മിഡിൽസ്ബറോ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ബൈബിൾ കലോത്സവത്തിന് മുന്നോടിയായി നടന്ന ലീഡ്സ് റീജിയണൽ കലോത്സവത്തിൽ ന്യൂകാസിൽ ഔർ ലേഡി ക്വീൻ ഓഫ് ദി റോസറി മിഷൻ ഓവർ ഓൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി.
മിഡിൽസ്ബറോ മാർത്തോമ്മ ശ്ലീഹാ മിഷൻ, ഷെഫീൽഡ് സെന്റ് മറിയം ത്രേസ്യ മിഷൻ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. മിഡിൽസ്ബറോ ട്രിനിറ്റി കോളജിൽ നടന്ന കലോത്സവം ലീഡ്സ് റീജിയണൽ കോഓർഡിനേറ്റർ റവ.ഫാ. ജോജോ പ്ലാപ്പള്ളിൽ സിഎംഐ നടത്തിയ ബൈബിൾ പ്രതിഷ്ഠയോടെയാണ് ആരംഭിച്ചത്.
തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ആതിഥേയ മിഷനായ മാർത്തോമ്മ ശ്ലീഹാ മിഷൻ ഡയറക്ടർ റവ. ഫാ. ആൻഡ്രൂസ് ചെതലൻ, റീജിയണിലെ മറ്റ് മിഷൻ ഡയറക്ടർമാർ, ബൈബിൾ അപ്പോസ്റ്റലേറ്റ് ഭാരവാഹികൾ എന്നിവർ ചേർന്ന് ദീപം തെളിയിച്ച് ഉത്ഘാടനം നിർവഹിച്ചു.
തുടർന്ന് വിവിധ വേദികളിലായി നടന്ന മത്സരങ്ങളിൽ വിവിധ മിഷനുകളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ചു.

റവ.ഫാ. ജോസ് അന്ത്യാളം, റവ.ഫാ. സജി തോട്ടത്തിൽ, റവ.ഫാ. സെബാസ്റ്റ്യൻ നെടുംപുറത്ത്, റവ.ഫാ. ജോയൽ പണ്ടാരപ്പറമ്പിൽ, റവ. ഫാ. തോമസ് വാലുമ്മേൽ, റവ.ഫാ. ജോം കിഴക്കേകരോട്ട്, റവ.ഫാ. ജോസഫ് പിണക്കാട്ട് എന്നിവരും സന്നിഹിതരായിരുന്നു.
ലീഡ്സ് റീജിയണൽ കോഓർഡിനേറ്റർ റവ.ഫാ. ജോജോ പ്ലാപ്പള്ളിൽ, റീജിയണൽ ബൈബിൾ കലോത്സവം കോഓർഡിനേറ്റർ റവ.ഫാ. ആൻഡ്രൂസ് ചെതലൻ, ബൈബിൾ അപ്പോസ്റ്റലേറ്റ് കോഓർഡിനേറ്റർ ജോൺ കുര്യൻ, ജോയിന്റ് കോഓർഡിനേറ്റർ ജിമ്മിച്ചൻ ജോർജ്, റീജിയണൽ ബൈബിൾ കലോത്സവം കോഓർഡിനേറ്റർ ജിനു പോൾ എന്നിവരുടെ നേതൃത്വത്തിൽ പാസ്റ്ററൽ കൗൺസിൽ ജോയിന്റ് സെക്രട്ടറി ജോളി മാത്യു, രൂപത പിആർഒ ഷൈമോൻ തോട്ടുങ്കൽ, വിമൽ ജോസ്, ജെറിൻ ജോയ്സ്, അലക്സ് ഞാവള്ളിൽ, നിഖിൽ വർഗീസ്, സോയി ജോസഫ്, സിനി ജേക്കബ്, അനിൽ ജോസ് എന്നിവരുൾപ്പെടുന്ന വിപുലമായ കലോത്സവ കമ്മിറ്റിയാണ് കലോത്സവത്തിന് നേതൃത്വം നൽകിയത്.
Tags : BibleFestival GreatBritainDiocese NewcastleMission NRINews