ബേബി മൂലന്
റോം: ഇറ്റലിയുടെ തലസ്ഥാനമായ റോമിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. അങ്കമാലി കറുകുറ്റി സ്വദേശിയായ ബേബി മൂലന് (45) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി പത്തോടെ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ സമീപത്തുള്ള സാന്‍ കമില്ലോ ഫോര്ലാനിനി (ടമി ഇമാശഹഹീ എീൃഹമിശിശ) ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇറ്റലിയിലെ പ്രവാസി സംഘടനയായ അലിക്ക് ഇറ്റലിയുടെ സജീവ അംഗമായിരുന്നു ബേബി മൂലന്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ അലിക്ക് ഇറ്റലി അനുശോചനം രേഖപ്പെടുത്തി.
ഭാര്യ: ഭാവ്യ (മുമ്പ് ഇറ്റലിയിലായിരുന്ന ഭാവ്യ നിലവില്‍ ജര്‍മനിയിലാണ് ജോലി ചെയ്യുന്നത്). ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്.
സംസ്കാരം പിന്നീട്.
Tags : BabyMoolan RoadAccident Rome NRINews