Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BabyMoolan

Europe

റോ​മിൽ വാ​ഹ​നാ​പ​ക​ടം; മലയാളി യുവാവ് മരിച്ചു

റോം: ​ഇ​റ്റ​ലി​യു​ടെ ത​ല​സ്ഥാ​ന​മാ​യ റോ​മി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക്ക് ദാ​രു​ണാ​ന്ത്യം. അ​ങ്ക​മാ​ലി ക​റു​കു​റ്റി സ്വ​ദേ​ശി​യാ​യ ബേ​ബി മൂ​ല​ന്‍ (45) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി പത്തോടെ റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ദ്ദേ​ഹ​ത്തെ ഉ​ട​ന്‍ ത​ന്നെ സ​മീ​പ​ത്തു​ള്ള സാ​ന്‍ ക​മി​ല്ലോ ഫോ​ര്‍​ലാ​നി​നി (ട​മി ഇ​മാ​ശ​ഹ​ഹീ എീൃ​ഹ​മി​ശി​ശ) ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇ​റ്റ​ലി​യി​ലെ പ്ര​വാ​സി സം​ഘ​ട​ന​യാ​യ അ​ലി​ക്ക് ഇ​റ്റ​ലി​യു​ടെ സ​ജീ​വ അം​ഗ​മാ​യി​രു​ന്നു ബേ​ബി മൂ​ല​ന്‍. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​ത്തി​ല്‍ അ​ലി​ക്ക് ഇ​റ്റ​ലി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ഭാ​ര്യ: ഭാ​വ്യ (മു​മ്പ് ഇ​റ്റ​ലി​യി​ലാ​യി​രു​ന്ന ഭാ​വ്യ നി​ല​വി​ല്‍ ജ​ര്‍​മ​നി​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്). ഇ​വ​ര്‍​ക്ക് മൂ​ന്ന് മ​ക്ക​ളു​ണ്ട്.

സം​സ്കാ​രം പി​ന്നീ​ട്.

Latest News

Corehub Up