x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ.വി. പീ​റ്റ​ർ - ​സാ​ങ്കി പീ​റ്റ​ർ സ്മ​ര​ണാ​ഞ്ജ​ലി ഞാ​യ​റാ​ഴ്ച ഡാള​സി​ൽ

പി .പി. ചെ​റി​യാ​ൻ
Published: November 7, 2026 07:53 AM IST | Updated: November 7, 2026 11:15 AM IST

ഡാ​ള​സ്: ത​ല​മു​റ​ക​ൾ ഏ​റ്റു​പാ​ടി​യ ആ​ത്മീ​യ ഗാ​ന​ങ്ങ​ളി​ലൂ​ടെ ക്രൈ​സ്ത​വ സം​ഗീ​ത​ലോ​ക​ത്ത് മാ​യാ​ത്ത മു​ദ്ര പ​തി​പ്പി​ച്ച ഇ​വാ. ജെ. ​വി. പീ​റ്റ​റി​ന്‍റെ​യും മ​ക​ൻ സാ​ങ്കി പീ​റ്റ​റി​ന്‍റെ​യും ഓ​ർ​മ​ക​ൾ​ക്ക് സം​ഗീ​താ​ർ​ച്ച​ന​യു​മാ​യി ക്രോ​സ്റി​വ​ർ വോ​യ്സ് ഡാ​ളസ് ഞാ​യ​റാ​ഴ്ച റൗ​ല​റ്റി​ലെ ഫി​ല​ഡ​ൽ​ഫി​യ പെ​ന്ത​ക്കോ​സ്ത​ൽ ച​ർ​ച്ചി​ലാ​ണ് സ്മ​ര​ണാ​ഞ്ജ​ലി സം​ഗീ​ത സാ​യാ​ഹ്നം ന​ട​ക്കു​ന്ന​ത്.

ഇ​രു​വ​രു​ടെ​യും സം​ഗീ​ത പൈ​തൃ​ക​ത്തെ അ​ടു​ത്ത​റി​യാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന പ​രി​പാ​ടി​യി​ൽ, അ​വ​രു​ടെ ഗാ​ന​ങ്ങ​ൾ​ക്കൊ​പ്പം അ​വ​യു​ടെ പി​റ​വി​ക്ക് പി​ന്നി​ലെ അ​നു​ഭ​വ​ങ്ങ​ളും സാ​ക്ഷ്യ​ങ്ങ​ളും പ​ങ്കു​വയ്ക്കും.

ജെ. ​വി. പീ​റ്റ​റി​ന്‍റെ​യും സാ​ങ്കി പീ​റ്റ​റി​ന്‍റെ​യും ഗാ​ന​ങ്ങ​ൾ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള സം​ഗീ​ത​വി​രു​ന്നാ​ണ് ഒ​രു​ക്കു​ന്ന​ത്. ‘ഗോ​സ്പ​ൽ ട്യൂ​ണേ​ഴ്‌​സു’​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ച പ്ര​മു​ഖ ഗാ​യ​ക​രും ക​ലാ​കാ​ര​ന്മാ​രും പ​രി​പാ​ടി​യി​ൽ പ​ങ്കു​ചേ​രും.

എ​ണ്ണി എ​ണ്ണി സ്തു​തി​ക്കു​വാ​ൻ, നീ​യെ​ൻ സ്വ​ന്തം നീ​യെ​ൻ പ​ക്ഷം, നി​ന​ക്കാ​യ് ക​രു​തും അ​വ​ൻ, പി​ള​ർ​ന്ന​താം പാ​റ​യേ, മ​റു​ക​ര​യി​ൽ നാം ​ക​ണ്ടി​ടും, സ്തു​തി​ക്കും ഞാ​ൻ എ​ന്നും സ്തു​തി​ക്കും ഞാ​ൻ തു​ട​ങ്ങി അ​ഞ്ഞൂ​റോ​ളം ആ​ത്മീ​യ ഗാ​ന​ങ്ങ​ളു​ടെ ര​ച​യി​താ​വാ​യ ജെ. ​വി. പീ​റ്റ​ർ, മ​ല​യാ​ള ക്രൈ​സ്ത​വ സം​ഗീ​ത​ത്തി​ന് വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വ്യ​ക്തി​യാ​ണ്. അ​നേ​കം ഗാ​യ​ക​രെ​യും വാ​ദ്യ​ക​ലാ​കാ​ര​ന്മാ​രെ​യും വാ​ർ​ത്തെ​ടു​ത്ത ‘ഗോ​സ്പ​ൽ ട്യൂ​ണേ​ഴ്‌​സ്’ എ​ന്ന ക്രി​സ്തീ​യ സം​ഗീ​ത സം​ഘ​ത്തി​ന്‍റെ സാ​ര​ഥി​യാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചു.

പ​രി​ചി​ത​മാ​യ ഗാ​ന​ങ്ങ​ളു​ടെ പു​ന​രാ​വി​ഷ്‌​കാ​ര​ത്തി​ലൂ​ടെ ഇ​രു​വ​രു​ടെ​യും ജീ​വി​ത​വും സം​ഗീ​ത​ശു​ശ്രൂ​ഷ​യും അ​നു​സ്മ​രി​ക്കു​ന്ന വേ​ദി​യാ​കും ഈ ​സാ​യാ​ഹ്നം. ക്രി​സ്ത്യ​ൻ ക്ലാ​സി​ക്ക​ൽ മ്യൂ​സി​ക് ബാ​ൻ​ഡാ​യ ക്രോ​സ്റി​വ​ർ വോ​യ്സ് ഡാ​ല​സ് ആ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ൺ​സ് പി. ​മാ​ത്യൂ​സ്: 214-298-5415, മാ​ത്യു കോ​ശി: 972-415-6587.

Tags : J. V. Peter–Sanky Peter Memorial Deepika DeepikaNewspaper BreakingNews Memorial Tribute in Dallas

Recent News

Corehub Up