ​ശീ​യ ഭ​ര​ണ​സ​മി​തി വി​ല​യി​രു​ത്തു​ന്ന​ത്. .

നി​ര്‍​ദി​ഷ്ട ഐ​എ​ല്‍​ആ​ര്‍ മാ​റ്റ​ങ്ങ​ള്‍​ക്കാ​യു​ള്ള ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ കാ​ല​യ​ള​വ് 2026 ഫെ​ബ്രു​വ​രി​യി​ല്‍ അ​വ​സാ​നി​ക്കു​മെ​ന്നാ​ണ് യു​കെ സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച​ത്. നി​യ​മ​നി​ര്‍​മാ​ണ പ്ര​ക്രി​യ പു​രോ​ഗ​മി​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ ഈ ​വി​ഷ​യം പ​ര​മാ​വ​ധി എം​പി​മാ​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കാ​ന്‍ സാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള രീ​തി​യി​ലാ​ണ് പ്ര​വ​ര്‍​ത്ത​നം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

2026 ജ​നു​വ​രി 10ന് ​മു​ന്‍​പാ​യി യു​കെ​യി​ലെ പ​ര​മാ​വ​ധി പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ക്മ കാ​മ്പ​യി​ൻ ക​മ്മി​റ്റി​ക​ള്‍ രൂ​പീ​ക​രി​ക്കു​ക​യും അ​തി​ന്‍റെ മ​റ്റ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ക​യും ചെ​യ്യും. 2026 ജ​നു​വ​രി 10നും ​ജ​നു​വ​രി 25നും ​ഇ​ട​യി​ലാ​യി, ഓ​രോ പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം കാ​മ്പെ​യ്ന്‍ ക​മ്മി​റ്റി​യും അ​വ​രു​ടെ പ്രാ​ദേ​ശി​ക എം​പി​യു​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​പ്പോ​യി​ന്‍റ്മെ​ന്‍റ് എ​ടു​ക്കു​ക​യും സാ​ധ്യ​മാ​വു​ക​യാ​ണെ​ങ്കി​ല്‍ എം​പി​മാ​രെ നേ​രി​ട്ട് കാ​ണു​ന്ന​തി​നു​മു​ള്ള അ​വ​സ​ര​മു​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ്.

ഓ​രോ മ​ണ്ഡ​ല​ത്തി​ലു​മു​ള്ള പ്ര​തി​നി​ധി​ക​ള്‍ അ​വ​രു​ടെ എം​പി​യെ നേ​രി​ട്ട് കാ​ണു​ക, സ​മൂ​ഹ​ത്തി​ന്‍റെ ആ​ശ​ങ്ക​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ക, മു​ന്‍​കാ​ല​പ്രാ​ബ​ല്യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന നി​യ​മ​മാ​റ്റ​ങ്ങ​ള്‍ ക​ഠി​നാ​ധ്വാ​നി​ക​ളാ​യ കു​ടി​യേ​റ്റ കു​ടും​ബ​ങ്ങ​ളി​ല്‍ സൃ​ഷ്ടി​ക്കു​ന്ന ജീ​വി​ത ആ​ഘാ​ത​ത്തി​ന്‍റെ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ള്‍ എം​പി​മാ​രെ ബോ​ധ്യ​പ്പെ​ടു​ത്തു​ക എ​ന്നു​ള്ള​താ​ണ് ഇ​തു​കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്.

അ​വ​ബോ​ധം വ​ള​ര്‍​ത്തു​ക എ​ന്ന​തി​ല്‍ ഉ​പ​രി​യാ​യി, നി​ര്‍​ദി​ഷ്ട ഐ​എ​ല്‍​ആ​ര്‍ മാ​റ്റ​ങ്ങ​ള്‍​ക്കാ​യു​ള്ള നി​ര്‍​ദേ​ശം പാ​ര്‍​ല​മെ​ന്‍റി​ല്‍ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​മ്പോ​ള്‍ വി​ഷ​യ​ത്തി​ല്‍ ഗൗ​ര​വ​മാ​യി ഇ​ട​പെ​ടു​ന്ന​തി​ന് എംപി​മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ഇ​തി​ലൂ​ടെ സ്കി​ല്‍​ഡ് വ​ര്‍​ക്ക​ര്‍ റൂ​ട്ടി​ലു​ള്ള കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് നീ​തി ല​ഭ്യ​മാ​കു​മെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് കാ​മ്പയിന്‍റെ ല​ക്ഷ്യം.

എംപി​മാ​ര്‍​ക്ക് ന​ല്‍​കേ​ണ്ടു​ന്ന നി​വേ​ദ​ന​ത്തി​ന്‍റെ മാ​തൃ​ക യു​ക്മ ദേ​ശീ​യ ക​മ്മിറ്റി അം​ഗ അ​സോസി​യേ​ഷ​നു​ക​ള്‍​ക്ക് അ​യ​ച്ചു ന​ല്‍​കും. മ​ന്ത്രി​സ​ഭ​യി​ലും പ്ര​തി​പ​ക്ഷ​ത്തും സ്വാ​ധീ​ന ശ​ക്തി​യു​ള്ള എംപിമാ​രെ നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​വാ​ന്‍ ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശ്ര​മ​ങ്ങ​ള്‍ ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്.

ന​ഴ്സു​മാ​രു​ടെ ശ​മ്പ​ള​വ​ര്‍​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2020ല്‍ ​ഇ​തേ രീ​തി​യി​ല്‍ വി​ജ​യ​ക​ര​മാ​യ കാ​മ്പ​യി​ന്‍ യു​ക്മ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കോ അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കോ ദ​യ​വാ​യി ബ​ന്ധ​പ്പെ​ടു​ക: അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ന്‍ - 07702862186, ജ​യ​കു​മാ​ര്‍ നാ​യ​ര്‍ - 07403223066.

യു​ക്മ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ള്‍ ഇ​ല്ലാ​തെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ഉ​ള്ള​വ​ര്‍​ക്കും ഈ ​കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​ക​ണ​മെ​ന്ന് താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്കും താ​ഴെ പ​റ​യു​ന്ന ലി​ങ്കി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​വു​ന്ന​താ​ണ്.

https://docs.google.com/forms/d/e/1FAIpQLSd0RRK7ZkfDzR15rRidKHlGx3-DHlB1Nf7OUBIGoNKJYG_xIA/viewform

NRI

അ​യ​ർ​ല​ൻ​ഡി​ൽ ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യു​മു​ണ്ടാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചൊ​വ്വാ​ഴ്ച ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ഉ​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. രാ​ജ്യ​ത്താ​ക​മാ​നം ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നു മു​ത​ൽ രാ​ത്രി ഒമ്പത് വ​രെ ശ​ക്ത​മാ​യ കാ​റ്റ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി മു​ത​ൽ ആറ് കൗ​ണ്ടി​ക​ളി​ൽ മ​ഴ മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടു​ണ്ട്. കാ​ർ​ലോ, കി​ല്കെ​ന്നി, കോ​ർ​ക്ക്, കെ​റി,ടി​പ്പ​റ​റി, വാ​ട്ട​ർ​ഫോ​ർ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ഴ മു​ന്ന​റി​യി​പ്പ്. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ൽ ആ​വാ​നും സാ​ധ്യ​ത ഉ​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ​റ​യു​ന്നു.

രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

NRI

രാ​ജു കു​ന്ന​ക്കാ​ട്ടി​ന് ഡോ. ​അം​ബേ​ദ്ക​ർ സാ​ഹി​ത്യ​ശ്രീ ദേ​ശീ​യ അ​വാ​ർ​ഡ്

ആ​നി​ക്കാ​ട്: ക​ലാ, സാ​ഹി​ത്യ, സാം​സ്‌​കാ​രി​ക, സാ​മൂ​ഹ്യ രം​ഗ​ങ്ങ​ളി​ലെ സ​മ​ഗ്ര സം​ഭ​വ​ന​യ്ക്കു​ള്ള 2025ലെ ​ഡോ. അം​ബേ​ദ്ക​ർ സാ​ഹി​ത്യശ്രീ ​ദേ​ശീ​യ പു​ര​സ്‌​കാ​രം രാ​ജു കു​ന്ന​ക്കാ​ട്ടി​ന് ല​ഭി​ച്ചു. ഈ മാസം 12ന് ​ഡ​ൽ​ഹി​യി​ൽ വ​ച്ച് പു​ര​സ്‌​കാ​രം സ​മ​ർ​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

രാ​ജു കു​ന്ന​ക്കാ​ട്ടി​നു ല​ഭി​ക്കു​ന്ന പ​ന്ത്ര​ണ്ടാ​മ​ത് പു​ര​സ്‌​കാ​ര​സ്‌​മാ​ണി​ത്. കോ​ട്ട​യം മാ​റ്റൊ​ലി​യു​ടെ ജ​ന​പ്രി​യ ബൈ​ബി​ൾ ഡ്ര​മാ​സ്കോ​പ്പ് നാ​ട​കം "ഒ​ലി​വ് മ​ര​ങ്ങ​ൾ സാ​ക്ഷി'​യു​ടെ ര​ച​നയ്​ക്ക് വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നും നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​രു​ന്നു.

പ്ര​വാ​സി ര​ത്‌​ന അ​വാ​ർ​ഡ്, രാ​ജ​ൻ പി. ​ദേ​വ് പു​ര​സ്‌​കാ​രം, തോ​പ്പി​ൽ ഭാ​സി പു​ര​സ്‌​കാ​രം, ആ​റ​ന്മു​ള സ​ത്യ​വ്ര​ത​ൻ പു​ര​സ്‌​കാ​രം, ശം​ഖു​മു​ദ്ര പു​ര​സ്‌​കാ​രം, അ​യ​ർ​ല​ൻഡ് മൈ​ൻ​ഡ് ഐ​ക്കോ​ൺ അ​വാ​ർ​ഡ്, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ബെ​ൽ​ഫാ​സ്റ്റ് ക​ലാ ര​ത്ന പു​ര​സ്‌​കാ​രം, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് സാ​ഹി​ത്യ ര​ത്‌​ന അ​വാ​ർ​ഡ്, കോ​ർ​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ആ​ദ​ര​വ്, തി​രു​വ​ന​ന്ത​പു​രം ന​വ​പ്ര​തി​ഭ സു​വ​ർ​ണ ജ്യോ​തി​സ് അ​വാ​ർ​ഡ്, തി​രു​വ​ന​ന്ത​പു​രം വേ​ദി ടു ​വേ​ദി​യു​ടെ നാ​ട​ക​പു​ര​സ്‌​കാ​രം, തി​രു​വ​ന​ന്ത​പു​രം സം​സ്കാ​ര സാ​ഹി​ത്യ​വേ​ദി പു​ര​സ്കാ​രം, മൈ​ത്രി സാ​ഹി​ത്യ​വേ​ദി​യു​ടെ പ്ര​ഥ​മ ക​ലാ​ര​ത്‌​ന അ​വാ​ർ​ഡ് എ​ന്നി​വ​യും രാ​ജു​വി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ദേ​ശീ​യ പു​ര​സ്‌​കാ​രം ല​ഭി​ക്കു​ന്ന​ത്.

NRI

ഐ​ഒ​സി കേ​ര​ള ചാ​പ്റ്റ​റി​ന് പു​തി​യ നേ​തൃ​നി​ര

ഡ​ബ്ലി​ൻ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (ഐ​ഒ​സി) കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ പു​തി​യ നേ​തൃ​ത്വ​ത്തെ നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ചു. ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റാ​യി സാ​ൻ​ജോ മു​ള​വ​രി​ക്ക​ലി​നെ​യും ചെ​യ​ർ​മാ​നാ​യി പു​ന്ന​മ​ട ജോ​ർ​ജു​കു​ട്ടി​യേ​യും നോ​മി​നേ​റ്റ് ചെ​യ്ത​താ​യി ഐ​ഒ​സി നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ ലി​ങ്ക് വി​ൻ​സ്റ്റാ​ർ മാ​ത്യു അ​റി​യി​ച്ചു.

പു​തി​യ പ്ര​സി​ഡ​ന്‍റാ​യ സാ​ൻ​ജോ മു​ള​വ​രി​ക്ക​ൽ വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ ഉ​യ​ർ​ന്നു​വ​ന്ന പ്ര​വ​ർ​ത്ത​ക​നാ​ണ്. കാ​ല​ടി ശ്രീ​ശ​ങ്ക​ര കോ​ള​ജി​ലെ യൂ​ണി​യ​ൻ കൗ​ൺ​സി​ല​ർ, മ​ഹാ​ത്മാ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ ഭാ​ര​വാ​ഹി, കെ​എ​സ്‌​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

തു​ട​ർ​ന്ന് കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സ് അ​യ​ർ​ല​ൻ​ഡ് കോ​ഓ​ർ​ഡി​നേ​റ്റ​ർ, ഫി​ലിം ഫെ​സ്റ്റി​വ​ൽ അ​യ​ർ​ല​ൻ​ഡ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം, ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ നി​ല​ക​ളി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ചാ​രി​റ്റി പ​രി​പാ​ടി​ക​ളി​ലും സ​ജീ​വ​മാ​ണ്. ബ്ലാ​ക്ക്റോ​ക്ക് ച​ർ​ച്ച് ക്വ​യ​ർ ടീം ​ലീ​ഡ​റാ​യും ഗാ​യ​ക​നു​മാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. പു​ന്ന​മ​ട ജോ​ർ​ജു​കു​ട്ടി സ്കൂ​ൾ, കോ​ള​ജ് കാ​ല​യ​ള​വി​ൽ കെ​എ​സ്യു പ്ര​വ​ർ​ത്ത​ന​ത്തി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

ആ ​കാ​ല​യ​ള​വി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ 1988ൽ ​സം​ഘ​ടി​പ്പി​ച്ച കേ​ര​ള മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്നു.

ഒ​ഐ​സി​സി അ​യ​ർ​ല​ൻ​ഡ് വൈ​സ് പ്ര​സി​ഡ​ന്‍റ്, സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ക​മ്മ്യൂ​ണി​റ്റി അ​യ​ർ​ല​ൻ​ഡ് - പി​തൃ​വേ​ദി​യു​ടെ നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ്, വാ​ട്ട​ർ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വം, അ​യ​ർ​ല​ൻ​ഡി​ലും യു​കെ​യി​ലും വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ന്നു​പോ​രു​ന്ന ഡ്രാ​ഗ​ൺ ബോ​ട്ട് വ​ള്ളം​ക​ളി​യി​ലേ​ക്ക് ആ​ല​പ്പു​ഴ​ക്കാ​രു​ടെ ടീ​മി​നെ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ മു​ഖ്യ​സം​ഘാ​ട​ക​ൻ, ഒ​എ​സി​സി വാ​ട്ട​ർ​ഫോ​ർ​ഡ് യൂ​ണി​റ്റ് ര​ക്ഷാ​ധി​കാ​രി എ​ന്നീ നി​ല​ക​ളി​ലും അ​ദ്ദേ​ഹം ശ്ര​ദ്ധേ​യ​മാ​യ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്നു.

അ​യ​ർ​ല​ൻ​ഡി​ലും യു​കെ​യി​ലും വി​ജ​യ​ക​ര​മാ​യി ന​ട​ന്നു​പോ​രു​ന്ന വ​ടം​വ​ലി, വ​ള്ളം​ക​ളി മ​ത്സ​ര​ങ്ങ​ളി​ൽ പു​ന്ന​മ​ട ജോ​ർ​ജ് കു​ട്ടി​യു​ടെ ക​മ​ന്‍റ​റി ഏ​വ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന​ത് ത​ന്നെ​യാ​ണ്. പു​തി​യ നേ​തൃ​ത്വ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സം​ഘ​ട​ന പൂ​ർ​ണ​പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​താ​യി നാ​ഷ​ന​ൽ നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

NRI

ക​രോ​ൾ ഗാ​നം "അ​ത്യു​ന്ന​താ' ശ്രദ്ധ നേടുന്നു

ചെം​സ്ഫോ​ർ​ഡ്: ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ന​വീ​ന​മാ​യ ഒ​രു ഉ​ണ​ർ​വ് ന​ൽ​കി "അ​ത്യു​ന്ന​താ!' എ​ന്ന ക​രോ​ൾ ഗാ​നം വ​ൻ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്. യു​കെ‌​യി​ലെ ചെം​സ്ഫോ​ർ​ഡ് മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​ണ് ഈ ​ശ്ര​ദ്ധേ​യ​മാ​യ സം​ഗീ​ത​ശി​ല്പ​ത്തി​ന് പി​ന്നി​ൽ.

പ​ര​മ്പ​രാ​ഗ​ത ക​രോ​ൾ രീ​തി​ക​ളെ പ​രി​ഷ്ക​രി​ച്ചു​കൊ​ണ്ട് ആ​ധു​നി​ക സം​ഗീ​ത​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ഈ ​ഗാ​നം, ഈ ​വ​ർ​ഷ​ത്തെ ആ​ധു​നി​ക ക്രി​സ്മ​സ് ആ​ന്തം എ​ന്ന നി​ല​യി​ൽ വേ​റി​ട്ടു നി​ൽ​ക്കു​ന്നു.

ഗാ​യ​ക​ൻ കെ.​ജി. മ​ർ​ക്കോ​സി​ന്‍റെ മ​നോ​ഹ​ര​മാ​യ ശ​ബ്‌​ദ​മാ​ണ് ഈ ​ഗാ​ന​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ണം. നാ​ട​ൻ താ​ള​ങ്ങ​ളെ​യും വെ​സ്റ്റേ​ൺ സം​ഗീ​ത ശൈ​ലി​യെ​യും മ​നോ​ഹ​ര​മാ​യി സ​മ​ന്വ​യി​പ്പി​ച്ച പ​ശ്ചാ​ത്ത​ല സം​ഗീ​തം, കേ​ൾ​വി​ക്കാ​രെ ഉ​ത്സാ​ഹ​ഭ​രി​ത​രാ​ക്കും.

ഗാ​ന​ത്തി​ന്‍റെ ര​ച​ന​യും സം​ഗീ​ത​വും നി​ർ​വ​ഹി​ച്ച​ത് പ്രി​ൻ​സ് മാ​ത്യു​വാ​ണ്. സൗ​ത്ത് ഇ​ന്ത്യ​ൻ സി​നി​മ & ടെ​ലി​വി​ഷ​ൻ അ​ക്കാ​ദ​മി​യു​ടെ ബെ​സ്റ്റ് ഡ​യ​റ​ക്ട​ർ അ​വാ​ർ​ഡ് നേ​ടി​യ മ​ധു ബാ​ല​കൃ​ഷ്ണ​ൻ ആ​ല​പി​ച്ച "നീ ​എ​ന്ന പൊ​രു​ൾ' എ​ന്ന ഗാ​ന​ത്തി​ന്‍റെ സൃ​ഷ്‌​ടാ​വാ​ണ് അ​ദ്ദേ​ഹം.

പി​റ​വ​ത്തു​നി​ന്നു​ള്ള ലി​ജോ മാ​ലി​യേ​ക്ക​ലും അ​നു പൊ​ന്ന​ത്തും ചേ​ർ​ന്നൊ​രു​ക്കി​യ ഓ​ർ​ക്ക​സ്‌​ട്രേ​ഷ​ൻ, ഗാ​ന​ത്തി​ന് ഉ​യ​ർ​ന്ന സം​ഗീ​ത​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്നു. ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന്‍റെ ആ​ഴ​ത്തി​ലു​ള്ള ചൈ​ത​ന്യം ഒ​ട്ടും ചോ​രാ​തെ​യാ​ണ് ഗാ​ന​ത്തി​ന്‍റെ ദൃ​ശ്യാ​വി​ഷ്കാ​രം.

ചെം​സ്ഫോ​ർ​ഡി​ലെ മ​ല​യാ​ളി കു​ടും​ബാം​ഗ​ങ്ങ​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള​വ​രു​ടെ ത​ന്മ​യ​ത്വ​മാ​യ പ്ര​ക​ട​നം ഈ ​ദൃ​ശ്യ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ജീ​വ​ൻ ന​ൽ​കു​ന്നു. ഗാ​ന​ത്തി​ന്‍റെ കോ​റ​സ് ആ​ലാ​പ​ന​വും ചെം​സ്ഫോ​ർ​ഡി​ലെ ഗാ​യ​ക​രാ​ണ് നി​ർ​വ​ഹി​ച്ച​ത്.

ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​തും എ​ഡി​റ്റ് ചെ​യ്ത​തും ബീ​യോ​ണ്ട് ദ ​ബോ​ഡേ​ഴ്സ് (ജ​സ്റ്റി​ൻ) ആ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​യ​ർ​ന്ന സാ​ങ്കേ​തി​ക മി​ക​വ് ഗാ​ന​ത്തി​ന്‍റെ ദൃ​ശ്യാ​നു​ഭൂ​തി​യെ മ​റ്റൊ​രു ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്നു.

ക്രി​സ്മ​സ് - ​പു​തു​വ​ത്സ​ര പ​രി​പാ​ടി​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ ഗാ​ന​ത്തി​ന്‍റെ ക​രോ​ക്കെ പ​തി​പ്പും ഇ​പ്പോ​ൾ ല​ഭ്യ​മാ​ണ്. വ​ലി​യ സ്റ്റേ​ജ് പ​രി​പാ​ടി​ക​ളി​ലും ചെ​റി​യ കൂ​ട്ടാ​യ്മ​ക​ളി​ലും ഈ ​ഗാ​നം ആ​വേ​ശം നി​റ​യ്ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ക്കു​ന്നു.

​ഗാ​നം ഇ​പ്പോ​ൾ യൂ​ട്യൂ​ബി​ൽ ല​ഭ്യ​മാ​ണ്:

NRI

യൂ​റോ​പ്പി​ല്‍ ശൈ​ത്യ​കാ​ല സ​മ​യ​മാ​റ്റം ഞാ‍​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ ആ​രം​ഭി​ക്കും

 

ബ​ര്‍​ലി​ന്‍: യൂ​റോ​പ്പി​ല്‍ ശൈ​ത്യ​സ​മ​യം ഞാ‍​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ ആ​രം​ഭി​ക്കും. ക്ലോ​ക്കി​ൽ ഒ​രു മ​ണി​ക്കൂ​ര്‍ പി​ന്നോ​ട്ട് മാ​റ്റി​വ​ച്ചാ​ണ് വി​ന്‍റ​ര്‍ സ​മ​യം ക്ര​മീ​ക​രി​ക്കു​ന്ന​ത്. അ​താ​യ​ത് പു​ല​ര്‍​ച്ചെ മൂ​ന്നു മ​ണി​യെ​ന്നു​ള്ള​ത് ര​ണ്ടു മ​ണി​യാ​ക്കി മാ​റ്റും.

ന​ട​പ്പു വ​ര്‍​ഷ​ത്തി​ല്‍ ഒ​ക്ടോ​ബ​ര്‍ മാ​സ​ത്തി​ലെ അ​വ​സാ​ന​ത്തെ ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് ഈ ​സ​മ​യ​മാ​റ്റം ന​ട​ത്തു​ന്ന​ത്. വ​ര്‍​ഷ​ത്തി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ രാ​ത്രി​യാ​ണി​ത്. ഞെ​ട്ട​ലി​ൽ കു​ടും​ബം ജ​ര്‍​മ​നി​യി​ലെ ബ്രൗ​ണ്‍​ഷ്വൈ​ഗി​ലു​ള്ള ഭൗ​തി​ക ശാ​സ്ത്ര​സാ​ങ്കേ​തി​ക കേ​ന്ദ്ര​ത്തി​ലാ​ണ് (പി​ടി​ബി) ഈ ​സ​മ​യ​മാ​റ്റ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​ത്.

ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള ട​വ​റി​ല്‍ നി​ന്നും സി​ഗ്ന​ലു​ക​ള്‍ പു​റ​പ്പെ​ടു​വി​ച്ച് സ്വ​യം​ച​ലി​ത നാ​ഴി​ക മ​ണി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു. 1980 മു​ത​ലാ​ണ് ജ​ര്‍​മ​നി​യി​ല്‍ സ​മ​യ​മാ​റ്റ​പ്ര​കി​യ ആ​രം​ഭി​ച്ച​ത്. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലും ഇ​പ്പോ​ള്‍ സ​മ​യ മാ​റ്റം പ്രാ​വ​ര്‍​ത്തി​ക​മാ​ണ്.

അ​തു​വ​ഴി മ​ധ്യ​യൂ​റോ​പ്യ​ന്‍ സ​മ​യ​വു​മാ​യി (എം​ഇ​സെ​ഡ്) തു​ല്യ​ത പാ​ലി​ക്കാ​ന്‍ സ​ഹാ​യ​ക​മാ​കും. പ​ക​ലി​ന് നീ​ള​ക്കു​റ​വാ​യി​രി​ക്കും എ​ന്ന​താ​ണ് ഇ​തി​ന്‍റെ അ​ടി​സ്ഥാ​നം. വി​ന്‍റ​ര്‍ ടൈം ​മാ​റു​ന്ന ദി​ന​ത്തി​ല്‍ രാ​ത്രി ജോ​ലി​ക്കാ​ര്‍​ക്ക് ഒ​രു മ​ണി​ക്കൂ​ര്‍ കൂ​ടു​ത​ല്‍ ജോ​ലി ചെ​യ്യ​ണം.

ഇ​ത് അ​ധി​ക സ​മ​യ​മാ​യി ക​ണ​ക്കാ​ക്കി വേ​ത​ന​ത്തി​ല്‍ വ​ക​യി​രു​ത്തും. ഇ​തു​പോ​ലെ സ​മ്മ​ര്‍ സ​മ​യ​വും ക്ര​മീ​ക​രി​ക്കാ​റു​ണ്ട്. വ​ര്‍​ഷ​ത്തി​ലെ മാ​ര്‍​ച്ച് മാ​സം അ​വ​സാ​നം വ​രു​ന്ന ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​രു മ​ണി​ക്കൂ​ര്‍ മു​ന്നോ​ട്ടു മാ​റ്റി​യാ​ണ് സ​മ്മ​ര്‍ ടൈം ​ക്ര​മ​പ്പെ​ടു​ത്തു​ന്ന​ത്. സ​മ്മ​ര്‍​ടൈം മാ​റു​ന്ന ദി​വ​സം നൈ​റ്റ് ഡ്യൂ​ട്ടി ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഒ​രു മ​ണി​ക്കൂ​ര്‍ ജോ​ലി കു​റ​ച്ചു ചെ​യ്താ​ല്‍ മ​തി.

രാ​ത്രി​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ട്രെ​യി​നു​ക​ളു​ടെ സ​മ​യ​മാ​റ്റ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഓ​ട്ടോ​മാ​റ്റി​ക് സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ചി​ട്ട​പ്പെ​ടു​ത്തു​ന്ന​ത്. ശൈ​ത്യ​ത്തി​ല്‍ ജ​ര്‍​മ​ന്‍ സ​മ​യ​വും ഇ​ന്ത്യ​ന്‍ സ​മ​യ​വു​മാ​യി മു​ന്നോ​ട്ട് നാ​ല​ര മ​ണി​ക്കൂ​റും സ​മ്മ​ര്‍​ടൈ​മി​ല്‍ മൂ​ന്ന​ര മ​ണി​ക്കൂ​റും വ്യ​ത്യാ​സ​മാ​ണ് ഉ​ണ്ടാ​വു​ക.

യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളാ​യ ബ്രി​ട്ട​ന്‍, അ​യ​ര്‍​ല​ൻ​ഡ് എ​ന്നി​വ ജ​ര്‍​മ​ന്‍ സ​മ​യ​വു​മാ​യി ഒ​രു മ​ണി​ക്കൂ​ര്‍ പു​റ​കി​ലാ​ണ്. 2026 മാ​ര്‍​ച്ച് 29 നാ​ണ് സ​മ്മ​ര്‍ സ​മ​യം ക്ര​മീ​ക​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ 2021ല്‍ ​ഈ ക്ര​മീ​ക​ര​ണം നി​ര്‍​ത്ത​ലാ​ക്കു​മെ​ന്ന് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ വോ​ട്ടെ​ടു​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും വി​ഷ​യ​ത്തി​ന്‍റെ തീ​രു​മാ​നം ഇ​പ്പോ​ഴും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്.

NRI

തൃശൂർ സ്വദേശിക്ക് 2.5 കോ​​​ടിയുടെ മേ​രി ക്യൂ​റി ഫെ​ലോ​ഷി​പ്പ്

ലിസ്‌ബൺ: യൂ​​​റോ​​​പ്യ​​​ന്‍ യൂ​​​ണി​​​യ​​​ന്‍റെ 2.5 കോ​​​ടി രൂ​​​പ​​​യു​​​ടെ മേ​​​രി ക്യൂ​​​റി ഫെ​​​ലോ​​​ഷി​​​പ്പ് ക​​​ര​​​സ്ഥ​​​മാ​​​ക്കി ഫാ​​​ത്തി​​​മ ഷ​​​ഹ്‌​​​സീ​​​ന. പോ​​​ര്‍​ച്ചു​​​ഗ​​​ലി​​​ലെ മി​​​ന്‍​ഹോ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ ഗ​​​വേ​​​ഷ​​​ണ​​​പ​​​ഠ​​​ന​​​ത്തി​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണ് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ക​​​രു​​​വ​​​ന്നൂ​​​ര്‍ എ​​​ട്ടു​​​മ​​​ന സ്വ​​​ദേ​​​ശി ഫാ​​​ത്തി​​​മ​​​യ്ക്കു ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ജീ​​​വ​​​ന്‍​ര​​​ക്ഷാ​​​മ​​​രു​​​ന്നു​​​ക​​​ളു​​​ടെ വി​​​ല​​​നി​​​യ​​​ന്ത്ര​​​ണം ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന ഫാ​​​ര്‍​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ല്‍ ഡൗ​​​ണ്‍​സ്ട്രീം പ്രോ​​​സ​​​സിം​​​ഗ്, ക്രി​​​സ്റ്റ​​​ലൈ​​​സേ​​​ഷ​​​ന്‍ ടെ​​​ക്‌​​​നോ​​​ള​​​ജി എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​യി മൂ​​​ന്നു വ​​​ര്‍​ഷം നീ​​​ളു​​​ന്ന ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​നാ​​​ണ് സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പ്.

ത​​​ഞ്ചാ​​​വൂ​​​രി​​​ലെ ശാ​​​സ്ത്ര ഡീം​​​ഡ് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യി​​​ല്‍​നി​​​ന്നു കെ​​​മി​​​ക്ക​​​ല്‍ എ​​​ന്‍​ജി​​​നി​​യ​​​റിം​​​ഗി​​​ല്‍ ബി​​​ടെ​​​ക്കും ഇം​​​ഗ്ല​​​ണ്ടി​​​ലെ ലീ​​​ഡ്സ് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യി​​​ല്‍​നി​​​ന്ന് എം​​​എ​​​സ് ബി​​​രു​​​ദ​​​വും ഫാ​​​ത്തി​​​മ ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

പു​​​ന്നി​​​ല​​​ത്ത് സി​​​ദ്ദി​​​ഖി​​​ന്‍റെ​​​യും ഷ​​​ബീ​​​ന​​​യു​​​ടെ​​​യും മ​​​ക​​​ളാണ്. പ​​​ത്താം​​​ക്ലാ​​​സ് വ​​​രെ ചേ​​​ര്‍​പ്പ് ലൂ​​​ര്‍​ദ്മാ​​​ത സ്‌​​​കൂ​​​ളി​​​ലും പ്ല​​​സ്ടു​​​വി​​​ന് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ലി​​​റ്റി​​​ല്‍ ഫ്ള​​​വ​​​ര്‍ കോ​​​ണ്‍​വെ​​​ന്‍റ് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി സ്‌​​​കൂ​​​ളി​​​ലു​​​മാ​​​ണു പ​​​ഠി​​​ച്ച​​​ത്.

Leader Page

ആധുനിക യൂറോപ്പ് ഉണ്ടായതെങ്ങനെ ?

1985 മു​​​​​​ത​​​​​​ൽ മേ​​​​​​യ് ഒ​​​​ന്പ​​​​ത് യൂ​​​​​​റോ​​​​​​പ്പി​​​​​​ൽ ‘യൂ​​​​​​റോ​​​​​​പ്പ് ദി​​​​​​ന’​​​​​​മാ​​​​​​യി ആ​​​​​​ച​​​​​​രി​​​​​​ച്ചു​​​​​​വ​​​​​​രു​​​​​​ന്നു​​​​​​ണ്ട്. 1950 മേ​​​​​​യ് ഒ​​​​​​ന്പ​​​​​​തി​​​​​​നാ​​​​​​ണ് ആ​​​​​​ധു​​​​​​നി​​​​​​ക യൂ​​​​​​റോ​​​​​​പ്പി​​​​​​നു ത​​​​​​റ​​​​​​ക്ക​​​​​​ല്ലി​​​​​​ട്ട​​​​​​ത്. അ​​​​​​ന്നു ഫ്ര​​​​​​ഞ്ച് വി​​​​​​ദേ​​​​​​ശ​​​​​​കാ​​​​​​ര്യ​​​​​​മ​​​​​​ന്ത്രി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്ന റോ​​​​​​ബ​​​​​​ർ​​​​​​ട്ട് ഷൂ​​​​​​മാ​​​​​​ൻ ന​​​​​​ട​​​​​​ത്തി​​​​യ പ്ര​​​​​​സം​​​​​​ഗ​​​​​​ത്തി​​​​​​ലാ​​​​​​ണ് യു​​​​​​ദ്ധ​​​​​​മു​​​​​​ക്ത​​​​​​വും പ​​​​​​ര​​​​​​സ്പ​​​​​​ര സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ൽ അ​​​​​​ധി​​​​​​ഷ്ഠി​​​​​​ത​​​​​​വു​​​​​​മാ​​​​​​യ യൂ​​​​​​റോ​​​​​​പ്പ് കെ​​​​​​ട്ടി​​​​​​പ്പ​​​​​​ടു​​​​​​ക്കാ​​​​​​നു​​​​​​ള്ള ആ​​​​​​ഹ്വാ​​​​​​നം മു​​​​​​ഴ​​​​​​ങ്ങി​​​​​​യ​​​​​​ത്.

ജ​​​​​​ർ​​​​​​മ​​​​​​ൻ-​​​​​​ഫ്ര​​​​​​ഞ്ച് പൊ​​​​​​തു​​​​​​നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ൽ ഈ ​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ക​​​​​​ൽ​​​​​​ക്ക​​​​​​രി-​​​​​​ഉ​​​​​​രു​​​​​​ക്കു​​​​​​ത്പാ​​​​​​ദ​​​​​​നം യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ കോ​​​​​​ൾ ആ​​​​​​ൻ​​​​​​ഡ് സ്റ്റീ​​​​​​ൽ ക​​​​​​മ്യൂ​​​​​​ണി​​​​​​റ്റി (ഇ​​​​​​സി​​​​​​എ​​​​​​സ്‌​​​​​​സി) എ​​​​​​ന്നൊ​​​​​​രു സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ കീ​​​​​​ഴി​​​​​​ലാ​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്ന് അ​​​​​​ദ്ദേ​​​​​​ഹം അ​​​​​​ന്ന് നി​​​​​​ർ​​​​​​ദേ​​​​​​ശി​​​​​​ച്ചു. ഈ ​​​​​​സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​മാ​​​​​​ണ് യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ യൂ​​​​​​ണി​​​​​​യ​​​​​​ന്‍റെ സ്ഥാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ലേ​​​​​​ക്കു ന​​​​​​യി​​​​​​ച്ച​​​​​​ത്. ജ​​​​​​ർ​​​​​​മ​​​​​​ൻ-​​​​​​ഫ്ര​​​​​​ഞ്ച് സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ ഈ ​​​​​​സാ​​​​​​ധ്യ​​​​​​ത​​​​​​ക​​​​​​ളെ​​​​​​പ്പ​​​​​​റ്റി ഗ്രേ​​​​​​റ്റ് ബ്രി​​​​​​ട്ട​​​​​​ൻ, ഇ​​​​​​റ്റ​​​​​​ലി, ബെ​​​​​​ൽ​​​​​​ജി​​​​​​യം, നെ​​​​​​ത​​​​​​ർ​​​​​​ല​​​​​​ൻ​​​​​​ഡ്സ്, ല​​​​​​ക്സം​​​​​​ബ​​​​​​ർ​​​​​​ഗ് എ​​​​​​ന്നീ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളെ​​​​​​യും അ​​​​​​റി​​​​​​യി​​​​​​ച്ചു. മാ​​​​​​ത്ര​​​​​​മ​​​​​​ല്ല, ഈ ​​​​​​സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ത്തി​​​​​​ൽ ഉ​​​​​​ൾ​​​​​​ച്ചേ​​​​​​രാ​​​​​​ൻ ഈ ​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളെ ക്ഷ​​​​​​ണി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. ഇ​​​​​​ത്ത​​​​​​ര​​​​​​മൊ​​​​​​രു സം​​​​​​വി​​​​​​ധാ​​​​​​നം ഒ​​​​​​രു ഏ​​​​​​കീ​​​​​​കൃ​​​​​​ത യൂ​​​​​​റോ​​​​​​പ്പി​​​​​​ലേ​​​​​​ക്കും യൂ​​​​​​റോ​​​​​​പ്പി​​​​​​നെ ശാ​​​​​​ശ്വ​​​​​​ത​​​​​​മാ​​​​​​യ സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​ത്തി​​​​​​ലേ​​​​​​ക്കും ന​​​​​​യി​​​​​​ക്കും എ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു ഷൂ​​​​​​മാ​​​​​​ന്‍റെ ഉ​​​​​​റ​​​​​​ച്ച ബോ​​​​​​ധ്യം.

ഷൂ​​​​​​മാ​​​​​​ൻ മു​​​​​​ൻ​​​​​​കൂ​​​​​​ട്ടി ക​​​​​​ണ്ട ഈ ​​​​​​സം​​​​​​വി​​​​​​ധാ​​​​​​നം ഖ​​​​​​നി​​​​​​ക​​​​​​ളു​​​​​​ടെ ഉ​​​​​​ട​​​​​​മ​​​​​​സ്ഥാ​​​​​​വ​​​​​​കാ​​​​​​ശം ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ക​​​​​​യി​​​​​​ല്ല. എ​​​​​​ന്നാ​​​​​​ൽ, ഫ്ര​​​​​​ഞ്ച്-​​​​​​ജ​​​​​​ർ​​​​​​മ​​​​​​ൻ ക​​​​​​ന്പ​​​​​​നി​​​​​​ക​​​​​​ൾ​​​​​​ക്ക് ചി​​​​​​ല ചു​​​​​​മ​​​​​​ത​​​​​​ല​​​​​​ക​​​​​​ൾ കൂ​​​​​​ടു​​​​​​ത​​​​​​ലാ​​​​​​യി ല​​​​​​ഭി​​​​​​ക്കും. പ​​​​​​ടി​​​​​​ഞ്ഞാ​​​​​​റ​​​​​​ൻ യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ സാ​​​​​​ന്പ​​​​​​ത്തി​​​​​​ക പു​​​​​​നഃ​​​​​​ക്ര​​​​​​മീ​​​​​​ക​​​​​​ര​​​​​​ണം സാ​​​​​​ധ്യ​​​​​​മാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​വേ​​​​​​ണ്ടി ചി​​​​​​ല പു​​​​​​തി​​​​​​യ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ൾ സൃ​​​​​​ഷ്‌​​​​ടി​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ് ഈ ​​​​​​നി​​​​​​ർ​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ൾ ചെ​​​​​​യ്ത​​​​​​ത്. ഇ​​​​​​വ​​​​​​യു​​​​​​ടെ പി​​​​​​ന്നി​​​​​​ൽ സാ​​​​​​ന്പ​​​​​​ത്തി​​​​​​ക ല​​​​​​ക്ഷ്യ​​​​​​ങ്ങ​​​​​​ളെ​​​​​​ക്കാ​​​​​​ളു​​​​​​പ​​​​​​രി രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ ല​​​​​​ക്ഷ്യ​​​​​​ങ്ങ​​​​​​ളാ​​​​​​ണ് ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന​​​​​​ത്.

സ​​​​​​മാ​​​​​​ധാ​​​​​​നം നി​​​​​​ല​​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന ഒ​​​​​​രു യൂ​​​​​​റോ​​​​​​പ്പി​​​​​​നെ സൃ​​​​​​ഷ്ടി​​​​​​ക്കാ​​​​​​ൻ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച രാ​​​​ഷ്‌​​​​ട്രീ​​​​യ മാ​​​​​​ർ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ എ​​​​​​ല്ലാം​​​​​​ത​​​​​​ന്നെ പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. കാ​​​​​​ര​​​​​​ണം, അ​​​​​​വ താ​​​​​​ത്കാ​​​​​​ലി​​​​​​ക പ​​​​​​രി​​​​​​ഹാ​​​​​​ര​​​​​​ങ്ങ​​​​​​ളേ ഉ​​​​​​ണ്ടാ​​​​​​ക്കി​​​​​​യു​​​​​​ള്ളൂ. സാ​​​​​​ന്പ​​​​​​ത്തി​​​​​​ക​​​​​​വ്യ​​​​​​വ​​​​​​സ്ഥ​​​​​​ക​​​​​​ൾ​​​​​​കൂ​​​​​​ടി ഉ​​​​​​ൾ​​​​​​ക്കൊ​​​​​​ള്ളു​​​​​​ന്ന ഒ​​​​​​രു പ​​​​​​ദ്ധ​​​​​​തി​​ കൂ​​​​​​ടു​​​​​​ത​​​​​​ൽ ഉ​​​​​​റ​​​​​​പ്പു​​​​​​ള്ള രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ യൂ​​​​​​റോ​​​​​​പ്പി​​​​​​നെ സൃ​​​​ഷ്‌​​​​ടി​​​​​​ക്കു​​​​​​മെ​​​​​​ന്നാ​​​​​​ണ് ഷൂ​​​​​​മാ​​​​​​ൻ പ്ര​​​​​​തീ​​​​​​ക്ഷി​​​​​​ച്ച​​​​​​ത്.

റോ​​​​​​ബ​​​​​​ർ​​​​​​ട്ട് ഷൂ​​​​​​മാ​​​​​​ൻ

ജ​​​​​​ർ​​​​​​മ​​​​​​ൻ പൗ​​​​​​ര​​​​​​ത്വ​​​​​​ത്തോ​​​​​​ടു​​​​​​കൂ​​​​​​ടി ല​​​​​​ക്സം​​​​​​ബ​​​​​​ർ​​​​​​ഗി​​​​​​ലാ​​​​​​ണ് റോ​​​​​​ബ​​​​​​ർ​​​​​​ട്ട് ഷൂ​​​​​​മാ​​​​​​ൻ 1886ൽ ​​​​​​ജ​​​​​​നി​​​​​​ച്ച​​​​​​ത്. വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സം ജ​​​​​​ർ​​​​​​മ​​​​​​നി​​​​​​യി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു. 1918ൽ ​​​​​​ഫ്ര​​​​​​ഞ്ച് പൗ​​​​​​ര​​​​​​നാ​​​​​​യി​​​​​​ത്തീ​​​​​​ർ​​​​​​ന്ന അ​​​​​​ദ്ദേ​​​​​​ഹം ഫ്രാ​​​​​​ൻ​​​​​​സി​​​​​​ന്‍റെ വി​​​​​​ദേ​​​​​​ശ​​​​​​കാ​​​​​​ര്യ​​​​​​മ​​​​​​ന്ത്രി​​​​​​യും ര​​​​​​ണ്ടു​​​​​​ത​​​​​​വ​​​​​​ണ പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​മാ​​​​​​യി. ത​​​​​​ന്‍റെ ക​​​​​​ത്തോ​​​​​​ലി​​​​​​ക്കാ വി​​​​​​ശ്വാ​​​​​​സ​​​​​​ത്തെ ഗൗ​​​​​​ര​​​​​​വ​​​​​​മാ​​​​​​യി ക​​​​​​ണ്ട ഷൂ​​​​​​മാ​​​​​​ൻ സ്ട്രാ​​​​​​സ്ബു​​​​​​ർ​​​​​​ഗ് യൂ​​​​​​ണി​​​​​​വേ​​​​​​ഴ്സി​​​​​​റ്റി​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്ന് നി​​​​​​യ​​​​​​മ​​​​​​ത്തി​​​​​​ൽ ഡോ​​​​​​ക്‌​​​​ട​​​​റേ​​​​​​റ്റ് നേ​​​​​​ടി​​​​​​യ ശേ​​​​​​ഷം വൈ​​​​​​ദി​​​​​​ക​​​​​​നാ​​​​കാ​​​​​​നാ​​​​​​ണ് തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ച്ച​​​​​​ത്.

എ​​​​​​ന്നാ​​​​​​ൽ, അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ നേ​​​​​​തൃ​​​​​​സി​​​​​​ദ്ധി​​​​​​ക​​​​​​ളും രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ കാ​​​​​​ഴ്ച​​​​​​പ്പാ​​​​​​ടു​​​​​​ക​​​​​​ളും മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​ക്കി​​​​​​യ വി​​​​​​ശ്വ​​​​​​സ്ത സു​​​​​​ഹൃ​​​​​​ത്ത് ഹെ​​​​​​ൻ‌​​​​​​റി​​​​​​ക് എ​​​​​​ഷ്ബാ​​​​​​ക്ക് ഉ​​​​​​പ​​​​​​ദേ​​​​​​ശി​​​​​​ച്ച​​​​​​തു രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​നാ​​​​​​കാ​​​​​​നാ​​​​​​ണ്: “ലോ​​​​​​ക​​​​​​ത്തി​​​​​​ലാ​​​​​​ണ് നി​​​​​​ന്‍റെ സ്ഥാ​​​​​​നം. അ​​​​​​വി​​​​​​ടെ​​​​​​യും നി​​​​​​ന​​​​​​ക്ക് ദൈ​​​​​​വ​​​​​​ത്തെ​​​​​​യും മ​​​​​​നു​​​​​​ഷ്യ​​​​​​നെ​​​​​​യും സേ​​​​​​വി​​​​​​ക്കാം. ഈ ​​​​​​സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ൽ അ​​​​​​ല്മാ​​​​​​യ​​​​​​രു​​​​​​ടെ ശു​​​​​​ശ്രൂ​​​​​​ഷ അ​​​​​​പ​​​​​​രി​​​​​​ത്യാ​​​​​​ജ്യ​​​​​​മാ​​​​​​ണ്.” ക്രൈ​​​​​​സ്ത​​​​​​വ​​​​​​മൂ​​​​​​ല്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ അ​​​​​​ടി​​​​​​യു​​​​​​റ​​​​​​ച്ച രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​നം ന​​​​​​ട​​​​​​ത്തി​​​​​​യ അ​​​​​​ദ്ദേ​​​​​​ഹം രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ​​​​​​ത്തി​​​​​​ലെ സ​​​​​​ന്യാ​​​​​​സി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. ബ്ര​​​​​​ഹ്‌​​​​​​മ​​​​​​ചാ​​​​​​രി​​​​​​യാ​​​​​​യി ജീ​​​​​​വി​​​​​​ച്ച ഷൂ​​​​​​മാ​​​​​​ൻ ദി​​​​​​വ​​​​​​സേ​​​​​​ന വി​​​​​​ശു​​​​​​ദ്ധ കു​​​​​​ർ​​​​​​ബാ​​​​​​ന​​​​​​യി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്തി​​​​​​രു​​​​​​ന്നു.

യാ​​​​​​മ​​​​​​പ്രാ​​​​​​ർ​​​​​​ഥ​​​​​​ന​​​​​​ക​​​​​​ൾ മു​​​​​​ട​​​​​​ക്കി​​​​​​യി​​​​​​രു​​​​​​ന്നി​​​​​​ല്ല. ബൈ​​​​​​ബി​​​​​​ൾ അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ സ​​​​​​ന്ത​​​​​​ത​​​​​​സ​​​​​​ഹ​​​​​​ചാ​​​​​​രി​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. കൃ​​​​​​ത്യ​​​​​​മാ​​​​​​യ ഇ​​​​​​ട​​​​​​വേ​​​​​​ള​​​​​​ക​​​​​​ളി​​​​​​ൽ‌ കു​​​​​​ന്പ​​​​​​സാ​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തി​​​​​​രു​​​​​​ന്നു. ‘യൂ​​​​​​റോ​​​​​​പ്പി​​​​​​നു​​​​​​വേ​​​​​​ണ്ടി’ എ​​​​​​ന്നു പേ​​​​​​രി​​​​​​ട്ട ത​​​​​​ന്‍റെ ആ​​​​​​ത്മ​​​​​​ക​​​​​​ഥ​​​​​​യി​​​​​​ൽ അ​​​​​​ദ്ദേ​​​​​​ഹം എ​​​​​​ഴു​​​​​​തി, “മ​​​​​​നു​​​​​​ഷ്യ​​​​​​വം​​​​​​ശ​​​​​​ത്തി​​​​​​നു​​​​​​ള്ള ശു​​​​​​ശ്രൂ​​​​​​ഷ രാ​​​​​​ജ്യ​​​​​​ത്തോ​​​​​​ടു​​​​​​ള്ള വി​​​​​​ശ്വ​​​​​​സ്ത​​​​​​ത​​​​​​പോ​​​​​​ലെ പൗ​​​​​​ര​​​​​​ധ​​​​​​ർ​​​​​​മം​​​​​​ത​​​​​​ന്നെ​​​​​​യാ​​​​​​ണ്.”

ഏ​​​​​​റ്റ​​​​​​വു​​​​​​മ​​​​​​ധി​​​​​​കം യു​​​​​​ദ്ധ​​​​​​ങ്ങ​​​​​​ൾ ന​​​​​​ട​​​​​​ന്നി​​​​​​ട്ടു​​​​​​ള്ള യൂ​​​​​​റോ​​​​​​പ്പി​​​​​​ൽ സ​​​​​​മാ​​​​​​ധാ​​​​​​നം ഉ​​​​​​റ​​​​​​പ്പു​​​​​​വ​​​​​​രു​​​​​​ത്താ​​​​​​ൻ രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ ഐ​​​​​​ക്യം അ​​​​​​നു​​​​​​പേ​​​​​​ക്ഷ​​​​​​ണീ​​​​​​യ​​​​​​മാ​​​​​​ണെ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു ഷൂ​​​​​​മാ​​​​​​ന്‍റെ ബോ​​​​​​ധ്യം. വ്യ​​​​​​ക്തി​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും സ​​​​​​മൂ​​​​​​ഹ​​​​​​ങ്ങ​​​​​​ളു​​​​​​ടെ​​​​​​യും വ്യ​​​​​​ത്യ​​​​​​സ്ത​​​​​​ത​​​​​​ക​​​​​​ളെ അ​​​​​​തി​​​​​​ശ​​​​​​യി​​​​​​ക്കു​​​​​​ന്ന യാ​​​​​​ഥാ​​​​​​ർ​​​​​​ഥ്യ​​​​​​മാ​​​​​​ണ് മൂ​​​​​​ല്യ​​​​​​ങ്ങ​​​​​​ൾ. ആ ​​​​​​മൂ​​​​​​ല്യ​​​​​​ങ്ങ​​​​​​ളാ​​​​​​ണു കാ​​​​​​ത്തു​​​​​​സം​​​​​​ര​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട​​​​​​ത്. യൂ​​​​​​റോ​​​​​​പ്പി​​​​​​ന്‍റെ കെ​​​​​​ട്ടു​​​​​​റ​​​​​​പ്പി​​​​​​നു കാ​​​​​​ര​​​​​​ണം ക്രി​​​​​​സ്തു​​​​​​മ​​​​​​ത​​​​​​മാ​​​​​​ണ്. മ​​​​​​നു​​​​​​ഷ്യ​​​​​​സ​​​​​​മ​​​​​​ത്വ​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ചു​​​​​​ള്ള പ്ര​​​​​​ഥ​​​​​​മ​​​​​​ബോ​​​​​​ധ്യ​​​​ങ്ങ​​​​ൾ ന​​​​​​ൽ​​​​​​കി​​​​​​യ​​​​​​തു ക്രി​​​​​​സ്തു​​​​​​ദ​​​​​​ർ​​​​​​ശ​​​​​​ന​​​​​​മാ​​​​​​ണ്. “ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​ത്തി​​​​​​ന്‍റെ ഉ​​​​​​ത്ഭ​​​​​​വ​​​​​​വും വി​​​​​​കാ​​​​​​സ​​​​​​വും ക്രി​​​​​​സ്തു​​​​​​മ​​​​​​ത​​​​​​ത്തി​​​​​​ലാ​​​​​​ണ്.

മ​​​​​​നു​​​​​​ഷ്യ​​​​​​നെ അ​​​​​​സ്തി​​​​​​ത്വ​​​​​​ത്തി​​​​​​ലേ​​​​​​ക്കു വി​​​​​​ളി​​​​​​ച്ച​​​​​​പ്പോ​​​​​​ൾ​​​​​​ത്ത​​​​​​ന്നെ വ്യ​​​​​​ക്തി​​​​​​യു​​​​​​ടെ സ്വാ​​​​​​ത​​​​​​ന്ത്ര്യം, അ​​​​​​പ​​​​​​ര​​​​​​നോ​​​​​​ടു​​​​​​ള്ള ബ​​​​​​ഹു​​​​​​മാ​​​​​​നം, സ്നേ​​​​​​ഹം എ​​​​​​ന്നി​​​​​​വ​​​​​​യി​​​​​​ലൂ​​​​​​ടെ മ​​​​​​നു​​​​​​ഷ്യ​​​​​​ന്‍റെ മ​​​​​​ഹ​​​​​​ത്വം സാ​​​​​​ക്ഷാ​​​​​​ത്ക​​​​​​രി​​​​​​ക്കു​​​​​​ന്ന ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​വും ഉ​​​​​​രു​​​​​​വാ​​​​​​യി”, അ​​​​​​ദ്ദേ​​​​​​ഹം പ​​​​​​റ​​​​​​ഞ്ഞു.1958​​​​ൽ ​​യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ പാ​​​​​​ർ​​​​​​ല​​​​​​മെ​​​​​​ന്‍റി​​​​​​ന്‍റെ അ​​​​​​ധ്യ​​​​​​ക്ഷ​​​​​​നാ​​​​​​യി തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട​​​​ശേ​​​​​​ഷം ന​​​​​​ട​​​​​​ത്തി​​​​​​യ പ്ര​​​​​​സം​​​​​​ഗ​​​​​​ത്തി​​​​​​ൽ അ​​​​​​ദ്ദേ​​​​​​ഹം പ​​​​​​റ​​​​​​ഞ്ഞു, “ക്രൈ​​​​​​സ്ത​​​​​​വ സം​​​​​​സ്കാ​​​​​​ര​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്നു​​​​​​രു​​​​​​വാ​​​​​​യ ഒ​​​​​​രു സാം​​​​​​സ്കാ​​​​​​രി​​​​​​ക ജീ​​​​​​വി​​​​​​ത​​​​​​ശൈ​​​​​​ലി രൂ​​​​​​പ​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​ൻ യൂ​​​​​​റോ​​​​​​പ്പി​​​​​​ന് ആ​​​​​​യി​​​​​​ര​​​​​​ത്തി​​​​​​ലേ​​​​​​റെ വ​​​​​​ർ​​​​​​ഷം വേ​​​​​​ണ്ടി​​​​​​വ​​​​​​ന്നു.

യൂ​​​​​​റോ​​​​​​പ്പി​​​​​​ന്‍റെ ക്രൈ​​​​​​സ്ത​​​​​​വാ​​​​​​ടി​​​​​​ത്ത​​​​​​റ​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ച് ചി​​​​​​ന്തി​​​​​​ക്കാ​​​​​​ൻ നാം ​​​​​​ശ്ര​​​​​​ദ്ധി​​​​​​ക്ക​​​​​​ണം. അ​​​​​​തി​​​​​​ന്മേ​​​​​​ലാ​​​​​​ണ് യൂ​​​​​​റോ​​​​​​പ്പി​​​​​​ന്‍റെ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യ​​​​​​സം​​​​​​സ്കാ​​​​​​രം പ​​​​​​ണി​​​​​​തു​​​​​​യ​​​​​​ർ​​​​​​ത്തി​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ജ​​​​​​ന​​​​​​ത​​​​​​ക​​​​​​ൾ ത​​​​​​മ്മി​​​​​​ലു​​​​​​ള്ള അ​​​​​​നു​​​​​​ര​​​​​​ഞ്ജ​​​​​​നം​​ വ​​​​​​ഴി​​​​​​യാ​​​​​​യി സ്വാ​​​​​​ത​​​​​​ന്ത്ര്യം, നീ​​​​​​തി, സ​​​​​​മ​​​​​​ഭാ​​​​​​വ​​​​​​ന, സ​​​​​​മാ​​​​​​ധാ​​​​​​നം എ​​​​​​ന്നി​​​​​​വ പു​​​​​​ല​​​​​​രു​​​​​​ന്ന​​​​​​തും ക്രി​​​​​​സ്തീ​​​​​​യ​​​​​​മൂ​​​​​​ല്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ അ​​​​​​ടി​​​​​​യു​​​​​​റ​​​​​​ച്ച​​​​​​തു​​​​​​മാ​​​​​​യ ഒ​​​​​​രു സം​​​​​​സ്കാ​​​​​​ര​​​​​​മാ​​​​​​ണ​​​​​​ത്.”

ധീ​​​​​​ര​​​​​​ന്മാ​​​​​​രു​​​​​​ടെ സ​​​​​​മാ​​​​​​ധാ​​​​​​നം

യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ ഐ​​​​​​ക്യ​​​​​​ത്തി​​​​​​ന്‍റെ ചാ​​​​​​ല​​​​​​ക​​​​​​ശ​​​​​​ക്തി​​​​​​യാ​​​​​​ക​​​​​​ണം ഫ്രാ​​​​​​ൻ​​​​​​സ്-​​​​​​ജ​​​​​​ർ​​​​​​മ​​​​​​ൻ സൗ​​​​​​ഹൃ​​​​​​ദം എ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു ഷൂ​​​​​​മാ​​​​​​ന്‍റെ ആ​​​​​​ഗ്ര​​​​​​ഹം. ഒ​​​​​​ന്നാം ലോ​​​​​​ക​​​​​​യു​​​​​​ദ്ധ​​​​​​ത്തി​​​​​​നു ശേ​​​​​​ഷം ഫ്രാ​​​​​​ൻ​​​​​​സ് വെ​​​​​​ർ​​​​​​സാ​​​​​​യ് ഉ​​​​​​ട​​​​​​ന്പ​​​​​​ടി​​​​​​യി​​​​​​ൽ ചെ​​​​​​യ്ത അ​​​​​​ബ​​​​​​ദ്ധം ജ​​​​​​ർ​​​​​​മ​​​​​​നി​​​​​​യോ​​​​​​ട് ആ​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ക​​​​​​യി​​​​​​ല്ലെ​​​​​​ന്ന് ഷൂ​​​​​​മാ​​​​​​ൻ 1950ൽ ​​​​​​പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ച​​​​​​ത് 98 ശ​​​​​​ത​​​​​​മാ​​​​​​നം ഫ്ര​​​​​​ഞ്ചു​​​​​​കാ​​​​​​ർ​​​​​​ക്കും അ​​​​​​സ്വീ​​​​​​കാ​​​​​​ര്യ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. എ​​​​​​ന്നാ​​​​​​ൽ, ര​​​​​​ണ്ടാം ലോ​​​​​​ക​​​​​​യു​​​​​​ദ്ധ​​​​​​ത്തി​​​​​​ലെ അ​​​​​​തി​​​​​​ക്ര​​​​​​മ​​​​​​ങ്ങ​​​​​​ളു​​​​​​ടെ പേ​​​​​​രി​​​​​​ൽ ന​​​​​​വ​​​​​​ജ​​​​​​ർ​​​​​​മ​​​​​​നി​​​​​​യെ ഒ​​​​​​ന്ന​​​​​​ട​​​​​​ങ്കം ശി​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നോ​​​​​​ട് ഷൂ​​​​​​മാ​​​​​​ന് യോ​​​​​​ജി​​​​​​ക്കാ​​​​​​നാ​​​​​​യി​​​​​​ല്ല.

ക്രി​​​​​​സ്തു​​​​​​ദ​​​​​​ർ​​​​​​ശ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​ധാ​​​​​​ര​​​​​​ശി​​​​​​ല​​​​​​ക​​​​​​ളാ​​​​​​യ വി​​​​​​ശ്വ​​​​​​സാ​​​​​​ഹോ​​​​​​ദ​​​​​​ര്യ​​​​​​വും മ​​​​​​നു​​​​​​ഷ്യ​​​​​​സ​​​​​​മ​​​​​​ത്വ​​​​​​വും അ​​​​​​തി​​​​​​ൽ​​​​​​നി​​​​​​ന്നു പ്ര​​​​​​വ​​​​​​ഹി​​​​​​ക്കു​​​​​​ന്ന അ​​​​​​ഹിം​​​​​​സ​​​​​​യും അ​​​​​​ക്ര​​​​​​മ​​​​​​രാ​​​​​​ഹി​​​​​​ത്യ​​​​​​വും പു​​​​​​തി​​​​​​യൊ​​​​​​രു ലോ​​​​​​ക​​​​​​ക്ര​​​​​​മ​​​​​​ത്തി​​​​​​ന്, യൂ​​​​​​റോ​​​​​​പ്പി​​​​​​ലെ​​​​​​ങ്കി​​​​​​ലും, തു​​​​​​ട​​​​​​ക്കം കു​​​​​​റി​​​​​​ക്കു​​​​​​മെ​​​​​​ന്ന് അ​​​​​​ദ്ദേ​​​​​​ഹം ആ​​​​​​ശി​​​​​​ച്ചു. ജ​​​​​​ർ​​​​​​മ​​​​​​ൻ വി​​​​​​രു​​​​​​ദ്ധ​​​​​​നാ​​​​​​യി അ​​​​​​റി​​​​​​യ​​​​​​പ്പെ​​​​​​ട്ടി​​​​​​രു​​​​​​ന്ന ചാ​​​​​​ൾ​​​​​​സ് ഡി​​​​​​ഗോ​​​​​​ൾ 1958ൽ ​​​​​​ഫ്ര​​​​​​ഞ്ച് പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി​​​​​​യാ​​​​​​യ​​​​​​പ്പോ​​​​​​ൾ എ​​​​​​ല്ലാം ത​​​​​​കി​​​​​​ടം​​​​​​മ​​​​​​റി​​​​​​ഞ്ഞ​​​​​​താ​​​​​​യി ഷൂ​​​​​​മാ​​​​​​ന് തോ​​​​​​ന്നി. എ​​​​​​ന്നാ​​​​​​ൽ, ജ​​​​​​ർ​​​​​​മ​​​​​​ൻ ചാ​​​​​​ൻ​​​​​​സ​​​​​​ല​​​​​​ർ ആ​​​​ഡ​​​​​​നാ​​​​​​വ​​​​​​റി​​​​​​ന്‍റെ ജ​​​​​​നാ​​​​​​ധി​​​​​​പ​​​​​​ത്യബോ​​​​​​ധ​​​​​​ത്തെ​​​​​​ക്കു​​​​​​റി​​​​​​ച്ചു ബോ​​​​​​ധ്യ​​​​​​മു​​​​​​ണ്ടാ​​​​​​യ​​​​​​പ്പോ​​​​​​ൾ ഡി​​​​​​ഗോ​​​​​​ൾ സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​നു ത​​​​​​യാ​​​​​​റാ​​​​​​യി.

‘ധീ​​​​​​ര​​​​​​ന്മാ​​​​​​രു​​​​​​ടെ സ​​​​​​മാ​​​​​​ധാ​​​​​​നം’ എ​​​​​​ന്നാ​​​​​​ണ് ഒ​​​​​​രി​​​​​​ക്ക​​​​​​ൽ ബ​​​​​​ദ്ധ​​​​​​വൈ​​​​​​രി​​​​​​ക​​​​​​ളാ​​​​​​യി​​​​​​രു​​​​​​ന്ന ഫ്രാ​​​​​​ൻ​​​​​​സി​​​​​​ന്‍റെ​​​​​​യും ജ​​​​​​ർ​​​​​​മ​​​​​​നി​​​​​​യു​​​​​​ടെ​​​​​​യും സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന് ഷൂ​​​​​​മാ​​​​​​ൻ പേ​​​​​​രി​​​​​​ട്ട​​​​​​ത്. 1962ൽ ​​​​​​അ​​​​​​ൾ​​​​​​ജീ​​​​​​രി​​​​​​യ​​​​​​ൻ യു​​​​​​ദ്ധം അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ക്കാ​​​​​​ൻ അ​​​​​​ദ്ദേ​​​​​​ഹം മു​​​​​​ൻ​​​​​​കൈ​​​​​​യെ​​​​​​ടു​​​​​​ത്ത​​​​​​തും ധീ​​​​​​ര​​​​​​ന്മാ​​​​​​ർ​​​​​​ക്കേ സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​ദൂ​​​​​​ത​​​​​​രാ​​​​​​കാ​​​​​​ൻ ക​​​​​​ഴി​​​​​​യൂ എ​​​​​​ന്ന ബോ​​​​​​ധ്യ​​​​​​ത്തി​​​​​​ലാ​​​​​​ണ്. 1962 ജൂ​​​​​​ലൈ എ​​​​​​ട്ടി​​​​​​ന് റൈം​​​​​​സ് ക​​​​​​ത്തീ​​​​​​ഡ്ര​​​​​​ൽ പ​​​​​​ള്ളി​​​​​​യി​​​​​​ൽ വ​​​​​​ച്ച് ഫ്രാ​​​​​​ൻ​​​​​​സും ജ​​​​​​ർ​​​​​​മ​​​​​​നി​​​​​​യും ത​​​​​​മ്മി​​​​​​ൽ ന​​​​​​ട​​​​​​ന്ന ‘പ്ര​​​​​​തീ​​​​​​കാ​​​​​​ത്മ​​​​​​ക വി​​​​​​വാ​​​​​​ഹം’ ശ​​​​​​ത്രു​​​​​​ത​​​​​​യു​​​​​​ടെ അ​​​​​​ധ്യാ​​​​​​യ​​​​​​ത്തി​​​​​​നു സ​​​​​​മാ​​​​​​പ​​​​​​നം​​​​​​കു​​​​​​റി​​​​​​ച്ചു.

ഫ്ര​​​​​​ഞ്ച് രാ​​​​​​ജാ​​​​​​ക്ക​​​​​​ന്മാ​​​​​​രു​​​​​​ടെ കി​​​​​​രീ​​​​​​ട​​​​​​ധാ​​​​​​ര​​​​​​ണം ന​​​​​​ട​​​​​​ന്നി​​​​​​രു​​​​​​ന്ന ഈ ​​​​​​പ​​​​​​ള്ളി ത​​​​​​ക​​​​​​ർ​​​​​​ക്കാ​​​​​​ൻ 1914ൽ ​​​​​​ജ​​​​​​ർ​​​​​​മ​​​​​​ൻ പ​​​​​​ട ബോം​​​​​​ബിം​​​​​​ഗ് ന​​​​​​ട​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്നു. അ​​​​​​തേ പ​​​​​​ള്ളി​​​​​​യി​​​​​​ൽ ഡി​​​​​​ഗോ​​​​​​ളി​​​​​​ന്‍റെ​​​​​​യും ആ​​​​​​ഡ​​​​​​നാ​​​​​​വ​​​​​​റി​​​​​​ന്‍റെ​​​​​​യും സാ​​​​​​ന്നി​​​​​​ധ്യ​​​​​​ത്തി​​​​​​ൽ ന​​​​​​ട​​​​​​ന്ന തി​​​​​​രു​​​​​​ക്ക​​​​​​ർ​​​​​​മ​​​​​​ങ്ങ​​​​​​ൾ ‘വ​​​​​​ല്ലാ​​​​​​തെ പാ​​​​​​ശ്ചാ​​​​​​ത്യ​​​​​​മ​​​​​​യ​​​​​​വും വ​​​​​​ല്ലാ​​​​​​തെ ക​​​​​​ത്തോ​​​​​​ലി​​​​​​ക്കാ​​​​​​മ​​​​​​യ​​​​​​വും വ​​​​​​ല്ലാ​​​​​​തെ ക​​​​​​രോ​​​​​​ലി​​​​​​ൻ​​​​​​ജി​​​​​​യ​​​​​​ൻ സാ​​​​​​മ്രാ​​​​​​ജ്യ​​​​​​ത്വ​​​​​​പ​​​​​​ര​​​​​​വു’മാ​​​​​​യി​​​​​​രു​​​​​​ന്നെ​​​​​​ന്ന് വി​​​​​​മ​​​​​​ർ​​​​​​ശി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ടെ​​​​​​ങ്കി​​​​​​ലും അ​​​​​​ന്ന് ആ​​​​​​രം​​​​​​ഭി​​​​​​ച്ച യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ ഐ​​​​​​ക്യ​​​​​​ത്തി​​​​​​ന് ഒ​​​​​​ട്ടും ഗ​​​​​​തി​​​​​​വേ​​​​​​ഗം കു​​​​​​റ​​​​​​ഞ്ഞി​​​​​​ട്ടി​​​​​​ല്ല.

ആ​​​​​​ധു​​​​​​നി​​​​​​ക യൂ​​​​​​റോ​​​​​​പ്പി​​​​​​ന്‍റെ സൃ​​​​​​ഷ്‌​​​​ടി​​​​ക്കു കാ​​​​​​ർ​​​​​​മി​​​​​​ക​​​​​​ത്വം വ​​​​​​ഹി​​​​​​ച്ച​​​​​​വ​​​​​​രി​​​​​​ൽ ഒ​​​​​​ന്നാ​​​​​​മ​​​​​​ൻ സം​​​​​​ശു​​​​​​ദ്ധ​​​​​​മാ​​​​​​യ പൊ​​​​​​തു​​​​​​ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​​ന്‍റെ ഉ​​​​​​ട​​​​​​മ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്ന റോ​​​​​​ബ​​​​​​ർ​​​​​​ട്ട് ഷൂ​​​​​​മാ​​​​​​നാ​​​​​​ണ്. ‘യൂ​​​​​​റോ​​​​​​പ്പി​​​​​​ന്‍റെ പി​​​​​​താ​​​​​​വ്’ ​എ​​​​​​ന്ന് അ​​​​​​റി​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ വി​​​​​​ശു​​​​​​ദ്ധ​​​​​​പ​​​​​​ദ പ്ര​​​​​​ഖ്യാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​നു​​​​​​ള്ള ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ൾ ക​​​​​​ത്തോ​​​​​​ലി​​​​​​ക്കാ​​​​​​സ​​​​​​ഭ ന​​​​​​ട​​​​​​ത്തി​​​​​​ക്കൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. ഷൂ​​​​​​മാ​​​​​​ൻ പ്ര​​​​​​ഖ്യാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ 75-ാം വാ​​​​​​ർ​​​​​​ഷി​​​​​​ക​​​​​​ത്തി​​​​​​ൽ അ​​​​​​ദ്ദേ​​​​​​ഹം ഉ​​​​​​പ​​​​​​ദ​​​​​​ർ​​​​​​ശി​​​​​​ച്ച യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ ഫെ​​​​​​ഡ​​​​​​റേ​​​​​​ഷ​​​​​​ൻ സാ​​​​​​ധ്യ​​​​​​മാ​​​​​​യി​​​​​​ല്ലെ​​​​​​ങ്കി​​​​​​ലും, രാ​​​​​​ജ്യാ​​​​​​തി​​​​​​ർ​​​​​​ത്തി​​​​​​ക​​​​​​ൾ ഇ​​​​​​ല്ലാ​​​​​​താ​​​​​​യി​​​​​​ല്ലെ​​​​​​ങ്കി​​​​​​ലും, സ​​​​​​മാ​​​​​​ധാ​​​​​​ന​​​​​​ത്തി​​​​​​ലേ​​​​​​ക്കു വ​​​​​​ള​​​​​​രെ​​​​​​യേ​​​​​​റെ മു​​​​​​ന്നേ​​​​​​റാ​​​​​​ൻ യൂ​​​​​​റോ​​​​​​പ്പി​​​​​​നു ക​​​​​​ഴി​​​​​​ഞ്ഞ​​​​​​താ​​​​​​യി എ​​​​​​ല്ലാ​​​​​​വ​​​​​​രും വി​​​​​​ല​​​​​​യി​​​​​​രു​​​​​​ത്തു​​​​​​ന്നു. സ​​​​​​മാ​​​​​​ധാ​​​​​​നം, അ​​​​നു​​​​ര​​​​ഞ്ജ​​​​​​നം, സം​​​​​​വാ​​​​​​ദം, നീ​​​​​​തി, ക്ഷ​​​​​​മ മു​​​​​​ത​​​​​​ലാ​​​​​​യ മൂ​​​​​​ല്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ അ​​​​​​ടി​​​​​​യു​​​​​​റ​​​​​​ച്ച​​​​​​തും ഏ​​​​​​റ്റ​​​​​​വും പാ​​​​​​വ​​​​​​പ്പെ​​​​​​ട്ട പൗ​​​​​​ര​​​​​​ന്‍റെ​​​​​​യും അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ൾ സം​​​​​​ര​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​തു​​​​​​മാ​​​​​​യ ക്ഷേ​​​​​​മ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര​​​​​​ങ്ങ​​​​​​ളാ​​​​​​യി ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ണി​​​​​​ക്കാ​​​​​​നു​​​​​​ള്ള​​​​​​ത് ആ ​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ൾ​​​​​​ത​​​​​​ന്നെ. ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ ദു​​​​​​ഷ്പ്ര​​​​​​ഭു​​​​​​ത്വം തീ​​​​​​ർ​​​​​​ത്തും ഇ​​​​​​ല്ലാ​​​​​​താ​​​​​​യി​​​​​​ട്ടി​​​​​​ല്ല.

എ​​​​​​ന്നാ​​​​​​ൽ പൗ​​​​​​ര​​​​​​ന്മാ​​​​​​ർ​​​​​​ത​​​​​​ന്നെ ഇ​​​​​​പ്പോ​​​​​​ഴും ഒ​​​​​​ന്നാ​​​​​​മ​​​​​​ത്. അ​​​​​​ഭ​​​​​​യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളെ സ്വീ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​ൻ​​​​​​പോ​​​​​​ന്ന മാ​​​​​​ന​​​​​​വി​​​​​​ക​​​​​​മൂ​​​​​​ല്യ​​​​​​ങ്ങ​​​​​​ൾ യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ ജ​​​​​​ന​​​​​​ത ഇ​​​​​​പ്പോ​​​​​​ഴും വി​​​​​​ല​​​​​​പ്പെ​​​​​​ട്ട​​​​​​താ​​​​​​യി ക​​​​​​രു​​​​​​തു​​​​​​ന്നു, പ​​​​​​ല സം​​​​​​ഘ​​​​​​ടി​​​​​​ത​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളും യൂ​​​​​​റോ​​​​​​പ്പി​​​​​​ന്‍റെ വി​​​​​​ശാ​​​​​​ല വീ​​​​​​ക്ഷ​​​​​​ണ​​​​​​ത്തെ​​​​​​യും മൂ​​​​​​ല്യ​​​​​​ങ്ങ​​​​​​ളെ​​​​​​യും ചൂ​​​​​​ഷ​​​​​​ണം ചെ​​​​​​യ്യു​​​​​​ന്നു​​​​​​ണ്ടെ​​​​​​ങ്കി​​​​​​ലും. യൂ​​​​​​റോ​​​​​​പ്പി​​​​​​ന്‍റെ പു​​​​​​രോ​​​​​​ഗ​​​​​​തി​​​​​​ക്കു പി​​​​​​ൻ​​​​​​ബ​​​​​​ല​​​​​​വും ആ​​​​​​ശ​​​​​​യാ​​​​​​ടി​​​​​​ത്ത​​​​​​റ​​​​​​യും പ്ര​​​​​​ദാ​​​​​​നം ചെ​​​​​​യ്ത ക്രൈ​​​​​​സ്ത​​​​​​വ സം​​​​​​സ്കാ​​​​​​ര​​​​​​ത്തെ ത​​​​​​ള്ളി​​​​​​പ്പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​ത് ആ​​​​​​ത്മ​​​​​​ഹ​​​​​​ത്യാ​​​​​​പ​​​​​​ര​​​​​​മാ​​​​​​യി​​​​​​രി​​​​​​ക്കും എ​​​​​​ന്ന തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​വ് സ​​​​​​മ​​​​​​കാ​​​​​​ലി​​​​​​ക യൂ​​​​​​റോ​​​​​​പ്പി​​​​​​ന് ഉ​​​​​​ണ്ടെ​​​​​​ന്നു​​​​​​ള്ള​​​​​​തും ശു​​​​​​ഭോ​​​​​​ദ​​​​​​ർ​​​​​​ക്ക​​​​​​മാ​​​​​​ണ്.

യു​​​​​​ദ്ധ​​​​​​ങ്ങ​​​​​​ളി​​​​​​ല്ലാ​​​​​​ത്ത ഒ​​​​​​രു ലോ​​​​​​കം

യു​​​​​​ദ്ധം അ​​​​​​നി​​​​​​വാ​​​​​​ര്യ​​​​​​മാ​​​​​​ണെ​​​​​​ന്ന സാ​​​​​​ഹ​​​​​​ച​​​​​​ര്യം നി​​​​​​ല​​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​ന്നു​​​​​​വെ​​​​​​ന്ന് ഷൂ​​​​​​മാ​​​​​​ൻ നി​​​​​​രീ​​​​​​ക്ഷി​​​​​​ച്ചു. ജ​​​​​​ർ​​​​​​മ​​​​​​നി ശ​​​​​​ക്ത​​​​​​മാ​​​​​​യാ​​​​​​ൽ വീ​​​​​​ണ്ടും അ​​​​​​യ​​​​​​ൽ​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളെ ആ​​​​​​ക്ര​​​​​​മി​​​​​​ക്കു​​​​​​മോ എ​​​​​​ന്ന ഭ​​​​​​യ​​​​​​വും യ​​​​​​ഥാ​​​​​​ർ​​​​​​ഥ​​​​​​മാ​​​​​​ണ്. അ​​​​​​തു​​​​​​കൊ​​​​​​ണ്ട് ജ​​​​​​ർ​​​​​​മ​​​​​​നി​​​​​​യെ പാ​​​​​​ശ്ചാ​​​​​​ത്യ​​​​​​സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ൽ ചേ​​​​​​ർ​​​​​​ക്കാ​​​​​​നും താ​​​​​​ത്പ​​​​​​ര്യ​​​​​​മി​​​​​​ല്ല. ഈ ​​​​​​സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ലാ​​​​​​ണ് യു​​​​​​ണൈ​​​​​​റ്റ​​​​​​ഡ് സ്റ്റേ​​​​​​റ്റ്സ് ഓ​​​​​​ഫ് യൂ​​​​​​റോ​​​​​​പ്പ് എ​​​​​​ന്ന ആ​​​​​​ശ​​​​​​യ​​​​​​വു​​​​​​മാ​​​​​​യി ഷൂ​​​​​​മാ​​​​​​ന്‍റെ രം​​​​​​ഗ​​​​​​പ്ര​​​​​​വേ​​​​​​ശം. യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ ഫെ​​​​​​ഡ​​​​​​റേ​​​​​​ഷ​​​​​​ൻ എ​​​​​​ന്ന ആ​​​​​​ശ​​​​​​യം രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ ചി​​​​​​ന്ത​​​​​​ക​​​​​​രാ​​​​​​യ റി​​​​​​ച്ചാ​​​​​​ർ​​​​​​ഡ് കൂ​​​​​​ഡെ​​​​​​ൻ​​​​​​ഹോ​​​​​​ഫ് കാ​​​​​​ലെ​​​​​​ർ​​​​​​ജി​​​​​​യും അ​​​​​​രി​​​​​​സ്റ്റി​​​​​​ഡെ ​​ബ്രി​​​​​​യാ​​​​​​ൻ​​​​​​ഡും ഒ​​​​​​ന്നാം ലോ​​​​​​ക​​​​​​യു​​​​​​ദ്ധാ​​​​​​ന​​​​​​ന്ത​​​​​​രം അ​​​​​​വ​​​​​​ത​​​​​​രി​​​​​​പ്പി​​​​​​ച്ചി​​​​​​രു​​​​​​ന്ന​​​​​​താ​​​​​​ണ്.

പ​​​​​​ര​​​​​​സ്പ​​​​​​രം പോ​​​​​​ര​​​​​​ടി​​​​​​ക്കാ​​​​​​ത്ത ഒ​​​​​​രു യൂ​​​​​​റോ​​​​​​പ്പി​​​​​​നാ​​​​​​യി ക്രൈ​​​​​​സ്ത​​​​​​വ​​​​​​ദ​​​​​​ർ​​​​​​ശ​​​​​​ന​​​​​​ത്തി​​​​​​ൽ വേ​​​​​​രു​​​​​​റ​​​​​​പ്പി​​​​​​ച്ച ഒ​​​​​​രു ചി​​​​​​ന്താ​​​​​​പ​​​​​​ദ്ധ​​​​​​തി​​​​​​യു​​​​​​മാ​​​​​​യി ഫ്ര​​​​​​ഞ്ച് ത​​​​​​ത്വ​​​​​​ചി​​​​​​ന്ത​​​​​​ക​​​​​​നാ​​​​​​യ ഷാ​​​​​​ക്ക് മാ​​​​​​രി​​​​​​റ്റെ​​​​​​യി​​​​​​നും പ​​​​​​ന്ത്ര​​​​​​ണ്ടാം പീ​​​​​​യൂ​​​​​​സ് മാ​​​​​​ർ​​​​​​പാ​​​​​​പ്പ​​​​​​യും സ്വ​​​​​​ര​​​​​​മു​​​​​​യ​​​​​​ർ​​​​​​ത്തിയിരു​​​​​​ന്നു.

ഷൂ​​​​​​മാ​​​​​​ൻ മു​​​​​​ന്നോ​​​​​​ട്ടു​​​​​​വ​​​​​​ച്ച ല​​​​​​ക്ഷ്യ​​​​​​ങ്ങ​​​​​​ൾ ഉ​​​​​​ദാ​​​​​​ത്ത​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു: ക​​​​​​ൽ​​​​​​ക്ക​​​​​​രി-​​​​​​ഉ​​​​​​രു​​​​​​ക്ക് വ്യ​​​​​​വ​​​​​​സാ​​​​​​യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഏ​​​​​​കോ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ലൂ​​​​​​ടെ ഫ്ര​​​​​​ഞ്ച്-​​​​​​ജ​​​​​​ർ​​​​​​മ​​​​​​ൻ ശ​​​​​​ത്രു​​​​​​ത അ​​​​​​വ​​​​​​സാ​​​​​​നി​​​​​​ക്ക​​​​​​ണം; അ​​​​​​ങ്ങ​​​​​​നെ യു​​​​​​ദ്ധ​​​​​​സാ​​​​​​ധ്യ​​​​​​ത ഇ​​​​​​ല്ലാ​​​​​​താ​​​​​​ക്ക​​​​​​ണം; സാ​​​​​​ന്പ​​​​​​ത്തി​​​​​​ക സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ന് ഉ​​​​​​റ​​​​​​ച്ച അ​​​​​​ടി​​​​​​ത്ത​​​​​​റ കെ​​​​​​ട്ടി​​​​​​പ്പ​​​​​​ടു​​​​​​ക്ക​​​​​​ണം; പൗ​​​​​​ര​​​​​​ന്മാ​​​​​​രു​​​​​​ടെ ജീ​​​​​​വി​​​​​​ത​​​​​​നി​​​​​​ല​​​​​​വാ​​​​​​രം ഉ​​​​​​യ​​​​​​ർ​​​​​​ത്ത​​​​​​ണം; ആ​​​​​​ഫ്രി​​​​​​ക്ക​​​​​​ൻ ഭൂ​​​​​​ഖ​​​​​​ണ്ഡ​​​​​​ത്തി​​​​​​ന്‍റെ സു​​​​​​സ്ഥി​​​​​​ര​​​​​​വി​​​​​​ക​​​​​​സ​​​​​​നം സാ​​​​​​ധ്യ​​​​​​മാ​​​​​​ക​​​​​​ണം.

യൂ​​​​​​റോ​​​​​​പ്യ​​​​​​ൻ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ താ​​​​​​ത്പ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ സ​​​​​​മ​​​​​​ന്വ​​​​​​യി​​​​​​പ്പി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ട് പൊ​​​​​​തു​​​​​​വാ​​​​​​യ ഒ​​​​​​രു സം​​​​​​വി​​​​​​ധാ​​​​​​നം സൃ​​​​​​ഷ്‌​​​​​​ടി​​​​​​ച്ച് ഒ​​​​​​രു രാ​​​​​​ജ്യാ​​​​​​ന്ത​​​​​​ര കൂ​​​​​​ട്ടാ​​​​​​യ്മ

NRI

ഐ​ഒ​സി യൂ​റോ​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം ശ​നി​യാ​ഴ്ച

ല​ണ്ട​ൻ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ ജ​ർ​മ​നി, യു​കെ, അ​യ​ർ​ല​ൻ​ഡ്, ഓ​സ്ട്രി​യ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, പോ​ള​ണ്ട് രാ​ജ്യ​ങ്ങ​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.

"ഓ​ർ​മ​ക​ളി​ൽ ഉ​മ്മ​ൻ‌ ചാ​ണ്ടി' എ​ന്ന ത​ല​ക്കെ​ട്ടി​ൽ ശ​നി​യാ​ഴ്ച യൂ​റോ​പ്പ് സ​മ​യം വൈ​കു​ന്നേ​രം 6.30ന് (​യു കെ, ​അ​യ​ർ​ല​ൻ​ഡ് സ​മ​യം വൈ​കു​ന്നേ​രം 5.30, ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 10.00) ഓ​ൺ​ലൈ​നാ​യി (സൂം) ​സം​ഘ​ടി​പ്പി​ക്കു​ന്ന അ​നു​സ്മ​ര​ണം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്‌ നേ​താ​വ് ബെ​ന്നി ബെ​ഹ​നാ​ൻ എം​പി, റോ​ജി എം. ​ജോ​ൺ എം​എ​ൽ​എ, രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ, വീ​ക്ഷ​ണം എം​ഡി അ​ഡ്വ. ജെ​യ്‌​സ​ൺ ജോ​സ​ഫ്, മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നും കെ​പി​സി​സി പ​ബ്ലി​ക് പോ​ളി​സി വി​ഭാ​ഗം ത​ല​വ​നു​നാ​യ ജെ.​എ​സ്. അ​ടൂ​ർ,

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ൾ മ​റി​യ ഉ​മ്മ​ൻ, മ​ല​പ്പു​റം ഡി​സി​സി അ​ധ്യ​ക്ഷ​ൻ വി.​എ​സ്. ജോ​യ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഡോ. ​ജി​ന്‍റോ ജോ​ൺ, ഡോ. ​സോ​യ ജോ​സ​ഫ്, ഐ​ഒ​വി ഗ്ലോ​ബ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​നു​രാ മ​ത്താ​യി, ഐ​ഒ​സി യൂ​റോ​പ്പ് വൈ​സ് ചെ​യ​ർ​മാ​ൻ സി​രോ​ഷ് ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​കും.

ക​ക്ഷി രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള​വ​ർ പ​ങ്കെ​ടു​ക്കു​ന്ന ഓ​ൺ​ലൈ​ൻ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ ജ​ർ​മ​നി, യു​കെ, അ​യ​ർ​ലാ​ൻ​ഡ്, ഓ​സ്ട്രി​യ, സ്വി​റ്റ്സ​ർ​ലാ​ൻ​ഡ്, പോ​ള​ണ്ട് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ ഐ​ഒ​സി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ഉ​മ്മ​ൻ ചാ​ണ്ടി​യെ സ്നേ​ഹി​ക്കു​ന്ന സു​മ​ന​സു​ക​ളും പ​ങ്കെ​ടു​ക്കും.

നേ​ര​ത്തെ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഐ​ഒ​സി - യൂ​റോ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ അ​നു​സ്മ​ര​ണ ച​ട​ങ്ങു​ക​ൾ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു.

ഏ​വ​രെ​യും ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ ച​ട​ങ്ങി​ലേ​ക്ക്‌ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്രോ​ഗ്രാം ക​ൺ​വീ​ന​റും ഐ​ഒ​സി ജ​ർ​മ​നി കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റു​മാ​യ സ​ണ്ണി ജോ​സ​ഫ്, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ റോ​മി കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

സൂം: https://uni-bonn.zoom-x.de/j/61064676500?pwd=Z57iKBF8nE5OQvz7rIs9KNO5xqCz1a.1

​മീ​റ്റിം​ഗ് ഐ​ഡി: 610 6467 6500, പാ​സ്കോ​ഡ്: INCIOC.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സ​ണ്ണി ജോ​സ​ഫ്: +49 1523 6924999, റോ​മി കു​ര്യാ​ക്കോ​സ്: +44 7776646163.

 

 

Latest News

Corehub Up