x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്റെ ദേ​ശീ​യ കാ​ർ​ഡ് ഗെ​യിം ടൂ​ർ​ണ​മെ​ന്‍റ് ന​വം​ബ​ർ 14ന്

ബിനോയി സെബാസ്റ്റ്യന്‍
Published: November 7, 2026 08:05 AM IST | Updated: November 7, 2026 08:05 AM IST

ദേ​ശീ​യ കാ​ർ​ഡ് ഗെ​യിം ടൂ​ർ​ണ​മെ​ന്‍റ്

ഡാ​ള​സ്: ഡാ​ളസ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും ഫോ​മാ ടെ​ക്സോ​മ റീ​ജി​യ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ദേ​ശീ​യ കാ​ർ​ഡ് ഗെ​യിം ടൂ​ർ​ണ​മെ​ന്‍റ് ന​വം​ബ​ർ 14 ശ​നി​യാ​ഴ്ച രാ​വി​ലെ 8 മ​ണി​ക്ക് തു​ട​ക്കം കു​റി​ക്കു​ന്നു.

ഇ​ന്റ​ർ​നാ​ഷ​ണ​ൽ 56, 28, റ​മ്മി തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലാ​യി ന​ട​ത്ത​പ്പെ​ടു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ടെ​ക്സ​സി​ൽ നി​ന്നും അ​മേ​രി​ക്ക​യു​ടെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും എ​ത്തു​ന്ന നൂ​റി​ല​ധി​കം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു.

56 ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യി​ക​ൾ​ക്ക് 2001 ഡോ​ള​റി​ന്‍റെ ഒ​ന്നാം സ​മ്മാ​ന​വും ഡി​എം​എ ന​ൽ​കു​ന്ന എ​വ​ർ​ട്രോ​ളിം​ഗ് ട്രോ​ഫി​യും, 28 വി​ജ​യി​ക​ൾ​ക്ക് ഒ​ന്നാം സ​മ്മാ​ന​മാ​യി 1001 ഡോ​ള​റും എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും റ​മ്മി വി​ജ​യി​ക​ൾ​ക്ക് 1001 ഡോ​ള​റി​ന്‍റെ ഒ​ന്നാം സ​മ്മാ​ന​വും ന​ൽ​കും. എ​ല്ലാ മ​ത്സ​ര​ങ്ങ​ൾ​ക്കും ര​ണ്ടും മൂ​ന്നും നാ​ലും വി​ജ​യി​ക​ൾ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡു​ക​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ഡാ​ള​സി​ലെ ഫാ​ർ​മേ​ഴ്സ്ബ്രാ​ഞ്ച് സി​റ്റി​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന മ​ത്സ​ര​സ്ഥ​ലം :11496 ലൂ​ണാ റോ​ഡ് ഫാ​മേ​ഴ്സ് ബ്രാ​ഞ്ച്, ടെ​ക്സ​സ്, 75234.കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:​ബി​നോ ക​ല്ലു​ങ്ക​ൽ (847 322 0056)ജൂ​ഡി ജോ​സ്, (214 776 8290)ഷെ​ല്ലി തോ​മ​സ് (817 946 9053)ബി​ജു ലോ​സ​ൺ 972 342 0568മ​ധു ജോ​സ​ഫ് 915 255 8416സൈ​ജു അ​ത്തി​ക്ക​ളം 623 3377955ഡ​ക്സ്റ്റ​ർ ഫെ​രേ​ര 972 768 4652ശ്രീ​നാ​ഥ് ജി. 510 378 5572

Tags : National Card Game Deepika DeepikaNewspaper BreakingNews Dallas Malayali Association National Card Game Tournament

Recent News

Corehub Up