x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നോ​ർ​ക്ക കെ​യ​ർ പ്രീ​മി​യം വ​ർ​ധ​ന​യ്ക്കെ​തി​രേ കേ​ളി​യു​ടെ ജ​ന​കീ​യ മു​ന്നേ​റ്റം

വെബ്ഡെസ്ക്
Published: November 7, 2026 11:45 AM IST | Updated: November 7, 2026 11:45 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

റി​യാ​ദ്: നോ​ർ​ക്ക കെ​യ​ർ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​ടെ പ്രീ​മി​യം തു​ക കു​ത്ത​നെ വ​ർ​ധി​പ്പി​ച്ച കേ​ര​ള സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രേ പ്ര​വാ​സ​ലോ​ക​ത്തു​നി​ന്ന് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി.

വ​ർ​ധി​പ്പി​ച്ച പ്രീ​മി​യം പി​ൻ​വ​ലി​ച്ച് പ്ര​വാ​സി​ക​ൾ​ക്ക് താ​ങ്ങാ​നാ​കു​ന്ന നി​ര​ക്കി​ൽ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ മാ​സ് പെ​റ്റീ​ഷ​ൻ ഒ​പ്പു​ശേ​ഖ​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി.

പ്ര​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷ​യും കു​ടും​ബ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യും ല​ക്ഷ്യ​മി​ട്ട് ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യി​ൽ പ്രീ​മി​യം തു​ക കു​ത്ത​നെ ഉ​യ​ർ​ത്തി​യ​ത് വ​ലി​യൊ​രു വി​ഭാ​ഗം പ്ര​വാ​സി​ക​ൾ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യി​ൽ​നി​ന്ന് പു​റ​ത്തു​പോ​കേ​ണ്ട സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.

പ്ര​വാ​സി​ക​ളു​ടെ സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യ​ങ്ങ​ളും വ​രു​മാ​ന​പ​രി​മി​തി​ക​ളും പ​രി​ഗ​ണി​ക്കാ​തെ പ്രീ​മി​യം വ​ർ​ധി​പ്പി​ച്ച ന​ട​പ​ടി പ്ര​വാ​സി​ക​ളോ​ടു​ള്ള ക​ടു​ത്ത അ​നീ​തി​യാ​ണെ​ന്ന് കേ​ളി ചൂ​ണ്ടി​ക്കാ​ട്ടി. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ക​ഠി​നാ​ധ്വാ​നം ചെ​യ്ത് കു​ടും​ബ​ത്തി​നും നാ​ടി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്കും താ​ങ്ങാ​കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ആ​രോ​ഗ്യ​പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കേ​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.

ചി​കി​ത്സാ​ച്ചെ​ല​വു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​കേ​ണ്ട ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​യി മാ​റ​രു​ത്. ഉ​യ​ർ​ന്ന പ്രീ​മി​യം താ​ങ്ങാ​നാ​കാ​ത്ത​തി​നാ​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും കേ​ളി ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നും അ​വ​കാ​ശ​സം​ര​ക്ഷ​ണ​ത്തി​നും മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട സ​ർ​ക്കാ​ർ, ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​നു പ​ക​രം പ്രീ​മി​യം വ​ർ​ധി​പ്പി​ച്ച​ത് പു​നഃ​പ​രി​ശോ​ധി​ക്ക​ണം. വ​ർ​ധി​പ്പി​ച്ച നി​ര​ക്കു​ക​ൾ പി​ൻ​വ​ലി​ച്ച് പ​ഴ​യ നി​ര​ക്ക് പു​നഃ​സ്ഥാ​പി​ക്കു​ക​യോ പ്ര​വാ​സി​ക​ളു​ടെ സാ​മ്പ​ത്തി​ക ശേ​ഷി​ക്ക​നു​സ​രി​ച്ച് താ​ങ്ങാ​നാ​വു​ന്ന നി​ര​ക്ക് ഉ​റ​പ്പാ​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് മാ​സ് പെ​റ്റീ​ഷ​നി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി മു​ഴു​വ​ൻ പ്ര​വാ​സി​ക​ളെ​യും ഒ​രു​മി​പ്പി​ച്ചു​കൊ​ണ്ടാ​ണ് കേ​ളി ഈ ​ജ​ന​കീ​യ ഇ​ട​പെ​ട​ലി​ന് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​വാ​സി​ക​ൾ​ക്കും സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ​ക്കും പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഈ ​പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​കാം.

പ്ര​വാ​സി​ക​ളു​ടെ നീ​തി​പൂ​ർ​വ​മാ​യ ആ​വ​ശ്യം കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ന്ന​തി​നും തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന​തി​നും വി​പു​ല​മാ​യ ജ​ന​പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

മാ​സ് പെ​റ്റീ​ഷ​നി​ൽ പ​ങ്കാ​ളി​ക​ളാ​യി പ്ര​വാ​സി​ക​ളു​ടെ അ​വ​കാ​ശ​സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള ഈ ​കൂ​ട്ടാ​യ മു​ന്നേ​റ്റ​ത്തി​ന് പി​ന്തു​ണ ന​ൽ​ക​ണ​മെ​ന്ന് കേ​ളി അ​ഭ്യ​ർ​ഥി​ച്ചു.

പെ​റ്റീ​ഷ​നി​ൽ ഒ​പ്പി​ടാ​നു​ള്ള ലി​ങ്ക്: https://www.keliriyadh.com/keli-for-a-change

Tags : Keli NORKA PublicProtest NRINews

Recent News

Corehub Up